പഴയങ്ങാടി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആസാം സ്വദേശിയായ ആറു വയസുകാരി മരിച്ചു. കുടുംബത്തിലെ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പുതിയങ്ങാടി ചൂട്ടാട് മഞ്ചക്ക് സമീപത്ത് ഹംസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആസാം ബർപ്പിറ്റ സ്വദേശി മൊയ്തുൽ ഇസ്ലാമിന്റെ മകൾ മാസൂമ (6) യാണ് മരിച്ചത്. അമ്മ അസ്മ (25), സഹോദരങ്ങളായ ഹസീന (3), മാജിദുൽ (7) എന്നിവരാണ് ഗുരുതരാവസ്ഥയിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇന്നലെ ഉച്ചയോടെ പഴകിയ ഭക്ഷണം ചൂടാക്കി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും തലകറക്കവും കാരണം അവശരായ ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുകയായിരുന്നു. പുതിയങ്ങാടി, പഴയങ്ങാടി തീരദേശ മേഖലകളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിരവധി വാടക ക്വാർട്ടേഴ്സുകൾ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരു മുറിയിൽ തന്നെ പത്തിലധികം…
Read MoreCategory: Kannur
തളിപ്പറന്പ് പോലീസ് സ്റ്റേഷന് മുന്നിൽ അർധരാത്രി ട്രാൻസ്ജെൻഡർ സംഘത്തിന് സത്യഗ്രഹം; കാരണം…
തളിപ്പറമ്പ്: ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെ തേടിയെത്തിയ ട്രാൻസ്ജെൻഡർ സുഹൃത്സംഘം തളിപ്പറമ്പ് പോലിസ് സ്റ്റേഷന് മുന്നിൽ സത്യഗ്രഹസമരം നടത്തിയത് പോലീസുകാരെ ഞെട്ടിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. തളിപ്പറമ്പിനടുത്തുള്ള ഒരു സ്ഥലത്ത് ബന്ധുക്കളുടെ കൂടെ താമസിക്കുന്ന യുവതി കണ്ണൂരിലെ ട്രാൻസ്ജെൻഡർ സംഘത്തിന്റെ സുഹൃത്താണ്. കുറച്ചുദിവസമായി യുവതിയെ കാണാതെ വന്നതോടെ സംഘം അന്വേഷിച്ച് ബന്ധുവീട്ടിലെത്തി. അച്ഛനമ്മമാർ കൂട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞതോടെയാണ് ഇവർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിയത്.കൂട്ടുകാരിയെ കണ്ടെത്താൻ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട സംഘം ഒടുവിൽ പ്രകോപിതരായി അരമണിക്കൂറോളം സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ പോലീസ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു.
Read Moreപോലീസ് പിൻവലിഞ്ഞു, കച്ചോടം റോഡിലേക്ക്! ഇങ്ങനെയാണ് തളിപ്പറമ്പ്…
തളിപ്പറമ്പ്: ബസുകള്‍ വീണ്ടും കൈയൊഴിഞ്ഞ തളിപ്പറമ്പ് മെയിൻ റോഡ് കച്ചവടക്കാരുടെ സ്വന്തമായി മാറി. കഴിഞ്ഞ ഡിസംബറില്‍ മൂന്നാഴ്ചയോളം സംസ്ഥാനപാതയിലെ ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാല്‍ മെയിന്‍ റോഡ് വഴി ബസ് ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ടാറിംഗ് കഴിഞ്ഞ് റോഡ് തുറന്നതോടെ മെയിന്‍ റോഡ് വീണ്ടും കച്ചവടക്കാരുടെ പറുദീസയായിക്കഴിഞ്ഞു. കച്ചവടക്കാര്‍ തങ്ങളുടെ സാധനസാമഗ്രികളെല്ലാം റോഡിലേക്കിറക്കിവച്ചു കഴിഞ്ഞു. ചാക്കുകളും പെട്ടികളുമെല്ലാം ഇപ്പോള്‍ റോഡിലായിക്കഴിഞ്ഞു. വാഹനങ്ങള്‍ വരുമ്പോള്‍ ഒന്ന് മാറിനില്ക്കാന് പോലും സാധിക്കാത്ത നിലയിലായിക്കഴിഞ്ഞു ഇപ്പോള്‍ തളിപ്പറമ്പ് നഗരം. കൊട്ടിഘോഷിച്ച് പ്രവര്‍ത്തനം തുടങ്ങിയ ട്രാഫിക് പോലീസിനെ ഇപ്പോള്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. കര്‍ശനമായ നിലപാടിലൂടെ തുടക്കത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന ട്രാഫിക് പോലീസുകാര്‍ ഇപ്പോള്‍ എല്ലാ നിയമലംഘനങ്ങളേയും അവഗണിക്കുകയാണ്. ട്രാഫിക് വിഭാഗത്തെ പഴയ കാര്യക്ഷമതയിലേക്ക് ഉയര്‍ത്താന്‍ ഡിവൈഎസ്പി ഇടപെടണമെന്ന ആവശ്യം സജീവമാണ്.
