തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തെ നൂറു വര്‍ഷം പാരമ്പര്യമുള്ള ധര്‍മടം സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ ഉന്നത സ്വാധീനമുള്ള സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേരെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി. ഇവരിൽ രണ്ട് പേര് നിലവിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളും ഒരാള്‍ പാര്‍ട്ടി അനുഭാവിയുമാണ്. തട്ടിപ്പ് പുറത്തുവന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഗത്യന്തരമില്ലാതെ നേതാക്കളുള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കാന്‍ സിപിഎം നേതൃത്വം നല്കുന്ന ഭരണ സമിതി തീരുമാനിച്ചത്. ധര്‍മടം സര്‍വീസ് സഹകണ ബാങ്കിലെ ജൂണിയര്‍ ക്ലാര്‍ക്കും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന അണ്ടല്ലൂരിലെ എം.വി. വിനീഷ്, അണ്ടല്ലൂര്‍ സായാഹ്ന ശാഖയിലെ മാനേജര്‍ ഇൻ ചാര്‍ജ് പി.സജീവ് കുമാര്‍ എന്ന സജീവൻ മാഷ്, പ്യൂണ്‍ പത്മനാഭന് എന്നിവരെയാണ് ബാങ്ക് പുറത്താക്കിയത്. ഭരണ സമിതി തീരുമാനം സിപിഎം…
Read MoreCategory: Kannur
ഉരുൾപൊട്ടൽ സാധ്യത; വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും
പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്‍കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക്…
Read Moreകണ്ണൂരിലെ “കന്നുകാലി കള്ളൻ’ അറസ്റ്റിൽ; മോഷണം നടത്തുന്ന കന്നുകാലികളെ വാങ്ങുന്നതാകട്ടെ ഫാം ഉടമയും; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ…
കണ്ണൂർ: കന്നുകാലികളെ മോഷ്ടിച്ചു വില്പന നടത്തുന്ന യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്രം സ്വദേശികളായ ഫസൽ, മുഹമ്മദ് എന്നിവരുടെ കന്നുകാലികളെ കവർന്ന സംഭവത്തിലാണ് പള്ളിപ്രം സ്വദേശിയായ അനീസിനെ (32) അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുന്‍പാണ് ഇരുവരുടെ കന്നുകാലികളെ അനീസ് കവർന്ന് വില്പന നടത്തിയതെന്നു പറയുന്നു.അനീസിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പള്ളിപ്രം, ചാലാട്, എളയാവൂർ, കക്കാട് എന്നിവടങ്ങളിൽ നിന്നായി 25 കാലികളെയാണ് ഇയാൾ ഇതുവരെ കവർന്നത്. കവർച്ച നടത്തുന്ന കന്നുകാലികളെ ചാലാട് ഫാം നടത്തുന്ന യുവാവിന് വില്പന നടത്തിയതായാണ് ഇയാൾ പറയുന്നത്. രണ്ടോ മൂന്നോ കന്നുകാലികളെ നല്കുന്പോൾ 20000 രൂപയാണ് ഫാം ഉടമ നല്‍കുന്നതെന്ന് അനീസ് പോലീസിന് നല്കിയ മൊഴിയിൽ പറയുന്നു. വാഹനവുമായി കറങ്ങുന്ന അനീസ് വഴിയരികിൽ കാണുന്ന കന്നുകാലിയെ വാഹനത്തിൽ കയറ്റി ഫാം ഹൗസിൽ എത്തിക്കുകയാണ് പതിവ്. വിറ്റു കിട്ടുന്ന…
Read Moreവിദേശങ്ങളിൽ കണ്ടുവരുന്ന കോട്ടണ്‍ ടോപ് ടാമറിൻ ഇനം! അപൂർവയിനം കുരങ്ങുമായി നാലു പേർ പിടിയിൽ
കുമളി: അപൂർവയിനം കുരങ്ങിനെ കൈമാറ്റം നടത്താൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശികളടക്കം നാലുപേർ വനം വകുപ്പിന്റെ കസ്റ്റഡിയിൽ. കുരങ്ങിനെ വിൽപ്പനയ്ക്ക് കൊണ്ടുവന്ന ആലപ്പുഴ സ്വദേശികളായ മാതപറന്പ് ഭവിനേഷ് (26), മരുതാച്ചിക്കൽ സുജിത്ത് (25) എന്നിവരാണ് ഇന്നലെ രാത്രി എട്ടോടെ കുമളി ചെക്ക് പോസ്റ്റിൽ പിടിയിലായത്. എച്ച് 1 വിഭാഗത്തിൽപ്പെട്ട, വിദേശങ്ങളിൽ കണ്ടുവരുന്ന കോട്ടണ്‍ ടോപ് ടാമറിൻ ഇനത്തിൽപെട്ട കുരങ്ങ് ഇവരുടെ കൈവശം വന്നതിനെപ്പറ്റി വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയ സംഘത്തെ വനംവകുപ്പിനു കൈമാറുകയായിരുന്നു.
