തലശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി 76 പവൻ തൂക്കം വരുന്ന സ്വർണക്കട്ടി കൊള്ളയടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എ.വി.കെ.നായർ റോഡിൽ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമിനെ അക്രമിച്ച് സ്വർണക്കട്ടി കവർന്ന കേസിലാണ് സിഐ സനൽകുമാർ ,എസ് ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. ആഡംബര ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊള്ള നടത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു.ഇവരിൽ രണ്ട് പേർ ഹെൽമറ്റ് ധരിച്ചിരുന്നു. മറ്റൊരാൾ തൂവാല കൊണ്ട് മുഖം മറക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് അവ വിശദമായി പരിശോധിച്ച് വരികയാണ്.പ്രതികൾ ബൈക്കിൽ എരഞ്ഞോളി പാലം വരെ എത്തിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ച് കഴിഞ്ഞു. ശ്രീകാന്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ ഓപ്പറേഷൻ…
Read MoreCategory: Kannur
കാണാതെ പോകരുത് ഈ ക്രൂരത; സമീപത്തെ ഭൂവുടമ സ്ഥലം മണ്ണിട്ട് ഉയർത്തി; വെള്ളക്കെട്ടിൽ മുങ്ങിത്താണ് ഒരു കുടുംബം; ഏതു നിമിഷവും വീട് തകർന്നുവീഴാവുന്ന അവസ്ഥ
ചാവശേരി: സമീപത്തെ സ്ഥല ഉടമ തന്റെ സ്ഥലം മണ്ണിട്ട് ഉയർത്തിയതോടെ വെള്ളക്കെട്ടിലായി ഒരു കുടുംബം. ചാവശേരി-മണ്ണോറ റോഡിലെ കെ.എം. പുരുഷോത്തമനും കുടുംബവുമാണ് വെള്ളക്കെട്ടിലായത്. വെള്ളക്കെട്ട് വീടിനും ഭീഷണിയായിട്ടുണ്ട്. വീടിന്റെ പിറക് ഭാഗത്തെ വെള്ളക്കെട്ടിലെ ചെളിയിൽ തെന്നി വീണ് പുരുഷോത്തമന്റെ അമ്മ ഇന്ദിരയ്ക്ക് പരിക്കേറ്റിരുന്നു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വീടിനു പിറകിലെ ഓവുചാലിലൂടെയായിരുന്നു വെള്ളം വാർന്നു പോയിരുന്നത്. സമീപത്തെ സ്ഥലം മണ്ണിട്ടു മൂടിയതോടെ ഓവുചാലിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടു. കഴിഞ്ഞ വർഷം സമാന രീതിയിൽ വെള്ളക്കെട്ടുണ്ടാവുകയും വീട്ടിൽ വെള്ളം കയറുകയും ചെയ്തതിനെ തുടർന്നു ഇരിട്ടി നഗരസഭയും ചാവശേരി വില്ലേജ് അധികൃതരും ഇടപെട്ട് വെള്ളം ഒഴുകാൻ സംവിധാനം ഒരുക്കിയിരുന്നു. ഇത് മണ്ണ് നിറഞ്ഞു മൂടിയ നിലയിലാണിപ്പോൾ.
