പയ്യന്നൂർ: ഏഴിമലയിൽ വീടിന്റെ വരാന്തയിൽ സീലുകൾ പതിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്ന് പ്രദേശവാസികളും വീട്ടുകാരും. ചെരിച്ചിലിലെ കൊയിലേരി സരോജിനിയുടെ വീട്ടു വരാന്തയിലാണ് മൂന്നു സീലുകൾ പതിച്ച നിലയിൽ ഇന്നലെ രാത്രി എട്ടോടെ കണ്ടെത്തിയത്. ഇംഗ്ലീഷ് അക്ഷരങ്ങളായ എം, എ എന്നീ അക്ഷരങ്ങളാണ് ഒരു സീലിൽ വ്യക്തമായി കാണാൻ പറ്റിയത്.മറ്റൊരു സീലിൽ 2019 എന്നും കാണുന്നു. രാത്രിയിൽ നിലം തുടച്ചു വൃത്തിയാക്കുന്നതിനിടയിലാണ് മുൻവാതിലിനു മുന്നിലുള്ള ടൈലിൽ സീലുകൾ പതിച്ചതായി കണ്ടെത്തിയത്. രണ്ടരയിഞ്ച് വലിപ്പമുള്ള സീലിന്റെ മറ്റു ഭാഗങ്ങൾ നിലം തുടയ്ക്കുമ്പോൾ മാഞ്ഞു പോയതാണെന്ന് സരോജിനി പറയുന്നു. നേവൽ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചിരിക്കുന്ന ചെരിച്ചിൽ ഹരിജൻ കോളനിയിലുള്ളതാണ് സീലുകൾ പതിച്ചതായി കണ്ടെത്തിയ വീട്. വീട്ടു വരാന്തയിൽ സീൽ പതിച്ചതായി കണ്ടെത്തിയ സംഭവം സരോജിനി പോലീസിൽ അറിയിച്ചിട്ടുണ്ട്.
Read MoreCategory: Kannur
കണ്ണൂർ കളക്ടറേറ്റിലെ “ജീർണിച്ച കാഴ്ച’ അധികാരികൾ കണ്ടു ; ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യും
കണ്ണൂർ: കളക്ടറേറ്റിലെ രണ്ടാം ഗേറ്റിനു സമീപമുള്ള ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനം. കഴിഞ്ഞ ദിവസം രാഷ്ട്രദീപിക ഇതു സംബന്ധിച്ച വാർത്ത നൽകിയിരുന്നു. വിവിധ വകുപ്പുകളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വാഹനങ്ങളാണ് ലേലം ചെയ്യുക. തെരഞ്ഞെടുപ്പിന്റെ പ്രത്യേക ജോലികൾക്കായി ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിലുള്ളതിനാൽ ഇവർ തിരിച്ചെത്തുന്നതോടെ ലേലം ചെയ്യാനുള്ള നടപടിയെടുക്കും. സർക്കാരിന്റെ പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്നതിനോ വിൽപ്പന നടത്തുന്നതിനോ നിരവധി കടന്പകൾ നിലനിൽക്കുന്നത് കാരണമാണ് ലേല നടപടികൾ വൈകുന്നതെന്ന് എഡിഎം മുഹമ്മദ് യൂസഫ് പറഞ്ഞു. ധനകാര്യവകുപ്പിന്റെ കീഴിലുള്ള ദേശീയ സന്പാദ്യപദ്ധതിയുടെ കാർ വർഷങ്ങളായി കളക്ടറേറ്റിനുള്ളിൽ തുരുന്പെടുത്ത് കിടക്കുകയാണ്. പിഡബ്ല്യുഡിയുടെ മെക്കാനിക്കൽ വിഭാഗത്തിന്റെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. വാഹനം ലേലം ചെയ്യുന്നതിന് ദേശീയ സന്പാദ്യ വകുപ്പിന്റെ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. രണ്ടു തവണ ലേലം നിശ്ചയിച്ചിരുന്നുവെങ്കിലും വാങ്ങാൻ ആളില്ലാത്തതിനാൽ നീണ്ടുപോവുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.ഒടുവിൽ ഈ വാഹനം സ്ക്രാപ്പിന് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.…
Read Moreവർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം; സെന്റ് മേരീസ് നഗറിൽ അപ്രോച്ച് റോഡ് യാഥാർഥ്യമായി
