ഏ​ഴി​മ​ല​യി​ൽ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ സീ​ലു​ക​ൾ പ​തി​ച്ച നി​ല​യി​ൽ; ദു​രൂ​ഹ​ത​യെ​ന്ന് വീ​ട്ടു​കാ​ർ

പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല​യി​ൽ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ സീ​ലു​ക​ൾ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വീ​ട്ടു​കാ​രും. ചെ​രി​ച്ചി​ലി​ലെ കൊ​യി​ലേ​രി സ​രോ​ജി​നി​യു​ടെ വീ​ട്ടു വ​രാ​ന്ത​യി​ലാ​ണ് മൂ​ന്നു സീ​ലു​ക​ൾ പ​തി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ക​ണ്ടെ​ത്തി​യ​ത്.

ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളാ​യ എം, ​എ എ​ന്നീ അ​ക്ഷ​ര​ങ്ങ​ളാ​ണ് ഒ​രു സീ​ലി​ൽ വ്യ​ക്ത​മാ​യി കാ​ണാ​ൻ പ​റ്റി​യ​ത്.​മ​റ്റൊ​രു സീ​ലി​ൽ 2019 എ​ന്നും കാ​ണു​ന്നു. രാ​ത്രി​യി​ൽ നി​ലം തു​ട​ച്ചു വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ൻ​വാ​തി​ലി​നു മു​ന്നി​ലു​ള്ള ടൈ​ലി​ൽ സീ​ലു​ക​ൾ പ​തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.​

ര​ണ്ട​ര​യി​ഞ്ച് വ​ലി​പ്പ​മു​ള്ള സീ​ലി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ നി​ലം തു​ട​യ്ക്കു​മ്പോ​ൾ മാ​ഞ്ഞു പോ​യ​താ​ണെ​ന്ന് സ​രോ​ജി​നി പ​റ​യു​ന്നു. നേ​വ​ൽ അ​ക്കാ​ഡ​മി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന ചെ​രി​ച്ചി​ൽ ഹ​രി​ജ​ൻ കോ​ള​നി​യി​ലു​ള്ള​താ​ണ് സീ​ലു​ക​ൾ പ​തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ വീ​ട്. വീ​ട്ടു വ​രാ​ന്ത​യി​ൽ സീ​ൽ പ​തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ സം​ഭ​വം സ​രോ​ജി​നി പോ​ലീ​സി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts