വ​യ​ല്‍​ക്കി​ളി നേ​താ​വി​ന്‍റെ വീട് ആക്രമിക്കുകയും  ഭാ​ര്യ​യ്ക്ക് മ​ർ​ദ​നം ഏൽക്കുകയും ചെയ്ത സംഭവം: ഒ​ൻ​പ​തു​പേ​ർ​ക്കെ​തി​രേ കേ​സ്; സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ​തി​രേ​യും കേ​സ്

ത​ളി​പ്പ​റ​മ്പ്: വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ വീ​ട് അ​ക്ര​മി​ച്ച് ഭാ​ര്യ​യെ പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട ഒ​ന്‍​പ​തു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. സു​രേ​ഷി​ന്‍റെ ഭാ​ര്യ ല​ത​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് അ​ര്‍​ജു​ന്‍, അ​ക്ഷ​യ്, സ​ജി​ന്‍ വി​മ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ നേ​താ​വ് വി.​ഗീ​ത​യു​ടെ പ​രാ​തി​യി​ല്‍ സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍, മ​ക​ന്‍ സ​ഫ്ദ​ര്‍, സ​ഹോ​ദ​ര​ന്‍ ര​തീ​ഷ്, മ​നോ​ഹ​ര​ന്‍, ദി​ലീ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സ്.

ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​തി​ന്റെ വെ​ബ്കാ​സ്റ്റി​ങ്ങ് വീ​ഡി​യോ സു​രേ​ഷ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഒ​രു​സം​ഘം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സു​രേ​ഷി​ന്റെ വീ​ട് വ​ള​ഞ്ഞ് അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related posts