ആലക്കോട്: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലക്കോട് സെന്റ് മേരീസ് നഗറിലെ അപ്രോച്ച് റോഡ് യാഥാർഥ്യമായി. ആലക്കോട് പുഴയ്ക്ക് കുറുകെ സെന്റ് മേരീസ് നഗറിൽ കോൺക്രീറ്റ് പാലം പണിതിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് യാഥാർഥ്യമാകാത്തതിനെ തുടർന്ന് പാലം കൊണ്ടുള്ള ഉപകാരമില്ലാതെ കഴിയുകയായിരുന്നു ജനങ്ങൾ. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ലക്ഷങ്ങൾ ചെലവഴിച്ച് പാലം പണിതത്. വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് യാഥാർഥ്യമാകാത്തതിനെത്തുടർന്ന് നാട്ടുകാരിൽ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണു പഞ്ചായത്ത് റോഡ് ഏറ്റെടുക്കുന്നത് വേഗത്തിലാക്കിയത്. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് ഇരുവശത്തും 50 മീറ്റർ ടാറിംഗ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി. റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിർമാണം ഇപ്പോൾ പുരോഗമിക്കുകയാണ്. സെന്റ് മേരീസ് നഗറിലെ അപ്രോച്ച് റോഡ് പൂർണമായും ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഫലമണിയുക. ആലക്കോട് ടൗണിലേക്ക് പ്രദേശവാസികൾക്ക് ഇതുവഴി വളരെ വേഗമെത്താമെന്നത്…
Read Moreഅധികാരത്തിൽ വന്നാൽ കെ.സുധാകരൻ എംപി മാത്രമായിരിക്കില്ലെന്ന് ചെന്നിത്തല
കേളകം: കെ. സുധാകരൻ ജയിക്കുകയും യുപിഎ അധികാരത്തിൽ വരികയും ചെയ്താൽ സുധാകരൻ എംപി മാത്രമായിരിക്കില്ലെന്ന് രമേശ് ചെന്നിത്തല. കേളകത്ത് നടന്ന കോൺഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയം മനുഷ്യ നിർമിതമാണെന്നു പറഞ്ഞവർക്ക് മാനസിക പ്രശ്നമാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ തല അടിയന്തരമായി പരിശോധിക്കണമെന്നും ഇങ്ങനെയൊരു സർക്കാർ നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ തറക്കല്ലിട്ട പരിപാടികൾ ഉദ്ഘാടനം ചെയ്യുകയല്ലാതെ മൂന്നു വർഷത്തിനിടയ്ക്ക് എന്തു പരിപാടിയാണ് സർക്കാർ നടപ്പാക്കിയതെന്ന് പിണറായി പറയണം. യുഡിഎഫിനും കോൺഗ്രസിനുമെതിരേ പറഞ്ഞാൽ രാഹുൽ ഗാന്ധി മറുപടി പറയില്ല. പക്ഷെ കേരളത്തിലെ കോൺഗ്രസുകാർ അതിന് തക്കതായ മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ജോസഫ് അധ്യക്ഷനായിരുന്നു. സണ്ണി ജോസഫ് എംഎൽഎ, വി.കെ. നാരായണൻ, തോമസ് വർഗീസ്, ജോർജ്കുട്ടി ഇരുമ്പുകുഴി, പി.സി.രാമകൃഷ്ണൻ, ലിസി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Read Moreപ്രചാരണച്ചെലവുകള്‍ അക്കൗണ്ട് വഴി മാത്രം; തെറ്റായ കണക്കുകള്‍ ഹാജരാക്കിയാല്‍ അയോഗ്യരാക്കും
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്വലിച്ചതായിരിക്കണമെന്ന് എക്സ്പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ പി.വി. നാരായണന് അറിയിച്ചു. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിയുടെ പേരിലോ സ്ഥാനാര്‍ഥിയുടെയും ഏജന്റിന്റെ പേരിലോ ആരംഭിച്ച അക്കൗണ്ട് ഉപയോഗിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്കായി നടത്തിയ പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 രൂപ വരെയുള്ള പണമിടപാടുകള്‍ നേരിട്ട് നടത്താം. എന്നാല്‍ ഇത്തരത്തില്‍ ചെലവഴിക്കുന്ന പണം ഈ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായിരിക്കണം. അതിന് മുകളിലുള്ള എല്ലാ ഇടപാടുകളും ചെക്ക്, ബാങ്ക് ട്രാന്സാക്ഷന് തുടങ്ങിയവ മുഖേനെ നടത്തേണ്ടതാണ്. സംഭാവനകള്‍, വായ്പകള്‍ തുടങ്ങിയവയും ഇതില്‍പ്പെടും. ഇത്തരത്തില്‍ പണം സംഭാവനയായോ കടമായോ നല്കുന്ന വ്യക്തികളുടെ പേര്, മേല്‍വിലാസം എന്നിവയും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ചെലവുമായി ബന്ധപ്പെട്ട എല്ലാ…
