കണ്ണൂർ നഗരത്തിലെ കിണറ്റിൽ മൃതദേഹം; പള്ളിക്കുന്ന് സ്വദേശിയുടേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന കണ്ണൂർ: താളിക്കാവിൽ കമലാ ഇന്റർനാഷണൽ ഹോട്ടൽ കോന്പൗണ്ടിന്റെ ഉപയോഗശൂന്യമായ കിണറ്റിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. കാണാതായ പള്ളിക്കുന്ന് സ്വദേശിയായ യുവാവിന്റേതാണോ മൃതദേഹം എന്ന് ഉറപ്പിക്കാൻ അടുത്തദിവസം ഡിഎൻഎ ടെസ്റ്റ് കൂടി നടത്തും. ഇതിനു ശേഷമേ മരിച്ചയാളെക്കുറിച്ച് വ്യക്തമാകുകയുള്ളൂവെന്ന് ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു.പതിനൊന്നു മാസം മുന്‍പ് പള്ളിക്കുന്ന് സ്വദേശിയായ യുവാവിനെ കാണാതായതായി ടൗൺ പോലീസിൽ പരാതി ലഭിച്ചിരുന്നു. കിണറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് യുവാവിന്റെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിരുന്നു. വീട്ടുകാർ ഇന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ എത്തുന്നുണ്ട്. ഇവർ തിരിച്ചറിഞ്ഞാൽ ബോഡി ഇവർക്കു വിട്ടുകൊടുക്കാനാണ് പോലീസ് തീരുമാനം. ഇന്നലെ രാവിലെയാണ് കിണറ്റിൽ നിന്നും അസ്ഥികൂടവും…
Read MoreCategory: Kannur
സി.ഒ.ടി നസീർ വധശ്രമക്കേസ്; ഗൂഢാലോചന നടന്നത് പ്രമുഖ സിപിഎം നേതാവിന്റെ സഹോദരന്റെ കാറിലോ? പോലീസ് പറയുന്നതിങ്ങനെ…
തലശേരി: സി.ഒ.ടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്ന ഇന്നോവ കാറ് ഹാജരാക്കാൻ ഉടമയ്ക്ക് പോലീസ് നോട്ടീസ് നൽകും.എറണാകുളം രജിസ്ട്രേഷനിലുള്ള കാറ് പ്രമുഖ സിപിഎം നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ കാറിൽ വച്ചാണ് പൊട്യൻ സന്തോഷും രാകേഷും ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് പറയുന്നത്.സംഭവത്തിൽ എം എൽ എയെ ചോദ്യം ചെയ്യാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കേസുമായി എം എൽ എ യെ ബന്ധപ്പെടുത്തുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Read Moreഒന്നാം തീയതി വിൽക്കാൻ കൊണ്ടുവന്ന 28 കുപ്പി മാഹി മദ്യവുമായി വില്പനക്കാരന് പിടിയില്‍
പയ്യന്നൂര്‍: ഒന്നാംതിയതി മുതലാക്കാന്‍ ട്രെയിനില്‍ കൊണ്ടുവന്ന 28 കുപ്പി മാഹി മദ്യവുമായി വില്പ്പനക്കാരന് പിടിയില്‍. വെള്ളോറ പെരുമ്പടവിലെ ബെന്നിയെ(49)യാണ് ഇന്ന് പുലർച്ച 5.15 ഓടെ പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. ബീവറേജ് ഔട്ടലെറ്റുകള്‍ക്കും ബാറുകള്‍ക്കും ഇന്ന് അവധിയായതിനാല്‍ ഈ അവസരം മുതലാക്കാന്‍ മാഹിയില്‍നിന്നും ട്രെയിനില്‍ കൊണ്ടുന്നതായിരുന്നു മാഹി മദ്യം.പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള വില്‍പ്പനക്കായി മദ്യം കടത്തുന്നതിനെപറ്റി നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ കുറച്ചു നാളുകളായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ ഇയാള്‍ മദ്യവുമായി വരുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചത്. 500 മില്ലിയുടെ 28 കുപ്പികളുമായി വരികയായിരുന്ന ഇയാള്‍ സഹകരണ ആശുപത്രിക്ക് സമീപം കാത്തു നില്‍ക്കുകയായിരുന്ന പോലീസിനെ കണ്ട് അടുത്തുള്ള കെട്ടിടത്തിന്റെ മറവില്‍ മദ്യം ഒളിപ്പിക്കുകയായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ച് വെച്ചിരുന്ന മദ്യം ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തത്.പയ്യന്നൂര്‍ സ്റ്റേഷനില്‍ പുതിയതായി ചാര്‍ജെടുത്ത എസ്ഐ…
