സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ക​ണ്ണൂ​ർ തീ​ര​ത്തേ​ക്ക് ബോ​ട്ട്’; തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ “സീ ​വി​ജി​ൽ’ തു​ട​ങ്ങി

ക​ണ്ണൂ​ർ: മും​ബൈ​യി​ൽ​നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ക​ണ്ണൂ​ർ തീ​ര​ത്തേ​ക്ക് ബോ​ട്ടെ​ത്തിയ​താ​യി സൂ​ച​ന. ഇ​തി​നെ​തു​ട​ർ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ്, ക​ണ്ണൂ​ർ പോ​ലീ​സ്, നാ​വി​ക​സേ​ന എ​ന്നി​വ​ർ ക​ന​ത്ത ജാ​ഗ്ര​ത​യി​ൽ. ബോ​ട്ട് ക​ണ്ടെ​ത്താ​ൻ ഇ​ന്നു രാ​വി​ലെ ആ​റോ​ടെ ക​ട​ലോ​ര പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും തെ​ര​ച്ചി​ലും ന​ട​ത്തി​വ​രി​ക​യാ​ണ്. തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ​യും നാ​വി​ക സേ​ന​യു​ടെ​യും തീ​ര​ദേ​ശ​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ സീ ​വി​ജി​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് 48 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തു​ട​ങ്ങി​യ​ത്. മും​ബൈ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ആ​റു​മാ​സം കൂ​ടു​ന്പോ​ൾ തീ​ര​ദേ​ശ​ത്ത് മോ​ക്ഡ്രി​ൽ ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്തു​ള്ള സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത​ല​ശേ​രി, അ​ഴീ​ക്ക​ൽ തീ​ര​ദേ​ശ​പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ട​ലോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു‌​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത…

Read More

പുകവലി ആരോഗ്യത്തിന് ഹാനികരം;  ദി​നേ​ശ് ബീ​ഡി​യു​ടെ അമ്പതാം വാ​ർ​ഷി​കാ​ഘോ​ഷം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

ക​ണ്ണൂ​ർ: കേ​ര​ള ദി​നേ​ശ് ബീ​ഡി​യു​ടെ അ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷ സം​ഘാ​ട​ക സ​മി​തി വ​ലി​യ​ന്നൂ​ർ പ്രൈ​മ​റി സം​ഘ​ത്തി​ൽ രൂ​പീ​ക​രി​ച്ചു. സം​ഘാ​ട​ക സ​മി​തി​യോ​ഗം ദി​നേ​ശ് ബീ​ഡി കേ​ന്ദ്ര​സം​ഘം ചെ​യ​ർ​മാ​ൻ സി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​പ​ങ്ക​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ എം.​പി. ഭാ​സ്ക​ര​ൻ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​പി. അ​ശോ​ക​ൻ, ക​ല്ലേ​ൻ ദാ​മോ​ദ​ര​ൻ, സ​മീ​ർ പ​ള്ളി​പ്രം, എം. ​വ​ത്സ​ല​ൻ, കേ​ന്ദ്ര​സം​ഘം ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ പ​ള്ളി​യ​ത്ത് ശ്രീ​ധ​ര​ൻ, വി. ​ബാ​ല​ൻ, വ​ലി​യ​ന്നൂ​ർ സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​ഗം​ഗാ​ധ​ര​ൻ, സെ​ക്ര​ട്ട​റി ആ​ർ. സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ഘോ​ഷ​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​ക​ൾ: എ. ​പ​ങ്ക​ജാ​ക്ഷ​ൻ (മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), ടി.​വി. സീ​ത (അ​ഞ്ച​ര​ക്ക​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), വെ​ള്ളോ​റ രാ​ജ​ൻ (ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ), പി.​കെ. ശ​ബ​രീ​ഷ്കു​മാ​ർ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ എം. ​റോ​ജ, ധ​നേ​ഷ് ബാ​ബു. പി.…

Read More

“വ്യാ​ജ ര​സീ​ത് അ​ടി​ച്ച നേ​താ​വ് സു​ര​ക്ഷി​ത​ന്‍, മെ​സേ​ജ് അ​യ​ച്ച​വ​നെ​തി​രേ ന​ട​പ​ടി; ത​ല​ശേ​രി കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും ക​ല​ഹം

