കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്ത പോളിംഗ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരം. അക്രമസംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കിയത് മിക്കയിടങ്ങളിലും പോളിംഗ് വ്യാപകമായി വൈകുന്നതിന് ഇടയായി. രാവിലെ 11.45 വരെ 30.69 ശതമാനം വോട്ട് കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ രേഖപ്പെടുത്തി. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. 34.05 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. വടകര ലോക്സഭാ മണ്ഡലത്തിലെ കൂത്തുപറന്പ് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 29.04 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ തളിപ്പറന്പ് നിയോജകമണ്ഡലത്തിൽ 32.54 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 29.65 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് നില. വോട്ടെടുപ്പ് രാവിലെ ഏഴോടെ ആരംഭിച്ചെങ്കിലും ജില്ലയിലെ നൂറോളം ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ…
Read MoreCategory: Kannur
സംസ്ഥാനത്ത് പോളിംഗിനിടെ മൂന്നു പേർ കുഴഞ്ഞു വീണ് മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നു പേർ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കണ്ണൂർ ചൊക്ലിയിൽ മാറോളിൽ സ്വദേശി വിജയ (62) ആണ് മരിച്ചത്. രാമവിലാസം സ്കൂളിൽ വോട്ടു ചെയ്യാൻ നിൽക്കവെയാണ് വീണത്. പത്തനംതിട്ടയിൽ റാന്നി വടശേരിക്കരയിൽ ചാക്കോ മത്തായി (66) ആണ് മരിച്ചത്. പേഴുംപാറ ഡിപിഎം സ്കൂളിലെ 178-ാം നന്പർ ബൂത്തിലായിരുന്നു സംഭവം. കൊല്ലം കിളിക്കല്ലരൂരിലെ മണി(63)യുടെ മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്. പോളിംഗ് ഓഫീസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Moreകണ്ണൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബോംബ് കണ്ടെത്തി; മദ്യവേട്ടയ്ക്കെത്തിയ പോലീസാണ് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തത്
കണ്ണൂർ: എടക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ബോംബുകൾ കണ്ടെത്തി. എടക്കാട് യുപി സ്കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് രണ്ടു ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. പുലർച്ചെ നാലോടെ എത്തി പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
Read Moreമാവോവാദി ഭീഷണിയുള്ള ബൂത്തുകളിൽ സിആർപിഎഫ് കമാൻഡോ; ഇരിട്ടിയിൽ അഞ്ച് കന്പനി കേന്ദ്രസേന
ഇരിട്ടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സംഘര്‍ഷ സാധ്യതയ്ക്കൊപ്പം മാവോയിസ്റ്റ് ഭീഷണികൂടി കണക്കിലെടുത്താണ് മുന്‍പെങ്ങും ഇല്ലാത്ത വിധം സേനാ വിന്യാസം നടത്തുന്നത്. 1500 പോലീസുകാരാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ മേഖലയില്‍ ഉണ്ടാവുക. സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവ ഉള്‍പ്പെടെ 5 കമ്പനി കേന്ദ്രസേനയും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും അധികമായി ഉണ്ടാവും. തോക്ക്, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി 25 ഗ്രൂപ്പ് പട്രോളിംഗ് യൂണിറ്റുകളും 15 ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും 24 മണിക്കൂറും റോന്തു ചുറ്റും. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന 29 ബൂത്തുകളില്‍ നാലുവീതം സിആര്‍പിഎഫ് കമാൻഡോകളെയാണ് വിന്യസിക്കുക. ഇവര്‍ക്കൊപ്പം ലോക്കല്‍ പോലീസും ഉണ്ടാവും.തണ്ടര്‍ബോൾട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക നീരീക്ഷണവും ഉണ്ടാകും. തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമാക്കാന്‍ പയ്യന്നൂരില്‍ കനത്ത സുരക്ഷ. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 93 ബൂത്തുകളും…