Read Moreമട്ടന്നൂരിൽ ആർഎസ്എസ് പരിപാടിയിൽ യൂണിഫോമിൽ എസ്ഐ; സ്പെഷൽബ്രാഞ്ച് അന്വേഷണം തുടങ്ങി
മട്ടന്നൂർ: ആര്‍എസ്എസിന്റെ പരിപാടിയില്‍ ഉദ്ഘാടകനായി യൂണിഫോമിൽ എസ്ഐ പങ്കെടുത്ത സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.കെ. രാജേഷിനെതിരെയാണ് അന്വേഷണം. മട്ടന്നൂര്‍ കിളിയങ്ങാട്ടെ സി.കെ. രഞ്ജിത്ത് അനുസ്മരണപരിപാടിയിലാണ് എസ്ഐ പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പരിപാടി. കിളിയങ്ങാട് വീരപഴശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. സി.കെ. രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തിയാണ് എസ്ഐ പരിപാടി ഉദ്ഘാടനം ചെയ്തത്. അതിനുശേഷം ഉദ്ഘാടനപ്രസംഗവും നടത്തി. ആര്‍എസ്എസ്-ബിജെപി നേതാക്കളായിരുന്നു മറ്റു പ്രസംഗകര്‍. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം താന്‍ പങ്കെടുത്തത് ബോധവത്കരണ ക്ലാസിലാണെന്നാണ് കെ.കെ. രാജേഷിന്റെ വിശദീകരണം.
Read Moreക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് കവർച്ച! തളിപ്പറന്പിൽ നാലംഗസംഘം അറസ്റ്റിൽ
തളിപ്പറമ്പ്: ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന നാലംഗസംഘം തളിപ്പറന്പിൽ അറസ്റ്റിൽ. ചേപ്പറമ്പിലെ ആല വളപ്പിൽ അശ്വന്ത് (22), പറശിനിക്കടവ് തലുവിലെ ബിനോയ് (22), പൂമംഗലത്തെ മഠത്തും പൊയിൽ ജിനേഷ് (22), കുറുമാത്തൂരിലെ വൈഷ്ണവ് (22) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലാണ് ഇവർ കവർച്ച നടത്തി വന്നിരുന്നത്. മൊബൈൽ ഫോണുകളും ബൈക്കും ഉൾപ്പെടെ ഇരുപതിലേറെ കവർച്ചകൾ ഇവരുടെ നേതൃത്വത്തിൽ നടത്തിയതായി പോലീസ് പറഞ്ഞു. കൂടാതെ നിർമാണം നടക്കുന്ന വീടുകളിൽ നിന്നും നിർമാണസാമഗ്രഹികൾ ഇവർ കവർച്ച നടത്തുന്നതും പതിവാണ്. മോഷണം നടത്തി അടിപൊളി ജീവിതം നയിച്ചു വരികയായിരുന്ന ഇവരെ തൃശൂർ, ധർമ്മശാല, പറശിനിക്കടവ് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. എ എസ് ഐമാരായ ടോമി, ചന്ദ്രൻ ,എ.ജി.അബ്ദുൾറൗഫ്, സീനിയർ സി പി ഒ സ്നേഹേഷ്, ബിനേഷ് എന്നിവരും…
Read Moreഒരു 200 രൂപ മോഷ്ടിച്ച കഥ…സാഹസികം..! കക്കാട് സ്വദേശി പോലീസ് പിടിയിൽ; സംഭവം കണ്ണൂരിൽ
