മ​ല​നാ​ട് റി​വ​ർ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി; അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ൽ ബോ​ട്ടു​ജെ​ട്ടി നി​ർ​മാ​ണം തു​ട​ങ്ങി

കൂ​ത്തു​പ​റ​മ്പ്: വി​ക​സ​ന​ത്തി​ന്‍റെ പു​തു​മോ​ടി​യി​ൽ മു​ഖം മി​നു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പു​ഴ​ക​ൾ. മ​ല​നാ​ട് റി​വ​ർ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​ക​ളി​ൽ ബോ​ട്ട് ജെ​ട്ടി​യും ടെ​ർ​മി​ന​ലും സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ കൂ​ത്തു​പ​റ​മ്പ്, ധ​ർ​മ​ടം, ത​ല​ശേ​രി, ത​ളി​പ്പ​റ​മ്പ്, ക​ല്യാ​ശേ​രി, പ​യ്യ​ന്നൂ​ർ, അ​ഴീ​ക്കോ​ട്, എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന പു​ഴ​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം അ​ഞ്ച​ര​ക്ക​ണ്ടി, മാ​ഹി, വ​ള​പ​ട്ട​ണം, കു​പ്പം, പെ​രു​മ്പ എ​ന്നീ പു​ഴ​ക​ളി​ലാ​ണ് ബോ​ട്ടു ജെ​ട്ടി​യും ടെ​ർ​മി​ന​ലും നി​ർ​മി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ്, ക​ല്യാ​ശേ​രി, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ദേ​ശി ദ​ർ​ശ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ൺ​പ​ത് കോ​ടി രൂ​പ ചെ​ല​വി​ട്ടും കൂ​ത്തു​പ​റ​മ്പ് ,ധ​ർ​മ​ടം, ത​ല​ശേ​രി, പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ടാ​യ മു​പ്പ​ത്തി​യെ​ട്ടു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​മാ​ണ് ഇ​വ നി​ർ​മി​ക്കു​ക.​ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ പെ​രി​ങ്ങ​ത്തൂ​ർ, മോ​ന്താ​ൽ, ക​രി​യാ​ട്,…

Read More

ക​ണ്ണൂ​രി​ൽ ട്രെ​യി​ൻ കാ​ത്തു നി​ല്ക്കാ​ൻ ഒ​രു കു​ട​യും വേണം; യാത്രക്കാരെ ദുരിതത്തിലാക്കി ചോർന്നൊലിച്ച് പ്ലാറ്റ് ഫോം

ക​ണ്ണൂ​ർ: മ​ഴ ക​ന​ത്ത​തോ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോം ന​ന​ഞ്ഞൊ​ലി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ് ഫോ​മി​ന്‍റെ മ​ധ്യ​ഭാ​ഗം മു​ഴു​വ​ൻ ചോ​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ ന​ന​യ്ക്കു​ന്ന​ത്. ഓ​വ​ർ ബ്രി​ഡ്ജി​ലെ ച​വി​ട്ടു​പ​ടി​യു​ടെ ഭാ​ഗ​ത്തെ അ​വ​സ്ഥ​യാ​ക​ട്ടെ ഇ​തി​നെ​ക്കാ​ൾ പ​രി​താ​പ​ക​ര​മാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് കൂ​ട ചൂ​ടാ​തെ ഇ​വി​ടെ നി​ല്ക്കാ​ൻ ക​ഴി​യി​ല്ല. നി​ല​ത്തു മു​ഴു​വ​ൻ വെ​ള്ളം കെ​ട്ടി നി​ല്ക്കു​ക​യും പു​റ​ത്തു​നി​ന്ന് ച​വി​ട്ടി​യെ​ത്തി​യ ചെ​ളി​യും കൂ​ടി​യാ​കു​ന്ന​തോ​ടെ പ്ലാ​റ്റ്ഫോ​മി​ൽ പ​ല​രും തെ​ന്നി​വീ​ഴു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മ​ട​ക്കം സ​ജ്ജ​മാ​യ 114 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ക​ണ്ണൂ​രി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​വ​സ്ഥ​യാ​ണി​ത്. പ്ര​തി​ദി​നം 47 സ്ഥി​രം ട്രെ​യി​നു​ക​ളും നി​ര​വ​ധി ച​ര​ക്കു ട്രെ​യി​നു​ക​ളും ആ​ഴ്ച​യി​ൽ ഇ​രു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മാ​യി 58 ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളും ക​ട​ന്നു​പോ​കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ന​ന​ഞ്ഞ് സ​മ​യം ത​ള്ളി​നീ​ക്കേ​ണ്ടി​വ​രു​ന്ന​ത്. ആ​റു വ​ർ​ഷ​ത്തി​നി​ടെ 1.50 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കെ​ട്ടി​ട​മ​ട​ക്കം ന​വീ​ക​രി​ച്ചെ​ങ്കി​ലും പ്ലാ​റ്റ് ഫോ​മി​ന്‍റെ മോ​ശ​മാ​യ ഷീ​റ്റു​ക​ൾ…

