പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; ഏരിയ സെക്രട്ടറി ഉൾപ്പെടെ ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത്‌ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, ക​ല്യോ​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​നും പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​നു​മാ​ണ് മ​ണി​ക​ണ്ട​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ചു എ​ന്ന കു​റ്റ​ത്തി​നാ​ണ് ബാ​ല​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

ക​ണ്ണൂ​ർ ന​ഗ​രം ഗ്യാംഗ് വാ​റി​ലേ​ക്ക്; ഒരാൾക്ക് വെട്ടേറ്റു; ഗ്യാംഗു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ല​ഹ​രി മാ​ഫി​യ

ക​ണ്ണൂ​ർ: രാ​ഷ്‌​ട്രീ​യ​സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ ക​ണ്ണൂ​ർ ന​ഗ​രം ഗ്യാ​ംഗ് വാ​റി​ലേ​ക്കും നീ​ങ്ങു​ന്നു. ചാ​ലാ​ട് സ്വ​ദേ​ശി​ക്ക് വെ​ട്ടേ​റ്റു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​ർ ന​ഗ​ര​വും പ​രി​സ​ര​വും ചേ​രി​തി​രി​ഞ്ഞു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​ഞ്ചാ​വ്-​ല​ഹ​രി മാ​ഫി​യ​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ഗ്യാ​ംഗു​ക​ളാ​ണ് സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ണ്ട്. ചാ​ലാ​ട് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ചേ​രി​തി​രി​ഞ്ഞു​ള്ള സം​ഘ​ർ​ഷം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ തു​ട​ങ്ങി​യ സം​ഘ​ർ​ഷ​ത്തി​നു അ​യ​വി​ല്ലാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. ചാ​ലാ​ട് തെ​ക്ക​ൻ​മ​ണ​ൽ സ്വ​ദേ​ശി മ​ണ്ഡ്യ​ൻ ഹൗ​സി​ലെ എ​ൻ. ഷി​ബി​ൻ (22) ആ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഴീ​ക്കോ​ട് വ​ട്ട​ക്ക​ണ്ടി​യി​ലെ സു​ഹൃ​ത്ത് ജി​ഷ്ണു​വി​ന്‍റെ പ​ഴ​യ വീ​ടി​നു സ​മീ​പ​ത്ത് നി​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​രു​പ​തം​ഗ​സം​ഘ​മാ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. പ​ട​ന്ന​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ വൈ​ശാ​ഖ്, ആ​രി​ഫ്, അ​യൂ​ബ്, ബോ​ബ​ൻ, ഇ​ർ​ഫാ​ൻ, അ​മ​ൽ, ക​ണ്ണ​പ്പ​ൻ എ​ന്ന കു​ട്ടാ​പ്പി, ച​ന്തു, അ​ക്ഷ​യ് തു​ട​ങ്ങി​യ​വ​രും…

Read More

ഏ​ഴി​മ​ല​യി​ലു​ണ്ടൊ​രു “അ​റ​ബി’ കു​ടും​ബം! ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ അ​റ​ബി​ക​ളു​ടെ കുടുംബമല്ല…

പ​യ്യ​ന്നൂ​ര്‍:​ ഏ​ഴി​മ​ല ന​രി​മ​ട​യി​ലെ സ​ലിം​നി​വാ​സി​ല്‍ റീ​ത്താ​യു​ടെ കു​ടും​ബ​ത്തെ “അ​റ​ബി’ കു​ടും​ബം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാം.​ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ അ​റ​ബി​ക​ളു​ടെ കു​ടും​ബ​മാ​യ​തി​നാ​ല​ല്ല ഈ ​വി​ശേ​ഷ​ണം.​ റീ​ത്താ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് പേ​ര്‍ അ​റ​ബി​ക് അ​ധ്യാ​പി​ക​മാ​രാ​ണെ​ന്ന അ​ത്യ​പൂ​ര്‍​വ​മാ​യ സ​വി​ശേ​ഷ​ത​യാ​ണ് ഈ ​വി​ശേ​ഷ​ണ​ത്തി​നാ​ധാ​രം. കൊ​ല്ലം കു​ണ്ട​റ പ​ട​പ്പ​ക്ക​ര​യി​ല്‍​നി​ന്നും നാ​ല് പ​തി​റ്റാ​ണ്ട് മു​മ്പ് ഏ​ഴി​മ​ല​യി​ലെ​ത്തി​യ​താ​ണ് റീ​ത്ത​യു​ടെ കു​ടും​ബം.​ജീ​വി​ത​യാ​ത്ര​ക്കി​ട​യി​ല്‍ ഭ​ര്‍​ത്താ​വ് പീ​റ്റ​ര്‍ വി​ട​പ​റ​ഞ്ഞി​രു​ന്നു.​നാ​ല് ആ​ണ്‍​മ​ക്ക​ളും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മു​ള്ള റീ​ത്ത​യു​ടെ മൂ​ന്നാ​മ​ത്തെ മ​ക​ന്‍ ജോ​ണ്‍​സ​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​യി എ​ത്തി​യ റീ​ന​യാ​ണ് ഈ ​കു​ടും​ബ​ത്തി​ലെ ആ​ദ്യ​ത്തെ അ​റ​ബി അ​ധ്യാ​പി​ക. ഇ​പ്പോ​ള്‍ ത​ല​ശേ​രി തി​രു​വ​ങ്ങാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ജ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ റീ​ന​യാ​ണ് മു​സ്‌​ലീ​മു​ക​ളൊ​ഴി​കെ​യു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ അ​റ​ബി​ക് പ​ഠി​ച്ചാ​ലു​ള്ള തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ പ​റ്റി കു​ടും​ബാ​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ഈ ​പ്ര​ചോ​ദ​ന​മാ​ണ് മ​റ്റു​ള്ള​വ​ർ​ക്ക് അ​റ​ബി​ക് പ​ഠി​ക്കാ​ന്‍ പ്രേ​ര​ണ​യാ​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് റീ​ത്ത​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ നാല് പേ​ര്‍ അ​റ​ബി​ക് പ​ഠി​ച്ച് വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പി​ക​മാ​രാ​യ​ത്. റീ​ത്ത​യു​ടെ മൂ​ത്ത…

