തലശേരി: തലശേരി നഗരത്തിൽ യുവാക്കാളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് കഞ്ചാവ് മാഫിയാ തലവൻ പിടിയിൽ. കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു. കൂത്തുപറമ്പ് മെരുവന്പായി സ്വദേശി അബ്ദുൾ നാസർ (46) ആണ് പിടിയിലായത്. ഇയാളിൽ നിന്നും പത്തു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തലശേരി എ എസ് പി ഡോ.അരവിന്ദ് സുകുമാറിന്റെ നിർദേശം പ്രകാരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഗുഡ് ഷെഡ് റോഡിലെ നാല് യുവാക്കൾ കിലോമീറ്ററ്റുകൾ പിന്തുടർന്ന് നടത്തിയ അതിസാഹസികമായ നീക്കത്തിലാണ് കഞ്ചാവ് മാഫിയ സംഘത്തലവനെ കുടുക്കിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ എ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരികയാണ്. ആന്ധ്ര പ്രദേശിൽ നിന്ന് ട്രെയിൻ വഴിയാണ് കഞ്ചാവ് തലശേരിയിലെത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഗുഡ് ഷെഡ് റോഡി പളളി പരിസരത്തു നിന്നാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഡി…
Read MoreCategory: Kannur
പെരിയ ഇരട്ടക്കൊല; ഗൾഫിലേക്കു കടന്ന സിഐടിയു പ്രവർത്തകൻ സുബീഷ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിനു ശേഷം ഗൾഫിലേക്കു കടന്ന സിഐടിയു പ്രവർത്തകനെ മംഗളൂരു വിമാനത്താവളത്തിൽ വച്ച് ഇന്നു പുലർച്ചെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കുണ്ടംകുഴി സ്വദേശിയും വെളുത്തോളിയിലെ താമസക്കാരനുമായ എ. സുബീഷ് (38) ആണ് അറസ്റ്റിലായത്. പെരിയയിലെ ചുമട്ടുതൊഴിലാളിയായ സുബീഷിന് കൊലപാതകത്തിൽ നേരിട്ടു ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികളെയും കൊണ്ട് സുബീഷ് വെളുത്തോളിയിലെ തന്റെ താമസസ്ഥലത്തെത്തുകയും അവർക്കു വസ്ത്രങ്ങൾ നൽകുകയും ചോര പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു തെളിവുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെവച്ച് ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ ഇവരെ ബന്ധപ്പെടുകയും പാർട്ടി ഓഫീസിൽ അഭയം നൽകുകയുമായിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞദിവസം മണികണ്ഠനെയും അറസ്റ്റ് ചെയ്തിരുന്നു.കേസിൽ എട്ടാം പ്രതിസ്ഥാനത്താണ് സുബീഷ്.ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സുബീഷ് ഗൾഫിൽ നിന്ന് ഇന്നു…
Read Moreകാസർഗോഡ് മണ്ഡലത്തിലെ കള്ളവോട്ട്: നാലു ബൂത്തുകളിൽ റീ പോളിംഗിന് സാധ്യത
തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസർഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കല്യാശേരി, പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. കല്യാശേരിയിലെ 19, 69, 70 നന്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നന്പർ ബൂത്തിലും റീപോളിംഗ് നടത്തിയേക്കുമെന്നാണ് വിവരം. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച റീപോളിംഗ് നടത്തിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കള്ളവോട്ട് നടന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പരാതികളും കലക്ടർമാരുടെ അന്വേഷണ വിവരങ്ങളും ഉൾപ്പെടെയുള്ള റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കമ്മീഷന് നൽകിയിരുന്നു.
