യാത്രക്കാരെ തടഞ്ഞ് വെച്ച് പണം തട്ടുന്ന സംഘം പോലീസ് പിടിയിൽ; ത​ട്ടിയെടുത്ത പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് അ​നാ​ശാ​സ്യ​ത്തി​ന്; പ്രതികളുടെ  വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

പാ​നൂ​ർ: എ​ലാ​ങ്കോ​ട് വെ​ച്ച് യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു​വെ​ച്ച് പ​ണം ത​ട്ടി​പ്പ​റി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു. ത​ട്ടി​പ്പ്സം​ഘം പാ​നൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ സം​ഭ​വ​ത്തി​ൽ മാ​ത്രം പ​തി​നൊ​ന്ന് പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട സം​ഘ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രാ​തി ന​ൽ​കു​ന്ന​ത് ത​ട​യാ​ൻ ആ​ദ്യ​ഘ​ട്ടം ത​ന്നെ ശ്ര​മം ന​ട​ന്നെ​ങ്കി​ലും പാ​നൂ​ർ സി​ഐ ടി.​പി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്.​പ​ണം ത​ട്ടി​പ്പി​ന്‍റെ വ​ൻ റാ​ക്ക​റ്റ് ത​ന്നെ​യാ​ണ് മേ​ഖ​ല​യി​ലു​ണ്ടെ​ന്നാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥി​രം പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി കേ​സ് ചി​ല​രി​ൽ മാ​ത്രം ഒ​തു​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നി​രു​ന്നു. കു​ഴ​ൽ​പ​ണ വി​ത​ര​ണ​ത്തി​നാ​യി പ്ര​ദേ​ശ​ത്തെ​ത്തു​ന്ന സം​ഘ​ങ്ങ​ളെ​യാ​ണ് ത​ട്ടി​പ്പ് സം​ഘം ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ര​യാ​ക്കി​യി​രു​ന്ന​തെ​ങ്കി​ൽ മ​റ്റ് പ​ണ​മി​ട​പാ​ടു​കാ​രെ പോ​ലും ല​ക്ഷ്യ​മി​ടു​ന്ന സ്ഥി​തി​യാ​യി. ത​ട്ടി​പ്പ് ന​ട​ത്തു​ന്ന പ​ണ​വു​മാ​യി സം​ഘം ആ​ർ​ഭാ​ട ജീ​വി​തം…

Read More

 മകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന  അ​ച്ഛ​ൻ മ​രി​ച്ചു ;  മകൻ രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തു

ത​ളി​പ്പ​റ​മ്പ്: മ​ർ​ദന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു; മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ടു​വ​ള്ളി ചാ​ണോ​ക്കു​ണ്ടി​ലെ പു​ലി​ക്കി​രി ആ​ദി​ച്ച​ൻ (74) ആ​ണ് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ച​ത്. മ​ക​ൻ രാ​ജേ​ഷി​നെ (30) ത​ളി​പ്പ​റ​മ്പ് പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​കെ.​പി.​ഷൈ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചാ​യി​രി​ക്കും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ൺ 22ന് ​വൈ​കു​ന്നേ​രം മ​റ്റൊ​രു മ​ക​നാ​യ വി​ജ​യ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാണ് ക​ട്ടി​ലി​ൽ ചോ​ര​യൊ​ലി​പ്പി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന ആ​ദി​ച്ച​നെ ക​ണ്ട​ത്. 23നാണ് ഇ​ദ്ദേ​ഹ​ത്തെ ഒ​ടു​വ​ള്ളി സി ​എ​ച്ച് സി ​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പ​രേ​ത​യാ​യ നാ​രാ​യ​ണി​യാ​ണ് ആ​ദി​ച്ച​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സ​ത്യ​ൻ, വി​ജ​യ​ൻ, വി​ജേ​ഷ്, പ​രേ​ത​രാ​യ രാ​ജ​ൻ, ശ​ശി. മ​രു​മ​ക്ക​ൾ: ശാ​ര​ദ, ശോ​ഭ. സ​ത്യ​ൻ, വി​ജ​യ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ അ​ച്ഛ​ൻ ആ​ദി​ച്ച​നോ​ടൊ​പ്പ​മാ​ണ് താ​മ​സ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​ജേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്.