Read More

പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ റെ​യ്ഡി​ൽ ഡി​ജി​പി​ക്കും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും അ​തൃ​പ്തി; ക​ണ്ണൂ​ർ എ​സ്പി​ക്കെ​തി​രേ പ​ട​യൊ​രു​ക്കം

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്ര​മി​നെ​തി​രേ ക​ണ്ണൂ​ർ പോ​ലീ​സി​ൽ പ​ട​യൊ​രു​ക്കം. പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ കൈ​പ്പ​റ്റി​യെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് റെ​യ്ഡ് ന​ട​ത്തി​യ​തി​നെ​തി​രേ​യാ​ണ് പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗം എ​സ്പി​ക്കെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. ഡി​ജി​പി​ക്കും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും എ​സ്പി​ക്കെ​തി​രേ പ​രാ​തി ന​ല്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗം. ത​ല​ശേ​രി എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ണ്ണൂ​ർ എ​ആ​ർ ക്യാ​ന്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​സ്പി​യു​ടെ ന​ട​പ​ടി പോ​ലീ​സ് സേ​ന​യ്ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന ത​ര​ത്തി​ൽ പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി എ​സ്പി​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചേ​ക്കും. ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി​യും റെ​യ്ഡി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പും ഇ​ട​പെ​ടു​ന്ന​താ​യാ​ണ് സൂ​ച​ന. പോ​ലീ​സു​കാ​രു​ടെ ശു​ചി​മു​റി​യി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ…

Read More

ക​ക്കാ​ട് അ​ജ്ഞാ​ത മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മോ, അ​പ​ക​ട​മോ…?

ക​ണ്ണൂ​ർ: ക​ക്കാ​ട് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ക്കാ​ട് ല​ക്ഷ്മ​ണ​ൻ ക​ട​യ്ക്കു സ​മീ​പ​മു​ള്ള ബ​സ്‌​സ്റ്റോ​പ്പി​നോ​ടു ചേ​ർ​ന്നാ​ണ് 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ഇന്നു രാവിലെ ക​ണ്ട​ത്. വെ​ളു​ത്തു മെ​ലി​ഞ്ഞ ശ​രീ​രം, കാ​വി​മു​ണ്ടും നീ​ല ഫു​ൾ​കൈ ഷ​ർ​ട്ടു​മാ​ണ് വേ​ഷം. ന​ര​ച്ച താ​ടി​. മു​ടി​ പി​റ​കി​ൽ അ​ല്പം നീ​ട്ടി​വ​ള​ർ​ത്തി​യ നി​ല​യി​ലാ​ണ്. ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​ൽ രാ​ഘ​വ് ടൈ​ലേ​ഴ്സ് ക​ണ്ണൂ​ർ ലേ​ബ​ൽ പ​തി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. കൊ​ല​പാ​ത​ക​മാ​ണോ, അ​പ​ക​ട മ​ര​ണ​മാ​ണോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​വ​ർ ടൗ​ൺ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റി​യി​ച്ചു.

