നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ക​രാ​ർ ക​മ്പ​നി കൂ​ലി കൊ​ടു​ക്കാ​തെ മു​ങ്ങി; കു​ടി​ശി​ക ഒ​രു കോ​ടി;മുന്നൂറോളം തൊഴിലാളികൾ പെരുവഴിയിൽ

പ​യ്യ​ന്നൂ​ര്‍: നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു​മാ​സ​ത്തെ കൂ​ലി​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും കൊ​ടു​ക്കാ​തെ ക​രാ​ർ ക​മ്പ​നി മു​ങ്ങി. ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ന​ല്‍​കാ​തെ​യാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ക​രാ​ര്‍ ക​മ്പ​നി​യാ​യ ബി​വി​ജി സ്ഥ​ലം വി​ട്ട​ത്. മു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് കൂ​ലി കി​ട്ടാ​തെ പെ​രു​വ​ഴി​യി​ലാ​യ​ത്. ന​വം​ബ​ര്‍,ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ കൂ​ലി​യും നാ​ലു​മാ​സ​ത്തെ ബോ​ണ​സും ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ലു​ള്ള ഡി​എ​യും ഉ​ള്‍​പ്പെ​ടെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള​തെ​ന്ന് യൂ​ണി​യ​ന്‍ നേ​തൃ​ത്വം പ​റ​യു​ന്നു.ഇ​ക്കാ​ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ല​ത​വ​ണ ക​രാ​ർ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തെ​ങ്കി​ലും നേ​വി​യു​മാ​യു​ള്ള ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് ഇ​വ​ര്‍ മാ​സ​ങ്ങ​ളോ​ളം ത​ള്ളി​നീ​ക്കു​ക​യാ​യി​രു​ന്നു.​ ബി​വി​ജി ക​മ്പ​നി​ക്ക് പ​ക​ര​മാ​യി ജി​ഫോ​ര്‍​എ​സ് എ​ന്ന ക​മ്പ​നി​യാ​ണ് ഇ​പ്പോ​ള്‍ പ്ര​സ്തു​ത ജോ​ലി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ൽ എം​പ്ലോ​യ​റാ​യ നാ​വി​ക അ​ക്ക​ഡ​മി അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​തേ​ണ്‍ നേ​വ​ല്‍ ക​മാ​ൻ​ഡ്…

Read More

ക​രി​വെ​ള്ളൂ​രിൽ‍ പു​ക​യി​ല  ഉ​ല്പ​ന്ന വേ​ട്ട; 2 പേ​ർ അ​റ​സ്റ്റി​ൽ;  പി​ടി​ച്ചെ​ടു​ത്ത് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഉ​ല്പ​ന്ന​ങ്ങ​ൾ

പ​യ്യ​ന്നൂ​ര്‍:​ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​ര​യി​ല്‍ വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന വേ​ട്ട. പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ കെ.​പ്ര​കാ​ശ് ഭ​ട്ട് (50), ഓ​ട്ടോ ഡ്രൈ​വ​ര്‍ തി​രു​മേ​നി പ്രാ​പ്പൊ​യി​ലി​ലെ പ​ര​വേ​ലി​ല്‍ മേ​പ്പു​റ​ത്ത് അ​ജേ​ഷ് (36) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​ര പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പം വെ​ച്ച് നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മം​ഗ​ലാ​പു​ര​ത്ത്‌​നി​ന്നും പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി​വ​ന്ന ലോ​റി​യി​ലാ​ണ് പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​ന്ന​ത്. പാ​ല​ത്ത​ര​യി​ല്‍ നി​ര്‍​ത്തി​യ ലോ​റി​യി​ല്‍​നി​ന്നും ഇ​റ​ക്കി​യ ചാ​ക്കു​ക​ള്‍ ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് മാ​റ്റി​ക്ക​യ​റ്റു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​രാ​ണ് സം​ശ​യം തോ​ന്നി ചാ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്.​ഇ​വി​ടെ ലോ​റി നി​ര്‍​ത്തി ചാ​ക്കു​ക​ള്‍ മാ​റ്റി​ക​യ​റ്റു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​ത്.​ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഇ​വ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സെ​ത്തു​മ്പോ​ഴേ​ക്കും ലോ​റി​ക്കാ​ര്‍ ത​ന്ത്ര​പൂ​ര്‍​വ്വം സ്ഥ​ലം വി​ട്ടി​രു​ന്നു.​ഈ ലോ​റി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ശ്ര​മ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ആ​റ് വ​ലി​യ പ്ലാ​സ്റ്റി​ക്…

