ഇ​ന്ത്യ​ക്കാ​ര​ന്‍റെ രാ​ജ്യ​സ്‌​നേ​ഹ​മ​ള​ക്കാ​ന്‍  ആ​ര്‍​എ​സ്എ​സ് വ​ള​ര്‍​ന്നി​ട്ടി​ല്ലെന്ന് ​കെ.​മു​ര​ളീ​ധ​ര​ന്‍

പയ്യ​ന്നൂ​ര്‍: ഇ​ന്ത്യ​ക്കാ​ര​ന്‍റെ രാ​ജ്യ​സ്‌​നേ​ഹം അ​ള​ക്കാ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത സ​വ​ര്‍​ക്ക​റു​ടെ അ​നു​യാ​യി​ക​ളാ​യ ആ​ര്‍​എ​സ്എ​സ് വ​ള​ര്‍​ന്നി​ട്ടി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി ര​ക്തം​ചി​ന്തി​യ ച​രി​ത്ര​മാ​ണ് എ​ല്ലാ മ​ത​വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍​ക്കു​ള്ള​തെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. മു​സ്‌​ലിം കോ​ർ​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി പ​യ്യ​ന്നൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ​യു​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ഹു​ങ്കി​ല്‍ ആ​ര്‍​എ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണ് മോ​ദി-​അ​മി​ത്ഷാ കൂ​ട്ടു​കെ​ട്ട് ശ്ര​മി​ക്കു​ന്ന​ത്.​രാ​ജ്ഭ​വ​നി​ല്‍ താ​മ​സി​ച്ച് ബി​ജെ​പി പ്ര​സി​ഡ​ന്‍റി​ന്‍റെ ജോ​ലി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും രാ​ജ​ഗോ​പാ​ലി​ന് വേ​ണ്ടാ​ത്ത പൗ​ര​ത്വ നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ വാ​ശി പി​ടി​ക്കു​ന്ന ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ര്‍ സി.​പി.​യു​ടെ ച​രി​ത്രം പ​ഠി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ സൃ​ഷ്ടി​ക്കാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​വ​ര്‍ ഇ​ന്ത്യ​യെ ഇ​ന്‍റ​ർ​നെ​റ്റ് പോ​ലു​മി​ല്ലാ​ത്ത രാ​ജ്യ​മാ​ക്കി​യെ​ന്നും ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന് മ​റ​യി​ടാ​ന്‍ പൗ​ര​ത്വ ബി​ല്ലു പോ​ലു​ള്ള വ​ര്‍​ഗ്ഗീ​യ കാ​ര്‍​ഡു​ക​ളി​റ​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ.​എം.​ഷാ​ജി എം​എ​ല്‍​എ പ​റ​ഞ്ഞു.​ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​യും തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ച​ര്‍​ച്ച…

Read More

താ​ഴെ ചൊ​വ്വ​യി​ലെ ഷോ​പ്പിം​ഗ് മാ​ൾ നി​ർ​മാ​ണം; ജനങ്ങളുടെ പ്രതിഷേധം ശക്തം; നിർമാണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ

ക​ണ്ണൂ​ർ: താ​ഴെ ചൊ​വ്വ​യി​ലെ മാ​ൾ നി​ർ​മാ​ണം ഒ​രാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തി വ​യ്ക്കാ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ നി​ർ​ദേ​ശം. മാ​ൾ നി​ർ​മാ​ണം കാ​ര​ണം പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ൾ വ​റ്റു​ക​യും റോ​ഡ് ഇ​ടി​യു​ക​യും ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ നാ​ട്ടു​കാ​രെ​യും മാ​ൾ പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​ല്കി​യ പെ​ർ​മി​റ്റ് അ​നു​സ​രി​ച്ചാ​ണോ നി​ർ​മാ​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ല്കും. പെ​ർ​മി​റ്റി​നു വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കും. നി​ർ​മാ​ണം കാ​ര​ണം ഇ​ടി​ഞ്ഞ റോ​ഡി​ന​രി​കി​ൽ താ​ങ്ങു​മ​തി​ൽ നി​ർ​മി​ക്കാ​ൻ ബി​ൽ​ഡേ​ഴ്സി​ന് നി​ർ​ദേ​ശം ന​ല്കി. പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പി​എ​ച്ച്എ​ഡി​യു​ടെ വെ​ള്ളം തു​ട​ർ​ന്നും എ​ത്തി​ക്കും. പ്ര​ദേ​ശ​ത്ത് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​മ​രാ​മ​ത്ത് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രി​ക്കും അ​ടു​ത്ത ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ഗേ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ടി.​ഒ. മോ​ഹ​ന​ൻ, വെ​ള്ളോ​റ…