Read More

ത​ല​ശേ​രി​യി​ൽ വീ​ണ്ടും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; സി​ഐ​ടി​യു നേ​താ​വ് ചി​ട്ടി​യി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത​ത് ആ​റ് ല​ക്ഷം

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ല്‍ ചി​ട്ടി ത​ട്ടി​പ്പി​ലൂ​ടെ സി​ഐ​ടി​യു നേ​താ​വ് ത​ട്ടി​യെ​ടു​ത്ത​ത് ആ​റ് ല​ക്ഷം. പ​ണം മ​ട​ക്കി ന​ല്‍​ക​ണ​മെ​ന്ന പാ​ര്‍​ട്ടി ലോ​ക്ക​ല്‍ ക​മ്മ​ിറ്റി​യു​ടെ നി​ര്‍​ദ്ദേ​ശം പാ​ലി​ക്കാ​ത്ത ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പാ​ര്‍​ട്ടി നീ​ക്ക​മാ​രം​ഭി​ച്ചു. ചൊ​ക്ലി സ്വ​ദേ​ശി​യാ​യ നേ​താ​വും പ​ണം ല​ഭി​ക്കാ​നു​ള്ള​വ​രും ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷം നടന്നു. മ​ല്‍​സ്യ തൊ​ഴി​ലാ​ളി​ക​ളും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ചി​ട്ടി ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങി പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.​പ​ണം ല​ഭി​ക്കാ​നു​ള്ള​വ​ര്‍ സി​പി​എം ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മ​റ്റി​യെ സ​മീ​പി​ക്കു​ക​യും പാ​ര്‍​ട്ടി മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ക​യും പ​ണം മ​ട​ക്കി ന​ല്‍​കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ മ​ധ്യ​സ്ഥം ന​ട​ന്ന് ര​ണ്ട​ര മാ​സം പി​ന്നി​ട്ടി​ട്ടും പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ നേ​താ​വി​നെ വ​ഴി​യി​ല്‍ ത​ട​യാ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​ത് പ​ല ത​വ​ണ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു. ചി​ട്ടി ന​ട​ത്തി​പ്പി​നെ​തി​രെ പ​രാ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഒ​രു വ​ര്‍​ഷം മു​മ്പ് ചി​ട്ടി നി​ര്‍​ത്താ​ന്‍ പാ​ര്‍​ട്ടി നി​ര്‍​ദ്ദേ​ശി​ച്ചെ​ങ്കി​ലും…

Read More

വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിയില്ലെങ്കില്‍..! മാധ്യമപ്രവര്‍ത്തകര്‍ക്ക് നേതാവിന്റെ ഭീഷണി: പോലീസ് അന്വേഷണം ആരംഭിച്ചു

ത​ല​ശേ​രി: വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് സി.​ടി. സ​ജി​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ത​ല​ശേ​രി പ്ര​സ് ഫോ​റം സെ​ക്ര​ട്ട​റി എ​ൻ.​പ്ര​ശാ​ന്ത് ഉ​ൾ​പ്പെ​ടെ ആ​റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ടൗ​ൺ സി​ഐ വി​ശ്വം​ഭ​ര​ൻ നാ​യ​ർ, എ​സ്ഐ ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ മു​കു​ന്ദ മ​ല്ല​ർ റോ​ഡി​ലെ എ​ൽ.​എ​സ്.​പ്ര​ഭു മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന ബ്ലോ​ക്ക് കോ​ൺ​സ് ക​മ്മ​റ്റി യോ​ഗ​ത്തി​ൽ എ ​ഗ്രൂ​പ്പ് നേ​താ​വ് കെ.​ശി​വ​ദാ​സ​ൻ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ.​പ്ര​ശാ​ന്ത്, അ​ഗ്ര​ജ് കി​ര​ൺ, ലി​ജി​ൻ, ഷി​ബി​ൻ, മ​ണി പ​റാ​ൽ എ​ന്നി​വ​രെ​ത്തി​യ​ത്. ഇ​വ​രെ ക​ണ്ട​തോ​ടെ ക്ഷു​ഭി​ത​നാ​യ സി.​ടി. സ​ജി​ത്ത് അ​സ​ഭ്യം പ​റ​യു​ക​യും ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ആ​രാ​ണ് യോ​ഗ വി​വ​രം നി​ങ്ങ​ളെ…

