മട്ടന്നൂർ: വിറ്റുതീരാതെ ബാക്കി വന്ന ടിക്കറ്റിൽ ലോട്ടറി വില്പനക്കാരനായ വയോധികന് 80 ലക്ഷം. ചാലോട് കൊളോളം മുണ്ടപറമ്പ് ഷീനാ നിവാസിൽ കെ.കെ. ശ്രീധരനെ (71) യാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഇന്നലെ നറുക്കെടുത്ത പിജി: 643588 -കെഎൻ 264 കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിലൂടെയാണ് ശ്രീധരൻ ലക്ഷാധിപതിയായത്. ചാലോട് ടൗണിലെ അനശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. ലോട്ടറി വിൽപ്പന നടത്തുന്ന ശ്രീധരൻ തീരാതെ ബാക്കി വരുന്ന ടിക്കറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്നത് പതിവാണ്. ഇന്നലെ വില്‍പനയ്ക്കെടുത്ത ടിക്കറ്റിൽ 20 എണ്ണം മിച്ചം വന്നതോടെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. വൈകുന്നേരം റിസൾട്ട് വന്നതോടെയാണ് തന്റെ കൈവശമുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നറിയുന്നത്. ഇന്നു രാവിലെ ഭാര്യക്കും പേരക്കുട്ടികൾക്കുമൊപ്പം കേരള ഗ്രാമീണ ബാങ്ക് ചാലോട് ശാഖയിൽ എത്തി ടിക്കറ്റ് കൈമാറുകയുമായിരുന്നു.മുമ്പ് ടെയ്ലറായിരുന്ന ശ്രീധരൻ ശാരീരിക പ്രയാസമുണ്ടായതിനെ തുടർന്നു ലോട്ടറി ഏജന്റാകുകയായിരുന്നു. 17 വർഷത്തോളമായി…
Read MoreCategory: Kannur
സാഹോദര്യവും സമഭാവനയും വളർത്താൻ നിലകൊളളുമെന്ന് അറയ്ക്കൽ ബീവി
കണ്ണൂർ: സാഹോദര്യം, മാനവികത, ക്ഷേമം, സുരക്ഷിതത്വം, പ്രകൃതിക്ഷോഭങ്ങളിലെ ഒത്തൊരുമിച്ച അതിജീവനം, പാരസ്പര്യം എന്നിവയ്ക്കായി നിലകൊള്ളുമെന്ന് അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി. സ്ഥാനമേറ്റെടുത്ത ഉടനെ നൽകിയ സന്ദേശത്തിലാണ് അറയ്ക്കൽ ബീവി ഇക്കാര്യം വ്യക്തമാക്കിയത്. നൂറ്റാണ്ടുകളായി ഈ നാട്ടിൽ നാഗരികതകളുടെ ഉത്ഥാനങ്ങൾക്കും പതനങ്ങൾക്കും സാക്ഷിയായ ഏറെക്കാലം രാഷ്ട്രീയ സാമൂഹിക അധികാര സ്ഥാനം അലങ്കരിക്കാനും നാടിനെ സേവിക്കാനും അനുഗ്രഹം ലഭിച്ച പൂർവിക പാരമ്പര്യമാണ് നമുക്കുള്ളത്. ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുഴുവൻ മനുഷ്യരോടും സമഭാവനയോടെ സഹവർത്തിച്ച ചരിത്രമാണ് അറക്കൽ രാജ കുടുംബത്തിന്റേത്. എല്ലാ ജീവജാലങ്ങളോടും നീതിയും ക്ഷേമവും മുൻ നിർത്തിയാണ് നമ്മുടെ നിലപാടുകൾ രൂപപ്പെട്ടിട്ടുള്ളത്. നേരത്തെ സ്ഥാനിയായിരുന്ന പരേതരായ ആദിരാജ സൈനബ് ആയിഷബി, ആദിരാജ ഫാത്തിമ മുത്ത് ബീവി എന്നിവർ തുടങ്ങിവെച്ച സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു കൊണ്ടുപോകും.…
Read Moreതളിപ്പറമ്പ് നഗരത്തിലെ മാലിന്യം ചുമക്കാൻ കീഴാറ്റൂരുകാർ; മലിനജലം ഒഴുകിയെത്തി മീനുകൾ ചത്തുപൊങ്ങുന്നു; പകര്‍ച്ച വ്യാധികള്‍ പടരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍
