ക​ണ്ണൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മം; ക​ള്ള​വോ​ട്ട് ചെ​യ്ത ബൂ​ത്തു​ക​ളു​ടെ ലി​സ്റ്റു​മാ​യി കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ വ്യാ​പ​ക​മാ​യ ക​ള്ള​വോ​ട്ടും അ​ക്ര​മ​വും ന​ട​ത്തി​യ​താ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം ബൂ​ത്ത് ഉ​ൾ​പ്പെ​ടെ 97 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തു.

മ​ട്ട​ന്നൂ​ർ ക​യ​നി​യി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​വാ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും വീ​ടു​ക​ൾ​ക്ക് നേ​രെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​യു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്പോ​ൾ പോ​ലീ​സു​കാ​ർ കാ​ഴ്ച​ക്കാ​രാ​യും ക​ള്ള​വോ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ചെ​യ്യു​ന്പോ​ൾ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കു​കു​ത്തി​ക​ളാ​യും നി​ൽ​ക്കു​ക​യാ​ണ്.

കു​റ്റ്യാ​ട്ടൂ​ർ, മു​ഴ​ക്കു​ന്ന്, ന​രി​ക്കോ​ട്, പ​യ്യ​ന്നൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, ചെ​റു​കു​ന്ന്, മ​ട്ട​ന്നൂ​ർ ക​യ​നി, ധ​ർ​മ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മ​ട്ട​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ധ​ർ​മ​ടം, ഇ​രി​ക്കൂ​ർ, പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. ബൂ​ത്തു​ക​ൾ തി​രി​ച്ചു​ള്ള ക​ണ​ക്കും സു​ധാ​ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തു​വി​ട്ടു.

Related posts