ത​ല​ശേ​രി: ത​ല​ശേ​രി കോ​ണ്‍​ഗ്ര​സി​ല്‍ ഗ്രൂ​പ്പി​സം വീ​ണ്ടും രൂ​ക്ഷ​മാ​യി. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ എ ​ഗ്രൂ​പ്പ് നേ​താ​വാ​യ ഡി​സി​സി മെ​മ്പ​ര്‍​ക്ക് ജി​ല്ലാ നേ​തൃ​ത്വം കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ഇ​തി​നി​ട​യി​ല്‍ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് സു​ധാ​ക​ര​ഗ്രൂ​പ്പ് വി​ട്ട മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ വ​നി​താ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ചു. നാ​ലു​വ​ര്‍​ഷം സ​മാ​ന്ത​ര പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യും കെ​പി​സി​സി യു​ടെ വ്യാ​ജ ര​സീ​ത് പ്രി​ന്‍റ് ചെ​യ്ത് പി​രി​വ് ന​ട​ത്തു​ക​യും ചെ​യ്ത അ​ഭി​ഭാ​ഷ​ക​നാ​യ നേ​താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണ് വാ​ട്സാ​പ്പ് മെ​സേ​ജി​ന്‍റെ പേ​രി​ല്‍ ഡി​സി​സി അം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും വ​നി​താ നേ​താ​വ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നാ​ണ് മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യ എ ​ഗ്രൂ​പ്പി​ലെ പ്ര​മു​ഖ നേ​താ​വി​ന് നേ​തൃ​ത്വം കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. എ.​എ​ന്‍…

Read More

നേ​വ​ല്‍ അ​ക്കാ​ഡ​മി അ​ധി​കൃ​ത​ര്‍ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് സി​പി​എം

പ​യ്യ​ന്നൂ​ര്‍:​ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ മാ​ലി​ന്യ പ്ലാ​ന്‍റ് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ള്‍ എം​പി​യും എം​എ​ല്‍​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ടി​രു​ന്ന​താ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ചി​ല ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി. കു​ടി​വെ​ള്ളം മ​ലി​ന​മാ​യ​തി​നെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കു​ക​യു​മു​ണ്ടാ​യി.​എ​ന്നാ​ല്‍ നേ​വ​ല്‍ അ​ധി​കൃ​ത​ര്‍ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ക്ക് നേ​രെ ക​ണ്ണ​ട​ച്ച് മാ​ലി​ന്യ പ്ര​ശ്‌​ന​ത്തെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​മാ​ണ് പു​ഴ​വെ​ള്ള​ത്തി​ല്‍​വ​രെ മാ​ലി​ന്യം ക​ല​ര്‍​ന്നു​വെ​ന്ന​തി​ല്‍​നി​ന്ന് ബോ​ധ്യ​മാ​കു​ന്ന​ത്.​ രാ​ജ്യ​ര​ക്ഷ​ക്ക് വേ​ണ്ടി സ​ര്‍​വ​വും ന​ഷ്ട​പ്പെ​ടു​ത്തി​യ ജ​ന​ങ്ങ​ളെ ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യി കാ​ണാ​തെ മാ​ലി​ന്യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ നേ​വ​ല്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണം.​ഇ​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി.​മ​ധു പ​ത്ര​കു​റു​പ്പി​ൽ അ​റി​യി​ച്ചു.

Read More

 വി​ദ്യാ​ർ​ഥി​ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​നു സ്നേ​ഹ വീ​ടൊ​രു​ങ്ങി: താ​ക്കോ​ൽ​ദാ​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന്

മ​ട്ട​ന്നൂ​ർ: നി​ർ​ധ​ന കു​ടും​ബ​ത്തി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ വീ​ടൊ​രു​ങ്ങി. ന​ടു​വ​നാ​ട്ടെ മു​ഹ​മ്മ​ദ് റാ​ഫി-​ഖ​ദീ​ജ ദ​മ്പ​തി​ക​ൾ​ക്ക് ശി​വ​പു​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ​വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഫെ​ബ്രു​വ​രി ര​ണ്ടി​നു വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് ത​റ​കെ​ട്ടി ചു​മ​ർ​പാ​തി വ​ഴി​യി​ൽ നി​ല​ച്ചു​പോ​യ വീ​ടി​ന്‍റെ നി​ർ​മാ​ണം ശി​വ​പു​രം സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് റാ​ഫി-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ നാ​ലു​മ​ക്ക​ളി​ൽ മൂ​ന്നു​പേ​രും ശി​വ​പു​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങി​യ വീ​ടി​ന്‍റെ പ്ര​വൃ​ത്തി സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം പാ​തി​വ​ഴി​യി​ലാ​കു​ക​യാ​യി​രു​ന്നു. അ​സു​ഖ​ബാ​ധി​ത​നാ​യ മു​ഹ​മ്മ​ദ് റാ​ഫി​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടു​കൂ​ടി​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ വീ​ട് എ​ന്ന സ്വ​പ്നം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു​പോ​യ​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രി​ൽ നി​ന്നു ഈ…