Read More

ഫ​സ​ൽ​വ​ധ​ക്കേ​സ്:  കാരായിമാർക്ക് ​നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ നടത്തിവന്ന നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

കൂ​ത്തു​പ​റ​മ്പ്: ഫ​സ​ൽ വ​ധ​ക്കേ​സി​ൽ പു​നഃ​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട സി​പി​എം നേ​താ​ക്ക​ളാ​യ കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ക​തി​രൂ​ർ, പു​ല്യോ​ട് സി.​എ​ച്ച് ന​ഗ​ർ യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ നി​രാ​ഹാ​രം അ​വ​സാ​നി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച സ​മ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് സ​മാ​പി​ച്ചു.​ പു​ല്യോ​ട് സി.​എ​ച്ച്.​ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സം ഡി​വൈ.​എ​ഫ്.​ഐ ഏ​റ​ണാ​കു​ളം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​അ​രു​ൺ​കു​മാ​ർ ആ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​തി​രൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി മ​ർ​ഫാ​ൻ ,മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ, മു​ഹ​മ്മ​ദ് ഫാ​സി​ൽ, ലി​ജി​ൻ തി​ല​ക്, എ​സ്.​കെ.​സ​ജീ​ഷ്, വി.​കെ.​സ​നോ​ജ്, എം.​ഷാ​ജ​ർ, ശ്രീ​ജി​ത്ത് ചോ​യ​ൻ, ന​സീം തു​ട​ങ്ങി ഒ​ട്ടേ​റെ നേ​താ​ക്ക​ൾ സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

Read More

ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടം;   ജീ​പ്പ് കിട്ടി; യു​വാ​വി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ഇ​രി​ട്ടി: ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​വി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ നൂ​റ് മീ​റ്റ​ര്‍ അ​ക​ലെ​നി​ന്ന് ഇ​ന്ന് രാ​വി​ലെ 9.30 ഓ​ടെ ജീ​പ്പ് ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ ജീ​പ്പി​നു​ള്ളി​ലോ പ​രി​സ​ര​ത്തോ കാ​ണാ​താ​യ കോ​ളി​ത്ത​ട്ടി​ലെ ലി​തീ​ഷ് (31)നെ ​ക​ണ്ടെ​ത്താ​നാ​യി​ല്ല. ജീ​പ്പ് മൂ​ന്ന് ത​വ​ണ ശ്ര​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് ക​യ​റി​ട്ട് കെ​ട്ടി വ​ലി​ച്ച് ക​ര​യ്ക്ക​ടു​പ്പി​ച്ച​ത്. പാ​ലം കാ​ണാ​ത്ത രീ​തി​യി​ല്‍ റോ​ഡി​ല്‍ ക​യ​റി ഒ​ഴു​കി​യ വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും പു​ഴ​യി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​ണ്. അ​തു​കൊ​ണ്ട് ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​ഞ്ച് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ഇ​ന്ന് രാ​വി​ലെ പു​ഴ​യി​ല്‍ മു​ങ്ങി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ട്ട​റ​യി​ല്‍ നി​ന്നും മ​ണി​ക്ക​ട​വി​ലേ​ക്ക് ച​പ്പാ​ത്ത് വ​ഴി ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ച​പ്പാ​ത്തി​ന് മു​ക​ളി​ലൂ​ടെ കു​ത്തി​യൊ​ഴു​കി​യ വെ​ള്ള​ത്തി​ല്‍ ജീ​പ്പ് തെ​ന്നി പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ജീ​പ്പ് ഓ​ടി​ച്ചി​രു​ന്ന ഷാ​ജു​കാ​രി​ത്ത​ടം, വി​ല്‍​സ​ണ്‍ പ​ള്ളി​പ്പു​റം ,ജോ​യി​ല​റ്റ് എ​ന്നി​വ​ര്‍…