Read Moreപിആർ കടന്നുപോയത് ആത്മകഥയെന്ന സ്വപ്നം ബാക്കിയാക്കി; എഴുതാതെ പോയ ആ ആത്മകഥ വരുംതലമുറയ്ക്ക് തീരാനഷ്ടം
കണ്ണൂർ: ആത്മകഥ എന്ന ആഗ്രഹം ബാക്കിയാക്കിയാണ് കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ പി.രാമകൃഷ്ണൻ യാത്രയായത്. കടന്നുവന്ന വഴികളിലെ ചരിത്രം രേഖപ്പെടുത്തി വയ്ക്കാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നതായും അതിനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നതായും പിതൃസഹോദര പുത്രനും പത്രപ്രവർത്തകനുമായ എം.വി.പ്രസാദ് പറഞ്ഞു. എഴുതിയിരുന്നുവെങ്കിൽ ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെയും കോൺഗ്രസ് രാഷ്ട്രീയത്തിന്റെയും അടയാളപ്പെടുത്തലാകുമായിരുന്നു ആ പുസ്തകം. ഒരു പത്രാധിപർ കൂടിയായിരുന്നു പിആറിന്റെ എഴുതാതെ പോയ ആ ആത്മകഥ വരുംതലമുറയ്ക്ക് തീരാനഷ്ടം തന്നെയാണ്. കണ്ണൂർ രാഷ്ട്രീയത്തിന്റെ ഒരുപാട് അറിയാക്കഥകൾ കൂടിയാണ് കൂടിയായിരുന്ന പി.ആറിനൊപ്പം മറയുന്നത്. 1973-ലാണ് പി.രാമകൃഷ്ണന്റെ പത്രാധിപത്യത്തിൽ “പടയാളി’ സായാഹ്ന പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. അതിലേക്ക് നയിച്ചത് പാർട്ടിയിൽനിന്നുള്ള സസ്പെൻഷനായിരുന്നു. തലശേരിയിലെ യൂത്ത് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടർന്ന് സസ്പെൻഷൻ നേരിട്ട നാളുകളിലാണ് തന്റെ ആശയങ്ങൾ പ്രകടിപ്പിക്കാൻ പത്രം വേണമെന്ന നിലപാടിൽ പി.ആർ എത്തിയത്. പഴയങ്ങാടി…
Read Moreവഴിപാട് നിരക്കില്‍ വന്‍ വര്‍ദ്ധനവ്; ദേവസ്വം അധികൃതര്‍ക്ക് യൂത്ത് കോൺഗ്രസ് നിവേദനം നല്കി
തളിപ്പറമ്പ്: ടിടികെ ദേവസ്വം വഴിപാട് നിരക്കില്‍ വന്‍ വര്‍ദ്ധനവ് വരുത്താനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് വി.രാഹുലിന്റെ നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്കി. മിക്ക വഴിപാടുകള്‍ക്കും ഇരട്ടിയിലേറെ ചാര്‍ജ് വര്ധിപ്പിച്ചിരിക്കയാണെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വി.വരുണ്‍, രാജീവന് വെളളാവ് എന്നിവരും രാഹുലിനോടൊപ്പം ഉണ്ടായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളിലെ വഴിപാടുകളിലാണ് ഇരട്ടിയിലേറെ വര്‍ദ്ധനവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഭക്തന്മാരെത്തുന്ന രാജരാജേശ്വരക്ഷേത്രത്തില്‍ പൊന്നിന്‍കുടത്തിന് 1000 രൂപയില്‍ നിന്ന് 1500 രൂപയായും നെയ്വിളക്ക് 10 ല്‍ നിന്ന് 20 ആയും പുഷ്പാഞ്ജലി 5 ല്‍ നിന്ന് 10 ആയും വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. നെയ്യമൃത് നിലവിലുള്ള 5 രൂപയായി തുടരും. നിറമാല 795 ല്‍ നിന്ന് 1500 ആയും വര്‍ദ്ധിപ്പിക്കും. ഇത്…