Read More

ആ​ല​ക്കോ​ട്ടെ മ​ധ്യ​വ​യ​സ്ക​ന്‍റെ കൊ​ല​പാ​ത​കം: പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ പ്ര​തി വി​ഷം ക​ഴി​ച്ചു;  ചാരായം വാറ്റുന്നതു മായുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് 

ആ​ല​ക്കോ​ട്: മൈ​ലം​പെ​ട്ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ക​സ്റ്റ​ഡി​യി​ൽ. മൈ​ലം​പെ​ട്ടി സ്വ​ദേ​ശി പ​ട​നി​ലം ബാ​ബു (48) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​ക്ക് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് പ​യ്യാ​വൂ​രി​ൽ വെ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​ഷം​ക​ഴി​ച്ചു എ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ പോ​ലീ​സ് കാ​വ​ലി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി വി​ട്ടാ​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളൂ. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. പാ​റെ​മൊ​ട്ട കോ​ള​നി​യി​ലെ ക​ണ്ണാ രാ​ജു​വാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഒ​ഴു​ക്ക് നി​ല​ച്ച തോ​ട്ടി​ലെ ക​രി​ങ്ക​ല്ലി​ല്‍ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചെ​രു​പ്പും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ക​ണ്ടെ​ടു​ത്തി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം നാ​ട്ടി​ൽ നി​ന്നും മു​ങ്ങി​യ…

Read More

പഠനയാത്രയ്ക്കിടെ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കോൺഗ്രസ് നേ​താ​വി​നെ അ​റ​സ്റ്റുചെ​യ്യ​ണമെന്ന് സി​പി​എം

ചെ​റു​പു​ഴ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ റോ​ഷി ജോ​സി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഠ​ന​യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പോ​ക്സോ​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​പീ​ഡ​ന​ശ്ര​മ​ത്തെ തു​ട​ർ​ന്ന് മാ​ന​സി​ക സം​ഘ​ർ​ഷ​മു​ണ്ടാ​യ കു​ട്ടി ക​ർ​ണ്ണാ​ട​ക​യി​ലെ പ്ര​മു​ഖ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പോ​ലീ​സി​നെ ഉ​ന്ന​ത കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളെ ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. കേ​ര​ളാ പോ​ലീ​സ് കാ​ണി​ച്ച ജാ​ഗ്ര​ത​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ​ട​യാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​നി മ​ജി​സ്ട്രേ​റ്റ് മു​ൻ​പാ​കെ നേ​താ​വി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മുന്പ് ഉണ്ടായിട്ടുള്ള പരാതികൾ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ ഒ​തു​ക്കി​ത്തീ​ർ​ക്കു​ക​യാ​യി​രു​ന്നു.​ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് ഇ​യാ​ളെ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​യെ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണം. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും സി​പി​എം നേ​താ​ക്ക​ളാ​യ കെ.​വി. ഗോ​വി​ന്ദ​ൻ, സി. ​സ​ത്യ​പാ​ല​ൻ, കെ.​ഡി.…