തളിപ്പറമ്പ്: കീഴാറ്റൂര്‍ തോട്ടില്‍ മാലിന്യം നിറഞ്ഞു. ഇതോടെ മീനുകള്‍ ചത്തു പൊങ്ങാൻ തുടങ്ങി. കടുത്ത ദുര്‍ഗന്ധവും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മലിന ജലം കിണറുകളിലേക്കൊഴുകിയെത്തി പകര്‍ച്ച വ്യാധികള്‍ പടരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.കീഴാറ്റൂരിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തളിപ്പറമ്പ് നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഒഴുകിയെത്തി അതിന്റെ ദുരിതം പേറാന്‍ വിധിക്കപ്പെട്ടവരായിരുന്നു കീഴാറ്റൂര്‍ ജനത. വര്‍ഷങ്ങളായി പ്രശ്ന പരിഹാരത്തിനു വേണ്ടി നടത്തിയ മുറവിളികള്‍ക്കു ശേഷം തളിപ്പറമ്പ് നഗരസഭ ഏതാണ്ട് ഒരുകോടിയിലേറെ ചെലവഴിച്ച് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചതോടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ചെറിയ രീതിയില്‍ പരിഹാരമായിരുന്നു. എന്നാല്‍ മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന ഖരമാലിന്യങ്ങള്ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ തോട്ടിലേക്ക് ഒഴുകിയെത്തിയ മലിന ജലം ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും തുറന്നു വിട്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ വരെ തെളിഞ്ഞ വെളളം ഒഴുകിയിരുന്ന തോട്ടില്‍ ഉച്ചക്കുശേഷമാണ് ദുര്‍ഗന്ധത്തോട് കൂടിയ മലിന ജലം ഒഴുകിയെത്താന്‍ തുടങ്ങിയത്.…
Read Moreപുതിയതെരുവിൽ സ്കൂട്ടറിൽ കടത്തുകയായിരുന്നു 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: പുതിയതെരുവിൽ 25 ലക്ഷം രൂപ വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 532 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയത്. ചിറക്കൽ പുതിയതെരു പള്ളി ക്വാർട്ടേഴ്സിൽ വാടകയ്ക്കു താമസിക്കുന്ന ടി. പി. റാസിം (25) ആണ് അറസ്റ്റിലായത്. പുതിയതെരു കേന്ദ്രീകരിച്ച് റാസിം മയക്കുമരുന്ന് വില്പന നടത്തുന്നതായി എക്സൈസ്സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, വി.കെ.ഷിബു, പി.എം.കെ.സജിത്ത് കുമാർ, സിഇഒ മാരായ രതീഷ് പുരുഷോത്തമൻ, ഉജേഷ്, രമിത്ത് , സുചിത്ര, ഡ്രൈവർ സീനിയർ ഗ്രേഡ് ഇസ്മായിൽ എന്നിവരും പ്രതിയെ പിടികൂടാനുള്ള സംഘത്തിലുണ്ടായിരുന്നു.
Read Moreരാഗേഷ് വരുമോ ഇല്ലയോ ! രാഗേഷിനെ തിരിച്ചെടുക്കുന്നതിൽ ഡിസിസിയിലും എതിർപ്പ്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറും കോൺഗ്രസ് വിമതനുമായ പി.കെ. രാഗേഷിനെ കോൺഗ്രസിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ ഡിസിസിയിൽ എതിർപ്പ്. രാഗേഷിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ പള്ളിക്കുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മണ്ഡലം കമ്മിറ്റി ഭാരവാഹികളിൽ ചിലർ കെ. സുധാകരനെ ചെന്നു കാണുകയും തങ്ങളുടെ എതിർപ്പ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരനോട് അടുപ്പം പുലർത്തുന്ന ഒരു ഡിസിസി ജനറൽ സെക്രട്ടറിയും കെപിസിസി അംഗവും എതിർപ്പുമായി രംഗത്തെത്തിയത്. രാഗേഷിനെ പാർട്ടിയിൽ തിരിച്ചെടുത്താൽ ചാലാട്, തളാപ്പ് ഭാഗങ്ങളിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയിട്ടുമുണ്ട്. പള്ളിക്കുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ പകുതി പ്രവർത്തകരും രാഗേഷ് തിരിച്ചുവരുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചവരാണ്. ഇതേതുടർന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഇന്നു വൈകുന്നേരം പള്ളിക്കുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി കോൺഗ്രസ്…