Read Moreചന്ദ്രന്റെ സ്വാഭാവിക മരണം കൊലപാതകമായി; പ്രതിയെ കുടുക്കിയത് സിഐ അനിൽ കുമാറിന്റെ അന്വേഷണ മികവ്
തളിപ്പറമ്പ്: വെറും സ്വഭാവിക മരണമായി എഴുതിതള്ളപ്പെടുമായിരുന്ന ബക്കളത്തെ എ.വി.ചന്ദ്രന്റെ ദുരൂഹമരണത്തിന് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ തുമ്പുണ്ടാക്കിയത് സിഐ എ.അനില്‍കുമാറിന്റെ അന്വേഷണമികവ്. സംഭവസ്ഥലം പരിശോധിച്ചപ്പോള്‍ തന്നെ മരണത്തിലെ ദുരൂഹത സിഐക്ക് ബോധ്യപ്പെട്ടിരുന്നു. ശരീരത്തില്‍ നിന്ന് ഉരിഞ്ഞുമാറിയ മുണ്ടും മൃതദേഹത്തിന്റെ കിടപ്പും ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ചന്ദ്രന്റെ കൈയിലുണ്ടായിരുന്ന ഒരുപവന്റെ മോതിരം, മൊബൈല്‍ ഫോണ്‍, അയ്യായിരം രൂപയടങ്ങിയ പഴ്സ് എന്നിവ നഷ്ടപ്പെട്ടതുകൂടിയായതോടെ മരണത്തിന് പിന്നില്‍ മറ്റൊരാളുടെ സാന്നിധ്യം പോലീസ് ഉറപ്പിച്ചു. 9.45 ന് ചന്ദ്രനെ ഇവിടെ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനെയാണ് പോലീസ് ആദ്യം തെരഞ്ഞത്. രാത്രിയില്‍ മാത്രം ഓട്ടോയെടുക്കുന്ന ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് മുഹമ്മദിന്റെ പങ്ക് വ്യക്തമായത്. പോലീസ് ഇയാളെ അന്വേഷിക്കുന്നതിനിടയില്‍ രണ്ട് തവണ മോഷ്ടിച്ച മൊബൈല്‍ ഓണ്‍ചെയ്തപ്പോള്‍ വിളക്കന്നൂരിലും നടുവിലിലും ടവര്‍ ലൊക്കേഷന്‍ കിട്ടുകയും ചെയ്തു. പോലീസ് തന്നെ സംശയിക്കുന്നതായി മനസിലാക്കിയ മുഹമ്മദ് ഒളിവില്‍ തുടരുകയായിരുന്നു. വിഷുദിവസം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്ക്…
Read Moreകെ.സുധാകരനും പി.ജയരാജനും സി.കെ.പദ്മനാഭനും സ്വന്തം വോട്ട്
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരനും ബിജെപി സ്ഥാനാർഥി സി.കെ.പദ്മനാഭനും തങ്ങൾക്കു തന്നെ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടെങ്കിലും എൽഡിഎഫ് സ്ഥാനാർഥിക്ക് പി.കെ. ശ്രീമതിക്ക് ഇതിനുള്ള അവസരമില്ല. കെ. സുധാകരൻ കണ്ണൂർ എംടിഎൻ സ്കൂളിൽ വോട്ടുചെയ്യുന്പോൾ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ ചെറുതാഴം ഗവ.എഎൽപി സ്കൂളിലാണു പി.കെ.ശ്രീമതിയുടെ വോട്ട്. ബിജെപി സ്ഥാനാർത്ഥി സി.കെ.പദ്മനാഭൻ അഴീക്കോട് അക്ലിയത്ത് എൽപി സ്കൂളിൽ വോട്ടു ചെയ്യും. വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനും തനിക്കു തന്നെ വോട്ടു ചെയ്യാം. പാട്യം കോങ്ങാറ്റ എൽപി സ്കൂളിലാണ് ജയരാജന് വോട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്കൂളിലും മന്ത്രിമാരായ ഇ.പി.ജയരാജൻ അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിലും കെ.കെ.ശൈലജ പഴശി വെസ്റ്റ് യുപി സ്കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ.എൽപി സ്കൂളിലും എ.കെ.ശശീന്ദ്രൻ ചൊവ്വ ധർമസമാജം യുപിയിലും വോട്ട് രേഖപ്പെടുത്തും. സിപിഎം…
Read Moreകേരള ജനത അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവർ; വടിവാളുകണ്ട് തലകുനിച്ചു നിൽക്കുന്നവരെന്ന് സംവിധായകന് അലി അക്ബര്‍
പയ്യന്നൂര്‍: അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഒരു ജനതയാണു കേരളത്തിലുള്ളതെന്നും അവര്‍ വടിവാളും കത്തിയും പേടിച്ചു തല കുനിച്ചു നില്‍ക്കുകയാണെന്നും സിനിമാ സംവിധായകനും ബിജെപി നേതാവുമായ അലി അക്ബര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നു രാവിലെ പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനതക്ക് ഇവരെ ഭയമാണ്. പേടിച്ചിട്ടാണു ജനങ്ങള്‍ മൗനംപാലിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കരച്ചിലുയരുകയാണ്.എന്താണിവര്‍ക്ക് അയ്യപ്പനോടിത്ര ദേഷ്യം. അയ്യപ്പനെ മുഖത്തു നോക്കാത്ത വ്യക്തിയാണു പിണറായി വിജയന്. പെണ്ണുങ്ങള് കേറാനുണ്ടോ കേറാനുണ്ടോ എന്നു വിളിച്ചു ചോദിച്ചിട്ടും ആരും വന്നില്ല. ശബരിമലയില്‍ വിമാനത്താവളമുണ്ടാക്കാനായി മുന്നോട്ടുവന്ന ലോബിയോടുള്ള പ്രേമമാണു പിണറായിക്കെന്നും അദ്ദേഹം ആരോപിച്ചു. കെ.രമേശന് അധ്യക്ഷത വഹിച്ചു. കെ.ജയപ്രകാശ്, പി.ആര്.സുനില്‍കുമാര്‍, പ്രഭാകരന് കടന്നപ്പള്ളി, എ.കെ.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Read Moreശിവപുരത്ത് വാഹനങ്ങൾ കത്തിനശിച്ച സംഭവം;പോലീസ് അന്വേഷണം തുടങ്ങി
