കൂത്തുപറമ്പ്: വീട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ വിഹരിക്കുമ്പോഴും എങ്ങുമെത്താതെ പോലീസ് അന്വേഷണം. രണ്ടു മാസം തികയും മുമ്പെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളപ്പന്തൽ, ശങ്കരനെല്ലൂർ കിണറ്റിന്റവിട പ്രദേശങ്ങളിൽ നടന്നത് മൂന്ന് മോഷണസംഭവങ്ങൾ.എന്നാൽ ഇവയിലൊന്നും തന്നെ മോഷ്ടാക്കളെ കണ്ടെത്താനായില്ല. ഏറ്റവും ഒടുവിൽ കിണറ്റിന്റവിട ഉച്ചുമ്മൽ പ്രേമചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പ്രേമചന്ദ്രനും കുടുംബവും വിദേശത്തായതിനാൽ വീടു പൂട്ടിക്കിടക്കുകയായിരുന്നു.മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ട കാര്യം പരിസരവാസി പ്രേമചന്ദ്രന്റെ ഭാര്യാപിതാവിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ മോഷണം നടന്നതായ വിവരം അറിഞ്ഞത്. പരിശോധനയിൽ വീട്ടിൽ സ്ഥാപിച്ച ഒരു ടിവി മാത്രമാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. എന്നാൽ ഭീതി ജനിപ്പിക്കും വിധമുള്ള മോഷണശ്രമമാണ് വീട്ടിൽ നടന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ടുപൊളിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ അടുക്കള വാതിലിലൂടെ അകത്ത് കടക്കാനായിരുന്നു ശ്രമം. വാതിൽ ആയുധം കൊണ്ട്…
Read MoreCategory: Kannur
ഇരിട്ടിയിലെ യാക്കൂബ് വധം: പ്രതികളെ ചോദ്യം ചെയ്തു; നുണ പരിശോധനക്ക് തയാറെന്ന് അഞ്ചാം പ്രതി
തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്വളപ്പില് യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ആറാം പ്രതിയൊഴിച്ച് മറ്റ് മുഴുവന്‍ പ്രതികളേയും കോടതി ഇന്നലെ ചോദ്യം ചെയ്തു. കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍ ബൈജു മുമ്പാകെ പൂര്‍ത്തിയായിരുന്നു. വിചാരണയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളെ ഇന്നലെ കോടതി ചോദ്യം ചെയ്തത്. തങ്ങൾ നിരപരാധികളാണെന്നും രാഷട്രീയ ലക്ഷ്യം വെച്ച് പ്രതി ചേർത്തതാണെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ നടക്കുന്ന വിവാഹാഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താനും സഹോദരനുമെന്നും തങ്ങളെ മനപൂർവ്വം പ്രതി ചേർക്കുകയായിരുന്നുവെന്നും ഒന്നാം പ്രതി ശങ്കരൻ കോടതിയോട് പറഞ്ഞു. ബോംബ് ജീവിതത്തിൽ കാണുകയോ തൊടുകയോ ചെയ്തിതിട്ടില്ലെന്നും. അങ്ങനെയുള്ള താൻ യാക്കൂബിനെ ബോംബെറിഞ്ഞുവെന്ന് പറയുന്നത് കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തിൽ നുണ പരിശോധനക്ക് തയാറാണെന്നും അഞ്ചാംപ്രതി കലേഷ് കോടതിയിൽ…
Read Moreമരത്തിൽ കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ തലശേരിയിൽ എംഎസ്എഫ് നേതാവ് മരത്തിൽനിന്നു വീണു മരിച്ചു
തലശേരി: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സ്വീകരണത്തിനായി ടൗണിൽ അലങ്കാരം നടത്തുന്നതിനിടെ എംഎസ്എഫ് നേതാവ് മരത്തിൽനിന്നു വീണു മരിച്ചു. എംഎസ്എഫ് തലശേരി നിയോജകമണ്ഡലം പ്രസിഡന്റ് ആസിഫ് മട്ടാന്പ്രം (22) ആണ് മരിച്ചത്. ജില്ലാ കോടതി സീ വ്യൂ പാർക്കിനു സമീപത്തെ മരത്തിൽ കൊടി കെട്ടാൻ കയറിയതായിരുന്നു. മരക്കൊന്പ് പൊട്ടി യുവാവ് നിലത്ത് തലയിടിച്ചു വീണു. ഉടൻ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. രാത്രി മുതൽ മറ്റു പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം കൊടുവള്ളി മുതലുള്ള ഭാഗം അലങ്കരിക്കുകയായിരുന്നു ആസിഫ്. മട്ടാന്പ്രത്തെ പി.പി. ഉസ്മാൻ-റംല ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജീർ, യാസർ, ജാവിദ്, റിസ്വാന.
