വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഭ​ർ​തൃ​മ​തി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: മി​സ്ഡ് കോ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ഏ​ഴ​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത വി​രു​ത​ൻ അ​റ​സ്റ്റി​ൽ. പാ​നൂ​ർ ഏ​ലാ​ങ്കോ​ട് കൂ​റ്റേ​രി​ൽ സ​ക്കീ​ന വി​ല്ല​യി​ലെ ടി.‌​ഫ​ജ്ഫ​ർ (31) നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് സി​ഐ എ​ൻ.​കെ.​സ​ത്യ​നാ​ഥ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ജ ഡോ​ക്ട​റാ​യി പ്രാ​ക്ടീ​സ് ചെ​യ്ത​തി​ന് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഫ​ജ്ഫ​റെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് സ​യ്യി​ദ് ന​ഗ​റി​ലെ യു​വ​തി മി​സ്ഡ് കോ​ളി​ലൂ​ടെ ഇ​യാ​ളു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. നി​ര​ന്ത​ര​മാ​യി ഫോ​ൺ വ​ഴി സം​സാ​രി​ച്ച് ബ​ന്ധം സ്ഥാ​പി​ച്ച ഫ​ജ്ഫ​ർ ഒ​ന്ന​ര ല​ക്ഷം രൂ​പ യു​വ​തി​യി​ൽ നി​ന്ന് ക​ട​മാ​യി വാ​ങ്ങി​യി​രു​ന്നു.വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​തി​നാ​ലാ​ണ് യു​വ​തി പ​ണം ന​ൽ​കി​യ​ത്. എ​ന്നാ​ൽ വാ​ക്കു മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും വീ​ഡി​യോ​ക​ളും ഭ​ർ​ത്താ​വി​ന് അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഏ​ഴ​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൂ​ടി…

Read More

ബ്ലാ​ത്തൂ​രി​ൽ ഫാം കുത്തിത്തുറന്ന്  750 കോ​ഴി​ക​ളെ മോ​ഷ്ടി​ച്ചതായി പരാതി; വാഹനം വന്നുപോകുന്നതിന്‍റെ ദൃശ്യം സിസിടിവിയിൽ

മ​ട്ട​ന്നൂ​ർ: ഫാം ​കു​ത്തി​ത്തു​റ​ന്ന് 750 കോ​ഴി​ക​ളെ മോ​ഷ്ടി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലാ​ത്തൂ​രി​ലെ പി.​പി.​അ​ബു​ബ​ക്ക​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​ജ് ഫാ​മി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ കോ​ഴി​ക​ളെ​യാ​ണ് മോ​ഷ്ടി​ച്ച​ത്. ഫാം ​കെ​ട്ടി​ട​ത്തി​ന്‍റെ ഗ്രി​ൽ​സി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് വാ​ഹ​നം പോ​കു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ഫാം ​ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ക്കൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഏറെ മോഹത്തോടെ അ​ഴീ​ക്ക​ലി​ൽ ക​പ്പ​ൽ കാ​ണാ​ൻ പോ​യ യു​വാ​വ് ക​ട​ലി​ൽ വീ​ണു മ​രി​ച്ചു; കപ്പലിന്‍റെ മുകൾ തട്ടിൽ കയറി ഷൈജു കാൽവഴുതി കടലിൽ വീഴുകയായിരുന്നു