Read Moreജോലി തേടി യുവതീ- യുവാക്കളുടെ കുത്തൊഴുക്ക്; പെട്രോൾ പമ്പുകളിൽ 60 വയസ് കഴിഞ്ഞവരെ പിരിച്ചു വിടൽ തുടങ്ങി
മാഹി: 60 വയസ് കഴിഞ്ഞ ജീവനക്കാരെ പെട്രോൾ പമ്പുകളിൽ ജോലിക്ക് വയ്ക്കരുതെന്ന എണ്ണക്കമ്പനികളുടെ നിർദ്ദേശം ശക്തമായതോടെ ഇത്തരത്തിൽപെട്ട ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ. കഴിഞ്ഞ മാസം മാഹി ദേശീയപാതയിലെ ഒരു പെട്രോൾ പമ്പിലെ നാലു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു കൊണ്ട് നടപടി തുടങ്ങി. 60 കഴിഞ്ഞ 30 ൽ പരം ജീവനക്കാർ നിലവിൽ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ ജോലി ചെയ്തുവരുന്നുണ്ട്. പെട്രോൾ പമ്പ് ഉടമകളും ഈ പദ്ധതിയോട് താത്പര്യമാണുള്ളത്. പകൽ സമയത്തെ ഷിഫ്റ്റിൽ നൂറിൽപരം സ്ത്രീ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേരും 50 വയസ്സിൽ കുറവുള്ളവരാണ്. 2017 ൽ കേന്ദ്ര സർക്കാർ പെട്രോൾ പമ്പ് ജീവനക്കാരുടെ മിനിമം വേതനം 9500 രൂപയിൽ നിന്ന് 12,222 രൂപയായി ഒറ്റയടിക്ക് വർദ്ധിപ്പിച്ചതോടെ യുവാക്കൾ ജോലിക്കായി കാത്തു നിൽക്കുകയാണ്. 20 ൽ പരം ഉത്തരേന്ത്യൻ സംസ്ഥാന കാർ…
Read Moreവിവാദങ്ങളെ ഇടത്തേക്ക് മാറ്റി..! പ്രവാസിയുടെ ആത്മഹത്യ ചർച്ചയാകാതെ ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം
തളിപ്പറമ്പ്: വിവാദങ്ങള്‍ക്കിടെ ഇന്നലെ ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പാര്‍ഥ കണ്വെന്ഷന് സെന്റർ ഉടമയുടെ ആത്മഹത്യക്കു ശേഷം നടക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമായിരുന്നുവെങ്കിലും കണ്വെന്ഷന് സെന്ററുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും യോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ല. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കിടെയാണ് ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കണ്വന്ഷന് സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നും കൗണ്‍സിലിന്റെ പരിഗണനക്ക് വന്നില്ല. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് വെള്ളിയാഴ്ച്ച നടന്നത്. 25 അജണ്ടകളാണ് കൗണ്‍സിലിന്റെ പരിഗണനക്ക് വന്നത്. ലൈഫ് ഭവന പദ്ധതിയും വിവിധ ക്ഷേമ പെന്ഷനുകളുമായും ബന്ധപ്പെട്ടവയായിരുന്നു ഇതില്‍ കൂടുതലും. ധര്‍മശാല കമ്മ്യൂണിറ്റി ഗാര്‍ഡനില്‍ പേ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് വയ്ക്കുന്നതിന് യോഗം…
Read Moreഇതാണ് ഇവിടത്തെ സ്റ്റൈൽ..! ചികിത്സ തേടിയെത്തുന്നവർക്ക് ചായയും പലഹാരവും; മട്ടന്നൂർ നഗരസഭയെ അറിയാം