Read Moreസ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ പ്രസ്താവന; കെ.എം ഷാജിയും യുഡിഎഫും 26ന് സുപ്രീംകോടതിയെ സമീപിക്കും
കണ്ണൂർ: ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം. ഷാജി എംഎൽഎയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ പറ്റില്ലെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരേ യുഡിഎഫും കെ.എം. ഷാജി എംഎൽഎയും സുപ്രീംകോടതിയിലേക്ക്. സ്പീക്കറുടെ പ്രസ്താവന 26ന് സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി രേഖാമൂലം ഉത്തരവ് വാങ്ങാനാണ് കെ.എം. ഷാജിയുടെയും യുഡിഎഫിന്റെയും നീക്കം. ഹൈക്കോടതി വിധി സുപ്രീംകോടതി തടയുകയോ അനുകൂല ഉത്തരവ് ഇറക്കുകയോ ചെയ്താൽ മാത്രമേ കെ.എം ഷാജി എംഎൽഎയ്ക്ക് സമ്മേളനത്തിൽ പങ്കെടുക്കാനാകൂ. ഷാജിയെ അയോഗ്യനാക്കിയ വിധിക്കെതിരേ ഹൈക്കോടതി നൽകിയ സ്റ്റേ നാളെയാണ് അവസാനിക്കുന്നത്. സുപ്രീംകോടതി ഇനി തിങ്കളാഴ്ചയേ പ്രവർത്തിക്കുകയുള്ളു. അതിനാൽ നാളെമുതൽ കേസ് പരിഗണിക്കുന്ന ദിവസം വരെ ഷാജി അയോഗ്യനാകും. തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. അപ്പീൽ പട്ടികയിൽ ഉൾപ്പെടുന്ന മുറയ്ക്ക് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ…
Read Moreഉദ്യോഗസ്ഥർ ഫയലിന് പുറത്ത് കയറിയിരുന്നാൽ പോരാ…! ഖാദി ബോർഡ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി ശോഭനാ ജോർജ്
പയ്യന്നൂർ: ഉദ്യോഗസ്ഥർ ഫയലിന് പുറത്ത് കയറിയിരുന്നാൽ പോരാ കണ്ണ് തുറന്നു ചുറ്റും നോക്കണമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്. ഖാദി ബോർഡും ഖാദി തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി പയ്യന്നൂർ ഖാദി സെന്ററിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മാർക്കറ്റിംഗിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. 120 കോടി രൂപയുടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ് പ്രളയ ദുരന്തവും വ്യാജ ഉത്പന്നങ്ങളുടെ വരവുമാണ് ഖാദി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനുള്ള പരിഹാരമാർഗങ്ങൾ നമ്മൾ നടപ്പാക്കി വരികയാണ്. 13,000 ത്തോളം തൊഴിലാളികൾ ഇന്ന് ഈ മേഖലയിലുണ്ട്. തങ്ങളുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കമ്മീഷൻ വ്യവസ്ഥയിൽ തൊഴിലാളികൾ നേരിട്ട് വില്പന നടത്താൻ തയാറായാൽ ഓരോ കേന്ദ്രത്തിനും സ്വന്തം കാലിൽ നിൽക്കാനാകും. കോളജുകളിൽ ഖാദിയെപ്പറ്റി സെമിനാറുകൾ സംഘടിപ്പിക്കും. സിൽക്ക് നിർമാണ യൂണിറ്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. കൂട്ടത്തിൽ ഓൺലൈൻ മാർക്കറ്റിംഗ്ആരംഭിക്കും. ഇന്ത്യക്ക് പുറത്ത് ഷോറൂമുകൾ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്.…
Read Moreഅപകടം സംഭവിച്ചാല്‍ പണികിട്ടും! ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ പെരുകുന്നു; പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
