വെ​ള്ള​രി​ക്കു​ണ്ടി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലറ്റി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശം; ഒരു കോടിയുടെ നഷ്ടം

വെ​ള്ള​രി​ക്കു​ണ്ട്(കാസർഗോഡ്): വെ​ള്ള​രി​ക്കു​ണ്ടി​ലെ ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ച് ക​ന​ത്ത നാ​ശം. ഇ​ന്ന​ലെ രാ​ത്രി 11.50 നാ​ണ് സം​ഭ​വം. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് തീ ​ഉ​യ​രു​ന്ന​തു ക​ണ്ട​ത് . ഉ​ട​ൻ വാ​ർ​ഡ് മെം​ബ​ർ ടോ​മി വ​ട്ട​യ്ക്കാ​ട്ടി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്യ​ത്തി​ൽ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മ​മാ​രം​ഭി​ച്ചു. തൊ​ട്ട​ടു​ത്തു​നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കെ​എ​സ്ഇ​ബി വൈ​ദ്യു​തി ഓ​ഫാ​ക്കി​യ​തി​നാ​ൽ ശ്ര​മം മു​ട​ങ്ങി. മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്നു.

Read More

ചു​ട്ടു​പൊ​ള്ളു​ന്നു; കേ​ര​ള​ത്തി​ൽ രണ്ടു ദിവസം ഉ​ഷ്‌​ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത;  പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ഉ​ഷ്ണ​തം​ര​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട് ജി​ല്ല​യ്ക്ക് തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തൃ​ശൂ​ർ മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തൊ​ഴി​ൽ ദാ​താ​ക്ക​ളും മു​ന്ന​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​മെ​ന്നും നി​ർ​ദേ​ശം. പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടു​ന്ന സു​ര​ക്ഷാ​ക്ര​മ​ങ്ങ​ളും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ *പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വ​രെ എ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​തി​ന് ഒ​ഴി​വാ​ക്ക​ണം. *നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ചെ​റി​യ കു​പ്പി​യി​ല്‍ കൈ​യി​ൽ ക​രു​തു​ക. *രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ എ​ങ്കി​ലും സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. *പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക *അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക *വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട​താ​ണ്. *ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും തൊ​ഴി​ല്‍ വ​കു​പ്പും ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം.…

Read More

എ​സ്പി​യെ മാ​റ്റി​യ​ത് അ​ന്വേ​ഷ​ണം ക​ണ്ണൂ​ർ ലോ​ബി​യി​ലെ​ത്താ​തി​രി​ക്കാ​നെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: പെ​രി​യ​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് അ​ട്ടി​മ​റി​ക്കാ​നും അ​ന്വേ​ഷ​ണം ശ​രി​യാ​യ രൂ​പ​ത്തി​ൽ ന​ട​ക്കാ​തി​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. അ​ന്വേ​ഷ​ണം ക​ണ്ണൂ​ർ ലോ​ബി​യി​ലേ​ക്കെ​ത്താ​തി​രി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈ​ബ്രാ​ഞ്ച് എ​സ്പി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ക്കി​നെ സ്ഥ​ലം മാ​റ്റി​യ​തെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം തു​ട​ങ്ങി നാ​ലാം ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റു​ന്ന​ത് കേ​ട്ട് കേ​ൾ​വി ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണ്.​ കേ​സി​ലെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​താ​ണ് പെ​ട്ട​ന്ന് ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റാ​ൻ കാ​ര​ണം. സി​പി​എം തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച വ​ഴി​യി​ലൂ​ടെ കേ​സ​ന്വേ​ഷ​ണം ന​ട​ക്കി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ചി​ല​രാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യ​തി​നു പി​ന്നി​ൽ. പ്ര​തി​ക​ളെ കാ​ര്യ​മാ​യി ചോ​ദ്യം ചെ​യ്താ​ൽ സി​പി​എം ക​ണ്ണൂ​ർ ലോ​ബി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളും എ​ന്ന ഭ​യം സി​പി​എ​മ്മി​നെ വേ​ട്ട​യാ​ടു​ന്നു​ണ്ട്.…