Read More

ഫ​സ​ൽ​ക്കേ​സ്: കാ​രാ​യി​മാ​രെ നാ​ടു​ക​ട​ത്തി​യ​തി​നെ​തി​രേ ക​തി​രൂ​രി​ൽ നാ​ളെ മു​ത​ല്‍ നി​രാ​ഹാ​ര​സ​ത്യ​ഗ്ര​ഹത്തിനൊരുങ്ങി ഡിവൈഎഫ് ഐ

ത​ല​ശേ​രി: ഫ​സ​ല്‍​ക്കേ​സി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കാ​രാ​യി രാ​ജ​നെ​യും ത​ല​ശേ​രി ഏ​രി​യാ ക​മ്മി​റ്റി അം​ഗം കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നെ​യും നാ​ടു​ക​ട​ത്തി പീ​ഡി​പ്പി​ക്കു​ന്ന​തി​ലും നീ​തി​നി​ഷേ​ധ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് ക​തി​രൂ​ര്‍ പു​ല്യോ​ട് സി ​എ​ച്ച് ന​ഗ​റി​ല്‍ നീ​തി​ക്കാ​യി 24മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​ര​സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, ശ്രീ​ജേ​ഷ്, ലി​ജി​ല്‍, ന​സീം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫ​സ​ല്‍​ക്കേ​സി​ല്‍ കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​ണ്. ക​ഴി​ഞ്ഞ ഏ​ഴു​വ​ര്‍​ഷ​മാ​യി സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും പൗ​രാ​വ​കാ​ശ​വും നി​ഷേ​ധി​ച്ച് നി​ര​പ​രാ​ധി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ളെ എ​റ​ണാ​കു​ള​ത്ത് ത​ട​ഞ്ഞു​വെ​ച്ച​തി​ന് ഒ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​വും പൗ​രാ​വ​കാ​ശ​വും നി​ഷേ​ധി​ക്ക​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് ക​ഴി​യു​ന്ന കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും നീ​തി ല​ഭി​ക്ക​ണം. 24 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​ര​സ​മ​രം ഡി​വൈ​എ​ഫ്‌​ഐ സി.​എ​ച്ച് ന​ഗ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. 21ന് ​രാ​വി​ലെ എ​ട്ടി​ന് ഡി​വൈ​എ​ഫ്‌​ഐ എ​റ​ണാ​കു​ളം മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​അ​രു​ണ്‍​കു​മാ​ര്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Read More

ആ​ന്തൂ​ർ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽബ​ക്ക​ള​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​പി​ച്ച  കൊ​ടി​മ​രം പി​ഴു​തു​മാ​റ്റി; പിന്നിൽ സിപിഎമ്മെന്ന ആരോപണവുമായി കോൺഗ്രസ്

ത​ളി​പ്പ​റ​മ്പ്: ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്തി​യ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ക്ക​ളം പു​ന്ന​ക്കു​ള​ങ്ങ​ര​യി​ൽ ഉ​യ​ർ​ത്തി​യ കോ​ൺ​ഗ്ര​സ് പ​താ​ക​യും കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ചു. മു​സ്‌​ലിം ലീ​ഗി​ന്‍റെ കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഉ‍‍​യ​ർ​ത്തി​യ കോ​ൺ​ഗ്ര​സ് പ​താ​ക​യും കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ച​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ആ​ന്തൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ൺ​വീ​ന​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എ.​എ​ൻ.​ആ​ന്തൂ​രാ​ൻ ആ​രോ​പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ​യും ലീ​ഗി​ന്‍റെ​യും കൊ​ടി​ക​ളും കൊ​ടി​മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ച​ത്. 13 മു​ത​ൽ 15 വ​രെ ന​ട​ത്തി​യ ആ​ന്തൂ​ർ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 15ന് ​സ​തീ​ശ​ൻ പാ​ച്ചേ​നി​യാ​ണ് കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം സ്ഥാ​പി​ച്ച് കൊ​ടി ഉ​യ​ർ​ത്തി​യ​ത്. സി​പി​എ​മ്മി​ന്‍റെ കൊ​ടി​മ​ര​ത്തി​ന് സ​മീ​പം ത​ന്നെ​യാ​ണ് ലീ​ഗ് – കോ​ൺ​ഗ്ര​സ് കൊ​ടി​മ​ര​ങ്ങ​ളും സ്ഥാ​പി​ച്ചി​രു​ന്ന​ത്. ര​ണ്ടും അ​ടി​യോ​ടെ പി​ഴു​തെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സി​പി​എം വീ​ണ്ടും ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും…

