മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ കൊ​പ്ര മോ​ഷ​ണം! തു​ര​പ്പ​ൻ കു​ടു​ങ്ങി, കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം, താ​വം ഭാ​ഗ​ങ്ങ​ളി​ലെ ഓ​യി​ൽ മി​ല്ലു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് നെ​ടു​മ​ല സ​ന്തോ​ഷ് എ​ന്ന തു​ര​പ്പ​ൻ സ​ന്തോ​ഷ് (36) അ​റ​സ്റ്റി​ൽ. താ​വം പ്ര​ഭാ​ത് ഓ​യി​ൽ മി​ൽ, ക​ണ്ണ​പു​രം യോ​ഗ​ശാ​ല​യി​ലെ രാ​ജീ​വ് ഓ​യി​ൽ മി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ കൊ​പ്ര മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ണ്ണ​പു​രം സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം, വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും സ്ഥാ​പി​ച്ച മു​പ്പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യു​ടെ ഒ​ളി​സ​ങ്കേ​തം ക​ണ്ടെ​ത്തി വ​ല​യി​ലാ​ക്കി​യ​ത്. ക​ണ്ണൂ​ർ ടൗ​ണി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ക്വ​ട്ടേ​ഷ​ൻ അം​ഗ​മാ​യ ഷ​മീം എ​ന്ന ചാ​ണ്ടി ഷ​മിം ജ​യി​ലി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട സ​ന്തോ​ഷി​നെ പു​തി​യ​തെ​രു ആ​ശാ​രി​ക​മ്പ​നി​ക്ക് സ​മീ​പ​മു​ള്ള വീ​ടി​ന​ടു​ത്തെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ൽ വ​ച്ചാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​മ്പി​ൽ, മ​യ്യി​ൽ…

Read More

എസ്എസ്എൽസി പരീക്ഷ! അ​ര​പ​വ​ന്‍ സ്വ​ര്‍​ണവും വി​നോ​ദ​യാ​ത്രയും;​​ എം​ആ​ര്‍​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വന്പൻ ‘ഓഫറുകൾ’

കാ​സ​ർ​ഗോ​ഡ്: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ആ​സ​ന്ന​മാ​യി​രി​ക്കെ ജി​ല്ല​യി​ലെ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ടു സം​വ​ദി​ച്ചു ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു. പ​രീ​ക്ഷാ​പേ​ടി മാ​റ്റി പ​രീ​ക്ഷ​യെ അ​നാ​യാ​സം നേ​രി​ടു​ന്ന​തി​ന് പ്ര​ചോ​ദ​നം ന​ല്‍​കാ​നാ​ണ് ക​ള​ക്ട​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​യ​ത്. പൊ​തു​പ​രീ​ക്ഷ​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി വ​രു​ന്ന പ​ര​വ​ന​ടു​ക്കം എം​ആ​ര്‍​എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് പ​ഠ​ന വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​വ​ദി​ച്ചു. പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പ​ര​വ​ന​ടു​ക്കം എം​ആ​ര്‍​എ​സി​ല്‍ മു​ഴു​വ​ന്‍ എ ​പ്ല​സ് നേ​ടു​ന്ന​വ​ര്‍​ക്ക് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര​പ​വ​ന്‍ സ്വ​ര്‍​ണം ന​ല്‍​കു​മെ​ന്ന് ക​ള​ക്ട​റെ അ​നു​ഗ​മി​ച്ച ജി​ല്ലാ പ​ട്ടി​കവ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​ടി. അ​ന​ന്ത​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കൂ​ടാ​തെ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടു​ന്ന എം​ആ​ര്‍​എ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​നോ​ദ​യാ​ത്ര​യ്ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നു ക​ള​ക്ട​ര്‍ വാ​ഗ്ദാ​നം ന​ല്‍​കി. പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വെ​ള്ള​ച്ചാ​ല്‍ മോ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലും കു​ണ്ടം​കു​ഴി ആ​ശ്ര​മം സ്‌​കൂ​ളി​ലും ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. വെ​ള്ള​ച്ചാ​ലി​ല്‍ പ​ട്ടി​ക​ജാ​തി ജി​ല്ലാ…

