ഭാ​ര​ത​മെ​ന്ന വി​കാ​രം ത​ക​ർ​ക്കാ​ൻ ശ്ര​മമെന്ന്  ജോ​സ് കെ.​മാ​ണി   എം​പി

ചെ​റു​പു​ഴ: മ​തേ​ത​ര ഭാ​ര​തം, ക​ർ​ഷ​ക​ര​ക്ഷ, പു​തി​യ കേ​ര​ളം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര​ക്ക് ഇ​ന്ന് ശ്രീ​ക​ണ്ഠ​പു​ര​ത്തും ഇ​രി​ട്ടി​യി​ലും സ്വീ​ക​ര​ണം ന​ൽ​കും. ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ഇ​രി​ട്ടി​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു​മാ​ണ് സ്വീ​ക​ര​ണം. ഇ​തോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും ഇ​ന്ന​ലെ കാ​സ​ർ​ഗോ​ഡ് നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര​യ്ക്ക് ക​ണ്ണൂ​ർ‌ ജി​ല്ല​യി​ലെ ആ​ദ്യ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ചെ​റു​പു​ഴ​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പാ​ണ് ന​ൽ​കി​യ​ത്. ന​രേ​ന്ദ്ര മോ​ദി ജ​യി​ക്കു​മ്പോ​ൾ തോ​ൽ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യാ​ണെ​ന്ന് ചെ​റു​പു​ഴ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ജോ​സ് കെ. ​മാ​ണി എം​പി പ​റ​ഞ്ഞു.​ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി 15 ല​ക്ഷം രൂ​പ വീ​തം സാ​ധാ​ര​ണ​ക്കാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലി​ട്ടു ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ മോ​ദി 15 രൂ​പ പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. നോ​ട്ട് നി​രോ​ധ​ന​വും വ​ലി​യ ത​ട്ടി​പ്പാ​യി​രു​ന്നു. ഭാ​ര​ത​മെ​ന്ന വി​കാ​രം ത​ക​ർ​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും…

Read More

ഞാ​ൻ മ​ത്സ​രി​ക്ക​ണോ, പാ​ർ​ട്ടി തീ​രു​മാ​നി​ക്കുമെന്ന് കെ.​ സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ണ്ടാ​ക്കി​യ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ വ്യ​ത്യാ​സം വ​രു​ത്തേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് അ​ധി​ക​സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാം. എ​ന്നാ​ൽ കൊ​ടു​ക്കാ​ൻ യു​ഡി​എ​ഫി​ന് സാ​ധി​ക്കി​ല്ല. താ​ൻ മ​ത്സ​രി​ക്ക​ണോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യാ​ണ്. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സാ​ഹ​ച​ര്യം നോ​ക്കി യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. ഫെ​ബ്രു​വ​രി ആ​കു​ന്പോ​ഴേ​ക്കും തീ​രു​മാ​ന​മെ​ടു​ത്താ​ൽ പോ​രേ. പാ​ർ​ട്ടി ഇ​ക്കാ​ര്യം ഇ​തു​വ​രെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മ​ത്സ​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല. കാ​ര​ണം സം​സ്ഥാ​ന​ത്തെ പാ​ർ​ട്ടി​യു​ടെ മൊ​ത്തം ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​നാ​യി​രി​ക്കു​മ​ല്ലോ. ജ​നാ​ധി​പ​ത്യ​വി​ജ​യ​ത്തി​ന് അ​ത് ആ​വ​ശ്യ​മാ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ത് യു​ഡി​എ​ഫി​ന് ഒ​രു സീ​റ്റ് കൂ​ടി വ​ർ​ധി​ക്കാ​നി​ട​യാ​കും. കാ​സ​ർ​ഗോ​ഡ് താ​ൻ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​നം ന​ട​ത്തി​യെ​ന്നു പ​റ​യു​ന്ന​തു ശ​രി​യ​ല്ല. ശ​ബ​രി​മ​ല​യി​ൽ ആ​ക്ടി​വി​സ്റ്റു​ക​ളെ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ക​യ​റ്റി​യ​തി​നെ​തി​രേ​യാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. ആ​ക്ടി​വി​സ്റ്റു​ക​ളേ​ക്കാ​ൾ ത​രം​താ​ണ രീ​തി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പെ​രു​മാ​റി​യ​ത്…

