ആ പണിയും പാളി! ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. അ​ബു​ദാ​ബി വി​മാ​ന​ത്തി​ൽ എ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി അ​സീ​ബി​ൽ നി​ന്നാ​ണ് 413 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ല വൈ​കു​ന്നേ​രം ആ​റി​ന് അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്‌ വി​മാ​ന​യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ർ ഒ.​പ്ര​ദീ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. പെ​യ്സ്റ്റ് രൂ​പ​ത്തി​ലാ​ക്കി യു​വാ​വ് ധ​രി​ച്ച ജീ​ൻ​സ് പാ​ന്‍റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. പെ​യ്സ്റ്റും സ്വ​ർ​ണ​വും ചേ​ർ​ന്നു 610 ഗ്രാ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​സ്റ്റം​സ് സൂ​പ്ര​ണ്ടു​മാ​രാ​യ പി.​പ്ര​ദീ​പ് കു​മാ​ർ, രാ​ഗേ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ലു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് നാ​ലാം ത​വ​ണ​യാ​ണ് വി​മാ​ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്. സ്വ​ർ​ണം ക​ട​ത്തു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്‌.

Read More

പ​ടി​യൂ​രി​ൽ സ്ഫോ​ട​ക വ​സ്തു ക​ടി​ച്ചെ​ടു​ത്ത  തെ​രു​വു​നാ​യ​യു​ടെ ത​ല പൊ​ട്ടി​ത്തെ​റി​ച്ചു

ഇ​രി​ട്ടി(​ക​ണ്ണൂ​ർ): വ​ഴി​യ​രി​കി​ൽ​നി​ന്നു സ്ഫോ​ട​ക വ​സ്തു ക​ടി​ച്ചെ​ടു​ത്ത തെ​രു​വു​നാ​യ​യു​ടെ ത​ല​പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ പ​ടി​യൂ​ർ പൂ​വ്വം ക​ല്യാ​ടാ​ണ് സം​ഭ​വം. ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന ‌ഇ​കെ​കെ ഗ്രൂ​പ്പി​ന്‍റെ റോ​ഡ് നി​ർ​മാ​ണ സാ​മ​ഗ്ര​ഹി​ക​ൾ സൂ​ക്ഷി​ക്കു​ന്നി​ട​ത്താ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ക വ​സ്തു ക​ടി​ച്ചെ​ടു​ത്ത നാ​യ പ്ലാ​ന്‍റി​നു​ള്ളി​ലേ​ക്ക് എ​ത്തു​ക​യും സ്ഫോ​ട​നം ഉ​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. ടാ​റിം​ഗ് മി​ക്സിം​ഗ് ന​ട​ത്തു​ന്ന യൂ​ണി​റ്റ് ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​രി​ക്കൂ​ർ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Read More

ക​ണ്ണൂ​രി​ൽ ശ്രീ​മ​തി പ്ര​ചാ​ര​ണം തു​ട​ങ്ങി; സു​ധാ​ക​ര​ന്‍റെ സ​മ്മ​തം കാ​ത്ത് കോ​ൺ​ഗ്ര​സ്

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ്രീ​മ​തി പ്ര​ചാ​ര​ണം തു​ട​ങ്ങി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്നു. പി.​കെ. ശ്രീ​മ​തി​യെ വീ​ണ്ടും ക​ണ്ണൂ​രി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഒ​രാ​ഴ്ച മു​ന്പു ത​ന്നെ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. പി.​കെ. ശ്രീ​മ​തി​യു​ടെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​ണ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പോ​ലും ക​ണ്ണൂ​ർ ഡി​സി​സി നേ​തൃ​ത്വം കൈ​മാ​റി​യി​ട്ടി​ല്ല. കെ. ​സു​ധാ​ക​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ഗ്ര​ഹം.​സി​റ്റിം​ഗ് എം​പി ആ​യി​രി​ക്കേ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ പി.​കെ.​ശ്രീ​മ​തി​ക്കു മു​ന്നി​ൽ സു​ധാ​ക​ര​ൻ അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​ധാ​ക​ര​ൻ എ​ടു​ത്ത നി​ല​പാ​ടും സി​പി​എം അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ​യു​ള്ള നി​ല​പാ​ടും സു​ധാ​ക​ര​ന് വി​ജ​യ​സാ​ധ്യ​ത ന​ല്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ്…

Read More

ത​ല​ശേ​രി​യി​ൽ “നീ​ല​യി​ൽ’ കു​ടു​ങ്ങി ലീ​ഗ് രാ​ഷ്ട്രീ​യം; 2 നേ​താ​ക്ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ;മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി എ​സ്പി​ക്ക്