വെള്ളരിക്കുണ്ട്: ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ പെരുകുന്നു. പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഇൻഷ്വറൻസ് പുതുക്കാതെ വാഹനമോടിക്കുന്നത് പിടിക്കപ്പെടുമ്പോൾ മാത്രമേ പ്രശ്നമാവുകയുള്ളൂ എന്ന തെറ്റിദ്ധാരണയിൽ ഇതു പുതുക്കാതെ വാഹനം ഓടിക്കുന്നത് ഒരു ശീലമാക്കുന്ന രീതി കൂടി വരികയാണെന്ന് ആർടി ഓഫീസർമാർ പറയുന്നു. എന്തെങ്കിലും തരത്തിലുളള അപകടം സംഭവിക്കുമ്പോൾ മാത്രമാണ് ഇത്തരക്കാർക്ക് ഇതിന്റെ ഭവിഷ്യത്ത് മനസിലാകുന്നത്. ഒരു തരത്തിലുള്ള നഷ്ടപരിഹാരവും ലഭിക്കില്ല എന്നു മാത്രമല്ല വാഹന ഉടമയ്ക്കാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം എന്ന് ഇവർ തിരിച്ചറിയുന്നില്ല. വെള്ളരിക്കുണ്ട് ആർടി ഓഫീസിന്റെ പരിധിയിൽ കഴിഞ്ഞദിവസം നടന്ന വാഹന പരിശോധനയിൽ 19 വാഹനങ്ങളാണ് ഇൻഷ്വറൻസ് ഇല്ലാതെ പിടിക്കപ്പെട്ടത്. ടാക്സ് അടയ്ക്കാത്ത നാലു വാഹനങ്ങളും ലൈസൻസില്ലാത്ത 16 പേരെയും ഹെൽമറ്റ് വെക്കാതെ വാഹനമോടിച്ച 18 പേരെയും അപകടകരമായി വാഹനമോടിച്ച നാലു പേരെയും കൈ കാണിച്ച് നിർത്താതെ പോയ മൂന്നു ബൈക്കുകൾ, സ്കൂൾ…
Read Moreഏഴാംക്ലാസ് പഠിക്കുമ്പോള്‍…! പതിനാലുകാരിയായ മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം; സംഭവം തലശേരിയില്‍
തലശേരി: പതിനാലുകാരിയായ മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആൾക്ക് ഇരട്ടജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. പിഴത്തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പീഡനത്തിന് ഇരയായ കുട്ടിക്ക് തക്കതായ ധനസഹായം നല്കാന് ജില്ല ലീഗല്‍ സര്‍വീസ് അഥോറിറ്റിയോടും കോടതി നിര്‍ദേശിച്ചു. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് ശക്ഷ വിധിച്ചത്. ബലാത്സംഗത്തിന് ജീവപര്യന്തവും അരലക്ഷം രൂപയുമാണ് ശിക്ഷ. സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരവും ജീവപര്യന്തവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഏഴാംക്ലാസ് പഠിക്കുമ്പോള്‍ മുതല്‍ 2017 നവംബര്‍ വരെ തുടര്‍ച്ചയായി പ്രതി കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. കുട്ടി പീഡനത്തിനിരയായ കാര്യം സ്കൂളധികൃതരാണ് ആദ്യം മനസിലാക്കിയത്. ആലക്കോട് പോലീസിൽ 2017 നവംബര്‍ 17ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. കുട്ടിയുടെ മൊഴിയും പോലീസ്…
Read Moreവീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവം; പോലീസിന്റെ സമയോചിതമായ ഇടപെടൽ പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ; കണ്ണൂരിൽ നടന്ന ഞെട്ടിക്കുന്ന ആക്രമം ഇങ്ങനെ…
മയ്യിൽ(കണ്ണൂർ): വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊളച്ചേരി കരിങ്കൽകുഴിയിലെ വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂവേരി ആലത്തട്ട് സ്വദേശി വിവേകി (36) നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടി മയ്യിൽ പോലീസിനെ ഏല്പിക്കുകയായിരുന്നു. വിവേക് സഞ്ചരിച്ച ഓട്ടോയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ മയ്യിൽ, തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നേരത്തെ ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗങ്ങൾ സംഭവസ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിരുന്നു.പ്രതി സഞ്ചരിച്ച ഓട്ടോ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയതിന് സോഷ്യൽ മീഡിയകളിൽ മയ്യിൽ പോലീസിന് ബിഗ് സല്യൂട്ട് ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് കരിങ്കൽ കുഴിയിൽ വച്ച് വീട്ടമ്മയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച വാർത്ത ലോകം അറിഞ്ഞത്. സാരമായ വെട്ടുകളേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു അവരപ്പോൾ.ഉടൻ തന്നെ അവരെ കമ്പിലിലെ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലേക്കും മാറ്റി ജീവൻ…