Read More

ക​ണ്ണൂ​രി​ൽ കെ​പി​സി​സി- ഡി​സി​സി പോ​രാ​ട്ടം; ഡി​സി​സി പു​റ​ത്തി​റ​ക്കി​യ ലി​സ്റ്റ് കെ​പി​സി​സി റ​ദ്ദാ​ക്കി

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ കെ​പി​സി​സി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഡി​സി​സി പു​റ​ത്തി​റ​ക്കി​യ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി.​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​യും ഏ​ക​പ​ക്ഷീ​യ​വു​മാ​യാ​ണ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലി​സ്റ്റ് മ​ര​വി​പ്പി​ച്ച​ത്. ജി​ല്ല​യി​ൽ കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ, തൊ​ണ്ടി​യി​ൽ, പ​ടി​യൂ​ർ, മ​ട്ട​ന്നൂ​ർ, മ​രു​താ​യി, ഉ​ളി​ക്ക​ൽ, മ​ണി​ക്ക​ട​വ്, ശ്രീ​ക​ണ്ഠ​പു​രം, നി‌​ടി​യേ​ങ്ങ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ച​ത്. എ​ന്നാ​ൽ നേ​ര​ത്തെ ഗ്രൂ​പ്പ് ത​ർ​ക്ക​ത്തി​ൽ കി​ട​ന്ന സ്ഥ​ല​ങ്ങ​ളാ​യി​രു​ന്നു ഇ​വ. അ​തി​നാ​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​വി​ട​ങ്ങ​ളി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​നം ഉ​ട​ൻ വേ​ണ്ടെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള പ​ത്ര​ക്കു​റി​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്ത് വി​ട്ട​ത്.ക​ണ്ണൂ​രി​ന്‍റെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പി.​എം. സു​രേ​ഷ്ബാ​ബു ലി​സ്റ്റ് റ​ദ്ദാ​ക്കാ​നു​ള്ള…

Read More

 ആറാംക്‌ളാസ്  വിദ്യാർഥിക്ക്  പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം; ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 11 കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ അ​റ​സ്റ്റി​ൽ. ഐ​ച്ചേ​രി​യി​ലെ കു​ഞ്ഞി​രാ​മ​നെ (60) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ സി. ​പ്ര​കാ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യും അ​തി​ന് മു​മ്പു​മാ​യി നി​ര​വ​ധി ത​വ​ണ ബാ​ർ​ബ​ർ ഷോ​പ്പി​ന് പി​റ​കി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​പാ​ഠി​യോ​ട് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് രാ​വി​ലെ ഐ​ച്ചേ​രി​യി​ലെ ബാ​ർ​ബ​ർ ഷോ​പ്പി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

“വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ മാ​പ്പ്’: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. സ്ത്രീ​ക​ളെ പൊ​തു​വി​ൽ ഉ​ദേ​ശി​ച്ചാ​യി​രു​ന്നി​ല്ല ത​ന്‍റെ പ്ര​സം​ഗ​മെ​ന്നും ഇ​ത് ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ വേ​ദി​യി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​വാ​ദ പ​രാ​മ​ശം ഉ​ണ്ടാ​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ആ​യാ​ല്‍ ആ​ണു​ങ്ങ​ളെ പോ​ലെ എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് വി​ചാ​രി​ച്ചു​വെ​ന്നും എ​ന്നാ​ൽ, പെ​ണ്ണു​ങ്ങ​ളേ​ക്കാ​ള്‍ മോ​ശ​മാ​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

Read More

സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വി​നോ​ദ​യാ​ത്രാ ബ​സി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ റെ​യ്ഡ്; പിടിച്ചെടുത്തത്‌ ല​ഹ​രി ഗു​ളി​ക​ക​ളും മ​ദ്യ​വും

ത​ല​ശേ​രി: പ​ഠ​ന​യാ​ത്ര​യ്ക്കാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ഞ്ച​രി​ച്ച ബ​സി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഡ​യ​ല്യൂ​ട്ട് ചെ​യ്ത മ​ദ്യ​വും ല​ഹ​രി​ക്കു​ള്ള ഗു​ളി​ക​ക​ളും ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി. ബ​സി​നു​ള്ളി​ൽ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി വി​ട്ട​യ​ച്ചു. എ​ന്നാ​ൽ ഇ​വ​ർ പോ​ലീ​സി​നെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും വെ​ട്ടി​ച്ച് ബൈ​ക്കി​ൽ ടൂ​റി​സ്റ്റ് ബ​സി​നെ പി​ന്തു​ട​ർ​ന്ന് മൈ​സൂ​രുവിലെ​ത്തി. ത​ല​ശേ​രി​യി​ലെ ഒ​രു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​യാ​ത്ര​യ്ക്കി​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് നാ​ട​കീ​യ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ അ​ധ്യാ​പ​ക​ർ ത​ന്നെ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ചി​റ​ക്ക​ര​യി​ൽ ബ​സ് ത​ട​ഞ്ഞ് പ​രി​ശോ​ധന ന​ട​ത്തി​യ​ത്. വോ​ഡ്ക ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ദ്യ​വും ല​ഹ​രി​ഗു​ളി​ക​ക​ളും കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ട്ടി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി…

Read More

കോ​ട്ട​യ​ത്തി​നു പു​റ​മേ ഇ​ടു​ക്കി​യും ചാ​ല​ക്കു​ടി​യും വേ​ണം; കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് മൂന്ന് സീ​റ്റു​ക​ൾ വേ​ണമെന്ന് പി.​ജെ. ജോ​സ​ഫ്

ക​ണ്ണൂ​ർ: കോ​ട്ട​യം ലോ​ക്സ​ഭാ സീ​റ്റി​നു പു​റ​മെ ര​ണ്ട് സീ​റ്റും കൂ​ടി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. ഇ​ടു​ക്കി​യും ചാ​ല​ക്കു​ടി​യു​മാ​ണ് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ക​ണ്ണൂ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് യു​ഡി​എ​ഫി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ട്. ഇ​ടു​ക്കി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​നെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പി​ന്തു​ണ​യ്ക്കു​മെ​ന്നും അ​പ്പോ​ൾ ചാ​ല​ക്കു​ടി സീ​റ്റെ​ങ്കി​ലും ല​ഭി​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ൽ കേ​ര​ള​ത്തി​ലെ അ​ന്ത​രീ​ക്ഷം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കും. എ​ൽ​ഡി​എ​ഫി​ന്‍റെ കൈ​യി​ലു​ള്ള പ​ല സീ​റ്റു​ക​ളും ഇ​ത്ത​വ​ണ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ക്കും. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട എ​ൽ​ഡി​എ​ഫി​നെ​തി​രേ ജ​നം വി​ധി​യെ​ഴു​തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഇ​ത് കൃ​ത്യ​മാ​യി നി​ല​പാ​ടു​ക​ൾ പ​റ​യേ​ണ്ട കാ​ലമെന്ന് എഴുത്തുകാരൻ കെ ​വി മോ​ഹ​ൻ​കു​മാ​ർ