മട്ടന്നൂർ: വയോജനങ്ങൾക്ക് ലഘുഭക്ഷണങ്ങൾ നൽകി മട്ടന്നൂർ നഗരസഭ മാതൃകയാവുന്നു. പരിശോധനാ കേന്ദ്രങ്ങളിലെത്തുന്ന മുഴുവൻ വയോധികർക്കുമാണ് ഭക്ഷണം നൽകുന്ന പദ്ധതി നടപ്പിലാക്കിയത്. നഗരസഭയിലെ 35 വാർഡുകളിലുള്ള വയോധികരെ 26 കേന്ദ്രങ്ങളിൽ വച്ചാണ് പരിശോധിക്കുന്നത്.പരിശോധനയിൽ പങ്കെടുക്കാനെത്തുന്നവർക്കാണ് ചായയും പലഹാരവും നൽകുന്നത്. മാസത്തിൽ രണ്ടു തവണകളിലായാണ് ഓരോ കേന്ദ്രങ്ങളിലും വച്ചു വയോധികരെ പരിശോധിക്കുന്നത്. ആഴ്ച്ചയിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് പരിശോധിക്കുക. ക്യാമ്പിലെത്തുന്ന വയോധികർക്ക് ലഘുഭക്ഷണം നൽകുന്നതിന് രണ്ടര ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ഭക്ഷണം നൽകുന്നത്. ഡോക്ടർ സരേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് വയോധികരെ പരിശോധിക്കുന്നത്. വയോധികരുടെ ക്ഷേമത്തിനായുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഡോക്ടർ പറഞ്ഞു. നഗരസഭയിലെ രണ്ടായിരത്തോളം വയോധികരെയാണ് വിവിധ ദിവസങ്ങളിലായി പരിശോധിച്ച് മരുന്ന് നൽകുന്നത്. ഡോക്ടർക്കൊപ്പം സഹായത്തിന് രണ്ട് നഴ്സുമാരുമുണ്ട്. ഓരോ ക്യാമ്പുകളിലെത്തുന്ന രോഗികൾക്ക് മരുന്നും…
Read Moreപ്രളയ ദുരന്തത്തിന് ഒരു വര്‍ഷം ; കടലിന്റെ മക്കള്ക്കാദരവുമായി വിദ്യാര്‍ഥികളുടെ സ്നേഹത്തോണി
പയ്യന്നൂര്‍: പ്രളയ ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായെത്തിയ മത്സ്യതൊഴിലാളികള്‍ക്ക് ആദരവുമായി പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്കൂള്‍ വിദ്യാര്‍ഥികൾ. പ്രളയത്തില്‍ നിരവധി മനുഷ്യര്‍ക്ക് പുതു ജീവന് നല്കിയ കടലിന്റെ മക്കള്‍ക്ക് നന്ദിവാക്കുകള്‍ എഴുതിയ സ്നേഹത്തോണികള് നിര്‍മിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയാണ് സ്നേഹത്തോണി നിര്‍മാണത്തിന് തുടക്കം കുറിച്ചത്.ഈ ആശയം സ്കൂള്‍ പ്രിന്‍സിപ്പൽ ജാക്വിലിന് ബിന്ന സ്റ്റാന്‍ലി പങ്കുവെച്ചപ്പോള്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അതേറ്റെടുക്കുകയായിരുന്നു. കടലാസുകളില്‍ തയാറാക്കുന്ന സ്നേഹത്തോണികളുടെ നിര്‍മാണം കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. ധനഞ്ജയ ബാബുവാണ് ഉദ്ഘാടനം ചെയ്തത്. പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ സൈന്യമായി മാറിയ കടലിന്റെ മക്കള്‍ക്ക് നന്ദി രേഖപ്പെടുത്താനുള്ള അവസരം സ്കൂളിന്റെ പ്രൊജക്ടായാണ് നടപ്പിലാക്കുന്നതെന്നും ഓരോ വിദ്യാര്‍ഥിക്കും എത്ര കടലാസ് തോണികള്‍ വേണമെങ്കിലും നിര്‍മ്മിക്കാമെന്ന പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍ക്ക് മികച്ച പ്രതികരണമാണ് വിദ്യാര്ഥികളില്നിന്നുമുണ്ടായത്.ഇന്നലെ വൈകുന്നേരം വരെ…
Read Moreസാമൂഹ്യ നീതി വകുപ്പിൽ വല്ലാത്തൊരു വീർപ്പുമുട്ടലാണ് ഇവിടെ വരുന്നവർക്കും ഇവിടെയുള്ളവർക്കും