Read More

ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​ന് സ​മീ​പം ബോം​ബ് സ്‌​ഫോ​ട​നം; തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി മു​ന്നി​ല്‍​ക​ണ്ട് സി​പി​എം അ​ക്ര​മ​ത്തി​ന് കോ​പ്പു​കൂ​ട്ടു​ക​യാ​ണെന്ന് ബിജെപി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ന് സ​മീ​പ​മു​ള്ള കോ​റോ​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തും കാ​ര​യി​ല്‍ ആ​ര്‍​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തും ബോം​ബ് സ്‌​ഫോ​ട​നം. വി​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും സ്‌​ഫോ​ട​ന​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ അ​ര്‍​ധ​രാത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് ബി​ജെ​പി മു​ന്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ന​ക്കീ​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍റെ കോ​റോം നോ​ര്‍​ത്തി​ലെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ന്നു രാ​വി​ലെ​വ​രെ സം​ഭ​വ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്തി​രു​ന്നു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി സ്‌​ഫോ​ട​ന സ്ഥ​ല​ത്തു​നി​ന്നും സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ആ​ര്‍​എ​സ്എ​സ് ജി​ല്ലാ കാ​ര്യ​വാ​ഹ​ക് കാ​ര​യി​ല്‍ പി.​രാ​ജേ​ഷി​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള കാ​ര​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പം റോ​ഡി​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് സ്‌​ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി മു​ന്നി​ല്‍​ക​ണ്ട്…

Read More

ക​ണ്ണൂ​രി​ൽ 35 ബൂ​ത്തി​ലെ വി​വി​പാ​റ്റ് എ​ണ്ണും; ഏതെക്കെയെന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 35 ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തും. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ഏ​തൊ​ക്കെ ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ളാ​ണ് എ​ണ്ണേ​ണ്ട​ത് എ​ന്ന​ത് ന​റു​ക്കെ​ടു​ത്താ​ണ് തീ​രു​മാ​നി​ക്കു​ക. വി​വി​പാ​റ്റ് എ​ണ്ണു​ന്ന​തി​നാ​യി അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ടേ​ബി​ളി​ന് സ​മീ​പം പ്ര​ത്യേ​ക കൗ​ണ്ടിം​ഗ് ടേ​ബി​ള്‍ സ​ജ്ജീ​ക​രി​ക്കും. ബാ​ങ്ക് കാ​ഷ് കൗ​ണ്ട​ര്‍ മാ​തൃ​ക​യി​ല്‍ ഉ​യ​ര​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി വേ​ര്‍​തി​രി​ച്ചാ​യി​രി​ക്കും ഈ ​ടേ​ബി​ളു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ക. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ കളക്ടര്‍ ​മി​ര്‍ മു​ഹ​മ്മ​ദ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ചാ​ല ചി​ന്‍​മ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം. വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത് വേ​ര്‍​തി​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും എ​ണ്ണു​ക. എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും നോ​ട്ട​ക്കും പു​റ​മെ ട്ര​യ​ല്‍ വോ​ട്ടി​ന്‍റെ സ്ലി​പ്പി​നാ​യും പ്ര​ത്യേ​ക ട്രേ​യു​ണ്ടാ​കും. ഓ​രോ…

Read More

ട്രാ​ൻ​സ്ഫോ​ർ​മ​ർ യൂ​ണി​റ്റി​ന് സു​ര​ക്ഷാ​വേ​ലി​യി​ല്ല; ഓ​ട്ടോ സ്റ്റാ​ൻ​ഡും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ഭീ​ഷ​ണി​യി​ൽ

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​ട്ടി​ലെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​നും ബ​സ് സ്റ്റോ​പ്പി​നും സ​മീ​പ​ത്തെ പാ​ത​യോ​ര​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​ർ യു​ണി​റ്റി​ന് ചു​റ്റു​വേ​ലി നി​ർ​മി​ക്കാ​ത്ത​തി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. ഇ​തി​നു സ​മീ​പം മാ​ഹി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്ക​ർ ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്ന് ഫ്യു​സി​ലേ​ക്ക് ക​ണ​ക്റ്റ് ചെ​യ്ത കേ​ബി​ളു​ക​ളി​ലെ പ്ലാ​സ്റ്റി​ക്ക് കോ​ട്ടു​ക​ൾ ഉ​രു​കി ക​മ്പി​ക​ൾ പു​റ​ത്താ​യ നി​ല​യി​ലാ​ണ്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ചു​ട്ടു​പ​ഴു​ത്ത ക​മ്പി​ക​ൾ കൂ​ട്ടി​മു​ട്ടി തീ​പ്പൊ​രി പാ​റും. പാ​ത​യോ​ര​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രും അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. 20 ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. 11 കെ​വി ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​ലെ വൈ​ദ്യു​തി വി​ത​ര​ണ ട്രാ​ൻ​സ്ഫോ​മ​റാ​ണി​ത്. മാ​ഹി മേ​ഖ​ല​യി​ലെ മി​ക്ക ട്രാ​ൻ​സ്ഫോ​ർ​മ​ർ യൂ​ണി​റ്റി​നും ചു​റ്റു​വേ​ലി ഇ​ല്ല. പ​ന്ത​ക്ക​ൽ ഐ.​കെ.​കു​മാ​ര​ൻ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ലെ പാ​ത​യോ​ര​ത്തെ ഇ​ത്ത​രം ട്രാ​ൻ​സ്ഫോ​മ​ർ യു​ണി​റ്റി​നും സു​ര​ക്ഷാ​വേ​ലി​യി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള ഇ​തി​ന്റെ ചു​വ​ട്ടി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​തും അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന സ്ഥി​തി​യി​ലാ​ണ്. പ​ന്ത​ക്ക​ലി​ൽ…

