തളിപ്പറമ്പ്: സിപിഎം പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ മൂന്നു മാസം കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകനായ ഗൃഹനാഥൻ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. എട്ട് മണിക്കൂർ നേരം നിരാഹാര സഹനസമരം നടത്തുവാനായി കോൺഗ്രസ് കൊടിയും ബാനറുമായാണ്. തളിപ്പറമ്പ് തോട്ടാറമ്പ് സ്വദേശിയായ ജോസ് ജോസഫ് തോണിക്കുഴി രാവിലെ ഒൻപത് മുതൽ പോലീസ് സ്റ്റേഷന് മുന്നിലെ നടപ്പാതയിൽ മഴയിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് 29 ന് വീട്ടിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾ വീടിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചത് ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ജോസിനെ മർദ്ദിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ പോലീസ് വന്ന് മൊഴിയെടുത്തതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഒരു ഭൂമിയിടപാട് കേസിൽ ജയിംസ് മാത്യു…
Read MoreCategory: Kannur
ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി വച്ച് ചികിത്സ നൽകി; മുൻകാലിനും ഉള്ളിലും കാര്യമായ ചതവുണ്ടായതായി ഡോക്ടർമാർ
വയനാട്: മുത്തങ്ങ പൊൻകുഴിയിൽ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് മയക്കുവെടി വച്ച് ചികിത്സ നൽകി. വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള കാട്ടാന രക്ഷപെടാൻ 50 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. വലതുമുൻകാലിന് പരിക്കേറ്റ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ രാത്രി ഒൻപതിനാണ് ലോറിയിടിച്ച് ആനയ്ക്ക് പരിക്കേറ്റത്. ലോറിയിടിച്ച സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അപ്പുറം വനത്തിലാണ് ആന നിലവിൽ നിലയുറപ്പിച്ചിരിക്കുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഒരേ സ്ഥലത്ത് തന്നെ ആന നിൽക്കുകയാണ്. സമീപത്ത് തന്നെ കാട്ടാനക്കൂട്ടവും ഉണ്ട്. കുംകി ആനകളെ എത്തിച്ച് ഇവയെ തുരത്തിയ ശേഷമാണ് മയക്കുവെടി വച്ച് പരിക്കേറ്റ ആനയ്ക്ക് ചികിത്സ നൽകിയത്. പുറമേ പരിക്കില്ലെങ്കിലും ലോറിയിടിച്ച് മുൻകാലിന് കാര്യമായ ചതവ് പറ്റിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതാണ് ആനയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചത്. ഇരുപത് വയസോളം പ്രായമുള്ള ആനയാണിത്. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. വന്യമൃഗ…
Read Moreപയ്യന്നൂരിലെ അക്രമസംഭവങ്ങളിൽ എസ്എഫ്ഐ ഏരിയാ സെക്രട്ടറിയടക്കം അഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: പെരുമ്പ സ്വാഗത് ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും മുസ്ലിംലീഗ് നേതാവിനേയും കെഎസ് യു പ്രവര്‍ത്തകനേയും ആക്രമിച്ച് പരിക്കേല്പിച്ച സംഭവങ്ങളിലുമായി അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പയ്യന്നൂര്‍ പടിഞ്ഞാറെ കണ്ടങ്കാളിയിലെ എം.സുധീഷി (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.എസ്എഫ്ഐ പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയാണ് സുധീഷ്. ഈ മാസം നാലിന് തായിനേരി എസ്എബിടിഎം സകൂളില്‍ കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിനിടെ മുസ്ലിം ലീഗ് നേതാവ് ലത്തീഫ് കോച്ചനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.കൂടാതെ ലത്തീഫ് കോച്ചനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ വെള്ളൂര്‍ മക്കനാടി ഹൗസില്‍ അഭിനേഷ് (21), വെള്ളൂര്‍ ചുണ്ണാമ്പി ഹൗസില്‍ പി.കശ്യപ് (20) എന്നിവരേയും പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ചിന് പെരുമ്പ നാഷണല്‍ കോളജിലെ കെഎസ് യു പ്രവര്ത്തകന് കെ.വി.അര്‍ജുനനെ ആക്രമിച്ച…
