തളിപ്പറമ്പ്: അല്‍മഖര്‍ അനാഥ മന്ദിരത്തിലെ സഹപാഠിക്ക് കല്ല്യാണപ്പൊന്നൊരുക്കി പൂര്‍വ വിദ്യാര്‍ഥിനികള്‍. അല്‍മഖര്‍ വാദീറഹ്മ യതീംഖാനയില്‍ പഠിച്ച് അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ വാദീ ത്വയ്ബയില്‍ സേവനം ചെയ്ത് കൊണ്ടിരിക്കുന്ന സക്കീന എന്ന കൂട്ടുകാരിയുടെ കല്യാണത്തിലേക്ക് സ്വർണം സ്വരൂപിച്ച് നല്കി മാതൃകയായിരിക്കുകയാണ് അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ പൂര്‍വ്വ വിദ്യാഥിനികള്‍. അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ വാദീ റഹ്മ (യതീംഖാന), വാദീ ത്വയ്ബ (അഗഥി മന്ദിരം),ഐ സ്റ്റാര്‍ അക്കാദമി ഗേള്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥിനികള്‍ അവരുടെ വാട്സ്അപ്പ് കൂട്ടായ്മയിലൂടെയാണ് തങ്ങളുടെ സഹപാഠിക്ക് കല്യാണത്തിന് ആവശ്യമായ സ്വര്‍ണമാണ് സ്വരൂപിച്ചത്. നിരവധി പേരുടെ സഹകരണത്തോടെ ഒന്‍പത് പവന് സ്വർണമാണ് സ്വരൂപിക്കാന്‍ കഴിഞ്ഞത്. ഇന്ന് വിവാഹിതയാവുന്ന പന്നിയൂര്‍ സ്വദേശി സക്കീനക്കുള്ള സ്വർണാഭരണങ്ങള്‍ അല്‍മഖര്‍ വാദീ ത്വയ്ബ മാനേജര്‍ കെ.കുഞ്ഞിമുഹമ്മദ് സഹോദരന് സിദ്ധീഖ് എന്നവര്‍ക്ക് കൈമാറി. അല്‍മഖറിന്റെ തണലിലായി 130 അനാഥകളാണ് ഇതിനോടകം തന്നെ സുമംഗലികളായത്.…
Read MoreCategory: Kannur
സർക്കാർ ജോലി ലഭിച്ച സന്തോഷം നീണ്ടു നിന്നില്ല; രാജീവന് യാത്രാമൊഴി
തളിപ്പറമ്പ്: സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷം ആറു മാസത്തിനപ്പുറം നീണ്ടില്ല, വര്‍ഷങ്ങളോളം കേബിള്‍ ടിവി രംഗത്തും വൈദ്യുതി ബോര്‍ഡിലെ കരാര്‍ തൊഴിലാളിയായും ജോലിനോക്കിയ ചാലത്തൂരിലെ രാജീവന് ഇന്നലെ തൃച്ചംബരത്ത് ജോലിക്കിടയില്‍ ഷോക്കേറ്റ് മരിച്ചത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ചാലത്തൂരിലും മംഗലശേരിയിലുള്ള നാട്ടുകാര്‍. നാട്ടുകാരുടെ ഏത് പൊതു ആവശ്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടുള്ള രാജീവന് മംഗലശേരി മലബാര്‍ ജലോത്സവത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16 നാണ് ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം രാജീവന് കെഎസ്ഇബിയില്‍ മസ്ദൂര്‍ ജോലി ലഭിച്ചത്. ഇതിന്റെ സന്തോഷത്തിനിടയിലാണ് മരണം രാജീവനെ തട്ടിയെടുത്തത്. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മംഗലശേരിയിലെ സമുദായ ശ്മശാനത്തില്‍ ഉച്ചക്ക് പന്ത്രണ്ടോടെ സംസ്ക്കരിച്ചു. തൃച്ഛംബരത്ത് അറ്റകുറ്റപ്പണിക്കിടയില്‍ ഇന്നലെ ഉച്ചക്ക് 12.45 നാണ് സംഭവം. എന്‍എസ്എസ് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിന് മുന്നിലൂടെ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലേക്കുള്ള വഴിയിലെ വൈദ്യുതി ലൈനില്‍ പണിയെടുക്കുമ്പോഴാണ് സംഭവം.…
Read Moreപൊള്ളുന്ന ചൂടിൽ ഉരുകിയ കണ്ണൂരുകാർക്ക് ആശ്വാസമായി വേൻമഴ
കണ്ണൂർ: ഉരുകിയൊലിക്കുന്ന ചൂടിന് ആശ്വാസമായ ജില്ലയിൽ പലയിടങ്ങളിലും വേനൽമഴ പെയ്തു. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് ചൂടിനെ ശമിപ്പിച്ച് നേരിയ മഴ ലഭിച്ചത്. പയ്യന്നൂർ, മാതമംഗലം, മലയോരമേഖലയിലും മഴ പെയ്തു. രാവിലെ മുതൽ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരുന്നെങ്കിലും മഴ പെയ്തില്ല. എങ്കിലും ചൂടിന് ഒരൽപ്പം ആശ്വാസമുള്ളതായി പുറത്ത് ജോലി ചെയ്യുന്നവർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതുകാരണം ഉച്ച 12 മുതൽ മൂന്നുവരെ നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൂട് കനത്തതോടെ പലയിടങ്ങളിലും വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങി. ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്തും സർക്കാരും വിവിധ പദ്ധതികളുമായി രംഗത്തുണ്ട്.