ത​ല​ശേ​രി: ത​ല​ശേ​രി​യി​ലെ ലീ​ഗ് രാ​ഷ്ട്രീ​യ​ത്തി​ൽ വി​വാ​ദ കൊ​ടു​ങ്കാ​റ്റു​യ​ർ​ത്തി​യ “നീ​ല​ച്ചി​ത്ര’ വി​വാ​ദം മ​റ​നീ​ക്കി പു​റ​ത്തേ​ക്ക്. പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ​രാ​യ ര​ണ്ട് നേ​താ​ക്ക​ളെ സം​സ്ഥാ​ന നേ​തൃ​ത്വം സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ​ടെ​യാ​ണ് നീ​ല​ച്ചി​ത്ര വി​വാ​ദം പു​റം ലോ​ക​ത്തെ​ത്തി​യ​ത്. മു​സ്‌​ലിം​ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. ആ​ബൂ​ട്ടി ഹാ​ജി​ക്കെ​തി​രെ ന​ട​ന്ന ന​വ​മാ​ധ്യ​മ പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ലീ​ഗി​ൽ പൊ​ട്ടി​ത്തെ​റി​ക്ക് വ​ഴി തെ​ളി​ച്ച​ത്. ത​നി​ക്കെ​തി​രെ വാ​ട്സാ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ എ.​കെ. ആ​ബൂ​ട്ടി ഹാ​ജി ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ മു​ൻ മ​ണ്ഡ​ലം നേ​താ​വ് മാ​പ്പെ​ഴു​തി ന​ൽ​കി ത​ടി​യൂ​രി. മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും മു​ൻ മ​ണ്ഡ​ലം ട്ര​ഷ​റ​റു​മാ​യ എ.​കെ. മു​സ്ത​ഫ, യൂ​ത്ത് ലീ​ഗ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​നൗ​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​തോ​ടെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ.​ആ​ബൂ​ട്ടി ഹാ​ജി​ക്കെ​തി​രെ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ…

Read More

കാ​മു​കി​യു​ടെ കു​ഴി​മാ​ടം തേ​ടി  കാ​മു​ക​നും സു​ഹൃ​ത്തും മ​ട്ട​ന്നൂ​രി​ൽ; ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അറിഞ്ഞകാര്യം കേട്ട് ഞെട്ടി യുവാവ്

മ​ട്ട​ന്നൂ​ർ: കാ​മു​കി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്ന വി​വ​ര​ത്തി​ൽ കു​ഴി​മാ​ടം അ​ന്വേ​ഷി​ച്ച് കാ​മു​ക​നും സു​ഹൃ​ത്തും. പ​ള്ളി​ക​ളി​ലും മ​റ്റും ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും കു​ഴി​മാ​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​വ​സാ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കാ​മു​ക​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. മൂ​ന്ന് മാ​സം മു​മ്പാ​ണ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​യ 21 കാ​ര​നും 19 കാ​രി​യാ​യ യു​വ​തി​യും ത​മ്മി​ൽ ഫെ​യ്സ് ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ സം​സാ​രി​ക്കു​ന്ന കാ​മു​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കി​ട്ടി​യി​ല്ല. തു​ട​ർ​ന്നു യു​വ​തി​യു​ടെ സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ച​തോ​ടെ അ​വ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്നും ക​ബ​റ​ട​ക്കം ന​ട​ത്തി​യെ​ന്നു​മാ​ണ് സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത​ത്രെ. ഇ​ത​നു​സ​രി​ച്ച് കാ​മു​ക​ൻ സു​ഹൃ​ത്തി​നെ​യും കൂ​ട്ടി ബൈ​ക്കി​ൽ മ​ട്ട​ന്നൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. കാ​മു​കി​യു​ടെ കു​ഴി​മാ​ടം കാ​ണ​ണ​മെ​ന്നും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് കാ​മു​ക​നെ​ത്തി​യ​ത്. മ​ട്ട​ന്നൂ​ർ, ചാ​ലോ​ട്, ചാ​വ​ശേ​രി തു​ട​ങ്ങി​യ അ​ഞ്ച് പ​ള​ളി​ക​ളി​ൽ ഇ​വ​ർ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​ത്രി​യി​ലും ഇ​വ​ർ തെ​ര​ഞ്ഞു ന​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കെ​ണി​യൊ​രു​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ; മു​ഖ്യ​സൂ​ത്ര​ധാ​ര​നെ തേ​ടി പോ​ലീ​സ്