Read Moreധൈര്യമുണ്ടോ പോലീസേ..വന്ന് പിടിക്ക്… കള്ളന്റെ വെല്ലുവിളി; തളിപ്പറന്പിൽ കാര്യങ്ങൾ ഇങ്ങനെയാ
തളിപ്പറമ്പ്: കാര്‍ സ്റ്റേഷനില്‍ വയ്ക്കണം, മഴയെങ്ങാനും പെയ്താല്‍ അകത്തേക്ക് വെള്ളം കടക്കും, മൊഴി നല്‍കണം, ഇങ്ങനെ ചില ബുദ്ധിമുട്ടുകളുണ്ട്, കേസ് വേണോ…? കാറിന്റെ ചില്ല് തകര്‍ക്കപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തുന്നവരോട് ചില പോലീസുകാരുടെ നയതന്ത്ര ഇടപെടല്‍ ഇങ്ങനെയാണ്. പോയതോ പോയി, ഇനി അതിന്റെ പേരില്‍ ചുറ്റിത്തിരിയാന്‍ വയ്യ. പരാതിക്കാരന് തകര്‍ന്ന കാറുമായി സ്ഥലംവിടും. പോലീസിന് ദീര്‍ഘനിശ്വാസം. തളിപ്പറമ്പില്‍ തുടര്‍ന്നുവരുന്ന കാർ തകര്‍ക്കല്‍ കവര്‍ച്ചകള്‍ കൊണ്ട് പൊറുതിമുട്ടിയതോടെയാണ് പോലീസ് ഈയൊരുമാര്ഗം സ്വീകരിച്ചത്. പരാതികള്‍ പരമാവധി മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതാണ് മറ്റൊരു ഗുട്ടന്‍സ്. തളിപ്പറമ്പ് നഗരം ഇരുട്ടു വീണാൽ അരാജകത്വത്തിന്റെ പിടിയിലമരുന്ന കാഴ്ച്ചയാണിപ്പോള്‍. എന്തൊക്കെ നിയമലംഘനങ്ങള്‍ നടത്തിയാലും ആരും ചോദിക്കാന്‍ വരില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. സ്വന്തം വാഹനത്തില്‍ നഗരത്തിലെത്തി ഷോപ്പിംഗ് നടത്തി സമാധാനമായി വീട്ടിലേക്ക് തിരിച്ചുപോകാമെന്ന വിചാരം ആര്‍ക്കുമില്ല. കാറിനകത്ത് ഒരു സാധനവും സുരക്ഷിതമല്ല. ജനുവരി…
Read Moreയുവാവിനെ സ്ത്രീയോടൊപ്പം നിർത്തി ഫോട്ടോയെടുത്ത് ഭീഷണിയും കവർച്ചയും; പ്രതി പോലീസ് കസ്റ്റഡിയിൽ
കൂത്തുപറമ്പ്: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് പണം കവരുകയും സ്ത്രീയോടൊപ്പം നിർത്തിയെടുത്ത ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണ മോതിരം കൈക്കലാക്കുകയും ചെയ്തുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തലശേരി പാലയാട് രജീഷ് നിവാസിൽ എം.കെ.റനീഷി (28) നെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസു മജിസ്ട്രേട്ടു കോടതിയുടെ അനുമതി പ്രകാരം കൂത്തുപറമ്പ് എസ് ഐ പി.റഫീഖ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ ചോദ്യം ചെയ്ത് നടത്തിയ തെളിവെടുപ്പിൽ കേസിലെ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത സ്വർണ മോതിരം തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ജ്വല്ലറിയിൽ വില്പന നടത്തിയതായിരുന്നു മോതിരം.ഈ മാസം 22ന് കൂത്തുപറമ്പ് മൂന്നാംപീടികയിലെ വാടക വീട്ടിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലശേരി സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ ശേഷം മുറിയിൽ പൂട്ടിയിടുകയും സ്ത്രീയോടൊപ്പം നിർത്തിയെടുത്ത ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന്…
Read Moreവിശ്വാസികൾക്കിത് കഠിനമേറിയ റംസാൻ; കേരളത്തിൽ 14 മണിക്കൂർ ദൈർഘ്യം!