കണ്ണൂർ: സാമൂഹ്യ നീതി വകുപ്പിന്റെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണണമെങ്കിൽ വിയർക്കണം. ഓഫീസിനകത്ത് കയറിയാൽ നിന്നു തിരിയാൻ പോലും ഇടമില്ല. ഇരിക്കാൻ കസേരയില്ല. നിന്നു വേണം ഉദ്യോഗസ്ഥരോടു കാര്യങ്ങൾ ബോധിപ്പിക്കാൻ. സാമൂഹ്യക്ഷേമ ഓഫീസിൽ ആവശ്യങ്ങളുമായി എത്തുന്നവരാകട്ടെ സമൂഹത്തിൽ താങ്ങും തണലും ലഭിക്കേണ്ടവരാണ്. വിധവകൾക്കും വയോധികർക്കും ക്ഷേമാനുകൂല്യങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ, ട്രാൻജെൻഡറുകൾക്കുള്ള ധനസഹായം എന്നിവയാണ് പ്രധാനമായും സാമൂഹ്യ നീതി വകുപ്പിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ. വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറോളം പേർ ഇവിടെ എത്തുന്നുണ്ട്. സാമൂഹ്യ നീതി ഓഫീസിനകത്ത് തന്നെ വനിതകൾക്കും കുട്ടികൾക്കുമുള്ള ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാർക്ക് പ്രത്യേക കാബിനുകളായി തരംതിരിച്ചിട്ടുണ്ടെങ്കിലും കഷ്ടിച്ച് ഒരു ജീവനക്കാരന് മാത്രമേ ഇരിക്കാൻ സാധിക്കുകയുള്ളൂ. ആവശ്യങ്ങളുമായി എത്തുന്നവർ കാബിന്റെ മുന്നിൽ നിന്നു വേണം കാര്യങ്ങൾ ഉദ്യോഗസ്ഥരോട് സംസാരിക്കാൻ. ഇരുപതോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. സ്ഥലപരിമിതി കാരണം ഇവിടെ ഫയലുകൾ തട്ടിൻപുറത്തും…
Read Moreക്ലാസ് കട്ട് ചെയ്ത് ഇനി കറങ്ങി നടക്കേണ്ട; വിദ്യാർഥികളെ കുടുക്കാൻ വലവിരിച്ച് പോലീസ് രംഗത്ത്
പാനൂർ: ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർഥികളെ പിടിക്കാൻ പോലീസ് രംഗത്ത്. പാനൂർ മേഖലയിൽ വിദ്യാർഥികൾ വ്യാപകമായി ക്ലാസ് കട്ട് ചെയ്തു ഊരു ചുറ്റുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.പാനൂർ സിഐ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ ബസ് സ്റ്റാൻഡ്, ഇടവഴികൾ, വ്യാപാര സമുച്ഛയങ്ങൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ എന്നിവയെല്ലാം പോലീസിന്റെ നിരീക്ഷണത്തിലാണ്. ബസ് സ്റ്റാൻഡുകളിലെത്തുന്ന പൂവാലൻമാരെ പൊക്കാനും നിർദേശമുണ്ട്.വീട്ടിൽ നിന്നും പുറപ്പെട്ട് ക്ലാസിലെത്താത്ത കുട്ടികളെ പിടികൂടാനും പാനൂർ പോലീസിന് പദ്ധതിയുണ്ട്.ഇതിനായി അടുത്ത ദിവസം തന്നെ സ്കൂൾ മേധാവികളുടെ യോഗം വിളിച്ചു ചേർക്കും. വ്യക്തമായ കാരണം ബോധിപ്പിക്കാതെ ക്ലാസിലെത്താത്ത കുട്ടികളുടെ ഹാജർ നില അതാത് ദിവസം പോലീസിലറിയിക്കുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്. ലഹരി, മയക്കുമരുന്ന് ലോബികളെയും പൂവാലൻമാരെയും സംബന്ധിച്ച് നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് പാനൂർ പോലീസ് നടപടി.
