മ​ര​ത്തി​ൽ കൊ​ടി തോ​ര​ണ​ങ്ങ​ൾ കെ​ട്ടു​ന്ന​തി​നി​ടെ ത​ല​ശേ​രി​യി​ൽ എം​എ​സ്എ​ഫ് നേ​താ​വ് മ​ര​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു

ത​ല​ശേ​രി: മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്ര​യു​ടെ സ്വീ​ക​ര​ണ​ത്തി​നാ​യി ടൗ​ണി​ൽ അ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ എം​എ​സ്എ​ഫ് നേ​താ​വ് മ​ര​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. എം​എ​സ്എ​ഫ് ത​ല​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് മ​ട്ടാ​ന്പ്രം (22) ആ​ണ് മ​രി​ച്ച​ത്. ജി​ല്ലാ കോ​ട​തി സീ ​വ്യൂ പാ​ർ​ക്കി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ കൊ​ടി കെ​ട്ടാ​ൻ ക​യ​റി​യ​താ​യി​രു​ന്നു.

മ​ര​ക്കൊ​ന്പ് പൊ​ട്ടി യു​വാ​വ് നി​ല​ത്ത് ത​ല​യി​ടി​ച്ചു വീ​ണു. ഉ​ട​ൻ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി മു​ത​ൽ മ​റ്റു പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം കൊ​ടു​വ​ള്ളി മു​ത​ലു​ള്ള ഭാ​ഗം അ​ല​ങ്ക​രി​ക്കു​ക​യാ​യി​രു​ന്നു ആ​സി​ഫ്. മ​ട്ടാ​ന്പ്ര​ത്തെ പി.​പി. ഉ​സ്മാ​ൻ-​റം​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജീ​ർ, യാ​സ​ർ, ജാ​വി​ദ്, റി​സ്‌​വാ​ന.

Related posts