Read More

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലെ ബാത്ത് റൂമിൽ യുവതി മരണപ്പെട്ട സംഭവം ; ദു​രൂ​ഹ​ത​യെ​ന്ന് സ​ഹോ​ദ​ര​ൻ; പരാതിയിൽ പോലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ​യും​കൊ​ണ്ട് ചി​കി​ത്‌​സ​യ്ക്കെ​ത്തി​യ യു​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ കു​ളി​മു​റി​യി​ല്‍ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി കാ​ണി​ച്ച് സ​ഹോ​ദ​ര​ന്‍റെ പ​രാ​തി. വി​ള​ക്കോ​ടി​ന​ടു​ത്ത പാ​റ​ക്ക​ണ്ട​ത്തെ പ​രേ​ത​നാ​യ പാ​റ​യി​ല്‍ അ​ബ്ദു​റ​ഹ്‌​മാ​ന്‍ -ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ കെ.​വി.​ഷാ​ഹി​ദ(23) യെ​യാ​ണ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​ന്‍റെ അ​സു​ഖം കാ​ര​ണം ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യ ഷാ​ഹി​ദ ഇ​ന്ന​ലെ രാ​വി​ലെ റൂ​മി​ലെ കു​ളി​മു​റി​യി​ല്‍ ക​യ​റി പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ള്‍ തി​ര​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ കെ.​വി. നൗ​ഷാ​ദാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.പോ​ലീ​സ് അ​സ്വ​ഭാ​വി​ക​മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​തകത്തിലെ അ​ന്വേ​ഷ​ണ​ ഉദ്യോഗസ്ഥനെ മാ​റ്റി; ര​ണ്ടാം നാ​ൾ ഡി​വൈ​എ​സ്പി; നാ​ലാം നാ​ൾ എ​സ്പി

സ്വ​ന്തം ലേ​ഖ​ക​ൻ കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ട​പെ​ട​ൽ. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് എ​സ്പി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ​യാ​ണ് മാ​റ്റി​യ​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം​ചെ​യ്യു​ന്ന​തി​നു പോ​ലും അ​വ​സ​രം ഒ​രു​ക്കാ​തെ​യാ​ണ് എ​സ്പി​യെ മാ​റ്റി​യ​ത്. എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ മാ​റ്റി​യ​ത്. കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ലെ കെ.​എം. സാ​ബു മാ​ത്യു​വി​നാ​ണ് പ​ക​രം ചു​മ​ത​ല. കേ​സി​ൽ ഇ​ട​പെ​ടു​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി.​പി. ര​ഞ്ജി​ത്തി​നെ കോ​ഴി​ക്കോ​ട് ഡി​സി​ആ​ർ​ബി​യി​ലേ​ക്ക് ര​ണ്ടു ദി​വ​സം മു​ന്പ് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 25 മു​ത​ലാ​ണ് മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പീ​താം​ബ​ര​നി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം. എ​ന്നാ​ൽ, ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ സി​പി​എം നേ​താ​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം ന​ൽ​കി​യ മൊ​ഴി അ​ട​ക്കം…

Read More

 കാറിൽ കടത്തുകയായിരുന്ന  ബ്രൗ​ൺ​ഷു​ഗ​റു​മാ​യി രണ്ടു യു​വാ​ക്ക​ൾ  പോലീസ് പിടിയിൽ

ക​ണ്ണൂ​ർ: വി​ൽ​പ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 27 പൊ​തി ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സി​റ്റി നാ​ലു​വ​യ​ലി​ലെ പു​ല്ലോ​ന​ന്ദ​ൻ ഇ​ർ​ഷാ​ദ് (29), തൃ​ശൂ​ർ പു​ല്ലോ​ട്ട് പ​ഴു​ക്കു​ന്ന​ത്ത് ടി.​സി. ഷോ​ബി​ൻ (22) എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, എ​എ​സ്ഐ ഹാ​രി​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാർ എ​സ്ഐ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​റി​ന്‍റെ ഡാ​ഷി​ൽ ചെ​റി​യ പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ച 27 പാ​യ്ക്ക​റ്റ് ബ്രൗ​ൺ ഷു​ഗ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