Read Moreകണ്ണൂർ സെന്‍ട്രല്‍ ജയിലിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം: ആർഎസ്എസുകാരായ ഒൻപത് പ്രതികൾ കുറ്റക്കാർ
തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്ത്തകന് അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസില്‍ ഒൻപത് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ പാനൂർ സെൻട്രൽ പൊയിലൂരിലെ ആന്പിലാട്ടുചാലിൽ പവിത്രൻ, തന്പാൻകടവിലെ കാഞ്ഞിരത്തുങ്കൽ ഫൽഗുനൻ, സെൻട്രൽ പൊയിലൂർ കച്ചേരി കുഞ്ഞിപ്പറന്പത്ത് രഘു, അരക്കിണർ ഭദ്രാ നിവാസിൽ സനൽ പ്രസാദ്, കൂത്തുപറന്പ് നരവൂരിലെ പി.കെ. ദിനേശൻ, മൊകേരിയിലെ കുനിയിൽ കോളയത്താംവീട്ടിൽ കൊട്ടക്ക ശശി, കൂത്തുപറന്പ് കോയപ്രം വീട്ടിൽ അനിൽ കുമാർ, സെൻട്രൽ പൊയിലൂരിലെ തരശിയിൽ സുനി, ബാലുശേരിയിലെ പി.വി. അശോകൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എൻ. വിനോദ് വിധിക്കും. പ്രോസിക്യൂഷനുവേണ്ടി 25 സാക്ഷികളെയും പ്രതിഭാഗത്തിനുവേണ്ടി രണ്ടു സാക്ഷികളെയുമാണ് വിസ്തരിച്ചത്. 17 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. 15 വര്‍ഷം മുമ്പ് നടന്ന കൊലപാതക…
Read Moreകെ.പി. രാഹുലിനെ മറന്നോ ? 2017ലെ സന്തോഷ് ട്രോഫി നേടിയപ്പോൾ ചോർന്നൊലിക്കുന്ന വീടിന്റെ സ്ഥാനത്ത് പുതിയ വീട് നിർമിച്ച് നൽകും ; 2017ലെ ആ വാഗ്ദാനം ഇന്ന് വെറും വാഗ്ദനം മാത്രമായി തുടരുന്നു
പിലിക്കോട്: കഴിഞ്ഞ ഒന്നരവർഷമായി ചോർന്നൊലിക്കാത്ത ഒരു വീടിനായി കാത്തിരിക്കുകയാണ് കാസർഗോഡ് ജില്ലയുടെ സ്വന്തം സന്തോഷ് ട്രോഫി താരം. കേരളത്തിനായി ചാമ്പ്യൻഷിപ്പ് നേടിയ ടീമംഗമായ പിലിക്കോട്ടെ താരം കെ.പി. രാഹുൽ ഇപ്പോഴും പ്രതീക്ഷയിലാണ്. 2017ൽ ബംഗാളിനെ തോൽപ്പിച്ചു കേരളം ട്രോഫിയിൽ മുത്തമിട്ടപ്പോൾ സംസ്ഥാനസർക്കാർ നൽകിയ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല. വിജയിച്ച ടീമിലുൾപ്പെട്ട തൊഴിൽ ഇല്ലാത്ത 11 ടീം അംഗങ്ങൾക്ക് സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നൽകുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. ഇത്തവണ ഐഎസ്എൽ ലീഗിൽ കളിക്കാൻ അവസരമൊരുങ്ങുമെന്ന പ്രതീക്ഷയിൽ രാഹുൽ ചെന്നൈക്ക് പുറപ്പെട്ടു. ചെന്നൈയിൻ എഫ്സി ടീമിന്റെ സെലക്ഷൻ ട്രയൽസിലേക്ക് ക്ഷണം ലഭിച്ചതിനാൽ വീടിന്റേയും സർക്കാർ ജോലിയുടെയും നൂലാമാലകളിൽ നിന്നൊഴിഞ്ഞു ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പിലിക്കോട് നിന്നുപോയത്. രാഹുൽ ഇപ്പോഴും കാൽപന്തുകളി പരിശീലിച്ചുവരുന്ന പിലിക്കോടെ പാറ ഗ്രൗണ്ടിൽ കളിക്കാൻ എത്തുന്നതാവട്ടെ ചീമേനി ചെമ്പ്രകാനത്ത് നിന്നുമാണ്. പിലിക്കോട്ടുള്ള ചോർന്നൊലിക്കുന്ന വീട്ടിൽ കിടക്കാൻപോലും സൗകര്യമില്ല. ഇവിടെയാണ്…
Read More