സ്ഥിരം തടയണ വേണണെന്ന ആവശ്യം ഇതുവരേയും പരിഗണിച്ചില്ല;  താ​ത്കാ​ലി​ക ത​ട​യ​ണ പൊ​ട്ടി   എ​ടാ​ട്ടു​മ്മ​ലി​ലേ​ കൃഷിയിടത്തേക്ക്  ഉ​പ്പു​വെ​ള്ളം ക​യ​റു​ന്നു ; ആശങ്കയോടെ കർഷകർ

തൃ​ക്ക​രി​പ്പൂ​ർ: സ്ഥി​രം ത​ട​യ​ണ​യോ ക്രോ​സ് ബാ​റോ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തു​നി​ന്ന ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ സ​മ്മാ​നി​ച്ച് താ​ൽ​ക്കാ​ലി​ക ത​ട​യ​ണ​യും ചോ​ർ​ന്നു തു​ട​ങ്ങി. കൊ​യോ​ങ്ക​ര പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​ത് ദു​രി​ത​മാ​യ​ത്. ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന വേ​ള​യി​ൽ ഉ​ളി​യം പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്ക് ത​ട​ഞ്ഞു നി​ർ​ത്തേ​ണ്ട ത​ലി​ച്ചാ​ല​ത്തെ അ​ണ​ക്കെ​ട്ടി​ൽ നി​ന്നും മ​റി​ഞ്ഞെ​ത്തു​ന്ന വെ​ള്ളം എ​വി​ടെ​യും ത​ട​യ​പ്പെ​ടു​ന്നി​ല്ല. ഇ​ത് നെ​ൽ​ക​ർ​ഷ​ക​രെ ക​ഷ്ട​ത്തി​ലാ​ക്കു​ക​യാ​ണ്. എ​ടാ​ട്ടു​മ്മ​ലി​ലെ വ​യ​ലു​ക​ള​യി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ചാ​ക്കു​ക​ളി​ൽ മ​ണ​ൽ നി​റ​ച്ചു താ​ൽ​ക്കാ​ലി​ക ത​ട​യ​ണ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​മി​ച്ചി​രു​ന്നു ഇ​പ്പോ​ൾ അ​ത് പൊ​ട്ടി ഉ​പ്പു​വെ​ള്ളം ഒ​ഴു​കി എ​ത്തു​ക​യാ​ണ് വ​യ​ലു​ക​ളി​ൽ. സ്ഥി​രം ത​ട​യ​ണ നി​ർ​മാ​ണം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും അ​ന​ക്ക​മൊ​ന്നു​മി​ല്ല.

Read More

​തല​ശേ​രി​യി​ലെ സി​പി​എം മു​ൻ നേ​താ​വ്  സി​പി​എ​മ്മി​നെ​തി​രേ വ​ട​ക​ര​യി​ൽ മ​ത്സ​രി​ക്കും;  സി.​ഒ.​ടി. ന​സീ​ർ അം​ഗ​മാ​യ കി​വീ​സ് ക്ല​ബി​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ്

ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടേ​യും സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ നി​ന്ന് വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പാ​ര്‍​ട്ടി​യു​ടെ മു​ന്‍ നേ​താ​വ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. സി​പി​എം കാ​യ്യ​ത്ത​റോ​ഡ് മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റാ​ണ് വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ‘മാ​റ്റി കു​ത്തി​യാ​ല്‍ മാ​റ്റം കാ​ണാം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി കൊ​ണ്ടാ​ണ് സി.​ഒ.​ടി.​ന​സീ​ര്‍ മ​ല്‍​സ​ര രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.​വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് താ​ന്‍ മ​ല്‍​സ​രി​ക്കു​മെ​ന്നും ഇ​തു​വ​രെ​യും ആ​രു​ടേ​യും പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ലെ​ന്നും സി.​ഒ.​ടി ന​സീ​ര്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.​ന​സീ​റി​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ന​മ​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും ഇ​തി​ന​കം വ​ന്നു ക​ഴി​ഞ്ഞു. ‘ന​മ്മ​ള്‍ ഒ​ന്നാ​ണ് ഒ​ര​മ്മ​യു​ടെ മ​ക്ക​ള്‍, സേ​വ​ന​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യം പ​റ​യ​ണ​മെ​ന്നും വെ​റു​പ്പും പ്ര​തി​കാ​ര​വും പ്ര​ച​രി​പ്പി​ക്കാ​ത്ത രാ​ഷ്‌​ട്രീ​യ​മാ​ണ് ന​മു​ക്ക് വേ​ണ്ട​തെ​ന്നും ന​സീ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന കി​വീ​സ് ക്ല​ബി​ന്‍റെ ഫേ​സ് ബു​ക്കി​ലും പ​റ​യു​ന്നു.​മു​മ്പ് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നു മു​ന്ന​റി​യി​പ്പ് ന​ല്‍​കി കൊ​ണ്ടു​ള്ള ന​സീ​റി​ന്‍റെ…

Read More

ബി​ജെ​പി ഓ​ഫീ​സി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ പൈ​പ്പ് ബോം​ബ് സ്ഫോ​ട​നം;   മൂന്ന് പേർക്ക് ഗുരുതര പരിക്ക്;  അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എം​എ​ൽ​എ

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലു​ണ്ടാ​യ വ​ൻ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 3 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ 11.30 ഓ​ടെ മു​കു​ന്ദ മ​ല്ല​ർ റോ​ഡി​ൽ ബി​ജെ​പി ഓ​ഫീ​സി​നു സ​മീ​പ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. പൈ​പ്പ് ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ന്നെ​ന്ന് എ.​എ​ൻ ഷം​സീ​ർ എം​എ​ൽ​എ ആ​രോ​പി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ല്ലം സ്വ​ദേ​ശി സ​ക്കീ​ർ (36), പേ​രാ​മ്പ്ര ക​രി കു​ള​ത്തി​ൽ പ്ര​വീ​ൺ (33), വേ​ളം പു​ളി​യ​ർ ക​ണ്ടി റ​ഫീ​ഖ്‌ (34) എ​ന്നി​വ​രെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ പ്ര​വീ​ണി​ന്‍റെ മൂ​ക്ക് ചി​ത​റി​യ നി​ല​യി​ലാ​ണു​ള്ള​ത്.​സ​ക്കീ​റി​ന്‍റെ ഇ​രു കാ​ലു​ക​ൾ​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​റ​ഫീ​ഖി​ന്‍റെ കേ​ൾ​വി ശ​ക്തി ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്. ത​ല​ശേ​രി​യി​ലെ പൂ​ജാ സ്റ്റോ​റി​ലേ​ക്ക് ഇ​ത്തി മൊ​ട്ട്, അ​ൽ മൊ​ട്ട്, അ​ര​യാ​ൽ മൊ​ട്ട് എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഭാ​ര​മു​ള്ള പൈ​പ്പ് എ​ടു​ത്ത് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ…

Read More

തില്ലങ്കേരിയിൽ   ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ  ബൈ​ക്ക് ക​ത്തി​ച്ചു; വീ​ടി​ന് തീ​പി​ടി​ച്ചു നാശനഷ്ടം; പിന്നിൽ ബിജെപിയെന്ന് സംശയിക്കുന്നതായി ഡിവൈഎഫ്ഐ

മ​ട്ട​ന്നൂ​ർ(കണ്ണൂർ): തി​ല്ല​ങ്കേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ചു. ഡി​വൈ​എ​ഫ്ഐ അ​രീ​ച്ചാ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും തി​ല്ല​ങ്കേ​രി നോ​ർ​ത്ത് മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​രീ​ച്ചാ​ലി​ലെ എ​ൻ. മി​ഥു​നി​ന്‍റെ പ​ൾ​സ​ർ ബൈ​ക്കാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കിനാ​ണ് തീ​വ​ച്ച​ത്. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വീ​ടി​നും നാ​ശ​മു​ണ്ടാ​യി. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഞാ​ലി​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. വീ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​നാ​ൽ ഇ​രി​ട്ടി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. മു​ഴ​ക്കു​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു.

