തലശേരി: ഇരുപത്തിനാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് കുഴിച്ചു മൂടിയ സംഭവത്തിൽ കാഞ്ഞങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. കാഞ്ഞങ്ങാട് സിഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ നടത്തിയ തെരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. മൃതദേഹം കുഴിച്ചിട്ടുവെന്ന് സംശയിക്കുന്ന കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്തെ സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. കാഞ്ഞങ്ങാട് ആർഡി ഒയുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് സിഐ വിനോദ് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനിടയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് കുട്ടിയുടെ മാതാവിന്റെ അമ്മയുടെ കാമുകനാണെന്ന് പോലീസിന് സൂചന ലഭിച്ചു. കഴിഞ്ഞ ജൂലൈ ആറിനു തലശേരി റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വച്ചു തന്നെ ഒരാള്‍ പീഡിപ്പിച്ചതായും 30,000 രൂപ കവര്‍ന്നതായും രാജസ്ഥാന് സ്വദേശിനി നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തുവന്നത്.…
Read MoreCategory: Kannur
ഫേസ്ബുക്ക് ഫ്രണ്ട് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി; പിന്നീട് നിരന്തരം പീഡനം; എതിർത്തപ്പോൾ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു; കാസർഗോഡ് സ്വദേശിക്കെതിരേ കേസ്
തളിപ്പറമ്പ്: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത കാസർഗോഡ് സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മുളിയാർ നെല്ലിക്കട്ടയിലെ ടി.കെ.അജ്മലിനെതിരെയാണ് കേസ്. രണ്ട് വർഷം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധർമശാലയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീടും ലൈംഗിക പീഡനം നടത്തി ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി കോഴിക്കോട് നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreഉരുൾപൊട്ടലിൽ ചപ്പാത്ത് ഒലിച്ചുപോയി; പുറംലോകവുമായി ബന്ധപ്പെടാനാകാതെ മുളകുവള്ളി, ദാരപ്പൻകുന്ന് ഗ്രാമങ്ങൾ
ആലക്കോട്: ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ ചപ്പാത്ത് ഒലിച്ചുപോയതിനെ തുടർന്ന് കടുത്ത യാത്രാദുരിതം പേറുകയാണ് ആലക്കോട്-നടുവിൽ പഞ്ചായത്തുകളുടെ അതിർത്തിയിലെ മുളകുവള്ളി, ദാരപ്പൻകുന്ന് ഗ്രാമങ്ങൾ. കഴിഞ്ഞദിവസം കനത്ത മഴയിൽ മേലാരംതട്ടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിലാണ് മുളകുവള്ളി തോട്ടിലുണ്ടായിരുന്ന ചപ്പാരത്ത് ഒലിച്ചുപോയത്. മുളകുവള്ളി, ദാരപ്പൻകുന്ന് പ്രദേശങ്ങളിലെ 50 ലധികം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ചപ്പാത്താണ് പൂർണമായും തകർന്നത്. മുളകുവള്ളി-പാത്തൻപാറ-വെള്ളാട്-കാവുംകുടി, ദാരപ്പൻകുന്ന്, ഇടികര പ്രദേശങ്ങളിലെ നൂറുകണക്കിനാളുകൾ ആശ്രയിച്ചുവന്നിരുന്ന ചപ്പാത്താണ് തകർന്നത്. തോടിന്റെ ഇരുഭാഗത്തെയും പഞ്ചായത്ത് റോഡുകളെ ബന്ധിപ്പിച്ച് നാട്ടുകാരാണ് ഇവിടെ ചപ്പാത്ത് നിർമിച്ചത്. ചപ്പാത്ത് തകർന്നതോടെ തോട് കടക്കാൻ കഴിയാതെ കടുത്ത യാത്രാദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത്. സ്കൂൾ വിദ്യാർഥികളും രോഗികൾ ഉൾപ്പെടെയുള്ള പ്രായമായവരുമാണ് ഏറ്റവുമധികം ദുരിതം പേറുന്നത്. കൂറ്റൻ പാറകളും മറ്റും നിറഞ്ഞുകിടക്കുന്ന തോട്ടിൽ വെള്ളം ഉയർന്നതോടെ ഒരുതരത്തിലും യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഏറെ അപകടാവസ്ഥയും ഇതുയർത്തുന്നുണ്ട്. വാഹനഗതാഗതം സാധ്യമാക്കുന്ന വിധത്തിലുള്ള…