കണ്ണൂർ: ഇരുനില കെട്ടിടത്തിൽ കയറി സാഹസികമായി 200 രൂപ മോഷ്ടിച്ച യുവാവ് ജയിലിലായി. കക്കാട് കുനിയിൽപീടികയിലെ മൈലാഞ്ചിയിൽ അഷ്വാക്ക് (31) ആണ് പോലീസ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. മുണ്ടയാട് അതിരകത്തെ ഫസലിന്റെ വീടിന്റെ രണ്ടാംനിലയിൽ സാഹസികമായി കയറി വിദഗ്ധമായി ജനൽപാളി തുറന്നു മുറിക്കകത്ത് ഹാങ്കറിൽ തൂക്കിയിട്ടിരുന്ന ഷർട്ട് മരക്കന്പ് ഉപയോഗിച്ച് മോഷ്ടാവ് പുറത്തെടുക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ച പണമെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പോക്കറ്റ് പരിശോധിച്ചപ്പോൾ വെറും 200 രൂപയാണ് മോഷ്ടാവിന് കിട്ടിയത്. ഈസമയം കിടപ്പുമുറിയിൽ ഫസൽ നല്ല ഉറക്കത്തിലായിരുന്നു. തുടർന്ന് ഇരുനില വീടിന്റെ മുകളിൽ നിന്നും സാഹസികമായി ഇറങ്ങി റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണു പോലീസ് പട്രോളിംഗ് സംഘത്തിന്റെ മുന്നിൽ എത്തിപ്പെട്ടത്. അസമയത്ത് എവിടെ പോയിരുന്നുവെന്ന പോലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാൻ അഷ്വാക്കിന് സാധിക്കാതെ വന്നപ്പോൾ കൂടുതൽ ചോദ്യം ചെയ്യലിലാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന്…
Read More“ഞാൻ കൂടെ വരണോ’; ഹെൽമറ്റും സീറ്റുബെൽറ്റുമില്ലാത്തവരെകുരുക്കാൻ കണ്ണൂരിൽ കാലൻ!
കണ്ണൂർ: കുരുക്കിട്ട കയറുമായി കാലൻ നഗരമധ്യത്തിലിറങ്ങി. ഇന്നുരാവിലെ കാൾടെക്സ് ജംഗ്ഷനിലാണ് വർധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് വ്യത്യസ്തമായ ബോധവത്കരണ പരിപാടി ഒരുക്കിയത്. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാരെയും സീറ്റ് ബെൽട്ട് ധരിക്കാതെ യാത്ര ചെയ്യുന്നവരെയും തടഞ്ഞുനിർത്തി “ഞാൻ കൂടെ വരണോ’ എന്ന് കാലന്റെ വേഷം ധരിച്ചയാൾ ചോദിച്ചു. കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിച്ച് യാത്ര ചെയ്യുന്നവർക്ക് മോട്ടോർ വാഹനവകുപ്പ് സമ്മാനങ്ങളും നൽകി. വ്യത്യസ്തമായ ബോധവത്കരണം കാണാൻ നിരവധി ആളുകളാണ് കാൾടെക്സ് ജംഗ്ഷനിലെത്തിയത്. ജനങ്ങളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങി.
