തൃക്കരിപ്പൂർ: അഞ്ചുവർഷ കാലയളവിലേക്ക് പുതുക്കിനൽകുന്ന ഓട്ടോറിക്ഷ പെർമിറ്റ് ട്രാൻസ്പോർട്ട് അധികൃതർ കാലാവധി തെറ്റിച്ചുരേഖപ്പെടുത്തിയത് ഓട്ടോ തൊഴിലാളിക്ക് വിനയായി. ടൗണിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ എം. സതീശനാണ് അധികൃതരുടെ തെറ്റായ പെർമിറ്റ് പുതുക്കലിലൂടെ കുരുക്കിലായത്. അഞ്ചു വർഷത്തെ പെർമിറ്റ് അഞ്ചു മാസമായി തെറ്റായി ചുരുക്കി രേഖപ്പെടുത്തിയതാണ് വിനയായത്. ഓട്ടോറിക്ഷകളുടെ പെർമിറ്റ് പുതുക്കൽ അഞ്ചു വർഷം കൂടുമ്പോഴാണ്. എന്നാൽ ഫീസായ 360 രൂപ കൃത്യമായി വാങ്ങിയിട്ടുണ്ടെങ്കിലും സതീശന്റെ പെർമിറ്റ് പുതുക്കിയത് അഞ്ചുമാസക്കാലത്തേക്കും. കഴിഞ്ഞവർഷം ഡിസംബർ ഏഴിനാണ് ഓട്ടോയുടെ പെർമിറ്റ് കാലാവധി അവസാനിച്ചത്. കാലാവധിക്ക് 15 ദിവസം മുൻപ് പുതിയ പെർമിറ്റിന് അപേക്ഷ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അതുപ്രകാരം അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞദിവസം തപാലിൽ ലഭിച്ച പെർമിറ്റ് പരിശോധിച്ചപ്പോഴാണ് അഞ്ചു വർഷം അഞ്ചു മാസമായത് കണ്ടത്. 2019 ഡിസംബർ 21 മുതൽ 2020 മെയ് വരെയാണ് കാലാവധിയായി പെർമിറ്റിൽ…
Read MoreCategory: Kannur
ബദിയഡുക്ക ടൗണിൽ ഹരിതകേരളമെല്ലാം വെറും പ്രഹസനമല്ലെ ? സ്വകാര്യവ്യക്തിയുടെ കിണറില്‍ മാലിന്യക്കൂമ്പാരം
ബദിയഡുക്ക: ഹരിതകേരളം പദ്ധതി നടപ്പിലാക്കിയെന്നു പ്രഖ്യാപിക്കുമ്പോഴും ബദിയഡുക്കയിൽ അതൊന്നും നടപ്പിലാകുന്നില്ല. പഞ്ചായത്ത് പരിധിയിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും കുടുംബശ്രീ മുഖാന്തരം തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ടൗണിലെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പരിശീലനം നല്‍കിയെങ്കിലും ടൗണില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്ന് കൂടി കിടക്കുകയാണ്. നിരവധി യാത്രക്കാരെത്തുന്ന ബദിയഡുക്ക ടൗണിന്റെ ഹൃദയഭാഗത്തുള്ള ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള പൊട്ടക്കിണറിന്റെ അകത്തും പുറത്തും മാലിന്യം തള്ളിയതുമൂലം ബദിയടുക്ക ടൗൺ പരിസരവും ദുര്‍ഗന്ധം വമിക്കുകയാണ്. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന്റെ പിറകുവശത്തുള്ള പൊട്ടക്കിണറാണ് വ്യാപാരികൾ മാലിന്യം തള്ളാൻ ഉപയോഗിക്കുന്നത്. ഹോട്ടലുകളുടെ പഴകിയ ഭക്ഷണങ്ങളും പച്ചക്കറി കടയിലെ കേടായ സാധനങ്ങളും മറ്റും വ്യാപാരികൾ പ്ലാസ്റ്റിക്ക് കവറിൽ കെട്ടി ഇവിടെ വലിച്ചെറിയുന്നത് പതിവാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ് ഹോട്ടലുകൾ, കടകൾ ഉൾപ്പെടെയുള്ള ഭാഗത്താണ് ഈ അവസ്ഥ. തള്ളിയ മാലിന്യത്തിൽ ഈച്ചകള്‍…
Read Moreപൗരത്വ നിയമ ഭേദഗതി! നടപ്പിലാക്കിയത് ജനങ്ങളുടെ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
കണ്ണൂർ: പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ സംഖ്യാബലത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭാരതീയ വിചാരകേന്ദ്രംസംസ്ഥാന വാർഷിക സമ്മേളനം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന വിരുദ്ധമായതുകൊണ്ട് പാർലമെന്റിൽ പാസാക്കിയ നിയമത്തെ എതിർക്കുകയാണെന്ന് പ്രതിപക്ഷം പറയുന്നു. അങ്ങനെയെങ്കിൽ കേരള നിയമസഭയിൽ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം പാസാക്കുന്ന നിയമം ബിജെപി എതിർക്കുന്നുവെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്. ജനാധിപത്യത്തിൽ സംഖ്യയ്ക്കാണ് പ്രധാന്യം. അതിനപ്പുറം പരിഗണനയില്ല. സംവരണം മാത്രമാണ് അതിനപ്പുറം പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതി തീരുമാനമെടുക്കട്ടെ. അങ്ങനെയൊരു തീരുമാനം എടുക്കാൻ ശ്രമിച്ചാൽ ഭരണഘടനാവിരുദ്ധമാണെന്നു പറയാം. അല്ലാതെ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ളവർ റോഡിലിറങ്ങി മുദ്രാവാക്യം വിളിച്ചാൽ ഭരണാഘടനവിരുദ്ധമാകില്ല. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡൽഹി സർവകലാശാല പ്രഫസർ ഡോ. രാകേഷ് സിഹ്ന…
