കണ്ണൂർ: കയർ, ഖാദി ബോർഡുകളിൽ മിനിമം കൂലി ഉറപ്പുവരുത്തിയതുപോലെ ദിനേശ് സൊസൈറ്റിയുടെ കീഴിലുള്ള തൊഴിലാളികൾക്കും ഇതു ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ദിനേശ് സുവർണ ജൂബിലി ആഘോഷം ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കയർ-ഖാദി ബോർഡുകളിൽ മിനിമം സപ്പോർട്ട് പ്രൈസ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതു ദിനേശിലും നടപ്പാക്കുന്നതോടെ തൊഴിലാളികളുടെ മിനിമം കൂലി ഉറപ്പുവരുത്താനാകും. ദിനേശിന്റെ പ്രതിസന്ധിഘട്ടത്തിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ക്ഷാമബത്തപോലും നൽകാൻ സാധിച്ചിട്ടില്ല. ദിനേശ് സഹകരണ സംഘം കൃത്യമായി കണക്ക് സൂക്ഷിക്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. രണ്ടു ഘട്ടങ്ങളിലായി 12 കോടി രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഇതു ദിനേശ് സൊസൈറ്റി അടച്ച നികുതിക്ക് സമാശ്വാസമായി അനുവദിച്ചതാണ്. ഇതിനുപുറമെ ബീഡി തൊഴിലാളികൾക്ക് വരുമാനം ഉറപ്പുവരുത്തുന്നതിനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി 20 കോടി രൂപ ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയും വിതരണം…
Read MoreCategory: Kannur
ടിഎൻടി ചിട്ടി തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്; കേരളത്തിൽ നിന്നും തട്ടിയത് 500 കോടി
നവാസ് മേത്തർ തലശേരി: ടിഎൻടി ചിട്ടി കമ്പനിയുടെ മറവിൽ സംസ്ഥാനത്ത് 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതിനിടയിൽ കേസിലെ മുഖ്യപ്രതികളായ സഹോദരങ്ങൾ വിദേശത്തേക്ക് കടന്നതായ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ സ്വിസർലൻഡിലേക്ക് കടന്നതയാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും പ്രതികളെ പിടികൂടുന്നതിന് വേണ്ടി വന്നാൽ ഇന്റർപോളിന്റെ സഹായം തേടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉത്തരവു പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. തട്ടിപ്പിനിരയായ നൂറു കണക്കിനാളുകളുടെ പരാതിയാണ് ഇതിനകം പോലീസിന് ലഭിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ തട്ടിപ്പിനിരയായവർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി കേരളത്തിൽ 48 ശാഖകളിലൂടെയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. നിലവിൽ എല്ലാ ശാഖകകളും അടച്ചു പൂട്ടിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ പേര് മാറ്റത്തിന് അണിയറയിൽ നീക്കം നടക്കുന്നതിനിടയിലാണ് സ്ഥാപനം അടച്ചു പൂട്ടിയത്. എല്ലാ ശാഖകകളിൽ നിന്നും പണം…
Read Moreകണ്ണൂരിൽ സുധാകരൻ ഇല്ലെങ്കിൽ സതീശനോ, സുരേന്ദ്രനോ; സുധാകരന്റെ മറുപടി വൈകുന്നതിൽ ഒരു വിഭാഗത്തിന് എതിർപ്പ്
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ. സുധാകരൻ മത്സരിക്കാൻ വിസമ്മതിച്ചാൽ കെ.സുരേന്ദ്രനോ, സതീശൻ പാച്ചേനിയോ മത്സരിച്ചേക്കും. ഇന്നലെ എറണാകുളത്ത് ചേർന്ന കോൺഗ്രസിന്റെ സംസ്ഥാന നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെയും ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.സുരേന്ദ്രന്റയും പേരുകൾ സുധാകരനു പിന്നാലെ കണ്ണൂരിലെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കെ. സുധാകരൻ മത്സരിക്കണമെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യപ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തി സുധാകരൻ വിമുഖത അറിയിച്ചിട്ടുണ്ട്. സുധാകരന്റെ മറുപടി വൈകുന്നത് ജില്ലയിലെ കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കെ.സുധാകരൻ മത്സരിച്ചില്ലെങ്കിൽ കെ.സുരേന്ദ്രൻ, സതീശൻ പാച്ചേനി എന്നിവരുടെ കാര്യത്തിലും തീരുമാനം എടുക്കേണ്ടതും സുധാകരൻ തന്നെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി തുടങ്ങിയവർ ഇന്ന് യോഗം ചേരുന്നുണ്ട്.
