കണ്ണൂർ: ആര്‍എസ്എസ് ശാഖകളില്‍ പോലീസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ച് കീഴ്പ്പെടുത്താന്‍ “നിയുദ്ധ” എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖകള്‍ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെ തിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. “നിയുദ്ധ” പ്രയോഗിച്ച് പോലീസുദ്യോഗസ്ഥരെ അക്രമിച്ച് കീഴ്പ്പെടുത്തും എന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രഖ്യാപനം രാജ്യത്തെ നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്.”നിയുദ്ധ” എന്നാല്‍ കൈകൊണ്ടും കാല് കൊണ്ടും എതിരാളികളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതി എന്നാണര്‍ത്ഥം. പരസ്യമായി നിയമപാലകരെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Read MoreCategory: Kannur
വാഹന പരിശോധനയ്ക്കിടെ എട്ടിക്കുളത്ത് പോലീസിനു നേരെ കൈയേറ്റം;ഒരാള്‍ അറസ്റ്റില്‍; ഏഴു പേര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍: വാഹന പരിശോധനക്കിടെ എട്ടിക്കുളത്ത് പോലീസിനു നേരെ കൈയേറ്റം.സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന എട്ടിക്കുളം പുഞ്ചിരിമുക്കിലെ കെ.ഹംസാസിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 7.30ന് കുന്നരു സര്‍വീസ് സഹകരണ ബാങ്കിന്റെ എട്ടിക്കുളം ശാഖക്ക് സമീപമാണ് സംഭവം.ചിറ്റടിയില്‍ ബോംബ് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിവന്ന പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈനും സംഘത്തിനും നേരെയാണ് ഹംസാസിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തിയത്. സംഭവത്തില്‍ എസ്ഐക്കും കൂടെയുണ്ടായിരുന്ന പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു.ഇവര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമെതിരെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
Read Moreയാത്രക്കാരിൽ വിസ്മയം തീർക്കാൻ കണ്ണൂർ വിമാനത്താവളത്തിൽ “18 അടവുകളും’
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം ചുമർചിത്രങ്ങളെയും പച്ചപ്പും കൊണ്ടു ശ്രദ്ധേയമാകുകയാണ്. വിമാനത്താവളത്തിലെത്തുന്നവർക്ക് വടക്കൻ മലബാറിന്റെ സാംസ്കാരിക പെരുമ കണ്ടറിയാം. ചുമർചിത്രങ്ങളും നിറഞ്ഞ കാഴ്ചകളും യാത്രക്കാരിൽ വിസ്മയം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ വിവിധ കലാരൂപങ്ങൾ, ആഘോഷങ്ങൾ, പരമ്പരാഗത തൊഴിലുകൾ എന്നിവ തനിമ ചോരാതെ അടയാളപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട നിർമാണങ്ങളിലെല്ലാം മൂർഖൻപറമ്പിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുക്കാൻ കിയാൽ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശന കവാടം മുതൽ പാസഞ്ചർ ടെർമിനൽ വരെ നീണ്ടു നിൽക്കുന്ന പൂന്തോട്ടം ആരെയും ആകർഷിക്കും. കളരി അഭ്യാസപ്രകടനങ്ങളിലെ വിവിധ അടവുകൾ ബാഗേജ് ഏരിയായ്ക്കു സമീപമാണ് ഒരുക്കിയിരിക്കുന്നത്. 18 അടവുകളും കാഴ്ചക്കാരനു മനസിലാകും വിധമാണ് സജ്ജീകരണം. ടെർമിനൽ ബിൽഡിംഗിലെ താഴത്തെ നിലയിലാണ് പ്രധാന ആകർഷണത്തോടെ കളരി അഭ്യാസം ഒരുക്കിയത്. വിദേശികളും സ്വദേശികളുമായ യാത്രക്കാരിൽ കൗതുകം ഉണർത്തുന്നതോടൊപ്പം കാഴ്ചകളിലുടെ ഒരു നാടിന്റെ ചരിത്രം പറയുകയാണ് ടെർമിനൽ ബിൽഡിംഗ്.…