ക​ണ്ണൂ​ർ: ക​പ്പ​ൽ കാ​ണാ​ൻ പോ​യ യു​വാ​വ് ക​ട​ലി​ൽ വീ​ണു​മ​രി​ച്ചു. അ​ഴീ​ക്ക​ൽ തീ​പ്പെ​ട്ടി​ക​ന്പ​നി​ക്ക് സ​മീ​പ​ത്തെ മോ​ഹ​ന​ന്‍റെ മ​ക​ൻ ക​ലി​ങ്ക​ൽ ഷൈ​ജു (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഴീ​ക്ക​ൽ ക​ട​ലി​ൽ പൊ​ളി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ക​പ്പ​ൽ കാ​ണാ​ൻ പോ​യ ഷൈ​ജു ഉ​ൾ​ഭാ​ഗ​ങ്ങ​ൾ കാ​ണാ​ൻ ക​പ്പ​ലി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും മു​ക​ൾ ഭാ​ഗ​ത്ത് ക​യ​റി വീ​ക്ഷി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ക​പ്പ​ൽ കാ​ണാ​നെ​ത്തി​യ ക​ര​യ്ക്കു​ള്ള​വ​ർ ക​ട​ലി​ലി​റ​ങ്ങി ഷൈ​ജു​വി​നെ ക​ര​യ്ക്കെ​ത്തി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഷൈ​ജു ഏ​റെ ദി​വ​സ​മാ​യി ക​പ്പ​ൽ കാ​ണാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. അ​മ്മ: പ​രേ​ത​യാ​യ സ​ഗു​ണ. ഭാ​ര്യ: ജി​ഷ. നീ​ര​ജ് കൃ​ഷ്ണ​ൻ ഏ​ക മ​ക​നാ​ണ്. ഷ​മ​ൽ, ഷൈ​ന, ഷം​ന എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Read More

കണ്ണൂർ കോർപ്പറേഷൻ വീണ്ടുംചർച്ചയാവുന്നനു;  പി.​കെ. രാ​ഗേ​ഷ് രാ​ഷ്ട്രീ​യ മാ​ന്യ​ത കാ​ട്ടി​യി​ല്ലെന്ന് മുൻമേയർ ഇ.​പി. ല​ത

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ക്കാ​ലം കൊ​ണ്ട് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി മു​ൻ മേ​യ​ർ ഇ.​പി. ല​ത. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി യു​ഡി​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു​വ​രെ എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ന്ന ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ് യാ​തൊ​രു രാ​ഷ്ട്രീ​യ മാ​ന്യ​ത​യും കാ​ണി​ക്കാ​തെ മ​റു​ക​ണ്ടം ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ.​പി. ല​ത. ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ത​ന്നെ​യാ​ണ് അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് വി​ട​വാ​ങ്ങു​ന്ന​ത്. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം തു​ര​ങ്കം വ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് എ​ന്നും സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​വ​ർ അ​തി​ന് ജ​ന​ങ്ങ​ളോ​ട് ക​ണ​ക്ക് പ​റ​യേ​ണ്ടി വ​രും. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സ്, മ​ര​ക്കാ​ർ​ക​ണ്ടി എ​സ്‌​സി ഫ്ളാ​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ പൂ​ർ​ത്തീ​ക​ര​ണം, അ​രി​ബ​സാ​ർ ഭ​വ​ന​സ​മു​ച്ച​യം, പി​എം​എ​വൈ പ്ര​കാ​ര​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ നേ​ട്ട​ങ്ങ​ളാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ;  ഭ​ർ​ത്താവിന്‍റെയും ഭ​ർ​തൃ​പി​താ​വിന്‍റെയും പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന്  പോലീസ്

ത​ല​ശേ​രി: മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും അ​റ​സ്റ്റി​ൽ. പാ​റാ​ൽ ബൈ​ത്തു​ൽ​ദ​യാ​ലി​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ് (57), മ​ക​ൻ മു​ഹ​മ്മ​ദ് സ​ഹീ​ർ (28) എ​ന്നി​വ​രെ​യാ​ണ് ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ട്ടൂ​ർ ചി​റ​മ്മ​ൽ കു​ന്നു​മ്മ​ൽ​ക്ക​ണ്ടി വീ​ട്ടി​ൽ അ​ഷ്റ​ഫ്- നാ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഫി​ദ (23) യാ​ണ് ക​ഴി​ഞ്ഞ​മാ​സം ര​ണ്ടി​ന് കോ​ടി​യേ​രി പ​പ്പ​ന്‍റെ പീ​ടി​ക​യ്ക്ക​ടു​ത്ത താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ​ബ​ന്ധു​ക്ക​ളു​ടെ​യും പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ സ​ന്ദേ​ശ​ങ്ങ​ളി​ലും പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ​പി​താ​വി​ന്‍റെ​യും പീ​ഡ​ന​മാ​ണ് യു​വ​തി​യെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read More