Read More

വാ​ണി​യ​പ്പാ​റ​യി​ൽ ക​ടു​വ  ശല്യം രൂക്ഷമാകുന്നു ; കുടുക്കാൻ കൂടുമായി വനംവകുപ്പ് 

ഇ​രി​ട്ടി(കണ്ണൂർ): വാ​ണി​യ​പ്പാ​റ​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കു​ടു​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ട് സ്ഥാ​പി​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ​യാ​ണ് വാ​ണി​യ​പ്പാ​റതു​ടി​മ​ര​ത്ത് ക​ടു​വ​യി​റ​ങ്ങി​യ​ത്. തു​ടി​മ​ര​ത്തെ ക​രി​യി​ൽ കു​ന്നേ​പ​റ​മ്പി​ൽ ജോ​യി​യു​ടെ ര​ണ്ട‌് പ​ശു​ക്ക​ളി​ൽ ഒ​ന്നി​നെ ക​ടു​വ കൊ​ന്ന‌ു. ര​ണ്ടാ​മ​ത്തെ പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ക്കു​ന്ന​ത‌ു ക​ണ്ട‌് ഒ​ച്ച​വ​ച്ച ജോ​യി​യു​ടെ ഭാ​ര്യ ഏ​ല​മ്മ​യ്ക്ക‌ു​നേ​രേ​യും ക​ടു​വ ആ​ക്ര​മ​ണ​ത്തി​ന‌് മു​തി​ർ​ന്നു. ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന‌് ക​ടു​വ പി​ന്തി​രി​ഞ്ഞ​തി​നാ​ൽ ഏ​ല​മ്മ ത​ല​നാ​രി​ഴ​യ്ക്ക‌് ര​ക്ഷ​പ്പെ​ട്ടു​പ​രി​ക്കേ​റ്റ പ​ശു അ​ത്യാ​സ​ന്ന​നി​ല​യി​ലാ​ണ‌്. 80,000 രൂ​പ​യു​ടെ പ​ശു​ക്ക​ളെ​യാ​ണ‌് ജോ​യി​ക്ക‌് ന​ഷ്ട​പ്പെ​ട്ട​ത‌്. വെ​റ്റ​റി​ന​റി വി​ഭാ​ഗം പ​ശു​വി​നെ ചി​കി​ത്‌​സി​ക്കു​ന്നു​ണ്ട‌്. ക​ടു​വ​യി​റ​ങ്ങി​യ വി​വ​ര​മ​റി​ഞ്ഞ‌് വ​നം​വ​കു​പ്പ‌് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി. ക​ർ​ഷ​ക നേ​താ​ക്ക​ളും നി​ര​വ​ധി നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി. ക​ടു​വ​യി​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ‌്. പ​ശു​വി​നു​ള്ള ന​ഷ്‌​ട​പ​രി​ഹാ​രം വ​നം​വ​കു​പ്പ് ന​ല്കു​മെ​ന്ന് റെ​യ്ഞ്ച​ർ വി.​ബി​നു പ​റ​ഞ്ഞു.

Read More

ക​തി​രൂ​രി​ൽ സി​പി​എം,ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്ക് നേരേ ബോം​ബേ​റ്; പ്രദേശത്ത് പോലീസ് കാവൽ

ത​ല​ശേ​രി: ക​തി​രൂ​ർ ഏ​ഴാം മൈ​ലി​ൽ ബി​ജെ​പി -സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്ക് ബോം​ബേ​റ്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. സി​പി​എം ക​നാ​ൽ ക​ര ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗം ക​തി​രൂ​ർ ഏ​ഴാം മൈ​ൽ റോ​സി​ൽ ര​ഞ്ജി​ത്ത്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ത​ള്ളോ​ട് വാ​ഴ​യി​ൽ അ​ക്ഷ​യ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​ന്‍റെ ഗ്ലാ​സു​ക​ളും വ​രാ​ന്ത​യി​ലെ ടൈ​ൽ​സും ത​ക​ർ​ന്നു. സ്റ്റീ​ൽ ബോം​ബാ​ണ് ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മി​ക​ൾ എ​റി​ഞ്ഞ​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​ക്ഷ​യു​ടെ വീ​ട്ടു മു​റ്റ​ത്ത് വീ​ണാ​ണ് ബോം​ബ് പൊ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​സം​ഭ​വ​മ​റി​ഞ്ഞ് എ​എ​സ്പി അ​ര​വി​ന്ദ്സു​കു​മാ​ർ, ക​തി​രൂ​ർ എ​സ്.​ഐ ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