Read Moreപാപ്പിനിശേരി സിഎച്ച്സിയെ ആരു കാക്കും? ആയിരക്കണക്കിന് രോഗികൾ എത്തുന്നുണ്ടെങ്കിലും ആധുനികസംവിധാനങ്ങളൊന്നുമില്ലെന്ന ആരോപണം ശക്തമാകുന്നു
പാപ്പിനിശേരി: അവഗണനയിലായ ആതുരാലയത്തിന്റെ ആരോഗ്യം ആരു നോക്കുമെന്ന സ്ഥിതിയിലാണ് പാപ്പിനിശേരിയിലെ സിഎച്ച്സി. കേരളത്തിലെ ആദ്യ ജനകീയ സർക്കാർ തീരുമാനപ്രകാരം ആറ് കിടക്കകളുള്ള ധർമാശുപത്രിയായി രൂപം കൊണ്ടതാണ് ഇന്നത്തെ പാപ്പിനിശേരി സാമൂഹ്യാരോഗ്യ കേന്ദ്രം. ആദ്യമായി സിസേറിയൻ ശസ്ത്രക്രിയ നടത്തിയ സിഎച്ച്സി. ദേശീയപാതയിൽ തലശേരിക്കും പയ്യന്നൂരിനും ഇടയിലെ ഏക സർക്കാർ ആശുപത്രി. ചരിത്രവും പ്രാധാന്യവും ഏറെയുണ്ടെങ്കിലും ദിനം പ്രതി ആയിരത്തിനടുത്ത് രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും ആശുപത്രിയെ കാലത്തിനൊത്ത് ഉയർത്താൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഈ സാമൂഹ്യാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. എൻഎച്ച്എമ്മിന്റെ ഭാഗമായും സേവനങ്ങൾ ലഭ്യമാണ്. ശാസ്ത്രീയമായി സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തത് ആശുപത്രി സൗകര്യങ്ങൾ പൂർണമായും രോഗികൾക്ക് ഉപയുക്തമാക്കാൻ സാധിക്കുന്നില്ല. ഫിസിയോ തെറാപ്പി സൗകര്യമുണ്ടെങ്കിലും ഡോക്ടറുടെ തസ്തിക പോലും നിലവിലില്ല. ഇസിജി ടെക്നിഷ്യൻ, എക്സ് റേ ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തുടങ്ങിയ തസ്തികയും…
Read Moreഅതിരുവിടുന്ന ആഘോഷങ്ങള്‍! വിദ്യാർഥികളുടെ മുട്ടയേറ് നാട്ടുകാർക്ക് പൊല്ലാപ്പാകുന്നു
മാഹി: മാഹി മേഖലയിലെ ചില വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ ജന്മദിനാഘോഷങ്ങൾ മുട്ടയേറിൽ കലാശിക്കുന്നത് വ്യാപകമാകുന്നു. ഉച്ചഭക്ഷണത്തിനുള്ള ബെൽ മുഴങ്ങുന്നതോടെയാണ് സ്കൂൾ അധികൃതരുടെ കണ്ണുവെട്ടിച്ച് പരിപാടിയുടെ തുടക്കം. ജന്മദിനം ഫേസ്ബുക്കിലൂടെ നേരത്തെ തിരിച്ചറിഞ്ഞ് സഹപാഠികളെ കണ്ടെത്തുകയാണ് ആദ്യ നീക്കം. പിന്നെ, ജന്മദിനം ആഘോഷിക്കുന്ന കുട്ടിയുടെ ദേഹത്തേക്ക് മുട്ടയെറിയും. പിന്നാലെ കൂക്കിവിളിയുമുണ്ടാകും. കഴിഞ്ഞദിവസം സ്കൂളിന്റെ പുറത്ത് റോഡിൽ സംഭവം അരങ്ങേറിയപ്പോൾ മുട്ട ലക്ഷ്യം തെറ്റി ഒരു വ്യാപാരിയുടെ കടയുടെ ഗ്ലാസിന് പതിച്ചതിനെ തുടർന്ന് പരാതി പോലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു. സംഭവത്തിനുശേഷം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സസ്പെൻഷൻ നേരിടേണ്ടി വരുമെന്ന് അധ്യാപകർ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreകരുവഞ്ചാലിൽ വിദ്യാർഥിനിയെ തട്ടികൊണ്ടുപോകാൻ ശ്രമം; ചപ്പാരപ്പടവ് സ്വദേശി അറസ്റ്റിൽ, ഒരാൾ കസ്റ്റഡിയിൽ
കരുവഞ്ചാൽ: കരുവഞ്ചാലിൽ വിദ്യാർഥിനിയെ വശീകരിച്ച് തട്ടികൊണ്ടുപോകാൻ ശ്രമിച്ച ചപ്പാരപ്പടവ് സ്വദേശി അറസ്റ്റിൽ. ഒരാളെ കസ്റ്റഡിയിലെടുത്തു. ചപ്പാരപ്പടവ് പെരുമളാബാദ് സ്വദേശി മുഹമ്മദ് അഫ്സൽ (22) ആലക്കോട് എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർഥിനിയെയാണ് കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവ സമയത്ത് ആലക്കോട് പോലീസ് സമീപത്തുണ്ടായിരുന്നു. പോലീസിന്റെ ഇടപെടലിലാണ് വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയത്. പെൺകുട്ടിയെ ഫോണിലൂടെ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയും കാറിൽ കയറ്റികൊണ്ടുപോയി വശീകരിക്കാൻ ശ്രമിച്ചതിനും പോക്സോ പ്രകാരമാണ് കേസെടുത്തത്.