Read More

ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പി​ടി​ച്ചു​പ​റി; സം​ഘ​ത്ത​ല​വ​ൻ  പോലീസ് വലയിലായി;  അറസ്റ്റിലായ  നിയാസുദ്ദീൻ ജില്ലയിലെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ റെ​യി​ൽ​വേ ട്രാ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന സം​ഘ​ത്ത​ല​വ​ൻ അ​റ​സ്റ്റി​ൽ. പ​ഴ​യ​ങ്ങാ​ടി കൊ​വ്വ​പ്പു​റ​ത്തെ കെ.​എ. നി​യാ​സു​ദ്ദീ​നെ (33) യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ ബാ​വി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ 12 ന് ​യോ​ഗ​ശാ​ല റോ​ഡി​ൽ പ​ള്ളി​യാ​ന്മൂ​ല സ്വ​ദേ​ശി അ​ർ​ജു​ൻ വി​ന​യ​കു​മാ​റി​ന്‍റെ കെ​എ​ൽ 13 യു 4497 ​ന​ന്പ​ർ ബൈ​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഇ​ത് ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് നി​യാ​സു​ദ്ദീ​നെ അ​റ​സ്റ്റു​ചെ​യ്ത​ത്. യോ​ഗ​ശാ​ല റോ​ഡി​ലെ സി​സി ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് നി​യാ​സു​ദ്ദീ​നാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ക​ണ്ണൂ​ർ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നി​ര​വ​ധി ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ള്ള​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ നി​യാ​സു​ദ്ദീ​ൻ ക​ണ്ണൂ​ർ ജി​ല്ല​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ലെ മു​ഖ്യ​പ്ര​തി​യാ​ണ്.25 ഓ​ളം കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ ആ​ന്ധ്ര​യി​ലെ ജ​യി​ലി​ൽ 25 കി​ലോ ക​ഞ്ചാ​വ്…

Read More

രോ​ഗി​യു​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പ് മ​റി​ഞ്ഞ് രോ​ഗി മ​രി​ച്ചു

ത​ളി​പ്പ​റ​മ്പ്: രോ​ഗി​യു​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് രോ​ഗി മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ന​ടു​വി​ല്‍ മ​ണ്ട​ളം സെ​ന്‍റ് ജൂ​ഡ് പ​ള്ളി​ക്ക് സ​മീ​പ​ത്തെ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​ടു​പ്പു​ര​യി​ല്‍ റെ​ജി (46) യാ​ണ് മ​രി​ച്ച​ത്. റെ​ജി​യു​ടെ ബ​ന്ധു സു​നി​ലി​നെ (30) ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ചി​റ​വ​ക്ക് വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ര​ള്‍​രോ​ഗി​യാ​യ റെ​ജി​ക്ക് അ​സു​ഖം കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ള്‍ ജീ​പ്പി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ റെ​ജി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​മ​ണ്ട​ളം സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ. റെ​ജി​യു​ടെ ഭാ​ര്യ: ല​ത. മ​ക്ക​ള്‍: റി​ജ​ന്‍​സ്, റി​ന്‍​സി. സ​ഹോ​ദ​ര​ങ്ങ​ള്‍: സാ​ലി, സി​ബി, ലൂ​സി, മി​നി, ബി​ജു.