Read Moreവീട്ടമ്മയ്ക്ക് നേട്ടമായി മുട്ടക്കോഴി നഴ്സറി! കോഴികളെ പരിപാലിക്കുന്നത് ഷെഡിൽ സ്പീക്കറുകൾ സ്ഥാപിച്ച് പാട്ടുകൾ കേള്‍പ്പിച്ച്
തളിപ്പറമ്പ്: വീട്ടമ്മയ്ക്ക് സമാനതകളില്ലാത്ത സമൃദ്ധി സമ്മാനിച്ച് മുട്ടക്കോഴികളുടെ എഗ്ഗർ നഴ്സറി. പരിയാരം അരിപ്പാമ്പ്രയിലെ ബി.ഷെഹ്സാദിയയാണ് മാതൃകയായിരിക്കുന്നത്. ജയിംസ് മാത്യു എംഎൽഎ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ സമൃദ്ധി പദ്ധതിയിൽ തുടക്കം മുതൽത്തന്നെ പങ്കാളിയായ ഷെഹ്സാദിയ ഇതിനായി നടത്തിയ ശില്പശാലകളിലും ക്ലാസുകളിലും പങ്കെടുത്തിരുന്നു. ഇറച്ചിക്കോഴി വളർത്തൽ യൂണിറ്റുകൾ നിരവധിയുള്ള നാട്ടിൽ ഷെഹ്സാദിയ തെരഞ്ഞെടുത്തത് മുട്ടക്കോഴികളെയായിരുന്നു. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി വായ്പയെടുത്തത്. ഇതിന്റെ പലിശ നൽകുന്നത് പരിയാരം പഞ്ചായത്താണ്. വീട്ടുവളപ്പിൽത്തന്നെ 2000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച ഷെഡിലാണ് മുണ്ടയാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽനിന്ന് കൊണ്ടുവരുന്ന കോഴികളെ വളർത്തുന്നത്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെ 22 രൂപ നിരക്കിൽ വാങ്ങി 50 ദിവസം വളർത്തുകയാണ് ഷെഹ്സാദിയ. മൃഗസംരക്ഷണ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണ പദ്ധതിയിലേക്കാണ് 110 രൂപ നിരക്കിൽ കോഴികളെ നൽകുന്നത്. ഇതുവരെ 15,000 കോഴികളെയാണ് ഇവിടെ…
Read Moreപ്രഭാകരാാാ! വിദ്യാര്‍ഥിനികളെ ക്ലാസ് മുറിയില്‍വച്ച് പീഡിപ്പിക്കാൻ ശ്രമം; പ്യൂണ്‍ അറസ്റ്റില്‍; സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പ്യൂണ്‍ അറസ്റ്റില്‍. കാറമേലിലെ തെക്കേവീട്ടില്‍ പ്രഭാകരനെയാണു പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ ക്ലാസ് മുറിയില്‍വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികള്‍ രക്ഷിതാക്കളോടു വിവരം പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളില്‍നിന്നു വിവരം ശേഖരിച്ചിരുന്നു. വിദ്യാര്‍ഥിനികളില്‍നിന്നു മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreകാല്‍നട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മുകളിലേക്ക് നോക്കൂ…! യാത്രക്കാരുടെ തലയിൽ വീഴാൻ പാകത്തിൽ ചെറുവത്തൂർ മേൽപ്പാലത്തിലെ സൂചനാ ബോർഡ്
ചെറുവത്തൂർ: മേൽപ്പാലത്തിൽ നിന്ന് നടപ്പാതയിലൂടെ വരുന്നവർക്ക് അപകട ഭീഷണി ഉയർത്തി തലയ്ക്ക് മുകളിൽ സൂചനാ ബോർഡ്. ചെറുവത്തൂർ റെയിൽവേ മേൽപ്പാലത്തിലൂടെ വാഹനമോടിക്കുന്നവർക്ക് വളവ് തിരിച്ചറിയാൻ സ്ഥാപിച്ച സൂചനാ ബോർഡാണ് ഒടിഞ്ഞു തലകീഴായി യാത്രക്കാരുടെ തലയിൽ വീഴാൻ പാകത്തിൽ തൂങ്ങിനിൽക്കുന്നത്. റെയിൽവേ ഗേറ്റ് ഒഴിവാക്കി മേൽപ്പാലം വന്നത് മുതൽ പടിഞ്ഞാറ് ഭാഗത്തുള്ളവർ റെയിൽപാത കടക്കാൻ മേൽപ്പാലത്തിലൂടെയുള്ള നടപ്പാതയാണ് ഉപയോഗിച്ച് വരുന്നത്. മറുഭാഗത്തെത്താൻ റെയിൽവേ സ്റ്റേഷൻ മുതൽ തെക്ക് ഭാഗത്തുകൂടി മറ്റു മാർഗമില്ലാത്തതിനാൽ ട്രെയിൻ യാത്രക്കാരും ഈ നടപ്പാതയാണ് ഉപയോഗപ്പെടുത്തുന്നത്. മാസങ്ങളായി നടപ്പാതയ്ക്ക് മുകളിൽ 30 അടിയിലധികം ഉയരത്തിലായി സൂചനാ ബോർഡ് “ഡെമോക്ലിസിന്റെ വാൾ’ പോലെ തൂങ്ങിയാടുകയാണ്. മഴക്കാലമായതിനാൽ കാറ്റ് വരുമ്പോൾ ഒടിഞ്ഞു യാത്രക്കാരുടെ തലയിൽ വീഴാതിരിക്കാൻ അധികൃതർ ഉടൻ വേണ്ടത് ചെയ്യണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.