Read Moreവീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവം: പോലീസ് പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ; മയ്യിൽ പോലീസിന് സോഷ്യൽ മീഡിയകളിൽ ബിഗ് സല്യൂട്ട്
മയ്യിൽ(കണ്ണൂർ): കൊളച്ചേരി കരിങ്കൽകുഴിയിലെ വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂവേരി ആലത്തട്ട് സ്വദേശി വിവേകി (36) നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടി മയ്യിൽ പോലീസിനെ ഏല്പിക്കുകയായിരുന്നു. വിവേക് സഞ്ചരിച്ച ഓട്ടോയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ മയ്യിൽ, തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നേരത്തെ ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗങ്ങൾ സംഭവസ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിരുന്നു. പ്രതി സഞ്ചരിച്ച ഓട്ടോ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയതിന് സോഷ്യൽ മീഡിയകളിൽ മയ്യിൽ പോലീസിന് ബിഗ് സല്യൂട്ട് ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് കരിങ്കൽ കുഴിയിൽ വച്ച് വീട്ടമ്മയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച വാർത്ത ലോകം അറിഞ്ഞത്. സാരമായ വെട്ടുകളേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു അവരപ്പോൾ. ഉടൻ തന്നെ അവരെ കമ്പിലിലെ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലേക്കും മാറ്റി ജീവൻ രക്ഷിച്ചതിൽ മുന്നിൽ നിന്നത് മയ്യിൽ പോലീസ്…
Read Moreകെ.എം. ഷാജി എംഎൽഎയെ അയോഗ്യനാക്കിയ നടപടി; സ്റ്റേ അനുവദിക്കാതെ സുപ്രീകോടതി; ഷാജിക്ക് സഭയിൽ ഇരിക്കാംആനുകൂല്യങ്ങൾ ഇല്ല
കണ്ണൂർ: കെ.എം. ഷാജി എംഎൽഎയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. കെ.എം. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും എന്നാൽ ആനുകൂല്യങ്ങൾ കൈപറ്റാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉടൻ പരിഗണിക്കണമെന്ന ഷാജിയുടെ ആവശ്യം കോടതി തള്ളി. ഹൈകോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭാ സമ്മേളനം 27ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. വർഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചാണ് കെ.എം. ഷാജി തെരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് ആരോപിച്ച് എതിർസ്ഥാനാർഥി എം.വി. നികേഷ്കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുസ്ലീങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ വർഗീയ പ്രചാരണം നടത്തിയത് വിധിയെ സ്വാധീനിച്ചുവെന്നും തരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമായിരുന്നു നികേഷിന്റെ ആവശ്യം. ഒടുവിൽ നികേഷിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി ജസ്റ്റിസ്…
Read More