Read Moreതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചാരായ ലോബി സജീവം; പയ്യന്നൂരിൽ വാറ്റുകേന്ദ്രം തകർത്ത് എക്സൈസ് സംഘം
പയ്യന്നൂര്‍: രഹസ്യമായി പ്രവര്‍ത്തിച്ചുവന്ന പാടിയോട്ട്ചാലിലെ നാടന്‍ ചാരായ വാറ്റുകേന്ദ്രം എക്സെസസ് സംഘം തകര്‍ത്തു. പാടിയോട്ടുചാല്‍ പൊന്നംവയല്‍ പടന്തേനിപ്പാറയിലെ ജനവാസം കുറഞ്ഞ പ്രദേശത്ത് രഹസ്യമായി പ്രവര്‍ത്തിച്ചുവന്നിരുന്ന വാറ്റ് കേന്ദ്രമാണ് കണ്ടെത്തി നശിപ്പിച്ചത്. ചാരായം വാറ്റുന്നതിനായി തയാറാക്കി ബാരലില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തിയ 120 ലിറ്ററോളം വാഷാണ് എക്സൈസ് സംഘം നശിപ്പിച്ചത്. എക്സൈസ് സംഘം റെയ്ഡിന് വരുന്നുണ്ടെന്ന് മനസിലാക്കി മുങ്ങിയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണ്.പയ്യന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രഭാകരന്, പ്രിവന്റീവ് ഓഫീസര്‍ അസീസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നികേഷ്, ഡ്രൈവര്‍ പ്രകാശന് എന്നിവരുള്പ്പെടെുന്ന സംഘമാണ് വാറ്റ് കേന്ദ്രം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാമന്തളി ചിറ്റടിയിലും എക്സൈസ് സംഘം വാറ്റുകേന്ദ്രം കണ്ടെത്തി തകര്‍ത്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചാരായ ലോബി സജീവമായിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ശക്തമായ പരിശോധനകള്‍ നടത്താനുള്ള തയാറെടുപ്പിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.
Read Moreവിമാനത്താവളം വന്നിട്ടും ‘കുരുക്കിന്റെ’ കാര്യത്തിൽ മട്ടന്നൂർ പഴയതു തന്നെ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത്. വിമാനത്താവളം യാഥാർഥ്യമാകുന്നതിന് മുമ്പേ റോഡ് വീതി കൂട്ടി നവീകരിക്കാൻ അധികൃതർ നടപടി ആരംഭിച്ചിരുന്നുവെങ്കിലും വിമാനത്താവളം പ്രവർത്തനം തുടങ്ങി നാല് മാസം തികഞ്ഞിട്ടും റോഡ് നവീകരണം എങ്ങുമെത്താത്തതാണ് നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത്. മട്ടന്നൂർ – തലശേരി, മട്ടന്നൂർ -കണ്ണൂർ, ഇരിട്ടി റോഡുകളിലാണ് ഗതാഗത തടസമുണ്ടാകുന്നത്. ഇതു കാരണം വിമാനത്താവളത്തിലേക്ക് പോകേണ്ട യാത്രക്കാർ പ്രയാസപ്പെടുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. സ്വകാര്യ വാഹനങ്ങൾ കടകൾക്ക് മുന്നിൽ നിർത്തിയിടുന്നത് വ്യാപാരികൾക്കും ദുരിതമാകുന്നുണ്ട്. റോഡരികിലെ വാഹന പാർക്കിംഗ് ഒഴിവാക്കിയാൽ തന്നെ ഒരു പരിധി വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും. നഗരസഭയും പോലീസും ഇടപ്പെട്ട് ഇതിന് മുന്നിട്ട് ഇറങ്ങേണ്ടതാണ്. തലശേരി – വളവുപാറ റോഡ് നവീകരണം മട്ടന്നൂർ നഗരത്തിൽ…
Read More“കപ്പലിലെ കള്ളൻ കുടുങ്ങുമോ’; എഇ ഓഫീസിലെ പേജ് മോഷണ വിവാദം; കാണാതായ അഡ്മിഷന് രജിസ്റ്ററിലെ പേജ് തിരിച്ചെത്തിയത് ഇങ്ങനെ..