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കെ​ണി​യൊ​രു​ക്കി യു​വാ​ക്ക​ളെ ബ​ന്ദി​യാ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ തേ​ടി പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ അ​ല​വി​ൽ സു​ന്ദ​രാ​ല​യ​ത്തി​ൽ ജി​തി​ൻ (31), ചാ​ലാ​ട് സ്മി​ത ക്വാ​ർ​ട്ടേ​ഴ്സി​ൽ പി. ​അ​രു​ൺ (27) എ​ന്നി​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ എ​ൻ. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് യു​വാ​ക്ക​ളെ ബ​ന്ദി​യാ​ക്കി​യ അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി​യ​ത്.ക​ണ്ണൂ​ർ സി​റ്റി​യി​ലെ ജി​തി​ൻ (27), ചാ​ലാ​ട് സ്വ​ദേ​ശി സാ​ഡ് (24) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​യ്യൂ​ർ ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ പ്ര​ണ​വ് രാ​ധാ​കൃ​ഷ്ണ​ൻ (22), അ​മ​ർ​നാ​ഥ് (24) എ​ന്നി​വ​രെ​യാ​ണ് ബ​ന്ദി​യാ​ക്കി​യ​ത്. സു​ഹൃ​ത്തി​നെ കാ​ണാ​ൻ കാ​റി​ലെ​ത്തി​യ യു​വാ​ക്ക​ൾ ക​ണ്ണൂ​ർ ക​വി​ത തി​യേ​റ്റ​റി​നു​മു​ന്നി​ൽ കാ​ർ നി​ർ​ത്തി കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ ഇ​വ​രെ ചോ​ദ്യം​ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നി​ങ്ങ​ൾ സ്ത്രീ​ക​ളെ കാ​ണാ​ൻ ഇ​വി​ടെ…

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ബ​സി​നു മു​ക​ളി​ലേ​ക്ക് മ​രം  വീ​ണു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ബ​സി​ന് മു​ക​ളി​ലേ​ക്ക് റോ​ഡ​രി​കി​ലെ മ​രം വീ​ണ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. പോ​ലീ​സ് ഡ്രൈ​വ​ര്‍ കൂ​ത്തു​പ​റ​മ്പ് പാ​ച്ച​പൊ​യ്ക​യി​ലെ സി.​സ​ജേ​ഷി​നാ​ണ് (30)അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.​ഇ​യാ​ളെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ 5.45ന് ​കാ​ങ്കോ​ല്‍ ക​രി​ങ്കു​ഴി​യി​ലാ​ണ് അ​പ​ക​ടം. പെ​രി​ങ്ങോം സി​ആ​ര്‍​പി ക്യാ​മ്പി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍​ഷി​ക ഫ​യ​റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ക​ണ്ണൂ​ര്‍ കെ​എ​പി ക്യാ​മ്പി​ല്‍​നി​ന്നും 45 പേ​ര​ട​ങ്ങു​ന്ന സം​ഘ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പോ​ലീ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ക​രി​ങ്കു​ഴി വ​ള​വി​ല്‍ നി​ന്നി​രു​ന്ന മാ​വി​ന്‍റെ വ​ലി​യ കൊ​മ്പാ​ണ് ബ​സി​ന് മു​ക​ളി​ലേ​ക്ക് പൊ​ട്ടി വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ബ​സി​ന്‍റെ ചി​ല്ല് തെ​റി​ച്ചും മ​ര​ക്കൊ​മ്പി​ടി​ച്ചു​മാ​ണ് സ​ജേ​ഷി​ന് പ​രി​ക്കേ​റ്റ​ത്.​വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ​യ്യ​ന്നൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് ഇ​ല​ക്‌​ട്രി​ക്ക് വാ​ളു​പ​യോ​ഗി​ച്ച് മ​രം മു​റി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു.

Read More

യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ നി​ന്നും  അൽത്താഫ് പോയത് മ​ര​ണ​ത്തി​ലേ​ക്കാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കാ​തെ കൂ​ട്ടു​കാ​ർ

പ​ട​ന്ന: യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ നി​ന്നും പോ​യ​ത് മ​ര​ണ​ത്തി​ലേ​ക്കാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​തെ അ​ൽ​ത്താ​ഫി​ന്‍റെ കൂ​ട്ടു​കാ​ർ. ര​ണ്ടു വ​ർ​ഷം ഒ​രേ ക്‌​ളാ​സി​ൽ പ​ഠി​ച്ച​തി​നു ശേ​ഷം ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗം ക​ഴി​ഞ്ഞ് യാ​ത്ര​പ​റ​ഞ്ഞ​ത് ജീ​വി​ത​ത്തി​ൽ നി​ന്നു​മാ​ണെ​ന്ന് സ​ഹ​പാ​ഠി​ക​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. പ​ട​ന്ന എം​ആ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു ബാ​ച്ചി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു. യോ​ഗ​ത്തി​നു ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കാ​റി​ൽ യാ​ത്ര​പോ​യി പ​യ്യ​ന്നൂ​രി​ൽ നി​ന്നും തി​രി​ച്ച് വ​രു​മ്പോ​ൾ രാ​ത്രി 9.45 ഓ​ടെ തൃ​ക്ക​രി​പ്പൂ​ർ ഒ​ള​വ​റ റേ​ഷ​ൻ ഷോ​പ്പ് സ്റ്റോ​പ്പി​ന് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യി​രു​ന്ന അ​ൽ​ത്താ​ഫി​ന് ത​ല​യി​ലാ​യി​രു​ന്നു ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും അ​ൽ​ത്താ​ഫി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​നാ​യ അ​ൽ​ത്താ​ഫി​നെ തി​രി​ച്ചു കി​ട്ടാ​ൻ കൂ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഉ​ള്ളു​രു​കി പ്രാ​ർ​ഥി​ക്കു​ന്നി​നി​ട​യി​ൽ ഇ​ന്ന​ലെ മ​രി​ച്ച വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്.…