Read More

നേ​വ​ല്‍ അ​ക്കാ​ഡ​മി മാ​ലി​ന്യ പ്ര​ശ്നം; വീ​ണ്ടും പ്ര​ക്ഷോ​ഭം; ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

പ​യ്യ​ന്നൂ​ര്‍: നേ​വ​ല്‍ അ​ക്കാ​ഡ​മി​യു​ടെ പു​റ​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന ജ​ന​ങ്ങ​ളെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.​അ​ശാ​സ്ത്രീ​യ​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യു​ടെ മാ​ലി​ന്യ പ്ലാ​ന്‍റ് ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മ​ലി​ന​മാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ പു​ഴ​വെ​ള്ള​ത്തി​ലും മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ക്ക​വാ​ര​ല്‍ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​ഴ​വെ​ള്ളം ച​ര്‍​മ്മ​രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യും ചൊ​റി​ച്ചി​ലു​ണ്ടാ​ക്കു​ന്ന​താ​യും മ​ത്സ്യ​സ​മ്പ​ത്തി​നാ​ല്‍ സ​മൃ​ദ്ധ​മാ​യി​രു​ന്ന പു​ഴ​യി​ല്‍ ഇ​പ്പോ​ള്‍ മ​ത്സ്യ​ങ്ങ​ള്‍ നി​ല്‍​ക്കു​ന്നി​ല്ലാ​യെ​ന്നും പ​രാ​തി​ക​ളു​യ​ര്‍​ത്തി​യി​രു​ന്നു.​ഇ​തി​നെ തു​ട​ര്‍​ന്ന് പു​ഴ​വെ​ള്ളം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പു​ഴ​വെ​ള്ള​ത്തി​ല്‍ ഭീ​ക​ര​മാ​യ​വി​ധ​ത്തി​ല്‍ ല​വ​ണ​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ക​ണ്ണൂ​ര്‍ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ലാ​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ ജ​ല​പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലാ​ണ് പു​ഴ​വെ​ള്ള​ത്തി​ല്‍ മാ​ലി​ന്യം ക​ല​ര്‍​ന്ന​താ​യു​ള്ള വി​വ​രം പു​റ​ത്ത് വ​ന്ന​ത്.ഒ​രു​ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ 1000 മി​ല്ലി​ഗ്രാം വ​രെ ക്ലോ​റൈ​ഡാ​ണ് അ​നു​വ​ദ​നീ​യ​മെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് 14,042 മി​ല്ലി​ഗ്രാ​മാ​ണ്.100 മി​ല്ലി​ഗ്രാം വ​രെ മ​ഗ്‌​നീ​ഷ്യ​മാ​ണ് പ​ര​മാ​വ​ധി അ​ട​ങ്ങി​യ​രി​ക്കാ​മെ​ന്ന് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും ഇ​വി​ടെ ക​ണ്ടെ​ത്തി​യ​ത് 1360…

Read More

സി​പി​എം-​ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം; ആറു പേ​ർ​ക്ക് പ​രി​ക്കേ​റ്റു; തളിപ്പറമ്പ്  താലൂക്കാശുപത്രിയിലെത്തിച്ച പ്രവർത്തകർക്ക് അധികൃതർ  ചികിത്‌സ നിഷേധിച്ചതായി ബിജെപി

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ചെ​ങ്ങ​ളാ​യി മൊ​യാ​ലം ത​ട്ടി​ൽ സി​പി​എം-​ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം. 6 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​പി​എം മൊ​യാ​ലം​ത​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷി​ന്‍റോ തോ​മ​സ് (37), പ്ര​വ​ർ​ത്ത​ക​രാ​യ എ.​കെ. ബി​നു (35), സി. ​സു​ഗീ​ഷ് (31), കെ. ​മ​നു (33), ആ​ർ​എ​സ്എ​സ്ചു​ഴ​ലി മ​ണ്ഡ​ൽ ശാ​രീ​രി​ക് പ്ര​മു​ഖ് ഇ. ​ര​ജി​ത്ത് (29), ചെ​ങ്ങ​ളാ​യി മ​ണ്ഡ​ൽ കാ​ര്യ​ഹ് പി. ​അ​ഖി​ൽ (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ ലൂ​ർ​ദ്ദ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്ക് ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. പു​റ​മെ നി​ന്ന് ആ​യു​ധ പ​രി​ശീ​ല​നം നേ​ടി​യെ​ത്തി​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടി​ൽ സം​ഘ​ർ​ഷ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​ന​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ നി​ല​നി​ൽ​ക്കാ​ത്ത സ്ഥ​ല​ത്ത് സി​പി​എം മ​നഃ​പൂ​ർ​വം അ​ക്ര​മ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ളി​പ്പ​റ​മ്പ് ത​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ…