Read More

ആഫ്രിക്കന്‍ പക്ഷികളെ വാങ്ങാന്‍ ആഗ്രഹിച്ചത് പണിയായി! പരാതിക്കാരിയുടെ സഹോദരന്‍ കുടുങ്ങി; സംഭവം തൃക്കരിപ്പൂരില്‍

തൃ​ക്ക​രി​പ്പൂ​ർ: പ​ട​ന്ന​യി​ലെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​ര​ൻ റി​മാ​ൻ​ഡി​ൽ. പ​ട​ന്ന എം​ആ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ യു.​സി. ജ​വാ​ദി​നെ(20)​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഹൊ​സ്ദു​ർ​ഗ് കോ​ട​തി റി​മാ​ന്റ് ചെ​യ്ത​ത്. ആ​ഡം​ബ​ര പ​ക്ഷി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ൽ ഏ​റെ താ​ൽ​പ​ര്യ​മു​ള്ള യു​വാ​വ് പു​തു​താ​യി ക​ണ്ടെ​ത്തി​യ ആ​ഫ്രി​ക്ക​ൻ പ​ക്ഷി​ക​ളെ വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ചാ​ണ് പ​ണ​ത്തി​ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്വ​ന്തം സ​ഹോ​ദ​രി​യു​ടെ കി​ട​പ്പ് മു​റി​യി​ൽ ഊ​രി​വ​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി ആ​ഗ്ര​ഹം സാ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ടു​ത്ത നാ​ലേ​കാ​ൽ പ​വ​ൻ തൂ​ക്കമു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മു​ക​ൾ നി​ല​യി​ലെ വാ​ഷ് ബേ​സി​ന് താ​ഴെ​യാ​യി ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ർ സ്ഥ​ല​ത്തെ​ത്തി വീ​ട്ടു​കാ​രു​ടേ​തു​ൾ​പ്പെ​ടെ വി​ര​ല​ട​യാ​ളം എ​ടു​ക്കാ​നാ​യി വി​ളി​പ്പി​ച്ച​പ്പോ​ൾ ത​ന്ത്ര​ത്തി​ൽ ജ​വാ​ദ് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. പ​രാ​തി ന​ൽ​കു​ന്ന​തി​നും പോ​ലീ​സി​നോ​ട് സം​ഭ​വം വി​ശ​ദ​മാ​ക്കു​ന്ന​തി​നും ജ​വാ​ദ് മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ൾ…