Read Moreബിരിയാണിയില്‍ പുഴു; പയ്യന്നൂരിൽ ചോദ്യം ചെയ്ത യുവാക്കള്‍ക്ക് മര്‍ദ്ദനം; 5 പേര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍:ഹോട്ടലില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയത് ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. പെരുമ്പയിലെ ഇസ്മായില്‍, സാബിര്‍, സാഹിദ്, മുനീര്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് പെരുമ്പയിലെ ഒരു ഹോട്ടലില്‍ ആണ് പരാതിക്കാസ്പദമായ സംഭവം. മാവിച്ചേരിയിലെ സി.നിഷാദി(32)നാണ് സുഹൃത്ത് നിധിനുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ചിക്കണ്‍ ബിരിയാണിയില്‍നിന്നും പുഴുവിനെ കിട്ടിയത്. ഇത് ഹോട്ടല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തിയതോടെ ഭക്ഷണം കഴിക്കാനെത്തിയ ഇവരും ഹോട്ടല്‍ ഉടമയും ജീവനക്കാരുമായി വാക്കേറ്റമായി.വിവരമറിഞ്ഞ് നിഷാദിന്റെ സുഹൃത്ത് ശിവപ്രസാദുമെത്തി.ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയ നിഷാദിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി.പരിക്കേറ്റ യുവാക്കള്‍ പയ്യന്നൂര്‍ താലുക്ക് ആശൂപത്രിയില്‍ ചികിത്സ തേടി.അക്രമി സംഘത്തിന്റെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍നിന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുകിട്ടി.
Read Moreപ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ. ശ്യാമളയുടെ മൊഴിയെടുക്കൽ വൈകും;സാന്പത്തിക ഇടപാടുകൾ പരിശോധിക്കും
കണ്ണൂർ: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ മൊഴിയെടുക്കൽ വൈകും. ശനിയാഴ്ച മൊഴിയെടുക്കുമെന്ന് പറഞ്ഞതാണെങ്കിലും അന്വേഷണം വീണ്ടും നീട്ടിക്കൊണ്ടുപോകുകയാണ്. സിപിഎമ്മിനുള്ളിലെ വിഭാഗീയതയും സമ്മർദവും പോലീസിനെ ചെയർപേഴ്സന്റെ മൊഴിയെടുക്കുന്നതിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നതായാണ് ആരോപണം. രണ്ടുതവണ പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയുടെ മൊഴിയെടുത്ത പോലീസ് കഴിഞ്ഞ ദിവസം മക്കളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ലൈസൻസ് ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്നാണ് മക്കളും മൊഴിനല്‍കിയിരുന്നത്. എന്നിട്ടും ചെയർപേഴ്സന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ സാജന്റെ സാന്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ഇന്ന് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. സാജന്റെ ഐ ഫോൺ ഓപ്പൺ ചെയ്യാൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധനയ്ക്കായി ഇന്ന് കോടതിയിൽ സമർപ്പിക്കും. സാജന്റെ മറ്റു ഫോണുകളിലെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ആരോപണമുയർന്ന ജീവനക്കാരെ നേരത്തെ ചോദ്യചെയ്തതിനുപുറമെ നഗരസഭയിലെ മറ്റ് ജീവനക്കാരുടെ മൊഴിയും ഇന്ന് പോലീസ് ശേഖരിക്കും. കൺവൻഷൻ…
Read Moreഒടുവിൽ തീരുമാനിച്ചു..! സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് അന്വേഷണ സംഘം
തലശേരി: സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. കേസിൽ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂർത്തിയായതിനെ തുടർന്നാണ് നടപടി. കേസിൽ എ.എൻ. ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവർ രാജേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി കൂടിയാണ് രാജേഷ്. ഇതേതുടർന്ന് കേസിൽ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ മേയ് 18-ന് രാത്രിയിലാണു തലശേരി കായ്യത്ത് റോഡിൽവച്ചു നസീർ ആക്രമിക്കപ്പട്ടത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗസംഘം നസീറിനെ ആക്രമിക്കുകയായിരുന്നു.
