മഞ്ചേശ്വരം: കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ മൂന്നുദിവസമായിട്ടും കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥിയുടെ കൈയിലെ മൊബൈലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെ സഹോദരിക്കൊപ്പം സ്കൂട്ടറില്‍ പോകുന്ന വഴിയാണ് കാറിലെത്തിയ സംഘം ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരി മാത്രമാണ് സംഭവത്തിന്റെ ഏക ദൃക്സാക്ഷി. സംഭവം നടന്ന് അല്പസമയത്തിനു ശേഷം ഹാരിസിനെ വിട്ടുകിട്ടാന്‍ മൂന്നു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ശബ്ദസന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. ഇതിന്റെ റിക്കാര്‍ഡ് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഹാരിസിന്റെ ബന്ധു ഉള്‍പ്പെട്ട പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് സൂചനയുണ്ട്. പ്രദേശത്തെ ചില സ്വര്‍ണക്കടത്ത് സംഘങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. അതേസമയം ഇത്തരം സാമ്പത്തിക ഇടപാടുകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹാരിസിന്റെ വീട്ടുകാര്‍ പറയുന്നു. സംഭവം നടക്കുന്ന സമയം ഹാരിസും സഹോദരിയും മഞ്ചേശ്വരം ഭാഗത്തു നിന്ന്…
Read MoreCategory: Kannur
കാറിലെത്തി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ എത്തിയത് വാടക കാറിൽ; പ്രതികള്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
ഇരിട്ടി: കാറിലെത്തി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ എത്തിയത് വാടകക്ക് എടുത്ത കാറിൽ. ഇവർ സഞ്ചരിച്ച കാർ കൂത്തുപറമ്പ് നീര്‍വേലി സ്വദേശിയുടെതാണ്. ഇതു പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കാന് പോകുമ്പോള്‍ മട്ടന്നൂരില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. അറസ്റ്റിലായ ചാവശേരി ജംഷീറ മന്‍സിലില്‍ മുനവര്‍ എന്ന അന്‍വര്‍ (33 ), നടുവനാട് കണ്ണിക്കരിയില്‍ മുഹമ്മദ് (33 ) എന്നിവരെയാണ് ഇരിട്ടി എസ് ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനും പോക്സോ നിയമപ്രകാരവുമാണ് ഇവർക്കെതിരേ കേസടുത്ത്. ആറളം പോയി മടങ്ങുമ്പോള്‍ മദ്യപിച്ചെന്നും ഇവിടെ നിന്ന് വരുമ്പോള്‍ മദ്യലഹരിയിലാണ് കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതെന്നുമാണ് പ്രതികള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല. പായം വട്ട്യറയിലെ എരുമത്തടത്ത് വെച്ചാണ് കഴിഞ്ഞ 11 ന് വൈകുന്നേരം…
Read Moreതലശേരി സ്വദേശിയെ കോയമ്പത്തൂരിൽ കൊള്ളയടിച്ചു; ആറ് പേർ അറസ്റ്റിൽ; ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം
തലശേരി: വിജിലൻസ് ചമഞ്ഞ് തലശേരി സ്വദേശിയെ കോയമ്പത്തൂരിൽ വെച്ച് കൊള്ളയടിച്ച സംഭവത്തിൽ തൃശൂർ സ്വദേശികൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. സ്വർണാഭരണം വാങ്ങാൻ കോയമ്പത്തൂരിലെത്തിയ തലശേരി സ്വദേശി നൗഷാദിന്റെ പതിമൂന്ന് ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രതികളെയാണ് കോയമ്പത്തൂർ സിറ്റി കമ്മീഷണർ സുമിത്ത് സരൺ, ക്രൈം ഡെപ്യൂട്ടി കമ്മീഷണർ പെരുമാൾ ഐപിഎസ്, സെൻട്രൽ ക്രൈം അസി. കമ്മീഷണർ സോമശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള രത്നപുരി പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കാറുകളും ഒമ്പത് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. തിരുപ്പൂർ ഉദുമൽപേട്ടിൽ താമസിക്കുന്ന തൃശൂർ ചെറപ്പൂർ ഒറ്റൂർ കളം പുത്തൻ വീട്ടിൽ അരവിന്ദൻ (42), പാലക്കാട് ആലത്തൂർ ചിറ്റിലഞ്ചേരി നീലിച്ചേരൻ ഹൗസിൽ ശിവ എന്ന ബാബു എന്ന ജലീൽ (37), തിരുപ്പൂർ ഉദുമൽപേട്ട് യു.