Read More

സി​നി​മ ഓ​ഡി​ഷ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പോ​ലീ​സ് സം​ഘ​ത്തെ ത​ട​ഞ്ഞ​തി​ന് ഒ​രാ​ൾ അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: ത​മി​ഴ് സി​നി​മ​യു​ടെ ഓ​ഡി​ഷ​നാ​യി പ​യ്യ​ന്നൂ​രി​ലെ ത്രീ​സ്റ്റാ​ര്‍ ഹോ​ട്ട​ലി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പ​യ്യ​ന്നൂ​ര്‍ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ ടി.​കെ.​ര​ഞ്ജി​ത്തി (39) നെ​യാ​ണു പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ വി.​സി​ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ത​ട​യു​ക​യും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വി​ലെ 23 കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലെ ബാ​ര്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഇ​രി​ട്ടി ഉ​ളി​ക്ക​ല്‍ വ​യ​ത്തൂ​രി​ലെ കെ.​വി.​ര​മേ​ശ​നെ (42) പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ‘കാ​ക്ഷി’​യെ​ന്ന ത​മി​ഴ്സി​നി​മ​യ്ക്കാ​യി നാ​യി​ക ന​ടി​യേ​യും സ​ഹ​ന​ടി​ക​ളേ​യും ആ​വ​ശ്യ​മു​ണ്ടെ​ന്നു വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ചാ​ര​ണം ക​ണ്ടാ​ണു മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മു​ള്ള യു​വ​തി​ക​ളു​ള്‍​പ്പെ​ടെ ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ര്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ യു​വ​തി​ക​ളെ ലോ​ഡ്ജി​ലെ​ത്തി​ച്ച…

Read More

ചെ​റു​പു​ഴ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​ന് ഏ​ഴു​വ​യ​സ്; കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ മോ​ഷ​ണ ശ്ര​മ​മ​ല്ലെ​ന്നു സി​ബി​ഐ

പ​യ്യ​ന്നൂ​ര്‍: ദു​രൂ​ഹ​ത​ക​ള്‍ നി​റ​ഞ്ഞ ചെ​റു​പു​ഴ കാ​ക്കേ​ഞ്ചാ​ലി​ലെ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​നു നാ​ളെ ഏ​ഴു വ​ര്‍​ഷം. ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ പ​ര​മ്പ​ര​ക​ള്‍​ക്കു ശേ​ഷം കേ​സ​ന്വേ​ഷ​ണം കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം സി​ബി​ഐ​യു​ടെ കൈ​യി​ലെ​ത്തി​യി​ട്ട് ഒ​രു​വ​ര്‍​ഷ​വും. ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​നു​പി​ന്നി​ല്‍ മോ​ഷ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നു ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. മൂ​ന്നു പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണു ന​ഷ്ട​പ്പെ​ട്ട​തെ​ന്നും കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലു​ള്ള ല​ക്ഷ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യാ​ണു ന​ട​ത്തു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. മ​റി​യ​ക്കു​ട്ടി​യു​ടെ മ​ക​ന്‍ ദീ​പ​ക്കി​ന്‍റെ ഭാ​ര്യ മേ​ഴ്‌​സി​യു​ടെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15 പ​വ​നോ​ളം മ​തി​ക്കു​ന്ന വി​ദേ​ശ നി​ര്‍​മി​ത മു​ക്കു​പ​ണ്ട​ങ്ങ​ള്‍ കാ​ണാ​താ​യ സം​ഭ​വ​വും പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ല്ലാ​വ​ശ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ മോ​ഷ​ണ​ത്തി​നു വേ​ണ്ടി​യു​ള്ള കൊ​ല​പാ​ത​ക​മാ​യി മ​റി​യ​ക്കു​ട്ടി​വ​ധ​ത്തെ കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല. കൊ​ല​പാ​ത​കം ന​ട​ത്തി​യ​തു​കൊ​ണ്ട് ആ​ര്‍​ക്കാ​ണു നേ​ട്ട​മെ​ന്ന പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നും താ​മ​സി​യാ​തെ പ്ര​തി​ക​ളി​ലെ​ത്തു​മെ​ന്നും അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള സി​ബി​ഐ…

Read More