Read Moreവീടിനകത്ത് ഉറങ്ങുകയായിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ അഞ്ചുപവൻ സ്വർണാഭരണം മോഷണം പോയി; വീട്ടുകാർ പറയുന്നതിങ്ങനെ…
കൂത്തുപറമ്പ്: വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ അഞ്ചു പവനോളം സ്വർണാഭരണങ്ങൾ കവർന്നു. കോളയാട് ഇലക്ട്രിക് ഓഫീസിനു സമീപത്തെ മുനീറിന്റെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് അണിഞ്ഞിരുന്ന വള, അരഞ്ഞാണം, മോതിരം, മാല തുടങ്ങിയവയാണ് കവർന്നത്. ജനൽ ഭാഗത്തുള്ള കട്ടിലിലാണ് കുഞ്ഞ് ഉമ്മയോടൊപ്പം കിടന്നിരുന്നത്. അതിനാൽ ജനൽ വഴിയാണ് സ്വർണാഭരണങ്ങൾ കവർന്നത്. പുലർച്ചെ മൂന്നോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കണ്ണവം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read Moreചക്കരക്കൽ അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 20 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ കസ്റ്റഡിയിൽ
ചക്കരക്കൽ: ബാങ്കിൽ മുക്ക് പണ്ടങ്ങൾ പണയംവച്ച് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത രണ്ടുപേരെ ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചകഴിഞ്ഞ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ചക്കരക്കൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് ആറു മാസത്തിനിടെ വിവിധ തവണകളിലായി മുക്കുപണ്ടങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ തലമുണ്ട ഫാത്തിമാസിൽ പി. ഫൈസൽ (34), മാന്പ മുബാറക്ക് മൻസിലിൽ എം.കെ. അനസ് (32) എന്നിവരെയാണ് ചക്കരക്കൽ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇന്നലെ അർബൻ ബാങ്കിലെത്തിയ ഇരുവരും മുക്കുപണ്ടം വച്ച് 1.25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. സ്വർണാഭരണ പരിശോധനയ്ക്കിടെ സംശയം തോന്നിയ അപ്രൈസർ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. ചക്കരക്കൽ പോലീസിനെ അറിയിച്ചതനുസരിച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടന്ന പരിശോധനയിലാണ് ഇവർ നേരത്തെ സ്വർണാഭരണങ്ങളെന്നു പറഞ്ഞ് പണയം വച്ചവ മുക്കുപണ്ടമാണെന്നു വ്യക്തമായത്.