Read Moreഭൂമിയില്‍ വിള്ളല്‍: പ്രദേശങ്ങൾ ജിയോളജി ഉദ്യോഗസ്ഥർ സന്ദർശിച്ചു; പഠന റിപ്പോര്‍ട്ട് ഉടൻ സര്‍ക്കാരിന് സമര്‍പ്പിക്കും.
ഇരിട്ടി: പ്രളയത്തെത്തുടര്‍ന്ന് ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ഉളിക്കല്‍,പടിയൂര്‍, അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. സോയില്‍ പൈപ്പിംഗ് ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളിലും ഭൂമി വിണ്ടുകീറിയ സ്ഥലങ്ങളിലും വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ച സ്ഥലങ്ങളുമാണ് സംഘം സന്ദര്‍ശിച്ചത്. ഉളിക്കല്‍, പടിയൂര്‍ മേഖലകളിലെ ചെങ്കല്‍പ്പണയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ എത്തി സംഘം സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. തേര്‍മല, കൈക്കൂലിത്തട്ട് എന്നീ മേഖലകളിലാണ് പഠനം നടത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവില്‍ ഭൂമി വിണ്ടുകീറിയ സ്ഥലവും സംഘം സന്ദര്‍ശിച്ചു. ഉളിക്കല്‍, അയ്യന്‍കുന്ന് പഞ്ചായത്തുകളിലായി ആറു കുടുംബങ്ങളെയാണ് ഭൂമി വിണ്ടുകീറിയതിനെത്തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചത്. ജിയോളജി വകുപ്പ് ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ ഈ വീടുകള്‍ വാസയോഗ്യമല്ലെന്ന് വിലയിരുത്തിയിരുന്നു. ചെങ്കല്‍പ്പണയില്‍ നിന്ന് ഉത്ഭവിക്കുന്ന ഗുഹകള്‍ വീടുകളിലെ കിണറുകളിലേക്ക്…
Read Moreസ്വര്‍ണവുമായി കണ്ണൂര്‍ വിമാനതാവളത്തില്‍ വന്നിറങ്ങുന്നത് ഒരു ദിവസം ആറോളം പേര്; തെളിവുകള്‍ക്കായി ഫോറന്‍സിക് പരിശോധന
കോഴിക്കോട്: കണ്ണൂര്‍ വിമാനതാവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ തെളിവുകള്‍ക്കായി ഫോറന്‍സിക് പരിശോധന നടത്തും. മുഖ്യപ്രതികളുടെ മൊബൈല്ഫോണുകളുള്പ്പെടെയുള്ളവയുടെ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഫോറന്‍സിക് പരിശോധനയെ ആശ്രയിക്കുന്നത്. പലതെളിവുകളും പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവ വീണ്ടെടുക്കുന്നതിനുള്പ്പെടെ ശാസ്ത്രീയ പരിശോധന അഭികാമ്യമാണ്. കൂടാതെ പ്രതികളുടെ മൊബൈല്‍ഫോണിലേക്ക് സ്ഥിരമായി ബന്ധപ്പെടുന്നവരേയും തിരിച്ച് ബന്ധപ്പെടുന്നവരുടേയും വിവരങ്ങളും ശേഖരിച്ചുവരികയാണ്. ഒരു ദിവസം ആറോളം പേരാണ് വ്യത്യസ്ത സമയങ്ങളിലായി വിദേശത്ത് നിന്നു കള്ളക്കടത്ത് സ്വര്‍ണവുമായി കണ്ണൂര്‍ വിമാനതാവളത്തില്‍ വന്നിറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് പിടിയിലായ മുഖ്യപ്രതികളുടെ മൊബൈല്‍ഫോണ്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടുമെന്നാണറിയുന്നത്. പ്രതികളുടെ വിദേശയാത്രാവിവരങ്ങള്ക്കായി പാസ്പോര്‍ട്ട് ഓഫീസുമായും ഡിആര്‍ഐ ബന്ധപ്പെടും. എത്രതവണ വിദേശയാത്ര നടത്തിയെന്നുള്ളതറിയാനാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്. കള്ളക്കടത്ത് സ്വര്‍ണം കേരളത്തിലെത്തിച്ചതിനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ഇവ വിതരണം ചെയ്യുന്നുണ്ട്. സ്ഥിരമായി…
