കാറിൽ കടത്തുകയായിരുന്ന  ബ്രൗ​ൺ​ഷു​ഗ​റു​മാ​യി രണ്ടു യു​വാ​ക്ക​ൾ  പോലീസ് പിടിയിൽ

ക​ണ്ണൂ​ർ: വി​ൽ​പ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 27 പൊ​തി ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സി​റ്റി നാ​ലു​വ​യ​ലി​ലെ പു​ല്ലോ​ന​ന്ദ​ൻ ഇ​ർ​ഷാ​ദ് (29), തൃ​ശൂ​ർ പു​ല്ലോ​ട്ട് പ​ഴു​ക്കു​ന്ന​ത്ത് ടി.​സി. ഷോ​ബി​ൻ (22) എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, എ​എ​സ്ഐ ഹാ​രി​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാർ എ​സ്ഐ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​റി​ന്‍റെ ഡാ​ഷി​ൽ ചെ​റി​യ പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ച 27 പാ​യ്ക്ക​റ്റ് ബ്രൗ​ൺ ഷു​ഗ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

Related posts