മ​യ്യി​ൽ: എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും കൃ​ത്യ​മാ​യി നി​ല​പാ​ടു​ക​ൾ പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും ഭ​ക്ഷ്യ സു​ര​ക്ഷാ ഡ​യ​റ​ക്ട​റു​മാ​യ ഡോ.​കെ വി ​മോ​ഹ​ൻ​കു​മാ​ർ. ചി​ല വേ​ദി​ക​ളി​ലോ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലോ നി​ല​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്നു​വെ​ങ്കി​ൽ ചി​ല​യി​ട​ത്ത് അ​ത് സാ​ധ്യ​മാ​കു​ന്നി​ല്ല എ​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. താ​യം​പൊ​യി​ൽ സ​ഫ്ദ​ർ ഹാ​ഷ്മി ഗ്ര​ന്ഥാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ മൂ​ന്നാ​മ​ത് എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും മു​പ്പ​താം വ​ർ​ഷി​കാ​ഘോ​ഷം സ​മാ​പ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മോ​ഹ​ൻ കു​മാ​ർ. യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് അം​ഗം ബി​ജു ക​ണ്ട​ക്കൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫു​ട്ബോ​ൾ രം​ഗ​ത്ത് അ​ര​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ആ​ത്മാ​ർ​പ്പ​ണ​ത്തി​ന് കൈ​പ്ര​ത്ത് ച​ന്ദ്ര​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം കെ. ​ബി​നീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. . മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് വി. ​മ​നോ​മോ​ഹ​ന​ൻ സ​മ്മാ​നം ന​ൽ​കി. എ​ൻ.​കെ. രാ​ജ​ൻ, കെ ​സി ശ്രീ​നി​വാ​സ​ൻ പി. ​പി. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള…

Read More

നേ​വ​ല്‍ അ​ക്കാ​ഡ​മി മാ​ലി​ന്യ പ്ര​ശ്‌​നം; ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യംഒ​രു​ക്ക​ണ​മെ​ന്ന് നേ​വി

പ​യ്യ​ന്നൂ​ര്‍:​ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ഡ​മി​യു​ടെ മാ​ലി​ന്യ പ്ര​ശ്‌​ന​ത്തി​ല്‍ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തി​നി​ട​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ന്‍ നീ​ക്കം.​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്താ​ണെ​ന്ന പു​തി​യ വാ​ദ​മു​യ​ര്‍​ത്തു​ക​യാ​ണ് നേ​വ​ല്‍ അ​ധി​കൃ​ത​ര്‍. സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ നേ​വ​ല്‍ അ​ധി​കൃ​ത​രാ​ണ് ഈ ​വാ​ദ​മു​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. 2016ലെ ​നി​യ​മ പ്ര​കാ​രം മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​താ​ത് പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​ണെ​ന്നും അ​തി​നാ​ല്‍ നേ​വി​യി​ലെ ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​ര്‍ സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ​ഇ​തേ തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ന്ന​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി​ദാ​സു​മാ​യി ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷം 2.30ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും.

Read More

“പി​ണ​റാ​യി പെ​ണ്ണു​ങ്ങ​ളേ​ക്കാ​ൾ മോ​ശം’; സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി കെ.​സു​ധാ​ക​ര​ൻ

കാ​സ​ര്‍​ഗോ​ഡ്: കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ പ്ര​സം​ഗ​ത്തി​ലെ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ. കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ വേ​ദി​യി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​വാ​ദ​ പ​രാ​മ​ശം ഉ​ണ്ടാ​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ആ​യാ​ല്‍ ആ​ണു​ങ്ങ​ളെ പോ​ലെ എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് വി​ചാ​രി​ച്ചു​വെ​ന്നും എ​ന്നാ​ൽ, പെ​ണ്ണു​ങ്ങ​ളേ​ക്കാ​ള്‍ മോ​ശ​മാ​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണം അ​ട്ടി​മ​റി​ച്ച​തി​ന് ജ​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യെ വി​ചാ​ര​ണ ചെ​യ്യും. ഒ​രു വി​വ​ര​മി​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി ത​രം​താ​ഴ്ന്നു- സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More