Read Moreഇന്ത്യന്‍ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് വല്സന് തില്ലങ്കേരി
തളിപ്പറമ്പ്: ഇന്ത്യന്‍ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വല്സന് തില്ലങ്കേരി. തളിപ്പറമ്പില്‍ പൗരത്വഭേദഗതി നടപ്പാക്കിയ കേന്ദ്രസര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്(ഫെറ്റോ)സംഘടിപ്പിച്ച വിശദീകരണ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ മുസ്ലിംകളെ തെറ്റിദ്ധരിപ്പിച്ച് ഇല്ലാത്ത കാര്യത്തിന് സമരങ്ങള്‍ നടത്തി നാലു വോട്ടുകള്‍ കൂടുതല്‍ ലഭിക്കുമോ എന്ന് സിപിഎം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. മനോജ് മണ്ണേരി, സജീവന് ചാത്തോത്ത്, പി.കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
Read Moreനല്ല സാഹിത്യവും സംഗീതവും ഒന്നിക്കുമ്പോൾ മികച്ച ഗാനങ്ങളും പിറക്കുമെന്ന് വിദ്യാധരൻ മാസ്റ്റർ
ഇരിട്ടി: നല്ല സാഹിത്യവും സംഗീതവും ഒന്നിക്കുമ്പോൾ മികച്ച ഗാനങ്ങളും പിറക്കുന്നമെന്നും ഇത്തരം ഗാനങ്ങൾ കാലത്തെ അതിജീവിച്ചു നിലനിൽക്കുമെന്നു പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്റർ. ഇരിട്ടി സംഗീതസഭയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യന്റെ ഉള്ളിലും സംഗീതമുണ്ടെങ്കിലും അവയെ പുറത്തെത്തിക്കണമെങ്കിൽ കഠിനപ്രയത്നം തന്നെ വേണം. അതിനു സംഗീതത്തിന്റെ ഉള്ളിൽ കടന്നുചെന്നും നമ്മൾ പരിശ്രമിക്കേണ്ടിവരുമെന്നു വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. സംഗീതസഭ പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്മ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സണ്ണിജോസഫ് എംഎൽഎ മുഖ്യാതിഥിയും ഇരിട്ടി മുൻസിപ്പൽ ചെയർമാൻ പി.പി. അശോകൻ വിശിഷ്ടാതിഥിയുമായിരുന്നു. ഡോ. ബിനീഷ് ജോസഫ്, സുരേഷ് കൂത്തുപറമ്പ് എന്നിവർ പ്രസംഗിച്ചു. സംഗീതസഭയുടെ രക്ഷാധികാരികളായ വിദ്യാധരൻ മാസ്റ്റർ, സണ്ണി ജോസഫ് എം എൽഎ, ഡോ. ബിനീസ് ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ സിബിച്ചൻ ഇരിട്ടി സ്വാഗതവും…
Read Moreഏഴടിയോളം നീളം! കിടപ്പുമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി
കൊട്ടിയൂർ: കൊട്ടിയൂർ അടയ്ക്കാത്തോട് വീടിനകത്തു കിടപ്പുമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വെണ്ടക്കിൻ ചാലിലെ ചേരൻചാലിൽ സന്തോഷിന്റെ വീട്ടിലെ ബെഡ്റൂമിൽ നിന്നാണു ഏഴടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത് പാമ്പിനെ കണ്ടതിനെ തുടർന്നു വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. റാപിഡ് റെസ്പോൻഡ്സ് ടീം അംഗമായ നിധീഷ് ചാലോടെത്തിയാണു രാജവെമ്പാലയെ പിടികൂടിയത്. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ചന്ദ്രൻ, മനോജ് മാധവൻ, ഷൈജിത് പുതിയ പുരയിൽ, മുരളി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. നിധീഷ് പിടികൂടുന്ന 34 മത്തെ രാജവെമ്പാലയാണിത്.