Read Moreഅവിശ്വാസം പാസായി; എല്‍ഡിഎഫിന്റെ കോർപറേഷൻ ഭരണത്തിന് തിരശീല വീണു; കണ്ണൂർ കോർപറേഷൻ യുഡിഎഫിന്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. കോർപറേഷൻ ഭരണം യുഡിഎഫിനു ലഭിച്ചു. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ പിന്തുണയോടെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. യുഡിഎഫിന് 28 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 26 വോട്ടുകളാണ് ലഭിച്ചത്. ഇതോടെ മൂന്നുവർഷവും ഒൻപതുമാസവും പിന്നിട്ട എൽഡിഎഫിന്റെ കോർപറേഷൻ ഭരണത്തിന് തിരശീല വീണു. മൂന്നാഴ്ചകൾ കഴിഞ്ഞാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആക്ടിംഗ് മേയറായി തുടരും. യുഡിഎഫിൽ ആദ്യ ടേം മേയർ സ്ഥാനം കോൺഗ്രസിനാണ് ലഭിച്ചിരിക്കുന്നത്. കോൺഗ്രസിലെസുമാ ബാലകൃഷ്ണൻ മേയറാകും. രണ്ടാം ടേമിൽ ലീഗിനാണ് മേയർ സ്ഥാനം. എന്നാൽ ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിനുതന്നെയായിരിക്കും.’ കണ്ണൂർ കളക്ടറുടെ അധ്യക്ഷതയിലാണ് ഇന്നു രാവിലെ ഒൻപതോടെ അവിശ്വാസപ്രമേയത്തിൻമേലുള്ള ചർച്ച ആരംഭിച്ചത്. 54 കൗൺസിലർമാരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ…
Read Moreസിഎംപി ഓഫീസ് സിപിഎം നിയന്ത്രണത്തിലുള്ള ഐആർപിസിക്ക് നൽകിയത് വിവാദത്തിൽ; സി.പി.ജോൺ വിഭാഗം കോടതിയിലേക്ക്
കണ്ണൂർ: സിഎംപി ജില്ലാ കൗൺസിൽ ഓഫീസായ ഇ.പി. കൃഷ്ണൻ നന്പ്യാർ സ്മാരക മന്ദിരം സിപിഎം നിയന്ത്രണത്തിലുള്ള ഐആർപിസിയുടെ ജില്ലാ കമ്മിറ്റി ഓഫീസായി മാറ്റിയത് വിവാദത്തിലേക്ക്. പി. ജയരാജന് കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ സമാന്തരപ്രവർത്തനം നടത്തുന്നതിനുള്ള കേന്ദ്രമായി മാറ്റാനാണ് ഓഫീസ് കൈയേറുന്നതെന്നാണ് സിഎംപി സി.പി. ജോൺ വിഭാഗത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് ജില്ലാ ഭരണാധികാരികൾക്കും പോലീസിനും ഇവർ പരാതിയും നൽകിയിട്ടുണ്ട്. നിലവിൽ നിയമപരമായി ആർക്കും അവകാശമില്ലാത്ത കെട്ടിടത്തിൽ ആരുടെ അനുമതിയോടുകൂടിയാണ് പ്രവേശിക്കുന്നതെന്ന് വ്യക്തമാക്കാൻ ഐആർപിസി ഭാരവാഹികൾ തയാറാകണമെന്നും സി.പി. ജോൺ വിഭാഗം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ നീക്കം തികച്ചും നിയമവിരുദ്ധവും നീതിന്യായ വ്യവസ്ഥയോടും കോടതികളോടുമുള്ള അവഹേളനവും വെല്ലുവിളിയുമാണെന്ന് സിഎംപി ജില്ലാ കൗൺസിലും പ്രസ്താവനയിൽ പറഞ്ഞു. സിഎംപിയിലെ പിളർപ്പിനെ തുടർന്ന് ഓഫീസ് പിടിച്ചെടുത്ത അരവിന്ദാക്ഷൻ വിഭാഗം കണ്ണൂർ മുനിസിഫ് കോടതിയിൽ ഫയൽ ചെയ്ത ഒഎസ് 205/2014 വ്യവഹാരം കോടതി തള്ളുകയും തുടർന്ന് സി.കെ.…