കെ.സി നഗറിൽ താമസിക്കുന്ന തൃശൂർ തൃപ്രയാർ കറുപ്പൻ ഹൗസിൽ അഗിത്ത് (26), കോയമ്പത്തൂർ…
Read Moreഈ റോഡ് പണിക്ക് പിഡബ്ലുഡി വക ഒരു അവാർഡ് കൊടുക്കാമായിരുന്നു ! കോടികൾ ചെലവഴിച്ച് നിർമിച്ച മട്ടന്നൂർ – മണ്ണൂർ റോഡും സംരക്ഷണ ഭിത്തിയും തകർന്നു
മട്ടന്നൂർ: കോടികൾ ചിലവിട്ട് നവീകരിക്കുന്ന മട്ടന്നൂർ – മണ്ണൂർ റോഡിന്റെ സംരക്ഷണ ഭിത്തിയും മെക്കാഡം റോഡും തകർന്നു. ഹരിപ്പന്നൂർ ചകിരി കമ്പിനിക്ക് സമീപത്താണ് 50 മീറ്ററോളം നീളത്തിൽ ഭിത്തിയും റോഡും തകർന്നത്. നിർമാണത്തിലെ അഴിമതിയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് മെക്കാഡം ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച ഭാഗമാണ് തകർന്നത്. മൂന്ന് മീറ്റർ ഉയരത്തിൽ നിർമിച്ച കോൺക്രീറ്റ് ഭിത്തിയാണ് 50 മീറ്ററോളം നീളത്തിൽ തകർന്നു നിലം പതിച്ചത്. കഴിഞ്ഞ ദിവസം മെക്കാഡം റോഡിന്റെ മധ്യത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. നാട്ടുകാർ പൊതുമരാമത്ത് അധികൃതരെയും കരാറുകാരനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് പുലർച്ചെ റോഡും ഭിത്തിയും തകർന്നത്. നിരവധി ബസുകൾ അടക്കം ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് തകർന്നത്. പത്ത് ദിവസം മുമ്പ് ഇതേ റോഡിൽ നായിക്കാലി പാലത്തിനു സമീപം നിർമിച്ച കൂറ്റൻ കോൺക്രീറ്റ്…
Read Moreഇവരുടെ കച്ചോടം പൂട്ടിക്കരുതേ…! കണ്ണൂർ പഴയ ബസ്സ്റ്റാൻഡിലെ വ്യാപാരികൾ ദുരിതത്തിൽ
കണ്ണൂർ: മഴ പെയ്താൽ ഈ കെട്ടിടത്തിലെ വ്യാപാരികൾക്ക് ആശങ്കയാണ്. കടമുറികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിൽ ചിലപ്പോൾ വൈദ്യുതി ഉണ്ടാകാം. ജീവൻ തന്നെ അപായപ്പെടുത്തിയേക്കാം. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സ് എന്ന കോർപറേഷന്റെ വാടക കെട്ടിടത്തിലാണ് വ്യാപാരികൾ ദുരിതത്തിലായിരിക്കുന്നത്. ഗോവണിയുടെ ഇടവഴിയിലെ മുകളിലുള്ള ഷീറ്റ് പൊട്ടിയതിനാൽ മഴവെള്ളം കടമുറികളിലേക്ക് ഒലിച്ചിറങ്ങുകയാണ്. കോംപ്ലക്സിലെ വൈദ്യുതി മീറ്റർ ബോക്സിലേക്കും മെയിൻ സ്വിച്ചുകളിലേക്കും വെള്ളമിറങ്ങുന്നത് അപകടകരമായ അവസ്ഥയാണ്. വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കാത്തിരിക്കുന്നത് വൻ ദുരന്തം ആയിരിക്കും. ഷീറ്റ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ ചോർച്ച തടയാൻ പറ്റൂ. നാലുവർഷം മുന്‍പ് വ്യാപാരികൾ തന്നെ പണം മുടക്കിയാണ് ഷീറ്റ് മാറ്റിയത്. വാടകയിനത്തിൽ മൂന്നുലക്ഷത്തോളം രൂപ വരുമാനമുണ്ട് കോർപറേഷന് ഈ കെട്ടിടങ്ങളിൽ നിന്ന്. അന്‍പതോളം കടമുറികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. എന്നാൽ, ചോർച്ചയടക്കുവാനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ, ഈ കെട്ടിടത്തിൽ വെള്ളം ലഭിക്കാനുള്ള…
Read Moreഅപകടങ്ങളുടെ മട്ടന്നൂർ – ഇരിട്ടി റൂട്ട്! ഒരു മാസത്തിനുള്ളിൽ മുപ്പതിലേറെ അപകടങ്ങൾ