തളിപ്പറമ്പ്: എഇഒ ഓഫീസില്‍ നിന്നും കാണാതായ അഡ്മിഷന് രജിസ്റ്ററിലെ പേജ് ഒടുവില്‍ തിരിച്ചുവന്നത് ഗത്യന്തരമില്ലാത്തതിനാല്‍. എഇഒ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം ഊര്‍ജിതമാകുകയും ചെയ്തതോടെയാണ് വേറെ മാര്‍ഗമില്ലാത്തതിനാല്‍ പ്രതിയായ ജീവനക്കാരിലാരോ അത് തിരികെ വെച്ചത്. 21 കഷണങ്ങളാക്കി കീറിനുറുക്കിയ പേജ് വെള്ളകടലാസില്‍ ഒട്ടിച്ച നിലയിലാണ് എഇഒ ഓഫീസില്‍ നിന്ന്തന്നെ എടുത്ത കവറിനുള്ളിലാക്കി ഫയലില്‍ വെച്ചത്. സെക്ഷന്‍ ക്ലര്‍ക്ക് സനീഷ് ഇന്നലെ ഉച്ചവരെ ലീവായിരുന്നു. അദ്ദേഹം ഓഫീസിലെത്തിയപ്പോഴാണ് ഫയലിനുള്ളില്‍ നിന്നും കവര്‍ കണ്ടത്. ഉടന്‍ വിവരം എഇഒയെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.കെ.പ്രശോഭും സംഘവും ഇത് കസ്റ്റഡിയിലെടുത്തു. എഇഒ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും കള്ളന് കപ്പലില്‍ തന്നെയാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. പോലീസ് സംശയിച്ച വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഓഫീസില്‍ ഉണ്ടായിരുന്നു. പോലീസ് ശാസ്ത്രീയമായ അന്വേഷണരീതി സ്വീകരിച്ചതോടെയാണ്…
Read Moreമസാല ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല
കണ്ണൂർ: കിഫ്ബിയുടെ മസാല ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ പത്രസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോണ്ടിന്റെ കാലാവധി എത്ര വർഷമാണെന്ന് സർക്കാർ പറയണം. 2024 മുതൽ 25 വർഷത്തെ തിരിച്ചടവാണെന്നാണ് സർക്കാർ തന്നിരുന്ന ധാരണ. പക്ഷേ ലണ്ടൻ സ്റ്റോക്ക് എക്ചേഞ്ചിന്റെ വെബ്സൈറ്റിൽ കാണുന്നത് കിഫ്ബിയുടെ ബോണ്ട് അഞ്ചുവർഷ കാലാവധിക്കുള്ളതെന്നാണ്. അഞ്ചുവർഷ കാലാവധിയാണെങ്കിൽ അത് സംസ്ഥാനത്തിന് വരുത്തിവയ്ക്കുന്ന ബാധ്യത നേരത്തെ കരുതിയതിലും വളരെ കൂടുതലായിരിക്കുമെന്നും ഏതാണ് ശരിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണം. പലിശ കുറവാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നത്. പക്ഷേ കിഫ്ബിയുടെ റേറ്റിംഗ് കുറവായിരുന്നതിനാൽ കൂടുതൽ പലിശ കൊടുക്കേണ്ടിവന്നുവെന്ന് കിഫ്ബി സിഇഒയും പറയുന്നു. മുഖ്യമന്ത്രി പലിശ കുറവെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreകണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന;തടവുകാരിൽ നിന്നു ഫോൺ പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധനയിൽ തടവുകാരിൽനിന്നു രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.ഇന്നു രാവിലെ നടന്ന പരിശോധനയിലാണു 18ാം നന്പർ ബ്ലോക്കിലെ തടവുകാരായ കൃഷ്ണകുമാർ, ജംഷീർ എന്നിവരിൽനിന്നും മൊബൈൽ ഫോൺ കണ്ടെടുത്തത്. ജയിലിനകത്തു മൊബൈൽ ഫോണുകളും ലഹരി ഉത്പന്നങ്ങളും ഉപയോഗിക്കുന്നതു വ്യാപകമാകുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ തടവുകാരുടെ സെല്ലുകളിൽ പരിശോധന നടത്തിയത്. മൊബൈൽ ഫോൺ കണ്ടെടുത്ത സംഭവത്തിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുത്തു.
Read More