Read Moreആ പുമുഖപടി ഇനി ഓർമ്മ; മൂത്തേടത്ത് സ്കൂളിന്റെ 125 വര്‍ഷം പഴക്കമുള്ള പൂമുഖം പൊളിച്ചുമാറ്റി
തളിപ്പറമ്പ്: ആ പൂമുഖപ്പടിയില്‍ ഇനി കുട്ടികളുടെ കലപില ശബ്ദം മുഴങ്ങില്ല, ഒരു കാലഘട്ടത്തിന്റെ ചരിത്രത്തോട് ഇഴചേര്‍ന്നു നിന്ന തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിന്റെ 125 വര്‍ഷം പഴക്കമുള്ള പ്രധാന കെട്ടിടം ഇനി ഓര്മ മാത്രം. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരും, മുന്‍ എംഎല്‍എ കെ.പി.ആര്.ഗോപാലനും, കെ.പി.ആര്.രയരപ്പനും, സ്വാതന്ത്യ സമര സേനാനി കെ.മാധവനും, കെല്‍ട്രോണ്‍ സ്ഥാപകനായ കെ.പി.പി.നമ്പ്യാരും റിട്ട. ഡിജിപി ടി.വി.മധുസൂദനനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പഠിച്ച പൂമുഖത്തോട് കൂടിയ നാലുകെട്ട് നവീകരണത്തിനുവേണ്ടി കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റി. 1894 ല്‍ ഏഴോം സ്വദേശി മുത്തേടത്ത് മല്ലിശേരി കുബേരന് നമ്പൂതിരിപ്പാടാണ് മുത്തേടത്ത് ഹൈസ്കൂള്‍ സ്ഥാപിച്ചത്. ആദ്യം ചിറവക്കില്‍ ഇംഗ്ലിഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം പിന്നീടാണ് തളിപ്പറമ്പ് നഗരത്തിന് സമീപത്തേക്ക് മാറ്റുന്നത്. ആ കാലഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടം തന്നെയായിരുന്നു ഇതുവരെ ചില അറ്റകുറ്റപ്പണികളോടെ നില നിര്‍ത്തിയിരുന്നത്. നാലുകെട്ട് അതുപോലെ നിലനിര്‍ത്തണമെന്ന് സ്കൂള്‍ ഭരണസമിതിയിലെ…
Read Moreപാറക്കണ്ടി പവിത്രന് വധക്കേസ്; ആര്‍എസ്എസ് -ബിജെപി പ്രവർത്തകർ കുറ്റക്കാർ
തലശേരി: സിപിഎം പ്രവർത്തകനായ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് -ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടത്തി. തലശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദാണ് വിധി പറയുന്നത്. ആര്‍എസ്എസ് -ബിജെപി പ്രവർത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍ വീട്ടില്‍ സി.കെ. പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ.സി. അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളി പാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ.മഹേഷ് (38) എന്നിവരാണ് പ്രതികള്‍. നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് പിന്നീട് മരിച്ചു. പാല്‍വാങ്ങുന്നതിനായി വീട്ടില്‍ നിന്ന് പൊന്ന്യം നായനാർ റോഡിലേക്ക്…
Read Moreലെവൻമാർ പുലിയാണ് കെട്ടാ ! കണ്ണൂരിൽ തടവുകാർ ഒരുക്കിയ തിരക്കഥയിൽ ഏപ്രിൽ 24ന് സംഭവിച്ചത് !