Read Moreയേശുദാസിന്റെ പിറന്നാളാഘോഷത്തിന് കൊല്ലൂരില്‍ അഭൂതപൂര്‍വമായ തിരക്ക്; കൂപ്പുകൈകളുമായി പയ്യന്നൂരിലെ ആരാധകര്‍
കൊല്ലൂര്‍: ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബികയില്‍ അഭൂതപൂര്‍വമായ തിരക്ക്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആരാധകരും സംഗീതാസ്വാദകരും ഒഴുകിയെത്തിയതോടെ നവരാത്രിക്കാലത്തിന് സമാനമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭാര്യ പ്രഭയ്ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയ യേശുദാസ് പൂജാദികര്‍മങ്ങളിലും കുടുംബാംഗങ്ങളും ആരാധകരും നടത്തുന്ന വഴിപാടുകളിലും പങ്കെടുത്തു. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഈ ദിവസം നടത്തുന്ന സംഗീതാര്‍ച്ചനയിലും സൗപര്‍ണികാമൃതം പുരസ്കാര സമര്‍പ്പണത്തിലും അദ്ദേഹം പങ്കെടുക്കും. സംഗീതജ്ഞനായ ടി.എസ്. രാധാകൃഷ്ണനാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാവ്. രാവിലെ ആറുമണിക്ക് തുടങ്ങിയ സംഗീതാര്‍ച്ചനയില്‍ അറിയപ്പെടുന്ന ഗായകരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ സംഗീതാലാപനം നടത്തി. കൂപ്പുകൈകളുമായി പയ്യന്നൂരിലെ ആരാധകര്‍ പയ്യന്നൂര്‍: ഗാനഗന്ധര്വന് യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ കൂപ്പുകൈകളോടെ അദ്ദേഹത്തിനായി പ്രാര്‍ഥിക്കുകയാണ് പയ്യന്നൂരിലെ കടുത്ത രണ്ട് ആരാധകരായ മഹാദേവ ഗ്രാമത്തിലെ ആർ. അരവിന്ദനും കാങ്കോലിലെ ഹരീഷ് ചേണിച്ചേരിയും. യേശുദാസിന്റെ…
Read Moreഅഴീക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരന്റെ മൂക്കും തെരുവുനായ ചുണ്ടും കടിച്ചുപറിച്ചു
അഴീക്കോട്: തെരുവുനായ ഏഴുവയസുകാരന്റെ മൂക്കും ചുണ്ടും കടിച്ചുപറിച്ചു. അഴീക്കോട് വൻകുളത്തുവയലിലെ മടപ്പത്തി വീട്ടിൽ നിരഞ്ജനെയാണ് തെരുവുനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ റോഡിൽനിന്നും ഓടിയെത്തിയ തെരുവുനായ നിരഞ്ജന്റെ മേൽ ചാടി വീഴുകയായിരുന്നു. മൂക്കും കീഴ്ചുണ്ടും കടിച്ചുപറിച്ചു. കീഴ്ചുണ്ട് അറ്റുപോകാറായ നിലയിലായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. മുഖത്ത് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയ നടത്തി. കഴിഞ്ഞമാസം പൂതപ്പാറയിൽ വച്ച് എട്ടുപേരെ തെരുവുനായ കടിച്ചുപരിക്കേൽപ്പിച്ചിരുന്നു. അഴീക്കോടും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമായതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വൻകുളത്തുവയൽ, കൊട്ടരത്തുംപാറ, പൊയ്ത്തുംകടവ്, പൂതപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായകളുടെ എണ്ണം വർധിച്ചുവരുന്നതായും പരാതിയുണ്ട്.