Read More‘താക്കോൽ കളഞ്ഞുപോയ’ കെട്ടിടങ്ങൾ! മുളിയാറിൽ സിഎച്ച്സിക്കുവേണ്ടി നിർമിച്ച കെട്ടിടം നോക്കുകുത്തിയാകുന്നു; മത്സ്യമാർക്കറ്റ് നവീകരിച്ചിട്ടും മത്സ്യവിൽപ്പന പുറത്ത്
ബോവിക്കാനം: മുളിയാറിൽ കോടികൾ ചെലവിട്ടു പണിത ആശുപത്രി കെട്ടിടം പണിപൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും രോഗികൾക്ക് തുറന്നുകൊടുത്തില്ല. മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിനായി പണിത കെട്ടിടമാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗികൾക്ക് പ്രയോജനപ്പെടാതെ നോക്കുകുത്തിയായി മാറിയത്. എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി നബാർഡിന്റെ സഹായത്തോടെ 2.10 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടം പണിതത്. ഇതോടൊപ്പം ജീവനക്കാർക്ക് താമസിക്കുന്നതിന് മൂന്ന് ക്വാർട്ടേഴ്സുകളും പണിതിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങളുടെ ശാപമായ വൈദ്യുതീകരണം ടെന്‍ഡര്‍ ചെയ്യാത്തതാണ് ഇവിടെയും വിലങ്ങുതടിയായത്. സിഎച്ച്സിയുടെ ചുമതലയുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഇതിനായി യാതൊരു നീക്കവും നടക്കുന്നില്ല. മത്സ്യമാർക്കറ്റ് നവീകരിച്ചിട്ടും മത്സ്യവിൽപ്പന പുറത്ത് ബോവിക്കാനം: മത്സ്യമാർക്കറ്റ് കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടും തുറന്നു പ്രവർത്തിക്കാൻ നടപടിയില്ല. ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാനപാതയ്ക്കരികിലെ ബോവിക്കാനം ടൗണിലാണ് നവീകരിച്ച മത്സ്യമാർക്കറ്റ് ഉണ്ടായിട്ടും മാർക്കറ്റിന് പുറത്തു മത്സ്യവിൽപ്പന നടത്തുന്നത്. വർഷങ്ങൾക്കു മുൻപ്…
Read Moreപ്രശസ്ത തബലിസ്റ്റും ഗായകനുമായ കെ.സി. രാഗേഷും, നർത്തകിയും ഗായികയുമായ ഭാര്യയും കുടുങ്ങി! കണ്ണൂർ വിമാനത്താവളത്തിലേക്ക് ജോലി വാഗ്ദാനം തട്ടിയത് ലക്ഷങ്ങൾ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ കലാകാരൻമാരായ ദന്പതികൾക്കെതിരേ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് കേസടുത്തത്. കണ്ണൂർ ഇരിവേരി പാനേരിച്ചാലിലെ പ്രശസ്ത തബലിസ്റ്റും ഗായകനുമായ കെ.സി. രാഗേഷ് (50), നർത്തകിയും ഗായികയുമായ ഭാര്യ കലാമണ്ഡലം ഉഷാനന്ദിനി (48) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കണ്ണൂർ താഴെചൊവ്വയിലെ ചൈത്ര അതിഥി ജസ്റ്റിൻ പരാതി പ്രകാരം കേസെടുത്തത്. ചൈത്രയുടെ സഹോദരന് കണ്ണൂർ എയർപോർട്ടിൽ പ്യൂൺ/അറ്റൻഡർ തസ്തികയിൽ ജോലി നൽകാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപയോളമാണ് ദന്പതികൾ തട്ടിയെടുത്തത്. 2019 ഓഗസ്റ്റ് 19 നും 20നും ഇടയിൽ വച്ച് പല തവണയായാണ് അഞ്ചു ലക്ഷം രൂപ കൊടുത്തത്. എന്നാൽ ജോലി നൽകാതെ ഇവർ വഞ്ചിക്കുകയായിരുന്നു. തുടർന്ന് പണം തിരികെ ചോദിച്ചെങ്കിലും ഇവർ നൽകാൻ തയാറായില്ല. പണം തിരികെ നൽകാത്തതിനെ തുടർന്ന് ചൈത്ര കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ്…
Read Moreനാണക്കേട്! വാക്കേറ്റത്തിനിടെ രണ്ടുതവണ പോലീസ് ഇടപെടൽ; കോർപറേഷൻ യോഗം വീണ്ടും സംഘർഷഭരിതം; വിതുന്പലോടെ മേയർ