റെനീഷ് മാത്യു ഏപ്രിൽ 24 ന് പുലർച്ചെ 4.50 ഓടെ റഫീക്കും ഷംസീറും അരുൺ കുമാറും അടുക്കളയിൽ ജോലിക്കായി എത്തി. ഇവരെ കൂടാതെ മൂന്നു തടവുകാരും ഉണ്ടായിരുന്നു അടുക്കളയിൽ. നാലു ഗുളിക പൊടിച്ച പൊടി റഫീക്ക് എടുത്തു. പൊടിക്കാത്ത ഒരു ഗുളിക ഷംസീർ പോക്കറ്റിലാക്കി. അര ലിറ്റർ പാലിൽ 10 പേർക്കുളള ചായ എടുക്കലായിരുന്നു ഇവരുടെ ആദ്യത്തെ ജോലി. ഗുളികയുടെ രുചി ചായയിൽ അരുചി സൃഷ്ടിക്കാതിരിക്കുവാൻ ചായയിൽ ഇടാൻ അടുക്കളയിലുണ്ടായിരുന്ന ഏലക്കായ പൊടിച്ചു. ഏലക്കായും ഗുളികപൊടിയും തമ്മിൽ മിക്സാക്കി. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസി. പ്രിസൺ ഓഫീസർമാരായ യാക്കൂബ്, ബാബു, താത്കാലിക വാർഡൻ പവിത്രൻ എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിനാൽ ഏലക്കായും ഗുളിക പൊടിയും ചായയിൽ കലർത്തി ജയിൽ ജീവനകാർക്ക് റഫീക്ക് തന്നെയാണ് കൊണ്ടുപോയി കൊടുത്തത്. ഗുളിക കലർത്തിയ ചായ അടുക്കളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് തടവുകാർക്കും കൊടുത്തു.…
Read Moreകാടുകാത്തവർ ഇനി നാടു കാക്കും; കേരള പോലീസിന് ഇത് പുതുചരിത്രം
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കാടു കാത്തവർ ഇനി നാടും കാക്കും. ഇന്നുരാവിലെ രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡ് ചരിത്രത്തിലേക്കാണ് ചുവടുവെച്ചത്. ഇതാദ്യായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റ് മുഖാന്തിരം കേരള പോലീസിൽ നിയമനം നൽകിയവരുടെ പാസിംഗ് ഒൗട്ട് പരേഡാണ് ഇന്ന് നടന്നത്. 24 പെണ്‍കുട്ടികളടക്കം 74 പേരാണ് ഇന്ന് സേനയുടെ ഭാഗമായത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും ഇതിലുണ്ട്.മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖല പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. രണ്ടു ബിരുദാനന്തര ബിരുദക്കാരും രണ്ട് പേർ ബിരുദവും ബിഎഡും ഉള്ളവരും ഏഴുപേർ ബിരുദധാരികളുമാണ്. ഒരാൾക്ക്…
Read Moreപിലാത്തറ കള്ളവോട്ട്; സിപിഎം പ്രവര്‍ത്തകരായ വനിതകളുടെ അറസ്റ്റ് ഫലപ്രഖ്യാപനത്തിന് ശേഷം മതിയെന്ന് നിർദേശം
തളിപ്പറമ്പ്: പിലാത്തറ കള്ളവോട്ട് സംഭവത്തിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകരായ വനിതകളുടെ അറസ്റ്റ് നടപടി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാത്രം മതിയെന്ന് ഉന്നതതല നിര്‍ദ്ദേശം. കാസര്‍ഗോഡ് നിയോജകമണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 30നാണ് മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ബൂത്തിലെ എല്ലാ രേഖകളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രം അറസ്റ്റ് നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസിന് ലഭിച്ച നിര്‍ദ്ദേശം.