Read Moreമോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ പയ്യന്നൂർ പോലീസ് ഓടിച്ചിട്ട് പിടികൂടി
പയ്യന്നൂർ: പാതിരാത്രിയിലെ മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി.തൃക്കരിപ്പൂര്‍ വഴുവക്കാട് സ്വദേശി വി.മുഹമ്മദിനെയാണ് (42) പോലീസ് സാഹസികമായി ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ഇയാള്‍ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിൽ പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സ്വാതന്ത്ര്യ ദിന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ലോഡ്ജുകളും വാഹനങ്ങളും പൊതു സ്ഥലങ്ങളും വ്യാപകമായി പരിശോധിച്ചിരുന്നു.അതിനിടയിലാണ് പോലീസിനെ കണ്ടതോടെ മൂന്നുപേർ ബസ്സ്റ്റാൻഡിന്റെ മൂലയില്‍ പതുങ്ങി നില്ക്കുന്നതായി കണ്ടത്.പോലീസ് അടുത്തെത്തിയപ്പോഴേക്കും മൂവര്‍ സംഘം ഓട്ടം തുടങ്ങി. അതിലൊരാളെ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് ഇയാള്‍ കണ്ണൂര്‍, വളപട്ടണം, തളിപ്പറമ്പ്,പഴയങ്ങാടി എന്നിവിടങ്ങളില്‍ നടന്നിട്ടുള്ള നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് ഇയാളെ മുമ്പ് പിടികൂടിയിട്ടുള്ള പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കൊടേരിക്ക് മനസിലായത്. ഇയാളില്‍നിന്നും മോഷണത്തിനായി ഉപയോഗിക്കുന്ന സ്ക്രൂഡ്രൈവറും മറ്റുപകരണങ്ങളും പോലീസ് പിടികൂടി.ഇയാളെ ഓടിപ്പിടിക്കുന്നതിനിടയില് കൂടെയുണ്ടായിരുന്ന തൃക്കരിപ്പൂര്‍…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നാല് ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി; ഒരു മാസത്തിനിടെ പിടികൂടിയത് 40ലക്ഷത്തിന്റെ കറൻസി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടി. നാദാപുരം സ്വദേശി ബഷീറിൽ നിന്നാണ് നാല് ലക്ഷം രൂപയുടെ കറൻസി പിടികൂടിയത്. ഇന്നലെ രാത്രി ഗോഎയർ വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ബഷീർ. 20535 ന്റെ യുഎഇ ദിർഹവും 355 യുഎസ് ഡോളറുമാണ് ബഷീറിൽ നിന്ന് പിടികൂടിയത്. സിഐഎസ്എഫ് ചെക്കിംഗ് പരിശോധനയിൽ പണം കണ്ടെത്തിയതിനാൽ പണവും ബഷീറിനെയും കസ്റ്റംസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി യാത്രക്കാരനിൽ നിന്ന് 40 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയിരുന്നു.
Read More