Read More

ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ പിന്നിൽ കാറിടിച്ച് യുവാവിന് ദുരുണാന്ത്യം

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): എ​ടാ​ട്ട് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യുവാവ് മ​രി​ച്ചു.​ മരപ്പണി​ക്കാ​ര​നാ​യ മം​ഗ​ലാ​പു​രം ഉ​ഡു​പ്പി ബൈ​ന്തൂ​രി​ലെ രാ​മ​ച​ന്ദ്ര ആ​ചാ​രി-​ബി​ന്ദു​ലേ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എം.​ആ​ര്‍.​ര​തീ​ഷാ​ണ് (24) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ എ​ഴി​ലോ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ കോ​ള​നി സ്‌​റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.​ അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി എ​ടാ​ട്ട് താ​മ​ര​ക്കു​ള​ങ്ങ​ര​യി​ല്‍ അ​നു​ജ​നും അ​മ്മ​യു​മൊ​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ച് പ​ണി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.​ആ​ല​ക്കോ​ട് താ​മ​സി​ക്കു​ന്ന ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ന്‍ സു​മോ​ദി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു താ​മ​സ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.​ ര​തീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​ന്നാ​ലെ വ​ന്ന കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.​റോ​ഡി​ല്‍ തെ​റി​ച്ച് വീ​ണ ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ സ​ഹോ​ദ​ര​ങ്ങ​ള്‍:​ര​ജി​ത്ത്, ര​ജീ​ഷ്.

Read More

മടങ്ങി വരവ്  കറുത്തകോട്ടിൽ..! ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സി​ല്‍ കുറ്റവിമുക്തനായ പി ശശിയുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള മടങ്ങി വരവ് ഇങ്ങനെ…

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി.​ശ​ശി നേ​തൃ​ത്വ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ(​എ​ഐ​എ​ൽ​യു) ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പി.​ശ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. നേ​ര​ത്തെ, സി​പി​എ​മ്മി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ പി.​ശ​ശി​യെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ലേ​ക്ക് തി​രി​കെ എ​ടു​ത്തി​രു​ന്നു. ലൈം​ഗി​കാ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പി.​ശ​ശി​യെ പു​റ​ത്താ​ക്കി​യി​രു​ന്ന​ത്‌. ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സി​ല്‍ ശ​ശി​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു.

Read More

മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ അഞ്ച് ജനറൽ സെക്രട്ടറിയും ഒരു സെക്രട്ടറിയും ഉൾപ്പെടെ ക​ണ്ണൂ​രി​ൽ നി​ന്നും ആ​റു​പേ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: പു​നഃ​സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ക​ണ്ണൂ​രി​ൽ നി​ന്നും ആ​റു​പേ​ർ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് അ​ഞ്ചു​പേ​രും സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് ഒ​രാ​ളു​മാ​ണ് ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എ ​ഗ്രൂ​പ്പി​ൽ നി​ന്ന് ഡോ. ​കെ.​വി. ഫി​ലോ​മി​ന, മു​ര​ളീ​ധ​ര വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ലി​സി തോ​മ​സ്, വി​ശാ​ല ഐ ​വി​ഭാ​ഗ​ത്തി​ലെ വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പി​ൽ നി​ന്ന് സി.​കെ. കൃ​ഷ്ണ​കു​മാ​രി, സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, സു​ധാ​ക​ര ഗ്രൂ​പ്പി​ൽ നി​ന്നും സ​ര​സ്വ​തി എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ ​ഗ്രൂ​പ്പി​ലു​ള്ള ഡെ​യ്സി സ്ക​റി​യ ആ​ണ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​ള്ള​ത്. ല​തി​ക സു​ഭാ​ഷ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യ ക​മ്മി​റ്റി​യി​ൽ 103 പേ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി മേ​യ​ർ സൗ​മി​നി ജെ​യി​ന​ട​ക്കം നാ​ലു പേ​രാ​ണു വൈ​സ് പ്ര​സി​ഡ​ന്‍റ‌ു​മാ​ർ. സു​ധാ കു​ര്യ​ൻ (കോ​ട്ട​യം), രാ​ജ​ല​ക്ഷ്മി (പ​ത്ത​നം​തി​ട്ട), ആ​ശാ സ​നി​ൽ (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. ഇ​ടു​ക്കി സ്വ​ദേ​ശി ലീ​ലാ​മ്മ ജോ​സാ​ണ് ട്ര​ഷ​റ​ർ. വൈ​സ്…

Read More