Read More

“ആ​ശാ​ന് അ​ടു​പ്പി​ലും ആ​വാം’ എ​ന്ന നി​ല​യി​ൽ പാ​ർ​ക്കിം​ഗ് ന​യ​ത്തി​ൽ ത​ളി​പ്പ​റ​ന്പ് പോ​ലീ​സ്

ത​ളി​പ്പ​റ​മ്പ്: ആ​ശാ​ന് അ​ടു​പ്പി​ലും ആ​വാം എ​ന്ന പ​ഴ​മൊ​ഴി വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ത​ളി​പ്പ​റ​മ്പ് ട്രാ​ഫി​ക് പോ​ലീ​സ്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ നേ​രം ശ്രീ​ക​ണ്ഠാ​പു​രം ഭാ​ഗ​ത്തേ​ക്ക് ര​ണ്ട് ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​മാ​ണ് ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​ന​ജാ​ഥ​ക്കാ​ര്‍ കൈ​യേ​റി​യ​ത്. ര​ണ്ട് മാ​സം മു​മ്പ് ടൗ​ണ്‍​സ്‌​ക്വ​യ​റി​ന്‍റെ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മു​ഖ​മാ​യി നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്ത് രോ​ഗി​യാ​യ ഒ​രാ​ളു​ടെ ആ​വ​ശ്യ​ത്തി​ന് പ​ണം സ​മാ​ഹ​രി​ക്കാ​ന്‍ പ്ര​മു​ഖ ഗാ​യി​ക പ്രി​യ അ​ച്ചു എ​ത്തി​യ​പ്പോ​ള്‍ ഗാ​ന​മേ​ള ത​ട​ഞ്ഞ അ​തേ പോ​ലീ​സാ​ണ് ര​ണ്ടു മ​ണി​ക്കൂ​റോ​ളം വാ​ഹ​ന ജാ​ഥ​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ നി​ർ​ത്തി​യി​ടാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തേ​പ്പ​റ്റി ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തി​ര​ക്കി​യ​പ്പോ​ള്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പൊ​തു​വെ സൗ​ക​ര്യം കു​റ​ഞ്ഞ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നു പോ​ലും പ​ക​ൽ സ​മ​യ​ത്ത് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ത​ന്നെ​യാ​ണ് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥാ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തും.

Read More

പി.​ ജ​യ​രാ​ജ​ന് വ​ധ​ഭീ​ഷ​ണി ; മേ​ൽ​വി​ലാ​സ​ക്കാ​ര​നെ ക​ണ്ടെ​ത്തി; ​പോലീസ് നി​ഗ​മ​നം ഇങ്ങനെ…

കൂ​ത്തു​പ​റ​മ്പ്: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി.​ജ​യ​രാ​ജ​ന് ക​ത്ത് മു​ഖേ​ന വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പോ​ലീ​സ് കേ​സെ​ടു​ക്കും. ഇ​ന്ന് ഇ​തി​നാ​യി പോ​ലീ​സ് ത​ല​ശേ​രി അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും. ഇ​ന്ന​ലെ​യാ​ണ് സി​പി​എം കൂ​ത്തു​പ​റ​മ്പ് ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ​ധ​ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് പി.​ജ​യ​രാ​ജ​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ത്ത് ക​തി​രൂ​ർ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ക​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ പേ​രും ഒ​പ്പും മേ​ൽ​വി​ലാ​സ​വും സ​ഹി​ത​മു​ള്ള​താ​ണ് ക​ത്ത്. ഇ​യാ​ളെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ പേ​രി​ൽ മ​റ്റാ​രോ ചെ​യ്ത​താ​ണ് ഈ ​സം​ഭ​വ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ല രാ​ഷ്‌​ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്കും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും പി​ന്നി​ൽ ജ​യ​രാ​ജ​നാ​ണെ​ന്നും എ​ന്നി​ട്ടും ഇ​പ്പോ​ഴും നി​യ​മ ന​ട​പ​ടി​ക​ളി​ൽ നി​ന്നും ശി​ക്ഷ​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​ണെ​ന്നു​മാ​ണ് ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

