തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക​ണ്ട് ചാ​രാ​യ ലോ​ബി സ​ജീ​വം; പയ്യന്നൂരിൽ വാറ്റുകേന്ദ്രം തകർത്ത് എക്സൈസ് സംഘം

പ​യ്യ​ന്നൂ​ര്‍: ര​ഹ​സ്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന പാ​ടി​യോ​ട്ട്ചാ​ലി​ലെ നാ​ട​ന്‍ ചാ​രാ​യ വാ​റ്റു​കേ​ന്ദ്രം എ​ക്‌​സെ​സ​സ് സം​ഘം ത​ക​ര്‍​ത്തു. പാ​ടി​യോ​ട്ടു​ചാ​ല്‍ പൊ​ന്നം​വ​യ​ല്‍ പ​ട​ന്തേ​നി​പ്പാ​റ​യി​ലെ ജ​ന​വാ​സം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് ര​ഹ​സ്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന വാ​റ്റ് കേ​ന്ദ്ര​മാ​ണ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്. ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി ത​യാ​റാ​ക്കി ബാ​ര​ലി​ല്‍ സൂ​ക്ഷി​ച്ച് വെ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ 120 ലി​റ്റ​റോ​ളം വാ​ഷാ​ണ് എ​ക്‌​സൈ​സ് സം​ഘം ന​ശി​പ്പി​ച്ച​ത്.

എ​ക്‌​സൈ​സ് സം​ഘം റെ​യ്ഡി​ന് വ​രു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി മു​ങ്ങി​യ പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.പ​യ്യ​ന്നൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ഭാ​ക​ര​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ അ​സീ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​രേ​ഷ് ബാ​ബു, നി​കേ​ഷ്, ഡ്രൈ​വ​ര്‍ പ്ര​കാ​ശ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെു​ന്ന സം​ഘ​മാ​ണ് വാ​റ്റ് കേ​ന്ദ്രം ത​ക​ര്‍​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​മ​ന്ത​ളി ചി​റ്റ​ടി​യി​ലും എ​ക്‌​സൈ​സ് സം​ഘം വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തി ത​ക​ര്‍​ത്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക​ണ്ട് ചാ​രാ​യ ലോ​ബി സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.

Related posts