ക​രി​വെ​ള്ളൂ​രി​ൽ ഇ​ന്നോ​വ​യും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ര്‍​ക്കു പ​രി​ക്ക്; അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നു പോ​യ സം​ഘം

പ​യ്യ​ന്നൂ​ര്‍: പ്ര​ള​യ ദു​ര​ന്തം സം​ഭ​വി​ച്ച മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി തി​രി​ച്ചു​വ​ര​വേ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ​യും നാ​ഷ​ണ​ൽ​പെ​ർ​മി​റ്റ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ര്‍​ക്കു പ​രി​ക്ക്. ഐ​ഡി​യ​ല്‍ റി​ലീ​ഫ് വ​ര്‍​ക്കേ​ഴ്‌​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​രാ​യ ആ​റു പേ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. കാ​സ​ര്‍​ഗോ​ഡ് പ​ര​വ​ന​ടു​ക്ക​ത്തെ മ​റി​യം​കാ​നം ഖ​ലീ​ലു റ​ഹ്മാ​ന്‍ (45), വി​ദ്യാ​ന​ഗ​റി​ലെ പി​എം​കെ ഹൗ​സി​ല്‍ നൗ​ഷാ​ദ്(45), ഡ്രൈ​വ​ര്‍ കു​മ്പ​ള​യി​ലെ നി​ല​പി​റം ഹൗ​സി​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ്(40), ഉ​പ്പ​ള ത​ജ​ങ്ക​മൂ​ല​യി​ലെ ഫാ​ഷ​ന്‍ ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ഇ​ല്ലി​യാ​സ്(44), കു​മ്പ​ള മു​ട്ടം സ്വ​ദേ​ശി അ​ല്‍​ബു​ത്താ​ന്‍ ഹൗ​സി​ല്‍ അ​ഷ്‌​റ​ഫ് (50), നാ​യ​ന്മാ​ര്‍​മൂ​ല​യി​ലെ എ​ന്‍.​കെ. ഹൗ​സി​ല്‍ അ​ഹ​മ്മ​ദ് ഷെ​രീ​ഫ് (47) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്നി​നു ദേ​ശീ​യ​പാ​ത​യി​ല്‍ ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്കു തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്ന സം​ഘം…

Read More

ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല്‍​പ​ന; ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ സ​രോ​ജി​നി തോ​ലാ​ട്ടി​ന് സ്വ​ര്‍​ണ​വും വെ​ങ്ക​ല​വും