Read Moreഈ ദുരിതം എന്ന് തീരും..! അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ചീമേനി പെരിങ്ങാര കോളനി നിവാസികൾ
ചീമേനി: പെരിങ്ങാര കോളനിക്കാരുടെ ദുരിതം ആര് പരിഹരിക്കും. മഴ കനത്തിട്ടും കുടിവെള്ളം തേടി അലയണം. മഴ വന്നാൽ കയറികൂടാൻ പ്ലാസ്റ്റിക് കൂര മാത്രമാണ് മിക്കവരുടെയും ആശ്രയം. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. വീടും കുടിവെള്ളവും ഉൾപ്പെടെയുളള അടിസ്ഥാന വികസന ത്തിനായി കാത്തിരിപ്പാണ് കയ്യൂർ-ചീമേനി പഞ്ചായത്തിലെ പെരിങ്ങാര കോളനിക്കാർ. ആനക്കല്ല്- ചാനടുക്കം മാവില സമുദായ കോളനിയുടെ ഭാഗമാണിത്. ഏഴ് കുടുംബങ്ങളാണ് ഇവിടെ വർഷങ്ങളായി താമസിച്ചു വരുന്നത്. മഴയും കാറ്റും വീശിയടിക്കുമ്പോഴും പ്ലാസ്റ്റിക് ഷീറ്റു വലിച്ചുകെട്ടിയ കുടിലിലാണ് അഞ്ചിൽപ്പരം കുടുംബങ്ങൾ കഴിയുന്നത്. ചിലതിന് ചുവരുകളേയില്ല. അതും പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചിരിക്കുന്നു. ഏതാണ്ട് നാല്പതോളം പേരുണ്ട് കോളനിയിൽ. കുട്ടികൾ സമീപത്തെ സ്കൂളുകളിൽ പഠിക്കുന്നു. ഇവർക്ക് ആവശ്യത്തിന് ശുചിമുറികളില്ല. ഉള്ളവയാകട്ടെ ഉപയോഗശൂന്യവുമാണ്. കുടിവെള്ള ക്ഷാമമാണ് കോളനിക്കാരുടെ പ്രധാന പ്രശ്നം. ഇവിടെ ഇത്രയും വീട്ടുകാർക്ക് വെള്ളമെടുക്കാൻ കിണറില്ല. ദൂരെയുള്ള വീടുകളിൽ നിന്നും വെള്ളം ശേഖരിച്ചാണ്…
Read Moreകോണ്‍ഗ്രസില്‍നിന്ന് ആര്‍എസ്എസ് കൊലക്കത്തി ഏറ്റുവാങ്ങി; രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന രീതി ഇവിടെ നടപ്പിലാക്കിയത് ആര്; എം സ്വരാജ് പറയുന്നതിങ്ങനെ…
പയ്യന്നൂർ: രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന രീതി ഇവിടെ നടപ്പിലാക്കിയത് ആരാണെന്ന് പരിശോധിക്കണമെന്ന് എം. സ്വരാജ് എംഎല്‍എ. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സി.വി. ധനരാജ് അനുസ്മരണ പരിപാടി ‘രക്തസാക്ഷ്യം’ പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനി കൂടിയായ മൊയാരത്ത് ശങ്കരനാണ് ആദ്യമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോലും ആരേയും കാണിക്കാതെ രഹസ്യമായി മറവുചെയ്തു. പിന്നീട് ജനപ്രതിനിധികളുള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കൊലക്കത്തിക്കിരയായി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് ആര്‍എസ്എസ് കൊലക്കത്തി ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ രാഷ്ട്രീയ വിരോധത്തില്‍ എതിരാളികളെ കൊന്നുതീര്ക്കുന്നവരെ ഒറ്റപ്പെടുത്തിയാല്‍ മാത്രമേ സമാധാനം പുലരുകയുള്ളു. ഇടതുപക്ഷം കൊലപാതകികളെന്ന് മുദ്ര കുത്തപ്പെട്ടിട്ടുണ്ട്. നിരന്തരമായ ആക്രമണങ്ങള്‍ കൂടുമ്പോള്‍ ചില ചെറുത്തുനില്പ്പുകളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കിയിട്ടുണ്ട്. അതിന് കാരണം ജനാധിപത്യം എന്നത് ഒരുപാട് ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ടത് കൊണ്ടാണെന്നു ഏകാധിപകള്ക്ക് കാലം കാത്തുവച്ചത്…