Read More

ആരുടെയൊക്കെയോ ഭാഗ്യം..! തുറന്ന് കിടന്ന റെയിൽവേ ഗേറ്റിലൂടെ സി​ഗ്ന​ൽ സം​വി​ധാ​നം ലം​ഘി​ച്ച്  എൻജിൻ ഓടിച്ച സംഭവം; ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് ന​ടാ​ൽ റെ​യി​ൽ​വേ​ഗേ​റ്റ് തു​റ​ന്നു കി​ട​ക്കു​ന്ന​തി​നി​ടെ എ​ൻ​ജി​ന് ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ലോ​ക്കോ പൈ​ല​റ്റു​മാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ലോ​ക്കൊ പൈ​ല​റ്റു​മാ​ർ കാ​ട്ടി​യ കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്ന എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ സു​ധാ​ക​ര​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​മം​ഗ​ളൂ​രു ഇ​ൻ​റ​ർ​സി​റ്റി ക​ട​ന്നു പോ​യ ഉ​ട​ൻ ഗേ​റ്റ് തു​റ​ന്നി​രു​ന്നു. ഇ​രു​വ​ശ​ത്തു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​തി​നു ശേ​ഷം ത​ല​ശേ​രി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സ് ര​ണ്ടാ​മ​ത്തെ പാ​ളം ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്നും എ​ൻ​ജി​ൻ കു​തി​ച്ചു വ​രു​ന്ന​ത് ക​ണ്ട​ത്. ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സോ​രി​ച​ത​മാ​യ ന​ട​പ​ടി​യാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. ഗേ​റ്റ്മാ​ൻ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ൻ​ജി​ൻ എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടു. സം​ഭ​വം പാ​ല​ക്കാ​ട് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു ശേ​ഷം എ​ൻ​ജി​ൻ പു​റ​പ്പെ​ട്ടു. സി​ഗ്ന​ൽ തെ​റ്റി​ച്ച് എ​ൻ​ജി​ൻ ക​ട​ന്നു​പോ​യ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പാ​ല​ക്കാ​ട് റെ​യി​ൽ​വേ​അ​ധി​കൃ​ത​ർ…

Read More

നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ൻ..! സിഒടി നസീർ വധശ്രമ കേസ്; എ.​എ​ൻ.​ ഷം​സീ​ർ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യും

ത​ല​ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മു​ൻ സി​പി​എം നേ​താ​വ് സി.​ഒ.​ടി ന​സീ​റി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ യെ ​പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ൻ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ൽ രാ​ഷ​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സി.​ഒ.​ടി ന​സീ​റി​ന്‍റെ മൊ​ഴി​യി​ൽ എം​എ​ൽ​എ​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ.​എ​ൻ.​ഷം​സീ​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും ഇ​തി​ന് മു​ന്നോ​ടി​യാ​യി ന​സീ​റി​ൽ നി​ന്ന് ഒ​രി​ക്ക​ൽ കൂ​ടി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ട​യി​ൽ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് എം​എ​ൽ​എ യു​ടെ സ​ഹോ​ദ​ര​ൻ എ.​എ​ൻ.​ഷ​ഹീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്നോ​വ കാ​റി​ൽ വ​ച്ചാ​ണെ​ന്നും പോ​ലീ​സ് അ​ന്വാ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. എം ​എ​ൽ​എ​യു​ടെ പാ​റാ​ലി​ലെ ആ​മി​നാ​സ് എ​ന്ന വി​ലാ​സം ത​ന്നെ​യാ​ണ് എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​നു​ള്ള ആ​ർ.​സി ബു​ക്കി​ലു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മേ​യ് 18നാ​ണ്…

Read More

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ; പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​ൻ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്

ത​ളി​പ്പ​റ​മ്പ്: പ്ര​വാ​സി വ്യ​വ​സാ​യി പാ​റ​യി​ൽ സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​ർ​ക്കെ​തി​രെ​യും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​ൻ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്. നി​ല​വി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘം കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചാ​ൽ മാ​ത്ര​മേ പു​തി​യ വ​കു​പ്പു​ക​ൾ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ചേ​ർ​ക്കു​ക​യു​ള്ളൂ. നി​ല​വി​ൽ സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന പി.​കെ.​ശ്യാ​മ​ള​യാ​ണ് ഭ​ർ​ത്താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ശ്യാ​മ​ള​യെ ഒ​ന്ന് ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പി.​കെ.​ശ്യാ​മ​ള​യ്ക്കും ഒ​രു വി​ധ​ത്തി​ലു​ള്ള വീ​ഴ്ച്ച​ക​ളും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​നും വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.​ പു​തു​താ​യി നി​യ​മി​ത​രാ​യ സെ​ക്ര​ട്ട​റി​യും എ​ൻ​ജി​നി​യ​റും ഇ​പ്പോ​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യാ​തൊ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. മു​ൻ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഡി​റ്റോ​റി​യം അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. ഈ​യൊ​രു കാ​ര്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് സാ​ജ​ൻ…