Read Moreഅപൂർവ രോഗം ബാധിച്ച യുവിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ ചാലോടിലെ ഗുഡ്സ് ഓട്ടോകൾ കാരുണ്യയാത്ര നടത്തുന്നു
ചാലോട്: അപൂർവ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവാവിനെ സഹായിക്കാൻ ചാലോടിലെ ഗുഡ്സ് ഓട്ടോ തൊഴിലാളികളും. ഇന്നുരാവിലെ മുതൽ കാരുണ്യയാത്ര നടത്തിയാണു സഹായവുമായി ഡ്രൈവർമാർ രംഗത്തു വന്നത്. കൂടാളി കാനിച്ചേരി ആശ്രമത്തിനു സമീപത്തെ കുമാരന്റെ മകൻ കെ. അജേഷിന്റെ ചികിൽസയ്ക്ക് പണം സ്വരൂപിക്കുന്നതിനാണ് ഡ്രൈവർമാർ ഒത്തുചേർന്നു കാരുണ്യയാത്ര നടത്തിയത്. രോഗം ബാധിച്ച അജേഷ് തലശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ ലക്ഷക്കണക്കിന് രൂപ കുടുംബത്തിന് ബാധ്യതയായിരിക്കുകയാണ്. രോഗം പൂർണമായി മാറുവാൻ മജ്ജ മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഈ ചികിത്സക്ക് ഏകദേശം 50 ലക്ഷത്തിനു മുകളിൽ ചെലവ് വരും. ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന നിർധനരായ അജേഷിന്റെ കുടുംബത്തിന് നിലവിലുള്ള ചികിത്സക്ക് തന്നെ വൻ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതേ തുടർന്ന് ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി നാട്ടുകാർ മന്ത്രി ഇ.പി. ജയരാജനും കൂടാളി…
Read Moreഇത് നമ്മുടെ മണിയൻ കളളനല്ലേ..! ഐസ്ക്രീം പാര്‍ലറിന്റെ ചുമര് തുരന്ന് കവര്‍ച്ച; മുഖം മൂടിധരിച്ച് കവർച്ച നടത്തിയ കള്ളനെ സിസി ടിവിയിൽ കണ്ട പോലീസ് യഥാർഥ കള്ളനെ കൈയ്യോടെ പൊക്കിയ സംഭവം രസകരം തന്നെ…
പയ്യന്നൂര്‍(കണ്ണൂർ): പെരുമ്പയില്‍ ഐസ്ക്രീം പാര്‍ലറിന്റെ ചുമര് തുരന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂര്‍ എടച്ചാക്കൈ കോളനിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി തുരുത്തിമടത്തില് മണി(51)യെന്ന ജീപ്പ് മണിയെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 27ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോയുടെ സമീപത്തെ ഫലൂദ ഐസ്ക്രീം പാര്‍ലറിന്റെ ചുമര് തുരന്നായിരുന്നു കവര്‍ച്ച.അകത്തെ മേശ തകര്‍ത്ത് വലിപ്പില്‍ സൂക്ഷിച്ചിരുന്ന 38,000 രൂപ കവര്‍ന്നതായും പരിശോധനയില്‍ കണ്ടെത്തി. സ്ഥാപനത്തിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഖം മൂടി ധരിച്ച മുടന്തുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്നും മനസിലായിരുന്നു.വെളുത്ത മുണ്ടുടുത്ത് ചെറിയ മുടന്തുള്ള കാലുമായി കവര്‍ച്ച നടത്തുന്നത് മണിയാണെന്ന ബോധ്യം കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലിചെയ്തിരുന്ന എസ്ഐ പത്മനാഭനുണ്ടായിരുന്നു. അതിനാല്‍ ഇയാളെതേടി പോലീസ് രണ്ടുവട്ടം ഇയാളുടെ വീട്ടിലെത്തിയിട്ടും കണ്ടുകിട്ടിയില്ല.ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരുന്നതിനിടയിലാണ് നീലേശ്വരം…