Read Moreഭാര്യയും മക്കളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
വളപട്ടണം: ഭാര്യയും മക്കളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വളപട്ടണം തങ്ങൾ വയലിലെ ഇ.പി. മൻസൂറിനെ (45) യാണ് വളപട്ടണം സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2008 ൽ വളപട്ടണം സ്റ്റേഷൻ പരിധിയിലെ നീരൊഴുക്കുംചാലിൽ മൻസൂറിന്റെ പീഡനം സഹിക്കാൻ കഴിയാതെ ഭാര്യയും മക്കളും കിണറ്റിൽ ചാടി മരിച്ചിരുന്നു. സംഭവത്തിൽ പ്രതിയായ മൻസൂർ മുങ്ങിനടക്കുകയായിരുന്നു. അഞ്ചോളം കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് മൻസൂർ. പയ്യന്നൂർ, കണ്ണൂർ കോടതികളിൽ സാന്പത്തിക തട്ടിപ്പ്, ഗാർഹിക പീഡന കേസുകളിൽ പ്രതിയാണ്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലായി ഒളിച്ചുജീവിക്കുകയായിരുന്നു മൻസൂർ. എസ്ഐ വിജേഷ്, എഎസ്ഐ പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. മനേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Read Moreകർണാടകത്തിൽ മാത്രമല്ല, ഇങ്ങ് കണ്ണൂരുമുണ്ട് പ്രശ്നം ! കോൺഗ്രസും ലീഗും തമ്മിൽ “മേയറിൽ’ മേജർ പോരാട്ടം
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ പിന്തുണയോടെ കോർപറേഷൻ ഭരണം യുഡിഎഫ് പിടിച്ചാൽ മേയർ സ്ഥാനം ലീഗിന് വേണമെന്ന ആവശ്യത്തിനെതിരേ കോൺഗ്രസിൽ വ്യാപക പ്രതിഷേധം. പള്ളിക്കുന്ന്, പുഴാതി പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പ്രതിഷേധം ഡിസിസിയെ അറിയിച്ചത്. രാജി ഭീഷണി ഉൾപ്പെടെ ഇവർ മുഴക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപിയുമായി നിരവധി തവണ ചർച്ച നടത്തിയെങ്കിലും മേയർ സ്ഥാനം എന്നതിൽ നിന്നും ലീഗ് പിന്നോക്കം പോയിട്ടില്ല. ആദ്യത്തെ ടേം കോൺഗ്രസിനു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീഗ് സമ്മതിക്കുന്നില്ല. കോൺഗ്രസിന്റെ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കാമെന്ന് കെ.സുധാകരൻ എംപി ലീഗിനോട് പറഞ്ഞിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും തീരുമാനം അറിയിക്കാത്തതിൽ ലീഗിലും പ്രതിഷേധം വ്യാപകമാണ്. കോൺഗ്രസ് തീരുമാനം വൈകിയാൽ യുഡിഎഫ് പരിപാടികളിൽ നിന്നും വിട്ടുനില്‍ക്കാനാണ് ലീഗിന്റെ തീരുമാനം. കൊളച്ചേരി പഞ്ചായത്തിൽ ലീഗും കോൺഗ്രസും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ…
Read Moreസ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണക്കട്ടി കവർന്ന കേസ്; പിന്നിൽ പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ ക്രിമിനൽസംഘം
തലശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി 76 പവൻ വരുന്ന സ്വർണക്കട്ടി കൊള്ളയടിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന. പ്രമുഖ രാഷ്ട്രീയപാർട്ടിയിൽ പെട്ട ക്രിമിനൽ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിൽ കൊള്ള നടത്തിയിട്ടുള്ളത് എന്നതിന് വ്യക്തമായ തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പ്രതികൾ ഓപ്പറേഷനായി എത്തിയ വഴികളും ഓപ്പറേഷനു ശേഷം തിരിച്ചു പോയ വഴികളും പോലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.