Read More

വിവാഹം കഴിഞ്ഞ് പത്തുമാസം പിന്നിട്ടപ്പോൾ ആത്മഹത്യ ചെയ്ത് ദമ്പതികൾ; മരണത്തിന്‍റെ യഥാർഥ കാരണം അറിയില്ലെങ്കിലും നാട്ടുകാർ  പോലീസ് പറഞ്ഞതിങ്ങനെ…

ത​ളി​പ്പ​റ​മ്പ്: ഇ​ന്ന​ലെ ആ​ത്മ​ഹ​ത്യ ചെ​യ്ത ദ​മ്പ​തി​ക​ളു​ടെ സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും. ഇ​ന്ന​ലെ കു​റ്റി​ക്കോ​ല്‍ വേ​ട്ട​ക്കൊ​രു​മ​ക​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച കു​റ്റി​ക്കോ​ലി​ലെ പ്രേ​മ​രാ​ജ​ന്‍റെ മ​ക​ന്‍ തേ​രു​കു​ന്ന​ത്ത് വീ​ട്ടി​ല്‍ സു​ധീ​ഷ് (30), ഭാ​ര്യ ത​മി​ഴ്നാ​ട് വി​രു​ദു​ന​ഗ​ര്‍ ജി​ല്ല ശ്രീ​വി​ല്ലി​പൂ​ത്തൂ​രി​ലെ ഇ​സൈ​ക്കി​റാ​ണി എ​ന്ന രേ​ഷ്മ (25) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കൂ​വോ​ട് കി​ഴ​ക്ക് പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​ക​രി​ക്കു​ക. ഇ​സൈ​ക്കി​റാ​ണി​യു​ടെ ബ​ന്ധു​ക്ക​ള്‍ ഇ​ന്ന് രാ​വി​ലെ ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യി​ട്ടു​ണ്ട്. ഭാ​ര്യ​യെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട ഉ​ട​നെ സു​ധീ​ഷ് കു​രു​ക്കി​ട്ട സാ​രി മു​റി​ച്ചി​ട്ടെ​ങ്കി​ലും മ​രി​ച്ച​താ​യി ക​ണ്ട് അ​തേ സാ​രി​യു​ടെ ബാ​ക്കി ഭാ​ഗം കൊ​ണ്ട് സ​മീ​പ​ത്തു​ത​ന്നെ തൂ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് പ​ത്തു​മാ​സ​മേ ആ​യി​ട്ടു​ള്ളൂ. കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​ര​സ്പ​രം ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. സ്ഥി​രം വ​ഴ​ക്കു​കൂ​ടാ​റു​ണ്ടാ​യി​രു​ന്ന ഇ​വ​ര്‍ മ​രി​ക്കു​ന്ന ദി​വ​സ​വും വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സു​ധീ​ഷ് രാ​ത്രി​യി​ല്‍ സു​ഹൃ​ത്തി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് അ​ത്മ​ഹ​ത്യ​ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ,…

Read More

രാ​ത്രി ഡ്രൈ​വ് ചെ​യ്യു​ന്ന​വ​ർ​ക്കാ​യി വ​ഴി​യോ​ര കോ​ഫി ഷോ​പ്പ് തു​ട​ങ്ങുമെന്ന് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​തെ വ​രു​ന്പോ​ൾ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള റോ​ഡ് സു​ര​ക്ഷ അ​ഥോ​റി​റ്റി​യു​ടെ​യും കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ വാ​രം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും തു​ട​രും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡ്രൈ​വ് ചെ​യ്യു​ന്ന​വ​ർ​ക്കാ​യി നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് ചാ​യ​യും കാ​പ്പി​യും ന​ൽ​കാ​നു​ള്ള കോ​ഫി ഷോ​പ്പ് തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഉ​റ​ക്ക​മൊ​ഴി​ച്ച് യാ​ത്ര ചെ​യ്യു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഉ​റ​ക്കം വ​രി​ക എ​ന്ന​ത് മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. ഡ്രൈ​വിം​ഗി​നി​ടെ ഉ​റ​ക്കം​വ​രു​ന്പോ​ൾ ഒ​ന്നു നി​ർ​ത്തി ചാ​യ​യോ കാ​പ്പി​യോ കു​ടി​ച്ച് മു​ഖം​ക​ഴു​കി​യാ​ൽ ഉ​ന്മേ​ഷം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം ഷോ​പ്പു​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. ചെ​റി​യ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് ഡ്രൈ​വ് ചെ​യ്യു​ന്പോ​ൾ സ്പീ​ഡ് ഒ​രു…