മ​യ്യി​ൽ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചാ​ൽഫോ​ണി​ൽ അ​പ​ശ​ബ്ദം! മ​റു​ത​ല​യ​ക്ക​ൽ നി​ന്ന് എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് ഈ ​ലോ​ക​ത്ത് ത​ന്നെ ആ​ർ​ക്കും മ​ന​സി​ലാ​കി​ല്ല

മ​യ്യി​ൽ: മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ലാ​ൻ​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ചാ​ൽ വി​ളി​ക്കു​ന്ന​യാ​ൾ ചു​റ്റി​പോ​കും. കാ​ര​ണം മ​റു​ത​ല​യ​ക്ക​ൽ നി​ന്ന് എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് ഈ ​ലോ​ക​ത്ത് ത​ന്നെ ആ​ർ​ക്കും മ​ന​സി​ലാ​കി​ല്ല. ലൈ​നി​ന്‍റെ ത​ക​രാ​റ് മൂ​ലം അ​പ​ശ​ബ്ദം മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കേ​ൾ​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ പോ​ലു​ള്ള ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫോ​ണു​ക​ൾ ത​ക​രാ​റാ​യാ​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പ​യ​ർ ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും മ​യ്യി​ൽ സ്റ്റേ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ​ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Read More

എ​ല്ലാ​വ​ർ​ക്കും പ്രിയങ്കരന്‍! നി​റ​ഞ്ഞ ചി​രി​യും തു​റ​ന്ന സം​സാ​ര​വും മാ​ഞ്ഞു, പ്ര​ദീ​പ് പു​തു​ക്കു​ടി ഇ​നി ഓ​ർ​മ

ത​ല​ശേ​രി: പൈ​തൃ​ക ന​ഗ​രി​യി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ പു​ഞ്ചി​രി തൂ​കി കൊ​ണ്ട് സാ​ന്നി​ധ്യ​മാ​യി നി​ന്ന സി​പി​ഐ നേ​താ​വും യു​വ അ​ഭി​ഭാ​ഷ​ക​നും ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. പ്ര​ദീ​പ് പു​തു​ക്കു​ടി (45) ഓ​ർ​മ​യാ​യി. പ്ര​ദീ​പ് പു​തു​ക്കു​ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യോ​ടെ പ​ന്ത​ക്ക​പ്പാ​റ​യി​ലെ വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ഇ​ന്നു രാ​വി​ലെ മു​ത​ൽ സി​പി​ഐ ത​ല​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സാ​യ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ എ​ൻ.​ഇ. ബാ​ല​റാം സ്മാ​ര​ക മ​ന്ദി​ര​ത്തി​ലും ജി​ല്ലാ കോ​ട​തി​യി​ലും എ​രു​വ​ട്ടി കാ​പ്പു​മ്മ​ലി​ലെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക നേ​താ​ക്ക​ളാ​യ സ​ത്യ​ൻ മൊ​കേ​രി, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, എം. ​സു​രേ​ന്ദ്ര​ൻ, എം.​സി. പ​വി​ത്ര​ൻ, പി. ​സ​ന്തോ​ഷ്, എം.​വി. ജ​യ​രാ​ജ​ൻ, എ​ൻ. ച​ന്ദ്ര​ൻ, കെ.​പി. മോ​ഹ​ന​ൻ, കെ.​വി. സു​മേ​ഷ്, മ​ഹേ​ഷ് ക​ക്ക​ത്ത്, സി.​ഒ. മു​ര​ളി, കെ. ​രാ​ജ​ൻ, സ​ജീ​വ് മാ​റോ​ളി, വി.​എ. നാ​രാ​യ​ണ​ൻ,…