Read More

ഉല്ലാസവും  വിശ്രമവും വിഷപ്പാമ്പുകൾക്ക്; പരിയാരം  മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി നിർമിച്ച പാർക്ക് കാടുകയറിയ നിലയിൽ

പ​രി​യാ​രം: രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ര്‍​മി​ച്ച പാ​ര്‍​ക്കി​ല്‍ ഇ​ന്ന് വി​ഷ​പ്പാ​മ്പു​ക​ള്‍ മാ​ത്രം. കാ​ടു​ക​യ​റി മൂ​ടി​യ ഇ​ങ്ങോ​ട്ട് ആ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നു​പോ​ലു​മി​ല്ല. 20 വ​ര്‍​ഷം മു​മ്പാ​ണ് ആ​ശു​പ​ത്രി​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക്ക് സ​മീ​പം അ​ര​യേ​ക്ക​ര്‍ സ്ഥ​ല​ത്ത് ര​ണ്ട് കി​ണ​റു​ക​ളും പ​തി​ന​ഞ്ചി​ലേ​റെ ഇ​രി​പ്പി​ട​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ട​വും കു​ട്ടി​ക​ള്‍​ക്കു​ള്ള ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ക്ക് സ്ഥാ​പി​ച്ച​ത്. അ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് ന​ട്ട ചെ​ടി​ക​ളെ​യും പാ​ര്‍​ക്കി​നെ​യും പ​രി​പാ​ലി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും ഒ​രു ജീ​വ​ന​ക്കാ​ര​നു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം വി​ര​മി​ച്ച​ശേ​ഷം സം​ര​ക്ഷ​ണം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് പൂ​ന്തോ​ട്ടം കാ​ടു​മൂ​ടി​യ​ത്. ഒ​രു കാ​ല​ത്ത് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തു​ള്ള​വ​രും ഉ​ല്ലാ​സ​ത്തി​നെ​ത്തി​യി​രു​ന്ന പാ​ര്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ആ​രും തി​രി​ഞ്ഞു നോ​ക്കാ​താ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ഈ ​പ​രി​സ​ര​ത്ത് വി​ഷ​പ്പാ​മ്പു​ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നു​ള്ള 500 കോ​ടി​യു​ടെ…

Read More

കീ​ഴാ​റ്റൂ​ർ തോ​ട്ടി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ സം​ഭ​വം; ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി

ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ര്‍ തോ​ട്ടി​ല്‍ മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തി മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഉ​റ​പ്പു ന​ല്‍​കി. ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യോ​ടെ പെ​യ്ത വേ​ന​ല്‍​മ​ഴ​യ്ക്കു ശേ​ഷ​മാ​ണ് കീ​ഴാ​റ്റൂ​ര്‍ തോ​ടി​ല്‍ മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തി​യ​ത്. ക​ടു​ത്ത ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മീ​നു​ക​ള്‍ ച​ത്തു പൊ​ങ്ങി​യ​താ​യും ക​ണ്ടെ​ത്തി. കീ​ഴാ​റ്റൂ​രി​ലെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ ദു​രി​തം​പേ​റാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു കീ​ഴാ​റ്റൂ​ര്‍ ജ​ന​ത. ന​ഗ​ര​സ​ഭ​യി​ലെ 30, 31 വാ​ര്‍​ഡു​ക​ളെ​യാ​ണ് മാ​ലി​ന്യ​പ്ര​ശ്നം രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രു​ന്ന​ത്. പാ​ള​യാ​ട്, കീ​ഴാ​റ്റൂ​ര്‍, കൂ​വോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ കെ​ട്ടി​ക്കി​ട​ക്കാ​റു​ള​ള​ത്. ഇ​പ്പോ​ള്‍ തോ​ട്ടി​ല്‍ കാ​ടും മ​റ്റ് ഖ​ര​മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി അ​ഴു​ക്കു​വെ​ള​ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ത് ഗ​രു​ത​ര​മാ​യ…

Read More