Read Moreഎണ്ണയധിഷ്ടിത സമ്പദ്ഘടനക്ക് 20 വര്‍ഷത്തിനപ്പുറം ആയുസില്ല; കണ്ടങ്കാളി പദ്ധതി അശാസ്ത്രീയവും ആയുസില്ലാത്തതുമാണെന്ന് ജി.മധുസൂദനന്
പയ്യന്നൂര്‍:എണ്ണയധിഷ്ടിത സമ്പദ്ഘടനക്ക് 20 വര്‍ഷത്തിനപ്പുറം ആയുസില്ലെന്നും കണ്ടങ്കാളി എണ്ണ സംഭരണ പദ്ധതി തികച്ചും അശാസ്ത്രീയമായ വികസന പരിപാടിയാണെന്നും സുസ്ഥിര ഊര്‍ജ വിദഗ്ധനും ഹരിത നിരൂപകനുമായ ജി.മധുസൂദനന്. നിര്‍ദിഷ്ട പദ്ധതി പ്രദേശമായ കണ്ടങ്കാളി തലോത്ത് വയല്‍ സന്ദര്‍ശിച്ച ശേഷം പദ്ധതിക്കെതിരെ നടക്കുന്ന സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്ത് സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ന് ശേഷം നമുക്ക് വീണ്ടും കൃഷിയധിഷ്ടിത വ്യവസായത്തിലേക്ക് തിരിച്ചു പോകേണ്ടി വരും. ആഗോള താപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനവും പ്രളയവും ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ മറികടക്കാന്‍ നവകേരളത്തോടൊപ്പം പ്രകൃതിയുടെ തനിമയും തിരിച്ചുപിടിക്കാന്‍ നമുക്കാകണം. ഇങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ ഭാവി ജീവിതം അരക്ഷിതമാകും.പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വികസനത്തിനു വേണ്ടിയുള്ള തിരുത്തല്‍ ശക്തിയാകാന്‍ ജനങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ഇ.ഉണ്ണിക്കൃഷ്ണന്, മണി രാജ് വട്ടക്കൊവ്വല്‍, മാടക്ക ജാനകി, എം.കമല, പത്മിനി കണ്ടങ്കാളി, റോസ ലൂക്കോസ് തുടങ്ങി സമര…
Read Moreഇരിവേരിയിലെ ബസ് ജീവനക്കാരന്റെ ആത്മഹത്യ;പാനൂർ പോലീസിന്റെ പീഡനമെന്ന് ബന്ധുക്കൾ
ചക്കരക്കൽ: ഇരിവേരിയില്‍ ബസ് ജീവനക്കാരനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ പരാതിയുമായി ബന്ധുക്കള്‍. ദേവപ്രിയ ബസിലെ ക്ലീനര്‍ പി. ശശിധരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. പാനൂര്‍ പോലീസിന്റെ പീഡനമാണ് മരണ കാരണമെന്നു കാണിച്ചാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും മറ്റും പരാതി നൽകിയത്. ഇന്നലെ രാവിലെയാണ് ശശിധരനെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശശിധരനെതിരേ പാനൂര്‍ പോലീസില്‍ ഒരു വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശശിധരനെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും അതാണ് ജീവനൊടുക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മൂന്നുതവണ പോലീസ് വിളിച്ചുവരുത്തിയെന്നും ഭാര്യയെപോലും സ്റ്റേഷനില്‍ വിളിപ്പിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.അതേസമയം, ശശിധരനോട് ഒരുതരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് പാനൂര്‍ പോലീസ് അറിയിച്ചു. കുട്ടിയുടെ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി ശശിധരനെ വിളിപ്പിക്കുക മാത്രമാണ് ചെയ്തത്. ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്നും പാനൂര്‍ പോലീസ് അറിയിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍…
Read Moreവിനോദയാത്രാ സംഘത്തിന്റെ മുറിയിൽ മോഷണം; മണിക്കൂറുകൾക്കുള്ളിൽ കള്ളനെ കുടുക്കി കണ്ണൂർ പോലീസ്
കണ്ണൂർ: ബംഗളൂരുവിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ മുറിയിൽ കയറി പണമടങ്ങിയ ബാഗ് മോഷ്ടിച്ച വിരുതനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കണ്ണൂർ സ്വദേശി ഉബൈദിനെ (34) യാണ് ടൗൺ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബംഗളൂരുവിലെ എക്സ്റ്റെൻഷൻ ഗ്രൂപ്പിലെ എട്ടംഗസംഘം കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു. രാത്രിയോടെ കണ്ണൂർ രാജീവ്ഗാന്ധി റോഡിനു സമീപത്തെ ടി.കെ.ടി. ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് താമസിച്ചു. അർധരാത്രിയോടെ പൈപ്പ് വഴി മുറിയിലെത്തിയ മോഷ്ടാവ് ഉറങ്ങുകയായിരുന്ന വിനോദയാത്രാ സംഘത്തിന്റെ പണമടങ്ങിയ ബാഗ് മോഷ്ടിക്കുകയായിരുന്നു. 10,000 രൂപ, തിരിച്ചറിയൽ കാർഡ്, മറ്റു രേഖകൾ തുടങ്ങിയവ അടങ്ങിയ ബാഗാണ് മോഷണം പോയത്. ബാഗുമായി കണ്ണൂർ എസ്എൻ പാർക്ക് റോഡ് വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടൗൺ എസ്ഐ ടി. ബാവിഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. മോഷണത്തിനിടെ പൈപ്പ് പൊട്ടി…
Read More