Read Moreവാണിമേലില്‍ ആൾതാമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന നാടന്‍ റിവോള്‍വര്‍ കണ്ടെത്തി പോലീസ്
നാദാപുരം: വാണിമേല്‍ വെള്ളിയോട് ആള് താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിലയില്‍ നാടന്‍ റിവോള്‍വര്‍ കണ്ടെത്തി.വെള്ളിയോട്ടെ തറോല്‍ മത്തത്ത് നൗഫലിന്റെ നിര്‍മാണം നടക്കുന്ന വീടിന്റെ സ്റ്റോര്‍ റൂമിനകത്ത് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിവോള്‍വര്‍. വളയം എസ് ഐ പി.ജി.രാംജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പത്തിന് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ആറ് സെന്റിമീറ്ററോളം നീളമുള്ള തോക്കില്‍ ആറ് തിരകള്‍ ഉഫയോഗിക്കാം എന്നാല്‍ തിരകള്‍ ഒന്നും തോക്കില്‍ നിന്ന് ലഭിച്ചിട്ടില്ല.വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് മാവോയിസ്റ്റുകള്‍ക്കായി റെയ്ഡ് നടത്തിയിരുന്നു.ഇതിനിടയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
Read Moreമാവോവാദികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ; പരിക്കേറ്റ് രക്ഷപ്പെട്ട മാവേയിസ്റ്റിനായി തെരച്ചിൽ ശക്തമാക്കി
മാവോയിസ്റ്റ് ജലീൽ കൊല്ലപ്പെട്ടതിനടുത്തുനിന്നു ലഭിച്ച നാടൻ തോക്കും തിരകളും മറ്റു സാമഗ്രികളും…… ജലീലിനൊപ്പം റിസോർട്ടിൽ മങ്കി ക്യാപ് അണിഞ്ഞെത്തിയ യുവാവ്. തോളിൽ എ.കെ. 47 തോക്ക് കാണാം. (സിസിടിവി ദൃശ്യം). കൽപ്പറ്റ: ബുധനാഴ്ച രാത്രി മാവോവാദികളും പോലീസും ഏറ്റുമുട്ടിയ ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ പോലീസ് തെളിവെടുപ്പ് തുടരുന്നു. കൽപ്പറ്റ ഡിസിആർബി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്സുകൾ, റിസോർട്ടിന്റെ ഭിത്തിയിലും അടുത്തുള്ള മരങ്ങളിലും ഉൾപ്പെടെ വെടിയുണ്ടകൾ തറച്ച പാടുകൾ തുടങ്ങിയവ പോലീസ് പരിശോധിക്കുന്നുണ്ട്. വെടിയുണ്ടകൾ വന്ന ദിശകൾ മനസിലാക്കുന്നതിനാണ് അവ തറച്ച സ്ഥലങ്ങളിൽ പ്രധാനമായും പരിശോധന. കെയ്സുകൾ മാവോവാദികൾ ഉപയോഗിച്ച തോക്കുകളെക്കുറിച്ച് വിവരം ലഭിക്കുന്നതിനു ഉതകും. റിസോർട്ട് വളപ്പിൽ മാധ്യമപ്രവർത്തകർക്കടക്കം പ്രവേശനം അനുവദിക്കുന്നില്ല. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിൽനിന്നു നീങ്ങിയതിന്റെ ആശ്വാസത്തിൽ പോലീസ്. ആദ്യം നിറയൊഴിച്ചതു…
Read More“ഈ അങ്കനവാടി സൂപ്പറാ പിള്ളേരെ…’ സംസ്ഥാന അവാർഡ് മികവിൽ കോട്ടയം പഞ്ചായത്തിലെ അങ്കനവാടി
കൂത്തുപറമ്പ്: മികച്ച സേവനം കാഴ്ച വെച്ചതിനുള്ള സംസ്ഥാന അവാർഡ് നേടിയതിന്റെ സന്തോഷത്തിലാണ് കോട്ടയം പഞ്ചായത്തിലെ ആറാം മൈൽ സുധീഷ് നഗറിലെ അങ്കനവാടിയിലെ കുരുന്നുകളും ജീവനക്കാരും പ്രദേശവാസികളും. 2017-18 വർഷത്തെ ജില്ലയിലെ മികച്ച അങ്കനവാടിക്കുള്ള അവാർഡാണ് ഇവർക്കു ലഭിച്ചത്. ഭൗതിക സാഹചര്യം, അടിസ്ഥാന സൗകര്യം, കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനുള്ള ഉപാധികൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയായിരുന്നു അവാർഡ് നിർണയം. ഏറെകാലം ഒരു ഷെഡിലും സുധീഷ് സ്മാരക ക്ലബിലുമായാണ് ഈ അങ്കനവാടി പ്രവർത്തിച്ചത്.നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിലൂടെ സ്വരൂപിച്ച സംഖ്യ ഉപയോഗിച്ച് വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിർമിച്ച ഇരുനില കെട്ടിടത്തിൽ 2015 മുതലാണ് അങ്കണവാടി പ്രവർത്തിച്ചു തുടങ്ങിയത്. കൂത്തുപറമ്പ് പ്രൊജക്ടിനു കീഴിലെ 102 നമ്പർ അങ്കണവാടിയായ ഇവിടെ 21 കുട്ടികളാണ് ഉളളത്.കുട്ടികൾക്ക് കളിക്കാനും വായിക്കാനും ചിത്രങ്ങൾ വരക്കാനും ഉൾപ്പെടെ പ്രത്യേകം സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി തോട്ടം, പൂന്തോട്ടം, ചുമർചിത്രങ്ങൾ എന്നിവയും…
Read Moreപ്രകൃതിയൊരുക്കിയ മഴവെള്ള സംഭരണിയില്‍ കടുത്തവേനലിലും വെള്ളം സുലഭം
പരിയാരം: പ്രകൃതിയൊരുക്കിയ മഴവെള്ള സംഭരണിയില്‍ കടുത്ത വേനലിലും വെള്ളം സുലഭം. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കാരക്കുണ്ടിലാണ് ഒരേക്കറിലധികം വിസ്തീര്‍ണ്ണത്തില്‍ പാറക്കുളം നിറഞ്ഞുനില്ക്കുന്നത്. വര്‍ഷങ്ങളായി ചുട്ടുപഴുത്ത വേനലിലും ഈ പാറക്കുളത്തില്‍ വെള്ളം വറ്റാതെ നിലനില്ക്കുന്നു. പക്ഷികളും കന്നുകാലികളും കൂടാതെ പാമ്പുകള്‍ പോലും പാറക്കുളത്തിന്റെ പരിസരത്തു സജീവമാണ്. ആളുകള്‍ കുളിക്കാനും പശുക്കളെ കുളിപ്പിക്കാനും വാഹനങ്ങള്‍ കഴുകാനും ഇവിടെയുള്ള വെള്ളം യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. വിശാലമായ ഈ കരിമ്പാറ പ്രദേശത്തു വേറെയൊരു സ്ഥലത്തും വെള്ളം ലഭ്യമല്ല. സമീപത്തെ കൃഷിയിടങ്ങളിലേക്കു പോലും ഇവിടെനിന്നു പൈപ്പുകളിട്ടു വെള്ളം കൊണ്ടുപോകുന്നുണ്ട്. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള മിച്ചഭൂമിയാണ് ഇവിടെയുള്ള ആയിരക്കണക്കിന് ഏക്കര്‍ പ്രദേശം. പാറയില്‍ ചാല് നിര്‍മിച്ചും ഇവിടെ നിന്നു വെള്ളം പലരും ഒഴുക്കിക്കൊണ്ടുപോകുന്നുണ്ട്. പാറക്കുളത്തിന്റെ സമീപപ്രദേശങ്ങളില്‍ വ്യാപകമായി ചെങ്കല്‍ ഖനനം നടക്കുന്നതും കുളത്തിനു ഭീഷണിയാണ്. കാരക്കുണ്ട് പ്രദേശത്തു പ്രകൃതിയൊരുക്കിയ പതിനഞ്ചിലേറെ പാറക്കുളങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍…
Read Moreപോലീസ്-മാവോയിസ്റ്റ് വെടിവയ്പ്; പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ കാണാനില്ല; ആശുപത്രികൾ നിരീക്ഷണത്തിൽ
റെനീഷ് മാത്യു കണ്ണൂർ: വയനാട് വൈത്തിരിക്ക് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി. കബനിദളത്തിലെ നേതാവും തമിഴ്നാട് സ്വദേശിയുമായ ചന്ദ്രുവിനാണ് പരിക്കേറ്റത്. ഇയാളുടെ തോളെല്ലിനാണ് വെട്ടിയേറ്റതെന്നും പരിക്ക് ഗുരുതരമെന്നുമാണ് പോലീസ് നൽകുന്ന സൂചന. ഏറ്റുമുട്ടലിൽ കബനിദളത്തിലെ പ്രചാരണ നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീൽ കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രു കർണാടകത്തിലും തമിഴ്നാട്ടിലും ചികിത്സ തേടാൻ സാധ്യതയുള്ളതിനെ തുടർന്ന് കേരള പോലീസ് വിവരങ്ങൾ തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ചിനും കർണാടകത്തിലെ നക്സൽ വിരുദ്ധ സേനയ്ക്കും