Read More

ഇനി എങ്ങോട്ടെന്ന് തിങ്കളാഴ്ച അറിയാം; ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ കാര്യത്തിൽ  കെ.​സു​ധാ​ക​ര​ൻ എം​പി​യും മു‌​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളും ത​മ്മി​ൽ കൂടിക്കാഴ്ചയ്ക്ക്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷി​നെ കൂ​ടെ നി​ർ​ത്തി മേ​യ​ർ സ്ഥാ​നം പി​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ വി​ഘ​ടി​ച്ചു​നി​ൽ​ക്കു​ന്ന മു‌​സ്‌​ലിം ലീ​ഗി​നെ അ​നു​ന​യി​പ്പി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ്- മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളു​ടെ ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. കെ. ​സു​ധാ​ക​ര​ൻ എം​പി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് യോ​ഗം ചേ​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഈ ​യോ​ഗ​ത്തോ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കാ​നാ​ണ് സാ​ധ്യ​ത. ഭ​ര​ണം യു​ഡി​ഫി​ന് ല​ഭി​ച്ചാ​ൽ മേ​യ​ർ സ്ഥാ​ന​മോ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​മോ ത​ങ്ങ​ൾ​ക്കു വേ​ണ​മെ​ന്നാ​ണ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ്-​ലീ​ഗ് ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ സ​മി​തി​യു​ടെ കാ​ലാ​വ​ധി 2020 ന​വം​ബ​റോ​ടെ തീ​രാ​നി​രി​ക്കെ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫ് കൈ​പ്പി​ടി​യി​ലാ​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ആ​റ് മാ​സം വീ​തം കോ​ൺ​ഗ്ര​സും ലീ​ഗും മേ​യ​ർ സ്ഥാ​നം…

Read More

ആ​ർ​എ​സ്എ​സ് നേ​താ​വ്  വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്; നിയന്ത്രണം വിട്ടകാർ റോഡിൽ തലകീഴായി മറിഞ്ഞു

കൂ​ത്തു​പ​റ​മ്പ്: ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി സ​ഞ്ച​രി​ച്ച ബൊ​ലേ​റോ ജീ​പ്പ് ക​തി​രൂ​രി​ന​ടു​ത്ത് ആ​റാം മൈ​ലി​ൽ വച്ച് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്കും ഗ​ൺ​മാ​ൻ അ​രു​ണി (30) നും ​പ​രി​ക്കേ​റ്റു. ത​ല​യ്ക്കും പു​റ​ത്തും പ​രി​ക്കേ​റ്റ വ​ത്സ​ൻ തി​ല്ല​ങ്കേ​രി​യെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റി​യൊ​രു ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​മാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് റൂ​മി​ലേ​ക്ക് മാ​റ്റി. ഗ​ൺ​മാ​ൻ അ​രു​ണി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. ഡ്രൈ​വ​ർ ര​ജി​ത്ത് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ചെ 4.45 ഓ​ടെ​യാ​ണ് സം​ഭ​വം.​ ആ​റാം മൈ​ൽ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് കൊ​ല്ല​ത്തെ പ​രി​പാ​ടി​യി​ൽ പോ​കാ​നാ​യി ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു വ​ത്സ​ൻ തി​ല്ല​ങ്കേ​രി. ഹൈ​വേ പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് പ​രി​ക്ക് പ​റ്റി​യ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Read More

മൺസൂൺ ഓഫർ..! തൃ​ച്ചം​ബ​ര​ത്ത് പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം; മ​ഴ ന​ന​ഞ്ഞ് യാ​ത്ര​ക്കാ​ർ