മട്ടന്നൂർ: ശിവപുരത്ത് ദുരൂഹ സാഹചര്യത്തിൽ വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലൂർ സ്വദേശി കെ.റഷീദിന്റെ ഉടമസ്ഥതയിലുള്ള ലുവി എർത്ത് മൂവേർസിന്റെ മിനിലോറിയും ഹിറ്റാച്ചിയുമാണ് കത്തി നശിച്ചത്. ജോലി കഴിഞ്ഞതിന് ശേഷം വ്യാഴാഴ്ച രാത്രി ശിവപുരം – മാലൂർ റോഡിൽ ലക്ഷം വീട് കോളനിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടതായിരുന്നു ലോറിയും ഹിറ്റാച്ചിയും. ഇന്നലെ പുലർച്ചെ മൂന്നരയോടെ വാഹനം കാത്തുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവരാണ് ഫയർഫോഴ്സിലും മാലൂർ പോലീസിലും വിവരം നൽകിയത്. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗമാണ് തീയണച്ചത്. മിനി ലോറിയിൽ കയറ്റി വച്ചതായിരുന്നു ഹിറ്റാച്ചി. ഇരുവാഹനങ്ങളും ഭാഗികമായി കത്തി നശിച്ചു. നിർത്തിയിട്ട സ്ഥലത്ത് നിന്നു ലോറി റോഡിലേക്ക് മാറ്റിയ നിലയിലായിരുന്നു. വാഹനങ്ങൾ കത്തിയതാണോ കത്തിച്ചതാണോയെന്നു അറിയില്ലെന്നും പോലീസിൽ പരാതി നൽകിയതായും ഉടമ റഷീദ് പറഞ്ഞു. വാഹനങ്ങൾ നിർത്തിയിട്ട പ്രദേശത്തുള്ള സിസിടിവി…
Read Moreഉറങ്ങുമ്പോൾ കാലിൽ ചവിട്ടുക, മുഖത്തടിക്കുക, മുഖത്തു തുപ്പുക; കണ്ണൂരിൽ അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ കുട്ടികളുടെ മാതാവ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
കണ്ണൂർ: പഴകിയതാണെന്ന് പറഞ്ഞ് ചട്ടിയിലിരുന്ന കറി അച്ഛൻ അമ്മയുടെ മുഖത്തേക്ക് ഒഴിച്ചപ്പോഴാണ് 12 വയസുകാരൻ ഓടിയെത്തിയത്. മദ്യലഹരിയിലായിരുന്ന അയാൾ കലിപ്പ് തീർത്തത് പിന്നെ മകനോടായിരുന്നു. അമ്മയെ മർദിക്കുന്നത് തടയാനെത്തിയ 12 വയസുകാരനെ അയാൾ കാലിൽ തൂക്കിയെടുത്ത് എറിഞ്ഞു. എന്നിട്ടും കലി തീരാതെ കൈയിൽ പിടിച്ച് തിരിച്ച് ഒടിച്ചു. ഇതിനിടയിൽ എത്തിയ എട്ടുവയസുകാരിയെ പിടിച്ച് നിലത്തെറിഞ്ഞു… കുട്ടികളുടെയും യുവതിയുടെയും നിലവിളി കേട്ട് നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്നാണ് ഇയാളെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കെതിരേ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. അഴീക്കോട് സ്വദേശിയായ 41 കാരൻ മക്കളെ മർദിക്കുന്നത് പതിവായിരുന്നു. രാവിലെ മത്സ്യം പിടിക്കാൻ വള്ളത്തിൽ പോകുന്ന ഇയാൾ തിരികെ മദ്യലഹരിയിലായിരുന്നു പതിവായി വീട്ടിലേക്ക് എത്തിയിരുന്നത്. വീട്ടിലെത്തിയാൽ തുടങ്ങും കുട്ടികളെ മർദിക്കാൻ. കുട്ടികളുടെ കൈ പിടിച്ച് തിരിക്കുക, മുഖത്ത് കാർക്കിച്ച് തുപ്പുക, മുഖത്തടിക്കുക തുടങ്ങിയവ ഇയാളുടെ…
Read Moreകൂത്തുപറന്പിൽ വൈദ്യുത തൂണിൽ കാമറ; ദുരൂഹത, പോലീസ് അന്വേഷണം തുടങ്ങി
കൂത്തുപറമ്പ്: ദുരൂഹ സാഹചര്യത്തിൽ വൈദ്യുത തൂണിൽ കാമറ സ്ഥാപിച്ച നിലയിൽ കണ്ടെത്തി. കരേറ്റക്ക് സമീപം പതിമൂന്നാം മൈലിൽ റോഡരികിലെ വൈദ്യുത തൂണിലാണ് ഇന്നലെ രാത്രി കാമറ സ്ഥാപിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കൂത്തുപറമ്പ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി കാമറ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിദഗ്ദ പരിശോധനക്ക് കാമറ സൈബർ സെല്ലിനു കൈമാറുമെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും എസ്ഐ പി.റഫീഖ് പറഞ്ഞു.
Read More