കൈമാറിയിട്ടുണ്ട്. വീരാജ്പേട്ട, മടിക്കേരി, ചിക്കമംഗളൂർ എന്നിവിടങ്ങളിലെ ആശുപത്രികൾ കർണാടക നക്സൽ വിരുദ്ധ സേനയുടെ നിരീക്ഷണത്തിലാണ്. വെടിയേറ്റ് ഓടിയ ചന്ദ്രുവിനെ തണ്ടർബോൾട്ട് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. റിസോർട്ടിന് പുറത്ത് കാത്തുനിന്ന എട്ടംഗസംഘത്തോടൊപ്പം ചന്ദ്രു രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. രക്തപ്പാടുകൾ കണ്ട ഏകദേശം രണ്ട് കിലോമീറ്ററോളം വനത്തിലേക്ക് തണ്ടർബോൾട്ട് പോയെങ്കിലും കണ്ടെത്താനായില്ല.…
Read Moreമാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടൽ;നിലന്പൂർ വനാതിർത്തികളിൽ സുരക്ഷ ശക്തമാക്കി
നിലന്പൂർ: വയനാട്ടിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ പാണ്ടിക്കാട്ടെ സി.പി ജലീൽ വെടിയേറ്റു മരിച്ച സാഹചര്യത്തിൽ നിലന്പൂർ വനാതിർത്തികളിൽ സുരക്ഷ ശക്തമാക്കി പോലീസും തണ്ടർബോൾട്ടും. മലപ്പുറം ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിലാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി മാവോയിസ്റ്റുകൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊലചെയ്യപ്പെട്ടത് 2016 നവംബർ 24നാണ് നിലന്പൂർ കരുളായി വനത്തിലെ ഉണക്കപ്പാറയിലാണ്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ്, അജിത എന്നിവർ വെടിയേറ്റു മരിച്ചത്. രണ്ടരവർഷം തികയും മുന്‍പു വയനാട്ടിൽ വീണ്ടും പോലീസിന്റെ വെടിയേറ്റ് മാവോയിസ്റ്റ് മരണപ്പെട്ട സാഹചര്യത്തിൽ പ്രത്യാക്രമണം ഉണ്ടാകാനുളള സാധ്യത മുന്നിൽ കണ്ടാണ് സുരക്ഷ ശക്തമാക്കിയത്. സ്റ്റേഷനുകളിൽ കൂടുതൽ തണ്ടർ ബോൾട്ടുകളെ വിന്യസിച്ചിട്ടുണ്ട്. വഴിക്കടവ്, നിലന്പൂർ, എടക്കര പോലീസ് സ്റ്റേഷനുകളിൽ കന്പിവലയോടു കൂടിയ പ്രതിരോധ മതിലുകളാണ് ഒരുക്കിയിരിക്കുന്നത്. നാതിർത്തിയോട് ചേർന്ന് കിടക്കുന്ന വഴിക്കടവ്, പോത്തുകൽ, അമരന്പലം, പൂക്കോട്ടുംപാടം, കാളികാവ്…
Read Moreബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; പ്രതികളുടെ ഭാര്യമാർക്കെതിരേയും കേസ്
പേരാവൂർ: ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കുര്യൻ, അലക്സ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രണ്ട് മാസത്തിലധികമായി ഇരുവരും ഒളിവിലായിരുന്നു. പോലീസ് ഇരുവർക്കുമായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതി ജോസ് നേരേത്തെ അറസ്റ്റിലായിരുന്നു. ഇയാൾക്കെതിരേ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടമ്മയുടെ പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മൊഴിയിലാണ് പോക്സോ നിയമപ്രകാരം ജോസ് അറസ്റ്റിലായത്. പ്രതികളുടെ ഭാര്യമാർക്കെതിരേയും കേസുണ്ട്. അവരിൽ ഒരാളെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ വർഷങ്ങളോളം യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉന്നത ഇടപെടലുകളെത്തുടർന്ന് പലപ്പോഴും പരാതികൾ മൂടിവയ്ക്കപ്പെടുകയോ ഒത്തുതീർപ്പുകൾ നടത്തുകയോ ചെയ്യുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.
Read More