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ സ​രോ​ജി​നി തോ​ലാ​ട്ടി​ന് ബ്രൂ​ണെ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ മാ​സ്‌​റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ സ്വ​ര്‍​ണ​വും വെ​ങ്ക​ല​വും. ഇ​തോ​ടെ ജി​ല്ലാ മാ​സ്റ്റേ​ഴ്സ് മീ​റ്റ് മു​ത​ല്‍ സം​സ്ഥാ​ന-​ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടേ​യും കേ​ര​ള​ത്തി​ന്‍റെ​യും പ്ര​ത്യേ​കി​ച്ച് പ​യ്യ​ന്നൂ​രി​ന്‍റെ​യും അ​ഭി​മാ​ന​മാ​യി മാ​റി​യ സ​രോ​ജി​നി തോ​ലാ​ട്ടി​ന്‍റെ കി​രീ​ട​ത്തി​ൽ ഒ​രു പൊ​ന്‍​തൂ​വ​ല്‍ കൂ​ടി​യാ​യി. ജ​യ്പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ മീ​റ്റി​ല്‍ ര​ണ്ട് സ്വ​ര്‍​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി സെ​ല​ക്ഷ​ന്‍ കി​ട്ടി​യ​തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​യും ഏ​ഷ്യ​ന്‍ മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. 2010ല്‍ ​ക​ണ്ണൂ​ര്‍ ജി​ല്ലാ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത് സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യ​തോ​ടെ​യാ​ണ് സ​രോ​ജി​നി​യു​ടെ കാ​യി​ക ലോ​ക​ത്തെ കു​ത​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. പി​ന്നീ​ട് ജ​പ്പാ​നി​ലെ കി​ത​കാ​മി സ്റ്റേ​ഡി​യ​വും ചൈ​ന​യി​ലെ താ​യ്ത്ത​സി​റ്റി സ്റ്റേ​ഡി​യ​വും റി​വോ​ള്‍​വ് സ്റ്റേ​ഡി​യ​വും കീ​ഴ​ട​ക്കി നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ നേ​ടി രാ​ജ്യ​ത്തി​ന്‍റെ യ​ശ​സു​യ​ര്‍​ത്തി.​അ​ഞ്ച് കി​ലോ മീ​റ്റ​ര്‍ ന​ട​ത്തം, 400 മു​ത​ല്‍ 800 മീ​റ്റ​ര്‍ വ​രെ​യു​ള്ള റി​ലേ,1000 മീ​റ്റ​ര്‍ ഓ​ട്ടം,2000 മീ​റ്റ​ര്‍ സ്ട്രി​പ്പി​ള്‍…

Read More

എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്; ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റി​ൽ “പോ​ലീ​സു​കാ​രെ ക​ണ്ട​വ​രു​ണ്ടോ’..!

ക​ണ്ണൂ​ർ: എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ പോ​ലീ​സു​കാ​ർ തോ​ന്നും​പോ​ലെ വ​ന്നു​പോ​കു​ന്ന സ്ഥി​തി​യാ​ണ്. ആ​ശു​പ​ത്രി ക​ണ​ക്കു​പ്ര​കാ​രം ദി​നം​പ്ര​തി 1000 നും 1200 ​നും ഇ​ട​യി​ൽ ആ​ളു​ക​ൾ വ​ന്നു​പോ​കു​ക​യും ആ​യി​ര​ത്തി​ല​ധി​കം കി​ട​പ്പു​രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും മാ​ത്ര​മ​ല്ല ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ക്കം ത​ട​വു​കാ​ർ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന ഇ​വി​ടെ മു​ഴു​വ​ൻ സ​മ​യം പോ​ലീ​സ് വേ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ രാ​വി​ലെ പ​ത്തു ക​ഴി​ഞ്ഞാ​ലും പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്നി​ല്ല. രാ​വി​ലെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ​സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്കാ​യി നി​യ​മി​ക്കാ​റ്. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഡ്യൂ​ട്ടി​ക്ക് എ​ത്തേ​ണ്ട​ത്. എ​ന്നാ​ൽ 10 ക​ഴി​ഞ്ഞാ​ലും എ​ത്താ​റി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. രാ​വി​ലെ പോ​ലീ​സു​കാ​ർ ഫ​യ​റിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി ഡി​എ​സ്‌​സി സെ​ന്‍റ​റി​ലേ​ക്കു പോ​കു​ക​യും പി​ന്നീ​ട് ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും വൈ​കു​ന്നേ​ര​ത്തോ​ടെ മ​റ്റു ഡ്യൂ​ട്ടി​ക്കാ​യി ഇ​വ​രെ മാ​റ്റു​ക​യും ചെ​യ്യും.…

Read More

ധ​ര്‍​മ​ടം സഹകരണ ബാ​ങ്കി​ൽനിന്നും ലോ​ണി​ന്‍റെ മ​റ​വി​ല്‍  സി​പി​എം നേ​താ​വ് ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ള്‍

ത​ല​ശേ​രി:​ ധ​ര്‍​മ​ടം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നും ലോ​ണി​ന്‍റെ മ​റ​വി​ല്‍ സി​പി​എ​മ്മി​ലെ ഉ​ന്ന​ത നേ​താ​വ് ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ള്‍. സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി നി​യോ​ഗി​ച്ച മൂ​ന്നം​ഗ ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത് നേ​താ​വി​ന്‍റെ “ജാ​ഗ്ര​ത കു​റ​വ്’ മാ​ത്രം. സം​ഭ​വം വി​വാ​ദ​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ നേ​താ​വി​നെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നും നീ​ക്കു​ക​യും ഏ​രി​യാ ക​മ്മ​റ്റി​യി​ല്‍ നി​ന്നും ബ്രാ​ഞ്ചി​ലേ​ക്ക് ത​രം താ​ഴ്ത്തു​ക​യും ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത നേ​താ​വി​നെ കൈ​വി​ടാ​ന്‍ ത​യാ​റാ​കാ​ത്ത പാ​ര്‍​ട്ടി നേ​തൃ​ത്വം നേ​താ​വി​നെ പാ​ര്‍​ട്ടി വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത് വി​വാ​ദ​മാ​കു​ന്നു.​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ല്‍ പാ​ര്‍​ട്ടി ഗ്രാ​മ​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ന​ല്‍​കു​ന്ന ബാ​ങ്കി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ന്ന ത​ട്ടി​പ്പു​ക​ളും പാ​ര്‍​ട്ടി ന​ട​പ​ടി​ക​ളും പു​റ​ത്താ​യ​തി​ല്‍ നേ​തൃ​ത്വം ഞെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. നൂ​റു വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​വും മി​ക​ച്ച സേ​വ​ന​വും ന​ട​ത്തി വ​രു​ന്ന ധ​ര്‍​മ​ടം…

Read More

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്;സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​യ​തി തീ​രു​മാ​നി​ക്കും; വീ​തം വ​യ്പ് ച​ർ​ച്ച​യു​മാ​യി ലീ​ഗും കോ​ൺ​ഗ്ര​സും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ക്കും. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തി​നെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്‌​ട​ർ ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു കൈ​മാ​റും. തു​ട​ർ​ന്ന് ക​മ്മീ​ഷ​ൻ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീക​രി​ക്കും. പു​തി​യ മേ​യ​ർ​ക്കു​വേ​ണ്ടി​യു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കും. വ​ര​ണാ​ധി​കാ​രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഏ​ഴു​ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. എ​ല്ലാ ന​ട​പ​ടി​ക​ളും മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. നി​ല​വി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ് ആ​ണ് ആ​ക്‌​ടിം​ഗ് മേ​യ​റാ​യി തു​ട​രു​ന്ന​ത്.​കോ​ൺ​ഗ്ര​സി​ലെ സു​മാ ബാ​ല​കൃ​ഷ്ണ​നാ​ണ് മേ​യ​ർ സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കും. പി​ന്നീ​ട് യു​ഡി​എ​ഫ് യോ​ഗം ഇ​ത് അം​ഗീ​ക​രി​ക്കും.ര​ണ്ടാം ടേ​മി​ൽ ലീ​ഗി​നാ​ണ് മേ​യ​ർ​സ്ഥാ​നം. ഡ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം രാ​ഗേ​ഷി​നു​ത​ന്നെ​യാ​യി​രി​ക്കും. അ​ഞ്ചു വ​നി​ത​ക​ളാ​ണ് സി​പി​എം കൗ​ൺ​സി​ല​ർ​മാ​രാ​യു​ള്ള​ത്. മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ.​പി. ല​ത​യെ ഇ​നി മ​ത്സ​രി​പ്പി​ക്കി​ല്ല. അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക്കാ​ൻ 28…

Read More