Read More

ആ​ന്തൂ​രി​ൽ പ്ര​വാ​സി വ്യ​വ​സാ​യി​ക്ക് വീ​ണ്ടും സി​പി​എ​മ്മി​ന്‍റെ പീ​ഡ​നം; ര​മേ​ശ​നു​മാ​യി ശ​ത്രു​ത​യി​ല്ലെന്ന് കൗ​ൺ​സി​ല​ർ

ക​ണ്ണൂ​ർ: ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി പാ​റ​യി​ൽ സാ​ജ​നു പി​ന്നാ​ലെ ആ​ന്തൂ​രി​ലെ മ​റ്റൊ​രു പ്ര​വാ​സി വ്യ​വ​സാ​യി​ക്കു കൂ​ടി സി​പി​എം വ​നി​താ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പീ​ഡ​ന​മെ​ന്ന് ആ​രോ​പ​ണം. പ്ര​വാ​സി ജീ​വി​ത​ത്തി​നി​ട​യി​ൽ സ്വ​രു കൂ​ട്ടി​വ​ച്ച സ​ന്പാ​ദ്യം ഉ​പ​യോ​ഗി​ച്ച് വീ​ടു​വ​യ്ക്കാ​ൻ വാ​ങ്ങി​യ സ്ഥാ​ല​ത്തി​ൽ കൂ​ടി വ​ഴി അ​നു​വ​ദി​ക്ക​ണെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പീ​ഡ​നം. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ത​ളി​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ആ​ലി​ങ്കീ​ൽ ര​മേ​ശ​നാ​ണ് നി​ര​ന്ത​ര ഭീ​ഷ​ണി​യും പീ​ഡ​ന​വും എ​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത്.സി​പി​എം കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ലേ​ക്ക് നി​ല​വി​ൽ ഫ​ല​പ്ര​ദ​മാ​യ വ​ഴി നി​ല​വി​ല​ിരി​ക്കെ​യാ​ണ് സി​പി​എം അ​നു​ഭാ​വി കൂ​ടി​യാ​യ പ്ര​വാ​സി​യെ വ​ഴിക്ക് സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് പീ​ഡി​പ്പി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​റെ സ​മ്മ​ർ​ദ്ധ​ത്തി​ലാ​ക്കി അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ടും ഇ​വ​ർ സ​ന്പാ​ദി​ച്ചു​വ​ത്രെ. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ​നി​ന്നു​ള്ള നോ​ട്ടീ​സ് ല​ഭി​ച്ച​പ്പോ​ഴാ​ണ് ര​മേ​ശ​ൻ പോ​ലും ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്.ര​മേ​ശ​ൻ ഇ​തോ​ടെ ത​ളി​പ്പ​റ​ന്പ് മു​ൻ​സീ​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഫോ​ണി​ലൂ​ടെ​യും…

Read More

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വി​ദ്യാ​ർ​ഥി​യു​ടെ മേൽ ചു​ണ്ട്  തെ​രു​വു​നാ​യ ക​ടി​ച്ചു​പ​റി​ച്ചു

ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​യു​ടെ ചു​ണ്ട് തെ​രു​വു​നാ​യ ക​ടി​ച്ചു​പ​റി​ച്ചു. തി​ലാ​ന്നൂ​ർ മ​ന്ന​വ​ള​പ്പി​ൽ പ​രേ​ത​നാ​യ സു​നി​ൽ​കു​മാ​ർ-​ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സൂ​ര്യ (9)യെ​യാ​ണ് ഇ​ന്നു രാ​വി​ലെ വീ​ട്ടു​പ​റ​ന്പി​ൽ വ​ച്ച് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. മേ​ൽ​ച്ചു​ണ്ട് അ​റ്റു​തൂ​ങ്ങി​യ നി​ല​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ർ​ഥി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ആ​റ്റ​ട​പ്പ എ​ൽ​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Read More

സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ഞ്ചു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പീ​ഡ​നം; ഓഫീസ് റൂം വൃത്തിയാക്കാനായി കുട്ടികളെ നേരത്തെ വിളിച്ചു വരുത്തിയായിരുന്നു പീഡനം;   ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: പ​ത്തു വ​യ​സു​ള്ള അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്യൂ​ണ്‍ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ബം​ബ്രാ​ണ​യി​ലെ ച​ന്ദ്ര​ശേ​ഖ​ര (55) ആ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണു സം​ഭ​വം. കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​യി​ൽ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​മാ​ർ ചോ​ദി​ച്ച​പ്പോ​ൾ ത​ങ്ങ​ളെ പ്യൂ​ണ്‍ പീ​ഡി​പ്പി​ച്ച വി​വ​രം കു​ട്ടി​ക​ൾ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ധ്യാ​പി​ക​മാ​ർ വീ​ട്ടു​കാ​ർ​ക്കും ചൈ​ൽ​ഡ് ലൈ​നി​നും വി​വ​രം ന​ൽ​കി. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും തു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. രാ​വി​ലെ എ​ട്ടോ​ടെ ച​ന്ദ്ര​ശേ​ഖ​ര സ്കൂ​ളി​ലെ​ത്താ​റു​ണ്ട്. സ്കൂ​ൾ ഓ​ഫീ​സ് വൃ​ത്തി​യാ​ക്കാ​ൻ വ​ര​ണ​മെ​ന്ന പ്യൂ​ണി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു കു​ട്ടി​ക​ൾ രാ​വി​ലെ 8.30ന് ​എ​ത്താ​റു​ണ്ടാ​യി​രു​ന്നു. പ്യൂ​ണ്‍ ഓ​ഫീ​സ് മു​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണു പ​തി​വെ​ന്നാ​ണു കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി​യ​ത്.

Read More

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തിന​ട​പ്പി​ലാ​ക്കി​യ​ത് ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ

ക​ണ്ണൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പാ​ർ​ല​മെ​ന്‍റി​ൽ സം​ഖ്യാ​ബ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം​സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ക​ണ്ണൂ​ർ ന​വ​നീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​യ​തു​കൊ​ണ്ട് പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ നി​യ​മ​ത്തെ എ​തി​ർ​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​യു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അം​ഗ​ബ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​പി​എം പാ​സാ​ക്കു​ന്ന നി​യ​മം ബി​ജെ​പി എ​തി​ർ​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്ന​തി​ൽ എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​ത്. ജ​നാ​ധി​പ​ത്യ​ത്തി​ൽ സം​ഖ്യ​യ്ക്കാ​ണ് പ്ര​ധാ​ന്യം. അ​തി​ന​പ്പു​റം പ​രി​ഗ​ണ​ന​യി​ല്ല. സം​വ​ര​ണം മാ​ത്ര​മാ​ണ് അ​തി​ന​പ്പു​റം പ​രി​ഗ​ണി​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ങ്കി​ൽ സു​പ്രീം​കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ. അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നു പ​റ​യാം. അ​ല്ലാ​തെ സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ റോ​ഡി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ൽ ഭ​ര​ണാ​ഘ​ട​ന​വി​രു​ദ്ധ​മാ​കി​ല്ല. ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ഡോ. ​രാ​കേ​ഷ് സി​ഹ്ന…

Read More