ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ബ​സി​നു മു​ക​ളി​ലേ​ക്ക് മ​രം  വീ​ണു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ബ​സി​ന് മു​ക​ളി​ലേ​ക്ക് റോ​ഡ​രി​കി​ലെ മ​രം വീ​ണ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. പോ​ലീ​സ് ഡ്രൈ​വ​ര്‍ കൂ​ത്തു​പ​റ​മ്പ് പാ​ച്ച​പൊ​യ്ക​യി​ലെ സി.​സ​ജേ​ഷി​നാ​ണ് (30)അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.​ഇ​യാ​ളെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു രാ​വി​ലെ 5.45ന് ​കാ​ങ്കോ​ല്‍ ക​രി​ങ്കു​ഴി​യി​ലാ​ണ് അ​പ​ക​ടം. പെ​രി​ങ്ങോം സി​ആ​ര്‍​പി ക്യാ​മ്പി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍​ഷി​ക ഫ​യ​റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ക​ണ്ണൂ​ര്‍ കെ​എ​പി ക്യാ​മ്പി​ല്‍​നി​ന്നും 45 പേ​ര​ട​ങ്ങു​ന്ന സം​ഘ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പോ​ലീ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ക​രി​ങ്കു​ഴി വ​ള​വി​ല്‍ നി​ന്നി​രു​ന്ന മാ​വി​ന്‍റെ വ​ലി​യ കൊ​മ്പാ​ണ് ബ​സി​ന് മു​ക​ളി​ലേ​ക്ക് പൊ​ട്ടി വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ബ​സി​ന്‍റെ ചി​ല്ല് തെ​റി​ച്ചും മ​ര​ക്കൊ​മ്പി​ടി​ച്ചു​മാ​ണ് സ​ജേ​ഷി​ന് പ​രി​ക്കേ​റ്റ​ത്.​വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ​യ്യ​ന്നൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് ഇ​ല​ക്‌​ട്രി​ക്ക് വാ​ളു​പ​യോ​ഗി​ച്ച് മ​രം മു​റി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു.

Related posts