Read Moreമട്ടന്നൂരിൽ “ഭിന്നശേഷി സൗഹൃദമില്ല’; സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയായ കണ്ണൂർ മട്ടന്നൂരിലെ ഭിന്നശേഷിക്കാരോട് കാട്ടുന്നത് കൊടുംക്രൂരത
ജിജേഷ് ചാവശേരി മട്ടന്നൂർ: സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയായി കണ്ണൂർ മാറിയിട്ടും മട്ടന്നൂരിലെ മിക്ക സർക്കാർ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് കയറിയെത്തണമെങ്കിൽ കടമ്പകൾ ഏറെ കടക്കണം. മിക്ക ഓഫീസുകളും മൂന്നും നാലും നിലകളിൽ പ്രവർത്തിക്കുന്നതാണ് ഭിന്നശേഷിക്കാരെ പ്രയാസത്തിലാക്കുന്നത്. ഭിന്നശേഷിക്കാർക്ക് പ്രയാസമില്ലാതെ എത്തിപ്പെടാനുള്ള സൗകര്യത്തോടെ വേണം ഓഫീസുകൾ പ്രവർത്തിക്കണമെന്നുണ്ടെങ്കിലും മട്ടന്നൂരിലെ പല ഓഫീസുകളും വാടക കെട്ടിടത്തിൽ മുകൾ നിലകളിലാണു പ്രവർത്തിക്കുന്നത്. നഗരസഭാ ഓഫീസിനു സമീപത്ത് പ്രവർത്തിക്കുന്ന ജില്ലാ ട്രഷറി, അമ്പലം റോഡിലെ സാമൂഹ്യനീതി ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, വാട്ടർ അഥോറിറ്റി ഓഫീസ്, പാലോട്ടുപള്ളിയിലെ കെഎസ്ഇബി ഓഫീസ് എന്നിവയെല്ലാം കെട്ടിടത്തിന്റെ മുകൾനിലയിലാണു പ്രവർത്തിക്കുന്നത്. ജില്ലാ ട്രഷറിയും സമൂഹ്യനീതി ഓഫീസും കെട്ടിടത്തിന്റെ മൂന്നാം നിലയിലും മറ്റു ഓഫീസുകൾ രണ്ടാം നിലകളിലുമാണു പ്രവർത്തിക്കുന്നത്. ഓഫീസുകൾ രണ്ടും മൂന്നും നിലകളിൽ പ്രവർത്തിക്കുന്നതിനാൽ ഭിന്നശേഷിക്കാരും വയോധികരും ഏറെ പ്രയാസമനുഭവിക്കുകയാണ്. കെട്ടിടത്തിൽ ലിഫ്റ്റോ, റാമ്പോ സ്ഥാപിക്കാതെയാണ്…
Read Moreലെവൻമാർ പുലിയാണ് കെട്ടാ ! കണ്ണൂർ ജയിൽ ചാടാൻ തടവുകാർ ഒരുക്കിയ തിരക്കഥ സിനിമാക്കഥയെ വെല്ലും; “ഏപ്രിൽ 24ന് എന്ത് സംഭവിച്ചുവെന്ന് നാളെ ….
റെനീഷ് മാത്യു ചെയ്ത കുറ്റകൃത്യത്തിന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പില്ല. ജാമ്യത്തിനായി പല തവണ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പ്രതികളിലൊരാൾക്ക് ജാമ്യം ലഭിച്ചെങ്കിലും ജാമ്യം നില്ക്കുവാൻ ആരെയും കിട്ടിയില്ല. വീട്ടുകാരും സ്വന്തക്കാരുമെല്ലാം ഉപേക്ഷിച്ച മട്ടായിരുന്നു. പിന്നെ അവർ മൂവരും തടവറയ്ക്കുള്ളിൽ നിന്നും പുറത്തു കടക്കുവാൻ തീരുമാനിച്ചു. പണി പാളിയെങ്കിലും അവർ ഒരുക്കിയ തിരക്കഥ സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്ന ചിത്രത്തിലെ ജയിൽചാട്ടത്തെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു കണ്ണൂർ ജില്ലാ ജയിലിൽ കഴിഞ്ഞ ഏപ്രിൽ 24ന് നടന്നത്. ഇ ബ്ലോക്കിൽ നടന്നത് കണ്ണൂർ ജില്ലാ ജയിലിലെ ഇ ബ്ലോക്കിലെ തടവുകാരായിരുന്നു മുഹമ്മദ് റഫീഖും അഷ്റഫ് ഷംസീറും അരുൺ കുമാറും. ഒരേ ബ്ലോക്കിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ ചങ്ങാതിമാരായി. തങ്ങൾ ചെയ്ത കുറ്റകൃത്യത്തിന് ഉടനെയൊന്നും ജാമ്യം ലഭിക്കില്ലെന്ന് മൂവരും ചങ്ങാത്ത സംഭാഷണത്തിനിടെ തിരിച്ചറിഞ്ഞു.…
Read More