സി​നി​മ ഓ​ഡി​ഷ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പോ​ലീ​സ് സം​ഘ​ത്തെ ത​ട​ഞ്ഞ​തി​ന് ഒ​രാ​ൾ അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: ത​മി​ഴ് സി​നി​മ​യു​ടെ ഓ​ഡി​ഷ​നാ​യി പ​യ്യ​ന്നൂ​രി​ലെ ത്രീ​സ്റ്റാ​ര്‍ ഹോ​ട്ട​ലി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പ​യ്യ​ന്നൂ​ര്‍ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ ടി.​കെ.​ര​ഞ്ജി​ത്തി (39) നെ​യാ​ണു പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ വി.​സി​ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ത​ട​യു​ക​യും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വി​ലെ 23 കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലെ ബാ​ര്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഇ​രി​ട്ടി ഉ​ളി​ക്ക​ല്‍ വ​യ​ത്തൂ​രി​ലെ കെ.​വി.​ര​മേ​ശ​നെ (42) പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

‘കാ​ക്ഷി’​യെ​ന്ന ത​മി​ഴ്സി​നി​മ​യ്ക്കാ​യി നാ​യി​ക ന​ടി​യേ​യും സ​ഹ​ന​ടി​ക​ളേ​യും ആ​വ​ശ്യ​മു​ണ്ടെ​ന്നു വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ചാ​ര​ണം ക​ണ്ടാ​ണു മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മു​ള്ള യു​വ​തി​ക​ളു​ള്‍​പ്പെ​ടെ ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ര്‍ എ​ത്തി​യ​ത്.

എ​ന്നാ​ല്‍ യു​വ​തി​ക​ളെ ലോ​ഡ്ജി​ലെ​ത്തി​ച്ച ശേ​ഷം മു​ങ്ങി​യ സ്ത്രീ​യെ കു​റി​ച്ചു കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം പോ​ലീ​സ് ന​ട​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. സം​ഭ​വ ദി​വ​സം അ​ര്‍​ധ​രാ​ത്രി​യോ​ടെ ഓ​ഡി​ഷ​നാ​യി എ​ത്തി​യ സം​ഘം ഹോ​ട്ട​ലി​ല്‍ നി​ന്നു കൂ​ട്ട​ത്തോ​ടെ മു​ങ്ങി​യ​തും ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

Related posts