Read More

ആ​ന്തൂ​രി​ൽ ന​യം വ്യ​ക്ത​മാ​ക്കാ​ൻ സി​പി​എം ;സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി എ​ട്ടി​ന്; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ക്കും

ക​ണ്ണൂ​ർ: ആ​ന്തൂ​ർ പ്ര​ശ്ന​ത്തി​ൽ നി​ല​പാ​ടു​റ​പ്പി​ക്കാ​ൻ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ജൂ​ലൈ എ​ട്ടി​ന് ചേ​രും. സാ​ജ​ൻ പാ​റ​യി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ർ​ഥ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​തെ ക​ളി​പ്പി​ച്ച ന​ഗ​ര​സ​ഭാ ന​ട​പ​ടി​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി നി​ല​പാ​ട് യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യും. വ്യ​ത്യ​സ്താ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന ക​മ്മി​റ്റി നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ജി​ല്ലാ ക​മ്മി​റ്റി​ക്ക് പോം​വ​ഴി. ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ന്തൂ​ർ മേ​ഖ​ല​യി​ലെ ലോ​ക്ക​ൽ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത​ദി​വ​സം ന​ട​ക്കും.ത​ളി​പ്പ​റ​ന്പ്, ആ​ന്തൂ​ർ മേ​ഖ​ല​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ണി​ക​ളു​ടെ​യും ശ​ക്ത​മാ​യ വി​കാ​ര​പ്ര​ക​ട​ന​മാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ മു​ൻ നി​ല​പാ​ടി​ന് കാ​ര​ണ​മെ​ന്ന ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ചെ​യ​ർ​പേ​ഴ്സ​ൺ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റിയും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ പി. ​ജ​യ​രാ​ജ​ൻ ധ​ർ​മ​ശാ​ല​യി​ൽ പ്ര​സം​ഗി​ച്ച​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ചേ​ർ​ന്നെ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പൊ​തു​യോ​ഗ​ത്തി​ലെ…

Read More

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം; പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യു​ടേ​തെ​ന്ന്ഉ ​റ​പ്പി​ക്കാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം; പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യു​ടേ​തെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ക​ണ്ണൂ​ർ: താ​ളി​ക്കാ​വി​ൽ ക​മ​ലാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ൽ കോ​ന്പൗ​ണ്ടി​ന്‍റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. കാ​ണാ​താ​യ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റേ​താ​ണോ മൃ​ത​ദേ​ഹം എ​ന്ന് ഉ​റ​പ്പി​ക്കാ​ൻ അ​ടു​ത്ത​ദി​വ​സം ഡി​എ​ൻ​എ ടെ​സ്റ്റ് കൂ​ടി ന​ട​ത്തും. ഇ​തി​നു ശേ​ഷ​മേ മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ പ​റ​ഞ്ഞു.പ​തി​നൊ​ന്നു മാ​സം മു​ന്പ് പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. കി​ണ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് വി​വ​രം അ​റി​യി​ച്ചി​രു​ന്നു. വീ​ട്ടു​കാ​ർ ഇ​ന്ന് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്നു​ണ്ട്. ഇ​വ​ർ തി​രി​ച്ച​റി​ഞ്ഞാ​ൽ ബോ​ഡി ഇ​വ​ർ​ക്കു വി​ട്ടു​കൊ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കി​ണ​റ്റി​ൽ നി​ന്നും അ​സ്ഥി​കൂ​ട​വും…

Read More