Read Moreപാർക്ക് ചെയ്ത വാഹനങ്ങളിലെ ബാറ്ററി മോഷണം; രണ്ടുപേർ പോലീസ് പിടിയിൽ
ഇരിട്ടി: വാഹനങ്ങളിലെ ബാറ്ററി മോഷണം നടത്തിയ രണ്ടുപേർ ഇരിട്ടി പോലീസിന്റെപിടിയിലായി. ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച് വില്പന നടത്തുന്ന രണ്ടു പേരെയാണ് ഇരിട്ടി എസ്ഐ ദിനേശൻ കൊതേരിയും സംഘവും അറസ്റ്റു ചെയ്തത് . അരീക്കാമല സ്വദേശി വിപിൻകുര്യൻ (26), ഉളിക്കൽ കതുവാപ്പറമ്പ് സ്വദേശി ലിജോ ജോസഫ് (26)എന്നിവരാണ് പിടിയിലായത് . ലോറി , മിനിലോറി തുടങ്ങിയ വാഹനങ്ങളിൽ നിന്നുള്ള ബാറ്ററികൾ മോഷ്ടിച്ച് വില്പന നടത്തുകയാണ് ഇവരെന്ന് പോലീസ് പറഞ്ഞു . പെരുവംപറമ്പിൽ നിന്നും ബാറ്ററി മോഷണം പോയതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവർ പിടിയിലാകുന്നത്. ഇതോടെയാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബാറ്ററികൾ മോഷ്ടിച്ചതായി പോലീസിന് വിവരം ലഭിച്ചത് .പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. വൈകുന്നേരത്തോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും
Read Moreപ്രളയത്തിൽ തകർന്ന വ്യാപാരികൾക്ക് മേൽ സെസ് അടിച്ചേൽപ്പിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്
കണ്ണൂർ: പ്രളയബാധിതരായ വ്യാപാരികൾക്ക് നേരിട്ട് സഹായം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീൻ. ഇന്നു രാവിലെ കണ്ണൂർ വ്യാപാരഭവനിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ ആദ്യഗഡു എന്ന നിലയിൽ ഒരു കോടി രൂപയുടെ ചെക്ക് വിവിധ യൂണിറ്റുകൾക്ക് അദ്ദേഹം കൈമാറി. കഴിഞ്ഞ പ്രളയകാലത്ത് കോടികളുടെ നഷ്ടമാണ് വ്യാപാര മേഖലയിൽ ഉണ്ടായിട്ടുള്ളത്. വ്യാപാരികൾ സ്വരൂപിച്ച വലിയ സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പ്രളയബാധിത പ്രദേശങ്ങളിൽ സാധനങ്ങളായും എത്തിച്ചെങ്കിലും വ്യാപാരികൾക്ക് കാര്യമായ സഹായങ്ങൾ ലഭിച്ചില്ല. കൂടാതെ പ്രളയ സെസ് അടിച്ചേൽപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തവണ വ്യാപാരികൾ നേരിട്ട് ധനസഹായം നൽകാൻ തീരുമാനിച്ചത്. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു. രാജു അപ്സര, അഹമ്മദ് ഷെരീഫ്, കെ.വാസുദേവൻ, കുഞ്ഞാവ ഹാജി, ഹമീദ് തൃശൂർ, പി.ബാഷിദ്, എം.പി.തിലകൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്…
Read More