Read More

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മ​മൊ​രു​ക്കാ​ൻ മ​ട​ക്ക​ര​യി​ൽ കൃ​ത്രി​മ ദ്വീ​പ് ഒ​രു​ങ്ങു​ന്നു

ചെ​റു​വ​ത്തൂ​ർ: കാ​യ​ൽ-​ക​ര ടൂ​റി​സം സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​ട​ക്ക​ര കൃ​ത്രി​മ ദ്വീ​പി​നെ ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റെ​ടു​പ്പ് ന​ട​ത്തു​ന്നു. മ​ട​ക്ക​ര മ​ൽ​സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന​ടു​ത്ത് പു​ഴ​യി​ൽ മ​ണ​ൽ നി​റ​ച്ചു ഒ​രു​ക്കി​യെ​ടു​ത്ത 15 ഏ​ക്ക​റോ​ളം വ​രു​ന്ന കൃ​ത്രി​മ ദ്വീ​പാ​ണ് വ​ഞ്ചി​വീ​ടു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രെ​യും മ​റ്റു വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും വി​ശ്ര​മ കേ​ന്ദ്ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച് തൃ​ക്ക​രി​പ്പൂ​ർ എം​എ​ൽ​എ എം. ​രാ​ജ​ഗോ​പാ​ല​ൻ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സാ​ധ്യ​താ പ​ഠ​ന​ത്തി​ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​നോ​ടാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ദ​ഗ്ദ​ർ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നെ​ത്തു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 400 മീ​റ്റ​ർ നീ​ള​ത്തി​ലും 150 മീ​റ്റ​ർ വീ​തി​യി​ലു​മാ​യി ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കൃ​ത്രി​മ ദ്വീ​പ് ഒ​രു​ക്കു​ന്ന​ത്. അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ലു​ള്ള ജി​യോ മ​ണ​ൽ ട്യൂ​ബി​ൽ മ​ണ​ൽ നി​റ​ച്ചാ​ണ്…

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിലെ ഒന്നും രണ്ടും പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം​പ്ര​തി പീ​താം​ബ​ര​നേ​യും ര​ണ്ടാം പ്ര​തി സ​ജി ജോ​ർ​ജി​നെ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കാ​സ​ർ​ഗോ​ഡ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഗൂ​ഢാ​ലോ​ച​ന അ​ട​ക്കം പു​റ​ത്ത് കൊ​ണ്ട് വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.കൊ​ല്ല​പ്പെ​ട്ട ശ​ര​ത് ലാ​ലി​ന്‍റെ കൃ​പേ​ഷി​ന്‍റെ ചി​താ​ഭ​സ്മ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ധീ​ര സ്മൃ​തി യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മി​ട്ടി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും അ​ട​ക്ക​മു​ള്ള​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ഞ്ച് ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്ത് നി​മ​ജ്ഞ​നം ചെ​യ്യും.

Read More

വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച;  പിന്നിൽ വീ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കി​യവർ;  പ്ര​തി​ക​ളെക്കു​റി​ച്ച് സൂ​ച​ന ലഭിച്ചതായി പോലീസ്