Read Moreപ്രമുഖ കരാറുകാരന്റെ കുടുംബം കണ്ണൂരിലെ വാടക വീട്ടിലേക്ക്; സ്ഥല വില്പനയിലും ദുരൂഹത; പോലീസ് അന്വേഷണമാരംഭിച്ചു
തലശേരി: വടക്കേ മലബാറിലെ നിര്‍മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച പ്രമുഖ കരാറുകാരന്റെ ഭാര്യയും മകളും ഇനി കണ്ണൂരിലെ വാടക വീട്ടിലേക്ക്. വർഷങ്ങളായി താമസിച്ചു വരുന്ന ദേശീയ പാതയിലെ ആഢംബര വസതിയിൽ നിന്നാണ് ഈ കുടുംബം വാടക വീട്ടിലേക്ക് മാറുന്നത്. കരാറുകാരന്റെ കുടുംബത്തെ വീട്ടു തടങ്കലിലാക്കുകയും കോടികളുടെ സ്വത്തുക്കള്‍ വില്‍ക്കുകയും ചെയ്ത സംഭവം വിവാദമായതിനെ തുടർന്ന് തലശേരി ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു. പ്രിൻസിപ്പൽ എസ്എ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരാറുകാരന്റെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുത്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഇതിനിടയിൽ കരാറുകാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികൾ വില വരുന്ന ദേശീയ പാതയോരത്തെ സ്ഥലവും വിറ്റു. ഇതോടെ ഈ കുടുംബത്തിന് അവകാശപ്പെട്ട തലശേരി മേഖലയിലുള്ള മുഴുവൻ സ്വത്തുക്കളും വിറ്റു കഴിഞ്ഞതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിനിടയിൽ സ്വത്തുക്കളുടെ യഥാർഥ രേഖകൾ ഇല്ലാതെയാണ്…
Read Moreചെമ്പ് കമ്പി മോഷണം: പയ്യന്നൂരിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍; കൂടെ ഉള്ളവർ ഓടിരക്ഷപ്പെട്ടതായി പോലീസ്
പയ്യന്നൂര്‍: ചെമ്പ് കമ്പിമോഷണത്തിനിടെ തമിഴ്നാട് സ്വദേശിനിയെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് കള്ളക്കുറിശിയിലെ രാജാറാമിന്റെ ഭാര്യ പൂവായി (37) യെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം നാലരയോടെ കോളോത്ത് നിന്നാണ് സ്ത്രീ പിടിയിലായത്.പട്രോളിംഗിനിടയില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ടാണ് പോലീസ് വാഹനം നിര്‍ത്തിയത്.ഉടന്‍ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന നാല് പേര് ഓടി രക്ഷപ്പെട്ടു.ഇവരുടെ കൂടെ ഓടി രക്ഷപ്പെട്ട സ്ത്രീയെ പോലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സുനിത ഫെര്‍ണാണ്ടസാണ് ഓടിച്ചിട്ട് പിടിച്ചത്. സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന ചാക്ക് അഴിച്ച് പരിശോധിച്ചപ്പോഴാണ് 35 കിലോ തൂക്കം വരുന്ന ചെമ്പ് പട്ട കണ്ടെത്തിയത്.വയറിംഗ് എര്‍ത്ത് കൊടുക്കുന്നതിനും മിന്നല്‍ രക്ഷാ ചാലകത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള വിലപിടിപ്പുള്ള ചെമ്പുപട്ടയാണ് പിടികൂടിയത്.കൂടാതെ പെയിന്റിംഗിന് ഉപയോഗിക്കുന്ന മൂന്ന് ലിറ്റര്‍ തിന്നറുമുണ്ടായിരുന്നു. പഴയങ്ങാടി ഭാഗത്ത് താമസിച്ച് ആളുകളില്ലാത്ത വീടുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ച്…
Read More