Read More

വീ​ട്ട​മ്മ​യെ​യും മ​ക​ളെ​യും പീ​ഡി​പ്പി​ച്ച സം​ഭ​വം; പോ​ലീ​സ് അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ്

കേ​ള​കം: ബ​ധി​ര​യും മൂ​ക​യു​മാ​യ വീ​ട്ട​മ്മ​യേ​യും മ​ക​ളെ​യും പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തെ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് ക​ണി​ച്ചാ​ര്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ള​കം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ സ്വാ​ധീ​ന​ത്തി​ൽ പ്ര​തി​ക​ൾ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി മേ​ച്ചേ​രി ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എം. മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​സി ജോ​സ​ഫ്, ക​ണി​ച്ചാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ലി​ന്‍ മാ​ണി , സ്റ്റാ​നി എ​ട​ത്താ​ഴെ, മൈ​ക്കി​ള്‍ ടി. ​മാ​ല​ത്ത്, ശ്രീ​കു​മാ​ര്‍ കൂ​ട​ത്തി​ല്‍, വ​ര്‍​ഗീ​സ് ജോ​സ​ഫ്, വി​നോ​യ് ജോ​ര്‍​ജ്, ബാ​ബു പൂ​ന്തു​റ, കെ.​കേ​ള​പ്പ​ന്‍, ജൂ​ബി​ലി ചാ​ക്കോ, മേ​രി​ക്കു​ട്ടി തോ​മ​സ്, സി​ജി ടോ​മി, സ​ന്തോ​ഷ് പെ​രേ​പ്പാ​ട​ന്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

വീ​ടി​ന് സ്റ്റീ​ൽ ബോം​ബേ​റ്; പോ​ലീ​സിന് അ​നാ​സ്ഥയെന്ന് ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട്  കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ  പു​ഷ്പ​ജ

പി​ലി​ക്കോ​ട്: ത​ന്‍റെ വീ​ട് ആക്ര​മി​ച്ച​വ​രെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സ് ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​വി. പു​ഷ്പ​ജ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പ​രാ​തി​പ്പെ​ട്ടു. പൊ​ള്ള​പ്പൊ​യി​ലിലെ വീ​ടി​ന് നേ​രെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി സ്റ്റീ​ൽ ബോം​ബെ​റി​ഞ്ഞു ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്കാ​ർ ന​ട​ത്തി​യ അ​തി​ക്ര​മ സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ൽ ത​നി​ക്ക് ഇ​ത്ത​രം തി​ക്താ​നു​ഭ​വം ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചീ​മേ​നി പോ​ലീ​സ് കാ​ട്ടു​ന്ന അ​നാ​സ്ഥ പു​ഷ്പ​ജ ചൂ​ണ്ടി​ക്കാ​ട്ടി. ഡി​ജി​പി ഉ​ൾ​പ്പെ​ട​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ഉ​റ​പ്പ് ന​ൽ​കി. പു​ഷ്പ​ജ​യു​മാ​യി പ​ത്തു മി​നി​റ്റോ​ളം അ​ദ്ദേ​ഹം കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എം. ​ര​ജീ​ഷ്…

Read More

ഇ​നി വീ​ഴ്ത്തില്ല! തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ അ​പ​ക​ട​മ​രം മു​റി​ച്ചു​തു​ട​ങ്ങി