Read More

അഭ്യാസം പഠിച്ചവർക്ക് മാത്രം പ്രവേശനം; പ​ടു​വി​ലാ​യി വി​ല്ലേ​ജ് ഓ​ഫീ​സിലെ കുത്തനെയുള്ള പടികയറാൻ ആദ്യം അഭ്യാസം പടിക്കണ്ടേ അവസ്ഥ

കൂ​ത്തു​പ​റ​മ്പ്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ടു​വി​ലാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ കാ​ര്യം നേ​ടി തി​രി​ച്ചു പോ​ക​ണ​മെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ മാ​ത്രം കൈ​യി​ൽ ക​രു​തി​യാ​ൽ പോ​ര. ഓ​ഫീ​സി​ലേ​ക്കു​ള്ള കു​ത്ത​നെ​യു​ള്ള ഏ​ണി​പ്പ​ടി എ​ങ്ങി​നെ ക​യ​റാ​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​നം കൂ​ടി നേ​ടി​യി​രി​ക്ക​ണം. ഇ​വി​ടെ​യെ​ത്തു​ന്ന വ​യോ​ജ​ന​ങ്ങ​ളും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​രും ഓ​ഫീ​സി​ലേ​ക്ക് ക​യ​റാ​ൻ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം ചെ​റു​തൊ​ന്നു​മ​ല്ല.​കു​ത്ത​നെ​യു​ള്ള ഈ ​ഗോ​വ​ണി ക​യ​റി വേ​ണം ഓ​ഫീ​സി​ലെ​ത്താ​ൻ. സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​റാ​യ നി​ല​യി​ലാ​യ​തി​നൊ​പ്പം മ​ഴ​ക്കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​രി​ക്കാ​നോ ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നി​വൃ​ത്തി​യു​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഏ​താ​നും മാ​സം മു​മ്പ് വി​ല്ലേ​ജ് ഓ​ഫീ​സ് തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ള്ള ഈ ​വാ​ട​ക കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലേ​ക്ക് മാ​റി​യ​ത്. അ​ന്നു മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ ഈ ​സാ​ഹ​സം. ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും അം​ഗ പ​രി​മി​ത സൗ​ഹൃ​ദ​മാ​ക്കി​യി​രി​ക്കു​മ്പോ​ഴാ​ണ് പ​ടു​വി​ലാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഈ ​ദു​ര​വ​സ്ഥ. പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ…

Read More

ഇ​ര​ട്ട​ക്കൊ​ല: ക്രൈം​ബ്രാ​ഞ്ച് ഇ​ന്നും ക​ല്യോ​ട്ട്; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ട്

കാ​ഞ്ഞ​ങ്ങാ​ട്: ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തി​ന്‍റെ ര​ണ്ടാം നാ​ളി​ലും ക്രൈം ​ബ്രാ​ഞ്ച് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സം​ഘം കൊ​ല ചെ​യ്യ​പ്പെ​ട്ട ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ഡി​വൈ​എ​സ്പി​മാ​രാ​യ വി.​എം.​പ്ര​ദീ​പ്, ഷാ​ജു ജോ​സ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ര​ണ്ടു സം​ഘ​മാ​യാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ രൂ​പ​രേ​ഖ, ഇ​വി​ടെ നി​ന്നും അ​ടു​ത്തു​ള്ള വീ​ടു​ക​ളു​മാ​യു​ള്ള അ​ക​ലം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി. കൂ​ടാ​തെ നാ​ട്ടു​കാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തു വ​രു​ന്നു. നേ​ര​ത്തെ പോ​ലീ​സ് എ​ടു​ത്ത മൊ​ഴി​യും പു​തി​യ മൊ​ഴി​യും താ​ര​ത​മ്യം ചെ​യ്യും. ഇ​ത്ത​രം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മേ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ട് കാ​ഞ്ഞ​ങ്ങാ​ട്: ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്പി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ക്ക്,…

Read More

ട്രെ​യി​നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​രി​ച്ചു 

പ​യ്യ​ന്നൂ​ർ: ട്രെ​യി​നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. പ​യ്യ​ന്നൂ​ർ കേ​ളോ​ത്ത് അ​മ​ലോ​ത്ഭ​വ മാ​താ ഇ​ട​വ​ക പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കു​ര്യാ​പ്പി​ള്ളി ഫ്രാ​ൻ​സീ​സ് (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ന്ന മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. ര​ണ്ട് ദി​വ​സം മു​മ്പ് ചേ​ർ​ത്ത​ല​ക്ക് പോ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഫ്രാ​ൻ​സീ​സ്. ബാ​ഗും ഫോ​ണും സീ​റ്റി​ൽ വ​ച്ച് സ​ഹ​യാ​ത്രി​ക​രോ​ട് പ​റ​ഞ്ഞ​ശേ​ഷം ബാ​ത്ത്റൂ​മി​ൽ പോ​യ​താ​യി​രു​ന്നു. പ​യ്യ​ന്നു​രി​ൽ എ​ത്തി​യി​ട്ടും ഇ​യാ​ൾ ഇ​റ​ങ്ങാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ബാ​ത്ത്റും തു​റ​ന്ന​പ്പോ​ൾ ഫ്രാ​ൻ​സീ​സി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് എ​ത്തി​യ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ൻ​ക്വി​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഫ്രാ​ൻ​സീ​സ്- ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ലി​സ​മ്മ. മ​ക്ക​ൾ: വി​ഥി​ൻ, വീ​ണ,വി​പി​ന. മ​രു​മ​ക​ൻ: സ​ന്ദീ​പ്.

Read More

ധ​ർ​മ​ട​ത്തെ അ​ക്ര​മ പ​ര​മ്പ​ര ; ഒ​രാ​ൾ പി​ടി​യി​ൽ; മു​ഖ്യ പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​തം

ത​ല​ശേ​രി: ധ​ർ​മ​ടം ചി​റ​ക്കു​നി​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​ന്ന ബോം​ബാ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ധ​ർ​മ​ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ പി​ടി​കൂ​ടി​യ ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഭ​വ​ങ്ങ​ളി​ലെ മു​ഖ്യ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വി​നു വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടേ​യും മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ബോം​ബാ​ക്ര​മ​ണം ന​ട​ന്ന ചി​റ​ക്ക​ര ഹൈ​സ്കൂ​ൾ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​ട​ത്തി​ൽ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ ബാ​ർ​ബ​ർ ഷോ​പ്പും സ്ഫോ​ട​ന​ത്തി​ൽ ജ​ന​ൽ ത​ക​ർ​ന്ന വീ​ടും ഫോ​റ​ൻ​സി​ക് സം​ഘ​വും ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധി​ച്ചു. ഉ​ഗ്ര ശേ​ഷി​യു​ള്ള ബോം​ബാ​ണ് പൊ​ട്ടി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്ഫോ​ട​ന​ത്തി​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ന്‍റെ എ​സി പൊ​ട്ടി​ത്തെ​റി​ക്കു​ക​യും വീ​ടി​ന്‍റെ ജ​ന​ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.…

Read More

ത​ല​ശേ​രി​യി​ൽ ചി​കി​ത്സ​ക്കി​ടെ യു​വ​തി​യു​ടെ മ​ര​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണവുമായി ബന്ധുക്കൾ; ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ തു​റ​ന്ന​ത് ക​ല്ലു കൊ​ണ്ട് ഇ​ടി​ച്ച്

ത​ല​ശേ​രി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്കി​ടെ യു​വ​തി​യാ​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​യ​ർ​ന്നു. പ​നി ബാ​ധി​ച്ച് എ​ത്തി​യ യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യ​പ്പോ​ൾ ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ എ​ത്തി​ച്ച സി​ലി​ണ്ട​ർ തു​റ​ന്ന​ത് ക​ല്ല് കൊ​ണ്ട് ഇ​ടി​ച്ചെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ല്കി. പു​ന്നോ​ൽ കു​റി​ച്ചി​യി​ൽ ക​രീ​ക്കു​ന്ന് റോ​ഡി​ൽ പൊ​ന്ന​മ്പ​ത്ത് മീ​ത്ത​ൽ പി.​ടി. ബ​ജി​ത (37) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. പ​നി​യു​മാ​യി എ​ത്തി​യ ബ​ജി​ത​ക്ക് അ​സ്വ​സ്ഥ​ത കൂ​ടി​യ​പ്പോ​ൾ വേ​ണ്ട അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലി​ല്ലാ​യി​രു​ന്നു​വെ​ന്ന് ബ​ജി​ത​യു​ടെ ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ ദാ​സ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ തു​റ​ന്ന​ത് ത​ന്നെ ക​ല്ല് കൊ​ണ്ട് ഇ​ടി​ച്ചാ​ണ്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ള​മ​റി​യാ​ത്ത ഡോ​ക്ട​റോ​ട് ആ​ശ​യ വി​നി​മ​യം ന​ട​ത്താ​നും ബു​ദ്ധി​മു​ട്ടി. ഇ​പ്പോ​ൾ ശ​രി​യാ​കും എ​ന്ന് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ആ​ശു​പ​ത്രി​ക്കാ​ർ ചെ​യ്ത​ത്. ഒ​ടു​വി​ൽ നി​ർ​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല​ക്ക് കൊ​ണ്ട് പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ…

Read More

ധ​ർ​മ​ട​ത്ത് വീ​ണ്ടും ആ​ക്ര​മ​ണം; ബോം​ബേ​റി​ൽ ക​ട​യു​ടെ എ​സി പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന്‍റെ ജ​ന​ൽ ത​ക​ർ​ന്നു

ത​ല​ശേ​രി: ധ​ർ​മ​ട​ത്ത് ആ​ക്ര​മ​ണം തു​ട​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ബോം​ബേ​റു​ണ്ടാ​യി. ചി​റ​ക്കു​നി​യി​ൽ ബാ​ർ​ബ​ർ ഷോ​പ്പി​നു നേ​രെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ചി​റ​ക്ക​ര ഹൈ​സ്കൂ​ൾ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​ട​ത്തി​ൽ വി​ജ​യ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ബാ​ർ​ബ​ർ ഷോ​പ്പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ന്‍റെ എ​സി പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ ജ​ന​ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തു. കെ​ട്ടി​ട ഉ​ട​മ​യും ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി​പ്പു​കാ​ര​നും ത​മ്മി​ൽ വാ​ട​ക സം​ബ​ന്ധി​ച്ച ത​ർ​ക്കം നി​ല നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​താ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും സം​ശ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് ധ​ർ​മ്മ​ടം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചി​റ​ക്കു​നി പാ​ല​യാ​ട് സൗ​രാ​ഗി​ൽ പി.​ടി സ​ന​ൽ കു​മാ​റി​ന്‍റെ വീ​ടി​നു നേ​രെ ര​ണ്ട് ത​വ​ണ അ​ക്ര​മം ന​ട​ന്നി​രു​ന്നു. ഈ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് പി​ന്നി​ലും ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി​പ്പു​കാ​ര​നും കെ​ട്ടി​ട ഉ​ട​മ​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സ​ന​ൽ കു​മാ​റി​ന്‍റെ…

Read More