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്നി​ല്‍ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പാ​ല​ക്കു​ന്ന് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തെ പി.​കെ. അ​ച്യു​ത​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മം​ഗ​ളൂ​രു​വി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മ​ക​ന്‍ അ​ശ്വി​നെ കാ​ണാ​ൻ പോ​യി​രു​ന്ന അ​ച്യു​ത​നും ഭാ​ര്യ ഗീ​ത​യും ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്രി​ല്ലും വാ​തി​ലും ത​ക​ര്‍​ത്താ​ണ് ഓ​ഫീ​സ് റൂ​മി​ലും കി​ട​പ്പു​മു​റി​യി​ലു​മു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ അ​ല​മാ​ര​ക​ളും തു​റ​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ടി​രു​ന്നു. അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ലാ​പ്‌​ടോ​പ്പ്, കാ​മ​റ,ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ആ​റ് വാ​ച്ചു​ക​ള്‍,10,000 രൂ​പ, മി​ക്‌​സ​ര്‍ ഗ്രൈ​ന്‍​ഡ​ര്‍, ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​ര്‍ എ​ന്നി​വ ക​വ​ര്‍​ച്ച​ക്കാ​ര്‍ കൊ​ണ്ടു​പോ​യി. ക​വ​ര്‍​ച്ച​യി​ലൂ​ടെ 1,18,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് അ​ച്യു​ത​ന്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ…

Read More

എ​ന്നോ​ട് എ​ന്തി​നീ ക്രൂ​ര​ത , എ​ന്നെ ചു​ട്ടു​കൊ​ല്ലാ​ൻ ശ്ര​മി​ച്ചു! സി​പി​എ​മ്മു​കാ​ർ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് മു​ൻ പ്ര​വ​ർ​ത്ത​ക

ക​ണ്ണൂ​ർ: അ​വ​ർ എ​ന്തി​നീ ക്രൂ​ര​ത എ​ന്നോ​ട് കാ​ണി​ക്കു​ന്നു. എ​ന്നെ ചു​ട്ടു​കൊ​ല്ലാ​ൻ ശ്ര​മി​ച്ചു, വ​രു​മാ​ന​ത്തി​നാ​യി പോ​റ്റു​ന്ന ആ​ടു​ക​ളെ ചു​ട്ടു​കൊ​ന്നു….​എ​ന്നി​ട്ടും ക​ലി​യ​ട​ങ്ങാ​തെ ഇ​പ്പോ​ൾ ജീ​വി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ക്കു​ന്നി​ല്ല. പൊ​ട്ടി​ക്കര​ഞ്ഞു കൈ​കൊ​ണ്ടു മു​ഖം​മ​റ​ച്ചു മൊ​റാ​ഴ പൂ​ത​പ്പാ​റ താ​ഴെ​യി​ലെ കൊ​യി​ലേ​രി​യ​ൻ നാ​രാ​യ​ണി കൈ​കൂ​പ്പി പ​റ​യു​ക​യാ​ണ്. ക​ണ്ണൂ​ർ പ്ര​സ്ക്ല​ബ്ബി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ലാ​ണ് നാ​രാ​യ​ണി താ​ൻ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ക്രൂ​ര​ത​യു​ടെ ക​ഥ​ക​ൾ നി​ര​ത്തി​യ​ത്. നാ​രാ​യ​ണി സി​പി​എം മെ​മ്പ​റും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മൊ​റാ​ഴ വി​ല്ലേ​ജ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.​ര​ണ്ടു വ​ർ​ഷം മു​ന്പ് പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യ​തി​നു ശേ​ഷം സി​പി​എ​മ്മി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യും പാ​ർ​ട്ടി​യു​ടെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ പ​റ​യു​ന്നു. പി​ന്നീ​ട് അം​ഗ​ത്വം പാ​ർ​ട്ടി പു​തു​ക്കി ന​ൽ​കി​യി​ട്ടി​ല്ല. ര​ണ്ടു മു​റി വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ക​യാ​ണ് അ​വി​വാ​ഹി​ത​യാ​യ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 65 വ​യ​സു​ള്ള നാ​രാ​യ​ണി. ക​ഴി​ഞ്ഞ 22ന് ​പു​ല​ർ​ച്ചെ 4.30 ഓ​ടെ ഒ​രു സം​ഘം വീ​ടി​നു തീ​യി​ട്ടു. വീ​ടി​ന​ക​ത്ത്…

Read More