Read More

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്ത് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യെ കൊ​ള്ള​യ​ടി​ച്ചു; 18,000 രൂ​പ​യും മൊ​ബൈ​ൽഫോണും ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ട്രെ​യി​ൻ ഇ​റ​ങ്ങി സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ള്ള​യ​ടി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി യു.​പി. സിം​ഗ് (29) ന്‍റെ 18,000 രൂ​പ​യും 15,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ​ഫോ​ണു​മാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​രി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ യു.​പി. സിം​ഗ് നാ​ട്ടി​ൽ പോ​യി തി​രി​ച്ച് ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി കി​ഴ​ക്കെ ക​വാ​ട​ത്തി​ലൂ​ടെ പു​റ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ ഇ​രു​ട്ടി​ൽ പ​തി​യി​രു​ന്ന ക​വ​ർ​ച്ച​ക്കാ​ർ ചാ​ടി​വീ​ണ് ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പാ​ന്‍റ​സി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ പേ​ഴ്സും ത​ട്ടി​പ്പ​റി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു.​പി. സിം​ഗ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​രു​ട്ട് പ​ര​ന്നാ​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​വ​ർ​ച്ച​ക്കാ​രു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​യി മാ​റു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ്…

Read More

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ൻ​സി​​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം; സംഭവം കണ്ണൂരില്‍

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ൻ​സി​​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ശ്രീ​ക​ണ്ഠ​പു​രം എ​ള്ള​രി​ഞ്ഞി പാ​രാ​ട്ടു​ക്കു​ന്നി​ൽ ര​ജീ​ഷി​ന്‍റെ ഭാ​ര്യ പ്ര​വീ​ണ(30)​യാ​ണ് ആം​ബു​ല​ൻ​സി​​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ പ്ര​വീ​ണ​യ്ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്തക​ർ ഇ​രി​ക്കൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഉ​ട​ൻ​ത​ന്നെ പ്ര​വീ​ണ​യെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 11 ഓ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ടെ​ക്‌​നോ​പാ​ർ​ക്കി​ലെ 108 ആം​ബു​ല​ൻ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ട് ഡോ​ക്ട​റു​ടെ സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രി​ക്കൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ 108 ആം​ബു​ല​ൻ​സി​ന് സ​ന്ദേ​ശം കൈ​മാ​റി. ക​ൺ​ട്രോ​ൾ​റൂ​മി​ൽ​നി​ന്ന് ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ​ത​ന്നെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ നി​ഷ​യും പൈ​ല​റ്റ് ധ​നേ​ഷും സ്ഥ​ല​ത്തെ​ത്തി പ്ര​വീ​ണ​യെ ആം​ബു​ല​ൻ​സി​ലേ​ക്കു മാ​റ്റി. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കു​റു​മാ​ത്തൂ​രിൽവ​ച്ച് 11.20ഓ​ടെ പ്ര​വീ​ണ കു​ഞ്ഞി​ന് ജ​ന്മംന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​സ​വം എ​ടു​ത്ത​ശേ​ഷം അ​മ്മ​യ്ക്കും കു​ഞ്ഞി​നും നി​ഷ പ്ര​ഥ​മശു​ശ്രൂ​ഷ…

Read More

ഒരുകോടി പെരുവഴിയിൽ! 50 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​താ​യി ക​രാ​റു​കാ​ർ ബില്ലുനല്‍കി; കാശുകിട്ടിയപ്പോള്‍ സ്ഥലംവിട്ടു

തൃ​ക്ക​രി​പ്പൂ​ർ: കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ന​ട​ക്കാ​വ് കോ​ള​നി​യി​ൽ ന​ട​പ്പാ​ക്കി​യ പ്ര​വൃ​ത്തി​ക​ളി​ലാ​ണ് വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ ആ​ലു​വ ഫോ​റ​സ്റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന ക​മ്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​തെ​ങ്കി​ലും ഉ​പക​രാ​ർ ന​ൽ​കി​യ​വ​രാ​ണ് പ്ര​വൃ​ത്തി അ​ട്ടി​മ​റി​ച്ച​ത്. 25 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ തു​ക കൈ​പ്പ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ദ​ളി​ത് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​വൃ​ത്തി​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സ​റും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ഓ​ഫീ​സ​റും ന​ട​ക്കാ​വ് കോ​ള​നി​യി​ലെ​ത്തി പ​രാ​തി പ​രി​ശോ​ധി​ച്ചു ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​മോ തു​ട​ർ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളോ ന​ട​ത്തി​യി​ല്ലെന്ന് മാ​ത്ര​മ​ല്ല 50 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​താ​യി കാ​ണി​ച്ചു ക​രാ​റു​കാ​ർ ന​ൽ​കി​യ ബി​ല്ലു​ക​ളി​ൽ 35 ശ​ത​മാ​നം…