മുക്കം : പുണ്യമാസമായ റംസാനിന് ഇത്തവണ ദൈർഘ്യമേറെ. ഈ വർഷത്തെ റംസാനിലെ പകലിന് കേരളത്തിൽ 14 മണിക്കൂറാണ് ദൈർഘ്യം.നോമ്പ് ആരംഭിക്കുന്നതിന്റെ അടയാളമായി വിശ്വാസികൾ കണക്കാക്കുന്ന സുബഹ് ബാങ്ക് പുലർച്ചെ 4.46 നാണ്. അസ്തമയത്തിൽ നോമ്പ് തുറക്കുന്ന മഗ്രിബ് ബാങ്ക് സമയം വൈകുന്നേരം 6.44നുമാണ്. ഇത് പിന്നീട് റംസാൻ അവസാനത്തിലെത്തുമ്പോൾ സുബഹ് 4.39ൽ തുടങ്ങി മഗ്രിബ് 6.51 വരെയെത്തും. കടുത്ത വേനലിൽ ദൈർഘ്യമേറിയ പകലിലെ റംസാൻ ഏറെക്കാലങ്ങൾക്ക് ശേഷമാണെന്ന് പൂർവികർ പറയുന്നു. റംസാനിൽ ഏറ്റവുമധികം ദൈർഘ്യമുള്ള നോമ്പ് ഇത്തവണ ഡൻമാർക്കിലേതും സ്വീഡനിലേതുമാണ്. ഇവിടെ 21 മണിക്കൂറാണ് . ഏറ്റവും കുറവ് ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയിലും ഒന്‍പതര മണിക്കൂർ. നെതർലൻഡ്സിലും ബെൽജിയത്തിലും പതിനെട്ടര മണിക്കൂറും സ്പെയിനിലും ജർമ്മനിയിലും പതിനാറര മണിക്കൂറുമാണ് ദൈർഘ്യം.അമേരിക്ക, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ 16 മണിക്കൂറും ഓസ്ട്രേലിയയിൽ 10 മണിക്കൂറും ബ്രസീലിൽ 11 മണിക്കൂറുമാണ് ഈ വർഷത്തെ…
Read Moreകല്യോട്ട് സംഘർഷം തുടരുന്നു; സുരക്ഷ ശക്തമാക്കി; മുഖം നോക്കാതെ കർശന നടപടിയെന്ന് പോലീസ്
കല്യോട്ട്(കാസർഗോഡ്): കല്യോട്ട് തുടർച്ചയായി അരങ്ങേറുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടതിനെ തുടർന്ന് അരങ്ങേറുന്ന സംഘർഷാവസ്ഥയാണ് കഴിഞ്ഞദിവസങ്ങളിൽ രൂക്ഷമായത്. തിങ്കളാഴ്ച രാത്രി കോൺഗ്രസ് അധീനതയിലുള്ള യുവജന വാദ്യകലാസംഘം ഓഫീസ് ഒരു സംഘം തകർത്തിരുന്നു. വൈകുന്നേരം പ്രതിഷേധം യോഗം കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് പരാതിപ്പെട്ടു. പോലീസ് അനുമതിയില്ലാതെ സിപിഎം പ്രതിഷേധയോഗം നടത്തിയതിനുൾപ്പെടെ ഏഴു കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തു.ഞായറാഴ്ച രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞിരുന്നു. കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ദീപു കൃഷ്ണന്റെ വീടിനുനേരെയാണ് രാത്രി പതിനൊന്നോടെ അക്രമികൾ സ്റ്റീൽ ബോംബ് എറിഞ്ഞത്.…
Read Moreപഴശി ടൂറിസ്റ്റ് കേന്ദ്രത്തിൽ കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ നോക്കുകുത്തിയാകുന്നു
മട്ടന്നൂർ: പഴശി ടൂറിസ്റ്റ് കേന്ദ്രത്തിൽ കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ ഉദ്ഘാടനം നടത്താതെ നോക്കുകുത്തിയാകുന്നു. ഒരുവർഷം മുമ്പ് നിർമാണം പൂർത്തിയായ കെട്ടിടങ്ങളാണ് അടഞ്ഞുകിടക്കുന്നത്. പഴശി അണക്കട്ടിനോട് ചേർന്നാണ് ജലസേചന വകുപ്പ് നാലു കെട്ടിടങ്ങൾ നിർമിച്ചത്. ഓഫീസും ക്വാർട്ടേഴ്സുകളുമായി പ്രവർത്തിക്കുന്നതിനാണ് കഴിഞ്ഞവർഷം ടൂറിസ്റ്റ് കേന്ദ്രത്തിൽ കെട്ടിടം നിർമിച്ചത്. ചോർന്നൊലിക്കുന്ന പഴശി ജലസേചന പദ്ധതിയുടെ സെക്ഷൻ ഓഫീസ് സബ് ഓഫീസ് ഒരു കെട്ടിടത്തിലാക്കുന്നതിനാണ് ഒരു നില കോൺക്രീറ്റ് കെട്ടിടം പണിതത്. ജീവനക്കാർക്ക് താമസിക്കുന്നതിനാണ് ക്വാർട്ടേഴ്സുകളും നിർമിച്ചത്. നിർമാണം പൂർത്തിയായെങ്കിലും കെട്ടിടത്തിൽ വൈദ്യുതീകരണം നടത്താത്തതാണ് ഓഫീസും ക്വാർട്ടേഴ്സും പ്രവർത്തിപ്പിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. വൈദ്യുതീകരണം നടത്തുന്നതിന് പല തവണ ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും പ്രവൃത്തി ആരും ഏറ്റെടുക്കാത്തതാണ് വൈകുന്നത്. ഓഫീസും ക്വാർട്ടേഴ്സുകളും നിർമിക്കുന്നതിനൊപ്പം മറ്റു പല പ്രവൃത്തികൾക്കുമായി ഏഴു കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. കെട്ടിടം നിർമിച്ചതിന് ശേഷം തുറന്നു പ്രവർത്തിക്കാതെയിടുന്ന നിരവധി സംഭവങ്ങളുണ്ടെങ്കിലും…
Read More