വിവിധ വഴികളിലൂടെ ഒരു കേന്ദ്രത്തിലെത്തിയ സംഘം ഓപ്പറേഷനു ശേഷം ഒറ്റ വഴിക്കാണ് മടങ്ങിയതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. കവർച്ച നടത്തിയത് മൂന്ന് പേരാണെങ്കിലും പിന്നിൽ മറ്റ് ചിലർ കൂടിയുള്ളതായി സൂചനയുണ്ട്. രാഷ്ട്രീയ അക്രമങ്ങൾ കുറഞ്ഞതോടെ ഹവാല പണം തട്ടിയെടുക്കലിലേക്ക് തിരിഞ്ഞ രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ പട്ടാപ്പകൽ കൊള്ള നടത്താനും രംഗത്തു വന്നതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. എ.വി.കെ.നായർ റോഡിൽ പോളി ലാബിനടുത്ത് സോന…
Read Moreലഹരി വിരുദ്ധ കൂട്ടായ്മയിൽ നുഴഞ്ഞ് കയറി ലഹരി വിൽപ്പനക്കാരുടെ ആക്രമണം; രണ്ടംഗസംഘത്തെ നാട്ടുകാർ അടിച്ചോടിച്ചു
തളിപ്പറമ്പ്: ലഹരി വിരുദ്ധ കൂട്ടായ്മയിലെത്തി ബഹളമുണ്ടാക്കിയ ലഹരി വില്പനക്കാരായ രണ്ടംഗ സംഘത്തെ നാട്ടുകാര്‍ അടിച്ചോടിച്ചു. ഇന്നലെ വൈകുന്നേരം പുളിമ്പറമ്പ് പ്രദേശത്ത് മയക്കുമരുന്നിനും വ്യാജമദ്യത്തിനുമെതിരെ ചെറുത്തുനില്‍പ്പിനായി നാട്ടുകാര്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു സംഭവം. അടുത്തകാലത്തായി ഈ പ്രദേശത്ത് യുവാക്കള്‍ മയക്കുമരുന്നിന് അടിമകളായി മാറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രദേശത്തെ നഗരസഭാ കൗണ്‍സിലര്‍മാരായ കോമത്ത് മുരളീധരന്, വി.വി.കുഞ്ഞിരാമന്, പി.പ്രകാശന് എന്നിവര്‍ മുന്‍കൈയെടുത്ത് നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ത്തത്. നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പുല്ലായിക്കൊടി ചന്ദ്രന് അധ്യക്ഷത വഹിച്ചു. സി.ലക്ഷ്മണന്, കരിയില്‍ രാജന്, കോമത്ത് മുരളീധരന്, പി.പ്രകാശന്, വി.വി.കുഞ്ഞിരാമന് എന്നിവര്‍ പ്രസംഗിച്ചു. യോഗം അവസാനിക്കാറായപ്പോഴാണ് രണ്ടംഗ സംഘം സ്ഥലത്തെത്തി മുസ്ലിം വിഭാഗത്തെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്. നാട്ടുകാര്‍ സംയമനത്തിന് ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെയാണ് ഇവരെ അടിച്ചോടിച്ചത്. കഞ്ചാവ്-ലഹരി വസ്തുക്കള്‍ വിതരണം ചെയ്തതിന് പോലീസ് നേരത്തെ…
Read Moreആന്തൂർ നഗരസഭാ മാർച്ചിൽ പോലീസിനെ അക്രമിച്ച കേസിൽ 6 ലീഗ് പ്രവര്‍ത്തകര്‍ അസ്റ്റിൽ; 300 പേർക്കെതിരേ കേസ്
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ ആറ് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുബൈര്‍, ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ അന്‍സാരി തില്ലങ്കേരി, മണ്ണന്‍ സുബൈര്‍, ജാഫര്‍ ഇഖ്ബാല്‍, പൂക്കോത്ത് സിറാജ്, സൈനുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ ഐപിസി 143, 147, 283 റെഡ് വിത്ത്, 149 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ ഉള്‍പ്പെടെ പോലീസുദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ഇരിക്കൂര്‍ നിലാമിറ്റത്തെ വി.സി.ജുനൈര്‍ (36), പാപ്പിനിശേരി അരോളി സ്വദേശികളായ ടി.വി.തസ്നീം (21), കെ.പി.ഇജിലാന് (19), പാനൂര്‍ പെരിങ്ങളത്തെ സി.കെ.നജാഫ്(27), കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവിലെ വി.വി.സൈനുദ്ദീന്‍ (25), എളയാവൂര് പാറേത്ത് ഹൗസില്‍ അസ്ലം(25) എന്നിവരെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിനും പരിക്കേല്‍പ്പിച്ചതിനും തളിപ്പറമ്പ് സിഐ…
Read More