Read More

ദൈ​വം മ​നു​ഷ്യ​ന് ചി​ല നി​മി​ത്ത​ങ്ങ​ള്‍ കാ​ണി​ച്ചു​ത​രും! സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ നാ​ടി​ന്‍റെ വി​ക​സ​ന നാ​യ​ക​നാ​യ​പ്പോ​ൾ…

കാ​ഞ്ഞ​ങ്ങാ​ട്: ഓ​രോ നേ​ര​ങ്ങ​ളി​ലും ദൈ​വം മ​നു​ഷ്യ​ന് ചി​ല നി​മി​ത്ത​ങ്ങ​ള്‍ കാ​ണി​ച്ചു​ത​രും. അ​തി​ല്‍ ഉ​ള്‍​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ന്ദേ​ശം തി​രി​ച്ച​റി​ഞ്ഞ് അ​തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ന​മ്മു​ടെ ദൗ​ത്യം. വ​ള​ഞ്ഞ വ​ഴി​ക​ള്‍ നേ​രെ​യാ​ക്കു​ക​യെ​ന്നും വി​ശാ​ല​മാ​യ വീ​ഥി​ക​ളൊ​രു​ക്കു​ക​യെ​ന്നു​മു​ള്ള ദൈ​വ​വ​ച​ന​മാ​യി​രു​ന്നു ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ ആ​പ്ത​വാ​ക്യം. അ​ങ്ങ​നെ ചി​ല നി​മി​ത്ത​ങ്ങ​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ തീ​രെ ചെ​റു​പ്രാ​യ​ത്തി​ല്‍ സ്വ​ന്തം നാ​ട്ടി​ല്‍​ത്ത​ന്നെ സ​ര്‍​ക്കാ​ര്‍ ജോ​ലി കി​ട്ടി​യ ജോ​സ​ഫി​ന് അ​ന്ന് പ​ണി​ഷ്‌​മെ​ന്‍റ് ട്രാ​ന്‍​സ്ഫ​ര്‍ കി​ട്ടു​ന്ന​വ​ര്‍​ക്കു മാ​ത്ര​മാ​യി തീ​റെ​ഴു​തി​വ​ച്ചി​രു​ന്ന ഉ​ത്ത​ര​മ​ല​ബാ​റി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ചോ​ദി​ച്ചു​വാ​ങ്ങി വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. അ​ന്ന് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലാ​തി​രു​ന്ന മ​ല​ബാ​റി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ കു​ടി​യേ​റ്റ​ഗ്രാ​മ​ങ്ങ​ളു​ടെ അ​വ​സ്ഥ ജോ​സ​ഫി​ന്‍റെ മ​ന​സി​നെ ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ച്ചു. ഇ​വി​ടേ​ക്ക് സ്ഥ​ലം​മാ​റ്റം വാ​ങ്ങി വ​ന്നാ​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് തോ​ന്നി​യ​തും അ​ങ്ങ​നെ​യാ​ണ്. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം​ത​ന്നെ അ​ന്ന​ത്തെ അ​വി​ഭ​ക്ത ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം വാ​ങ്ങി​യെ​ത്തി. ത​നി​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച പൂ​ക്ക​യ​ത്ത് പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഒ​രു തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു ജോ​സ​ഫി​ന്‍റെ ആ​ദ്യ വി​ക​സ​ന​ദൗ​ത്യം. ഇ​പ്പോ​ള്‍ തൂ​ക്കു​പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത്…

Read More