കണ്ണൂർ: മേയർ സുമ ബാലകൃഷ്ണനെ ചേംബറിൽ കയറി പ്രതിപക്ഷം ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഭരണപക്ഷം അവതരിപ്പിച്ച പ്രമേയം ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ പോർവിളികൾക്കും നാടകീയരംഗങ്ങൾക്കും വേദിയൊരുക്കി. ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ച കൗൺസിൽ ഒന്നാം അജൻഡയായുള്ള പ്രതിഷേധപ്രമേയത്തിന് പ്രതിപക്ഷവും ഭരണപക്ഷവും നിർദേശിച്ച ഭേദഗതികളാണ് പോർവിളികളിലേക്കു നയിച്ചത്. വെല്ലുവിളികളും അസഭ്യവർഷവും കൂവലുകളുമായി കൗൺസിൽയോഗം സംഘർഷഭരിതമായതോടെ പോലീസ് സംഘം രണ്ടുപ്രാവശ്യം കൗൺസിൽ ഹാളിൽ പ്രവേശിച്ചു. ഒടുവിൽ, ഭരണപക്ഷത്തിന്റെ ഭേദഗതി അംഗീകരിച്ചും പ്രതിക്ഷത്തിന്റേത് തള്ളിയും 24ന് എതിരേ 26 ന് ശബ്ദവോട്ടോടെ പ്രമേയം പാസാക്കിയപ്പോൾ വൈകുന്നേരം 4.30. ഉച്ചകഴിഞ്ഞ് ഭക്ഷണത്തിനു പിരിഞ്ഞ 25 മിനിറ്റ് ഒഴിവാക്കിയാൽ നാല് മണിക്കൂറോളം കോർപറേഷൻ കൗൺസിലിൽ ഇന്നലെ അരങ്ങേറിയത് നാണക്കേടുണ്ടാക്കുന്ന രംഗങ്ങളായിരുന്നു. കഴിഞ്ഞ 19ന് മേയറെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ടി.ഒ. മോഹനനാണ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്. ഇതോടെ ഗുണ്ടാത്തലവൻ ടി.ഒ. മോഹനൻ രാജിവയ്ക്കുക…
Read Moreഭവനരഹിതർക്ക് സ്വപ്നഭവനം! വീട് പണിതുനൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരേ കേസ്
കൂത്തുപറമ്പ്: ഭവനരഹിതർക്ക് സ്വപ്നഭവനം എന്നപേരിൽ വീട് നിർമിച്ചുനൽകാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായി പരാതി. കണ്ണവത്തെ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരേയാണ് പരാതി. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് ഇന്നലെ പരാതിയുമായി കണ്ണവത്തെത്തിയത്. ഇവരെല്ലാവരും ചേർന്ന് ഒപ്പിട്ട പരാതി കണ്ണവം പോലീസ് സ്റ്റേഷനിൽ നൽകുകയായിരുന്നു. കണ്ണൂർ, കാസർഗോഡ്, വയനാട്, കുടക്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായാണ് പരാതി. സ്വപ്നഭവനം എന്നപേരിൽ 4444 പേർക്ക് 4444 രൂപവീതം വാങ്ങി നാല് സെന്റ് സ്ഥലവും ഓരോ കുടുംബത്തിന്റെയും പ്ലാൻ അനുസരിച്ച് 10 ലക്ഷം രൂപ വരെ ചെലവുവരുന്ന വീടും നിർമിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. ആത്മീയ സംഘാടകസമിതിയുടെ പേരിലായിരുന്നു പദ്ധതിയുടെ പ്രചരണത്തിനായി നോട്ടീസുകളും വാർത്താക്കുറിപ്പുകളും തയാറാക്കിയിരുന്നത്. പദ്ധതിയെക്കുറിച്ച് അറിഞ്ഞവർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിലെത്തി പണവും അപേക്ഷയും നൽകുകയായിരുന്നു.…
Read Moreരാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ചെലവിടുന്നതു കോടികളെന്ന് ഉമ്മൻ ചാണ്ടി
കണ്ണൂർ: രാഷ്ട്രീയ കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ട സർക്കാർ ആ കടമ ചെയ്യാതെ പ്രതികൾക്കായി ഖജനാവിൽനിന്നു കോടികൾ ചെലവഴിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണെന്ന് ഉമ്മൻ ചാണ്ടി. ഷുഹൈബ് വധക്കേസിലും പെരിയയിലെ ഇരട്ടക്കൊലപാതക കേസിലും കേസ് സിബിഐക്ക് പോകാതിരിക്കാൻ ഖജനാവിൽനിന്ന് കോടികളാണ് സർക്കാർ ചെലവഴിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിച്ച സഹന സമര പദയാത്രയുടെ സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read More