Read Moreഅജണ്ടയ്ക്ക് പുറത്ത്..! ആന്തൂർ മിണ്ടാതെ സിപിഎം ജില്ലാ കമ്മിറ്റി യോഗം
സ്വന്തം ലേഖകൻ കണ്ണൂർ: ആന്തൂർ പ്രശ്നം ചർച്ചയ്ക്കെടുക്കാതെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോഗം കണ്ണൂരിൽ തുടങ്ങി. തെരഞ്ഞെടുപ്പ് അവലോകനം മാത്രമാണ് യോഗത്തിലെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി ആന്തൂർ പരിഗണിക്കേണ്ടിവന്നെങ്കിൽ മാത്രമേ ചർച്ചയുള്ളൂ. ജില്ലാ കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ആന്തൂർ സംഭവുമായി ഉണ്ടായ നേതാക്കളുടെ പ്രസ്താവനകൾ ചർച്ച ചെയ്ത് പരിഹരിച്ചതായാണു സൂചന.സമവായത്തിലൂടെ വിവാദം അവസാനിപ്പിക്കാനുള്ള തീരുമാനം സെക്രട്ടേറിയറ്റിൽ ധാരണയായി. അന്വേഷണം നടത്തി പൂർത്തിയായതിനുശേഷം മാത്രമായിരിക്കാം ഇതുസംബന്ധിച്ച് ചർച്ച നടക്കാൻ സാധ്യതയുള്ളൂ. പ്രവാസി വ്യവസായി ആന്തൂർ നഗരസഭയിൽ പണിത കെട്ടിടത്തിന് അന്തിമാനുമതി നൽകുന്നതിൽ നഗരസഭാ അധ്യക്ഷയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശ്യാമളയ്ക്ക് പിഴവു പറ്റിയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റും ഏരിയാ കമ്മിറ്റിയും കൈക്കൊണ്ടത്. പി.കെ. ശ്യാമളയും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Read More“സൂര്യശോഭ പോലെ ജ്വലിക്കണം പി.ജെ’; ജയരാജനെ പ്രകീർത്തിച്ച് വീണ്ടും ഫ്ലക്സ്
കണ്ണൂർ: സിപിഎം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജനെ പ്രകീർത്തിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്. കണ്ണൂർ മാന്ധംകുന്നിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. റെഡ് ആർമി എന്ന പേരിലാണ് ബോർഡ് വച്ചിട്ടുള്ളത്. “ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന് സഖാവ് പി.ജെ.’ എന്നാണ് ബോർഡില്‍ കുറിച്ചിരിക്കുന്നത്. “യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും, നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം’ എന്നും ഫ്ലക്സിൽ പറയുന്നുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ ഫ്ലക്സ് ഇവിടെ നിന്ന് നീക്കി.
Read More