ചാവശേരി: റോഡ് വീതി കൂട്ടി നവീകരിച്ചതോടെ മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ഒരു മാസത്തിനുളളിൽ ചെറുതും വലുതുമായ 30 ലേറെ അപകടങ്ങളാണ് നടന്നത്.മാസങ്ങൾക്ക് മുമ്പാണ് റോഡ് മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയത്. ഇതിനു ശേഷം മട്ടന്നൂർ കള റോഡ് മുതൽ ഇരിട്ടി വരെയുള്ള വിവിധ സ്ഥലങ്ങളിൽ അപകടം പതിവായിരുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കള റോഡ്, പത്തൊൻമ്പതാം മൈൽ, കാശിമുക്ക്, പഴയ പോസ്റ്റാഫീസ്, ചാവശേരി, വളോര, കൂരൻമുക്ക്, ഉളിയിൽ, പുന്നാട്, കീഴൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനാപകടങ്ങൾ പതിവായത്. വാഹനങ്ങളുടെ അമിതവേഗത കാരണം കാൽനട യാത്രക്കാർക്ക് പോലും രക്ഷയില്ല. കഴിഞ്ഞ ആഴ്ച വളോര കുന്നിൽ കാറിടിച്ച് ഒരു വഴിയാത്രക്കാരൻ മരിക്കുകയും മറ്റൊരു ദിവസം കാറിടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉളിയിൽ പാലത്തിന് സമീപം കാറും ഐസിഡിസിയുടെ ജീപ്പും കൂട്ടിയിടിച്ച് മറിഞ്ഞ് നാല് പേർക്ക്…
Read Moreഒരു നൂറ്റാണ്ട് പിന്നിട്ട് ചരിത്രത്തിലിടം നേടിയ താലൂക്ക് ഓഫീസ് ! തളിപ്പറന്പ് താലൂക്ക് ഓഫീസ് ചോരുന്നു
തളിപ്പറമ്പ്: ഒരു നൂറ്റാണ്ട് പിന്നിട്ട് ചരിത്രത്തിലിടം നേടിയ തളിപ്പറന്പ് താലൂക്ക് ഓഫീസ് അപകടാവസ്ഥയിൽ. മഴയാരംഭിച്ചതോടെ ഓഫീസ് ചോർന്നൊലിക്കുകയാണ്. 1910 ൽ നിർമിച്ച നിലവിലുള്ള തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് ഇപ്പോൾ 109 വർഷത്തെ പഴക്കമുണ്ട്. കനത്ത ചോർച്ച കാരണം ബക്കറ്റുകളും പാത്രങ്ങളും കുപ്പികളും നിരത്തിയും തുണി വിരിച്ചുമാണ് ജീവനക്കാർ വെള്ളം ശേഖരിച്ച് പുറത്ത് കളയുന്നത്. കംപ്യൂട്ടറുകളുടെയും പ്രധാന ഫയലുകളുടെയും മുകളിൽ പ്ലാസ്റ്റിക്ക് ഷീറ്റുകളും പ്ലാസ്റ്റിക്ക് ബാഗുകളും പൊതിഞ്ഞു വച്ചാണ് ഇവയെ സംരക്ഷിക്കുന്നത്. ബ്രിട്ടീഷുകാർ നിർമിച്ച നിലവിലുള്ള താലൂക്ക് ഓഫീസിന് കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഇതേ വരെ നടന്നിട്ടില്ല. 10 വർഷം മുമ്പ് ഒരു ചോർച്ചയടക്കൽ നടത്തിയതൊഴിച്ചാൽ കാര്യമായ മറ്റു പണിളൊന്നും നടത്തിയിട്ടില്ല. മേൽക്കൂരയുടെ പല ഭാഗങ്ങളും തകർച്ചയിലാണ്. ഇത് സാധാരണ അറ്റകുറ്റപ്പണികൾ കൊണ്ടൊന്നും നന്നാക്കിയെടുക്കാനാവില്ലെന്നാണ് പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗം പറയുന്നത്. 2011 ൽ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം…
Read Moreപ്രകൃതി ദൃശ്യങ്ങളോ കണ്ണിന് ഇമ്പം പകരുന്ന ചിത്രങ്ങളോ അല്ല, പകരം നഗ്നചിത്രങ്ങള്‍! പരിയാരം ഹൃദയാലയയിൽ സ്ഥാപിക്കുന്ന ചിത്രങ്ങൾ വിവാദത്തിലേക്ക്
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ഹൃദയാലയയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളെ ചൊല്ലി ഉദ്ഘാടനത്തിനു മുന്നേ വിവാദം. കേരള ലളിതകലാ അക്കാദമി തയാറാക്കിയ ചിത്രങ്ങളാണ് വിവാദത്തിലേക്ക് നീങ്ങുന്നത്. നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരിക്കെ വിവാദം കത്തിപടരുകയാണ്. പല ചിത്രങ്ങളും സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് പ്രധാന ആക്ഷേപം. റിസപ്ഷൻ കൗണ്ടറിലും പരിസരങ്ങളിലുമായി 18 ചിത്രങ്ങളാണ് സ്ഥാപിക്കുന്നത്. ഹൃദയാലയ പോലുള്ള ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കേണ്ടതണ്ടോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. പ്രകൃതി ദൃശ്യങ്ങളോ കണ്ണിന് ഇമ്പം പകരുന്ന ചിത്രങ്ങളോ പ്രദര്‍ശിപ്പിക്കുന്നതിന് പകരം നഗ്നചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കുന്നത്. നേരത്തെ മെഡിക്കല്‍ കോളജിലെ അക്കാദമി ബ്ലോക്കില്‍ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ആര്‍ട്ട് ഗ്യാലറിക്ക് പുറമേയാണ് ചിത്രങ്ങൾ സ്ഥാപിക്കുന്നത്. കണ്ണിന് ഇന്പമേകുന്ന ചിത്രങ്ങൾ രോഗത്തെ തുടർന്നു കടുത്ത മാനസീക സമ്മർദമനുഭവിക്കുന്നവരുടെയും കൂട്ടിരിപ്പുകാരുടെയും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമെന്നു നേരത്തെ ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു.…
Read Moreബക്കളത്ത് വയലിൽ മധ്യവയസ്കന്റെ മൃതദേഹം! മുഖത്ത് ചോരപ്പാടുകൾ; ദുരൂഹത
തളിപ്പറമ്പ്: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബക്കളം നെല്ലിയോട്ടെ വേലിക്കാത്ത് വി.പ്രേമരാജനെ (59) യാണ് വീടിന് മുന്നിലെ വയലിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് ചോരപ്പാടുകള്‍ കാണുന്നതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൈയിലുണ്ടായിരുന്ന ടോര്‍ച്ച് വീണുകിടക്കുന്ന നിലയില്‍ സമീപത്ത് കാണുന്നുണ്ട്. തളിപ്പറമ്പ് എസ്ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. വിദേശത്തായിരുന്ന പ്രേമരാജന്‍ ഒരാഴ്ച്ചമുമ്പാണ് നാട്ടിലെത്തിയത്. കല്യാശേരി സ്വദേശിയായ പ്രേമരാജന്‍ 10 വര്‍ഷം മുമ്പാണ് നെല്ലിയോട്ട് താമസമാക്കിയത്. പരേതനായ കുഞ്ഞമ്പുവിന്റെ പാറുവിന്റെയും മകനാണ്. ഭാര്യ: ലളിത. മക്കള്‍: ഷംന, മിനിത്ത് (ദുബായ്). മരുമകന്: സന്തോഷ് (പാളിയത്ത്വളപ്പ്). സഹോദരങ്ങള്‍: നളിനി, ശാന്ത, യശോദ. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ ലളിത തന്നെയാണ് ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍…
Read Moreഉളിക്കല്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇരിട്ടി: ഉളിക്കല്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ഇന്നു രാവിലെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തവെയാണ് ജീപ്പ് മറിഞ്ഞ് അപകടം ഉണ്ടായ ചപ്പാത്ത് പാലത്തിന് അരകിലോമീറ്റര്‍ അകലെയാണ് കോളിത്തട്ടിലെ കാരിക്കാത്തടത്തില്‍ ലിതീഷിന്റെ (31) മൃതദേഹം കണ്ടെത്തിയത്. അപകടം ഉണ്ടായതിന്റെ നൂറ് മീറ്റര്‍ അകലെ നിന്ന് ഇന്നലെ രാവിലെ 9.30 ഓടെ ജീപ്പ് കണ്ടെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാട്ടറയില്‍ നിന്നും മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നു പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചപ്പാത്തിന് മുകളിലൂടെ കുത്തിയൊഴുകിയ വെള്ളത്തില്‍ ജീപ്പ് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന ഷാജുകാരിത്തടം, വില്‍സണ്‍ പള്ളിപ്പുറം ,ജോയിലറ്റ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. രക്ഷപെട്ടവരെല്ലാരും വയറിംഗ് തൊഴിലാളികളും കാണാതായ ലതീഷ് മണിക്കടവിലെ ഇലക്ട്രിക് ഷോപ്പുടമയുമായിരുന്നു. ഉളിക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം…
Read More