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രെ വീ​ഴ്ത്തു​ന്ന ത​ര​ത്തി​ലു​ണ്ടാ​യ ത​ണ​ൽ മ​ര​ത്തി​ന്‍റെ കൂ​റ്റ​ൻ വേ​ര് അ​ധി​കൃ​ത​ർ മു​റി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ട്രെ​യി​ൻ വ​രു​മ്പോ​ൾ അ​ൽ​പം അ​ശ്ര​ദ്ധ​യു​ണ്ടാ​യാ​ൽ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ വ​രെ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ത​ര​ത്തി​ൽ കൂ​റ്റ​ൻ വേ​ര് സ്ലാ​ബു​ക​ൾ ഇ​ള​ക്കി ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന നി​ല​യി​ൽ ഉ​ണ്ടാ​യ​ത്. നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ട്രെ​യി​നി​നാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വ​രു​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന തൃ​ക്ക​രി​പ്പൂ​ർ സ്റ്റേ​ഷ​നി​ൽ ഈ ​അ​പ​ക​ട​ക്കെ​ണി ‘രാ​ഷ്ട്ര​ദീ​പി​ക’ ചി​ത്രം സ​ഹി​തം അ​ധി​കൃ​ത​രു​ടെ മു​മ്പാ​കെ കൊ​ണ്ടു​വ​ന്നി​രു​ന്നു. ട്രെ​യി​ൻ എ​ത്തു​മ്പോ​ൾ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ മു​ന്നോ​ട്ട് നോ​ക്കി ന​ട​ന്നാ​ൽ ട്രെ​യി​നി​നി​ട​യി​ലൂ​ടെ പാ​ള​ത്തി​ലേ​ക്ക് വീ​ഴു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വി​ടെ ത​ണ​ൽ മ​ര​ത്തി​ന്‍റെ വേ​ര്. ഭാ​ഗ്യം ഒ​ന്ന് കൊ​ണ്ട് മാ​ത്ര​മാ​ണ് വ​ൻ ദു​ര​ന്തം വ​ഴി മാ​റി​യി​രു​ന്ന​ത്. മം​ഗ​ളൂ​രു വ​ർ​ക്ക്സ് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യ​ന്നൂ​ർ സെ​ക്ഷ​ന് കീ​ഴി​ലെ ക​രാ​റു​കാ​രാ​ണ് കൂ​റ്റ​ൻ ത​ണ​ൽ മ​രം…

Read More

മാ​ലി​ന്യ പ്ര​ശ്‌​നം;നാ​വി​ക അ​ക്കാ​ദ​മി​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ക്ലീ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് സം​സ്ഥാ​ന പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ ക്ലീ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. നേ​വ​ല്‍ അ​ക്കാ​ദ​മി​യി​ലെ മാ​ലി​ന്യ പ്ര​ശ്‌​നം ജ​ന​ജീ​വി​ത​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും നി​ല​നി​ല്‍​ക്കേ​യാ​ണ് ക്ലീ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​സ്ഥാ​ന പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​വ​ല്‍ അ​ക്കാ​ദ​മി​യി​ലെ​ത്തി​യ​ത്. അ​ക്കാ​ദ​മി പ്ര​ദേ​ശ​ത്തെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ കു​റ്റ​മ​റ്റ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യാ​ണ് കേ​ര​ള പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം​സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ച് ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ സ​ബ് ക​ല​ക്ട​റും കൊ​ച്ചി നാ​വി​ക ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രും രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ട് അ​വ​ര്‍ ന​ല്‍​കി​യ രേ​ഖ​യി​ലൂ​ടെ വ്യ​ക്ത​മാ​യ​ത്. രാ​മ​ന്ത​ളി​യി​ലെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​ത് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡു​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി​യാ​ണെ​ന്ന ആ​ക്ഷേ​പം നി​ല​നി​ല്‍​ക്കേ​യാ​ണ് ഇ​വ​രു​ടെ…

Read More