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ല്‍ തൃ​ച്ചം​ബ​ര​ത്ത് പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ മ​ഴ ന​ന​ഞ്ഞ് യാ​ത്ര​ക്കാ​ര്‍. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​റ്റും വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ​സ് സ്റ്റോ​പ്പു​ക​ളി​ലെ​ല്ലാം ആ​ധു​നി​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​മ്പോ​ള്‍ തൃ​ച്ചം​ബ​ര​ത്ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍​മി​ക്കാ​തെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. തൃ​ച്ചം​ബ​രം ദേ​ശീ​യ പാ​ത​യോ​ര​ത്ത് പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് ആ​ളു​ക​ള്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്. തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലേ​ക്കും തൃ​ച്ചം​ബ​രം യു​പി സ്‌​കൂ​ള്‍, സ​ര്‍ സ​യ്യി​ദ് കോ​ള​ജ്, മു​യ്യം ഭാ​ഗ​ത്തേ​ക്കു​മെ​ല്ലാ​മെ​ത്തു​ന്ന ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​സ്റ്റോ​പ്പി​നെ​യാ​ണ്. തൃ​ച്ചം​ബ​ര​ത്ത് നാ​ടി​നാ​കെ നാ​ണ​ക്കേ​ടി​ലാ​ക്കി പ്ലാ​സ്റ്റി​ക്ക് ഷീ​റ്റു​കൊ​ണ്ട് കെ​ട്ടി​യ കൂ​ടാ​ര​ത്തി​ല്‍ റോ​ഡ​രി​കി​ല്‍ ഒ​ടി​ഞ്ഞു​വീ​ണ വൈ​ദ്യു​തി തൂ​ണു​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രി​ക്കാ​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ദ​ശാ​ബ്ദ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റി​ല്‍ നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് അ​പ​ക​ട​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​ധി​കൃ​ത​ര്‍…

Read More

കി​ട്ടി​യ​ത് ഒ​രേ​യൊ​രു അ​പേ​ക്ഷ; എം​പി​യു​ടെ ഭാ​ര്യ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍

കാ​സ​ർ​ഗോ​ഡ്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​റാ​യി കെ.​കെ. രാ​ഗേ​ഷ് എം​പി​യു​ടെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സി​നെ നി​യ​മി​ക്കാ​ന്‍ സി​ന്‍​ഡി​ക്ക​റ്റ് തീ​രു​മാ​നം. നി​ല​വി​ല്‍ തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍​മ കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​റാ​യ പ്രി​യ​യെ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​യ​മി​ക്കു​ന്ന​ത്. ഈ ​ത​സ്തി​ക​യി​ലേ​ക്ക് ഇ​വ​രു​ടെ അ​പേ​ക്ഷ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള വി​വ​രം. ഇ​ന്ന​ലെ ന​ട​ന്ന സി​ന്‍​ഡി​ക്ക​റ്റ് യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ആ​റു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത അ​ധ്യാ​പ​ന പ​രി​ച​യ​വു​മാ​ണ് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഈ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കേ​ര​ള​വ​ര്‍​മ കോ​ള​ജി​ലെ മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ പ്രി​യ​യ്ക്ക് ഇ​വ ര​ണ്ടു​മു​ണ്ട്. സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​ത​ല​ത്തി​ലെ ത​സ്തി​ക​യാ​ണെ​ങ്കി​ലും കോ​ള​ജ്-​സ​ര്‍​വ​ക​ലാ​ശാ​ല ത​ല​ത്തി​ലെ ഭ​ര​ണ​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​യി മാ​ത്ര​മാ​ണ് വി​ജ്ഞാ​പ​ന​ത്തി​ല്‍ കാ​ണി​ച്ചി​ട്ടു​ള്ള​ത്. സ​ര്‍​വീ​സി​ല്‍ താ​ര​ത​മ്യേ​ന ജൂ​ണി​യ​റാ​യ പ്രി​യ​യ്ക്ക് ഈ ​യോ​ഗ്യ​ത ഇ​ല്ലാ​ത്ത​താ​ണ്. ഒ​ഴി​ഞ്ഞു​കി​ട​ന്നി​രു​ന്ന സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കാ​ന്‍ നേ​ര​ത്തേ…

Read More