Read Moreകണ്ണൂരിലെ കേസിൽ കെ.സുരേന്ദ്രന് ജാമ്യം; ശബരിമലയിൽ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടാത്തതിനാൽ പുറത്തിറങ്ങാൻ കഴിയില്ല
കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് നിരുപാധിക ജാമ്യം അനുവദിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എം.സി. ആന്റണി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം ഫെബ്രുവരി 14ന് വീണ്ടും കോടതിയിൽ ഹാജരാകണം. കണ്ണൂർ കോടതി ജാമ്യം അനുവദിച്ചെങ്കിലും ശബരിമലയിൽ 52 കാരിയെ വഴിതടയുകയും അക്രമിക്കുകയും ചെയ്ത കേസിൽ 308ാം വകുപ്പു പ്രകാരം പോലീസെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിയില്ല. ഈ കേസിലെ ജാമ്യാപേക്ഷ റാന്നി കോടതി ഇന്നു പരിഗണിക്കും. കെ. സുരേന്ദ്രനെ ഇന്നു രാവിലെ 10.45 ഓടെയാണ് കണ്ണൂർ കോടതിയിൽ ഹാജരാക്കിയത്. ഫസൽ വധക്കേസിൽ കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കണ്ണൂർ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ഡിവൈഎസ്പിമാരായ പി.പി.സദാനനന്ദനും പ്രിൻസ് ഏബ്രഹാമിനുമെതിരേ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രസംഗിക്കുകയും സോഷ്യൽ മീഡിയയിലും ഭീഷണി സന്ദേശം പ്രചരിപ്പിക്കുകയും…
Read Moreഇരിട്ടിയിലെ യാക്കൂബ് വധം; പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കേസ് ഡിസംമ്പര്‍ ഒന്നിന് വീണ്ടും പരിഗണിക്കും
തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ(24)ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും കോടതി ചോദ്യം ചെയ്തു. അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍ ബൈജു മുമ്പാകെ വിചാരണ പൂര്‍ത്തിയായ ഈ കേസില്‍ വിചാരണയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി ചോദ്യം ചെയ്തത്. മുഴുവന്‍ പ്രതികളും കുറ്റം നിഷേധിച്ചിരുന്നു. കേസ് ഡിസംമ്പര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. 232(2)ാം വകുപ്പ് പ്രകാരമുള്ള വാദം നടക്കും. 2006 ജൂണ്‍ 13 ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമി സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ ശങ്കരന് മാസ്റ്റര്‍, മനോഹരന്, വിജേഷ്, കൊടേരി പ്രകാശന്, കാവേഷ്, ജയകൃഷ്ണന്, ദിവാകരന്, സുമേഷ്, പവിത്രന്, മാവില…
Read Moreകൊളശേരിയിലെ സുധീര്‍ വധം: വിദ്യാര്‍ഥികൾ ഉൾപ്പെടെ 20 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി; 30 ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ വിസ്തരിക്കും
തലശേരി: സിപിഎം പ്രവര്ത്തകന് എരഞ്ഞോളി കൊടക്കളം മൂന്നാംകണ്ടി വീട്ടില്‍ കെ.എം സുധീര്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്ത കേസില്‍ സ്കൂള്‍ വിദ്യര്ഥികളുള്പ്പെടെ 20 സാക്ഷികളുടെ വിസ്താരം അഡീഷണല്‍ ജില്ലാ ജഡ്ജ് വി.എന്‍ വിജയകുമാര്‍ മുമ്പാകെ പൂര്‍ത്തിയായി. 30 ന് സുധീര്‍ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ വിസ്തരിക്കും. സംഭവസമയത്ത് തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ കുടുംബ കോടതി ജഡ്ജ് എന്‍.ആര് കൃഷ്ണകുമാര്‍, ഡിവൈഎസ്പി വി.ജി കുഞ്ഞന്‍ എന്നീ സാക്ഷികളുടെ വിസ്താരമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സംഭവസമയത്ത് 164-ാം വകുപ്പ് പ്രകാരം സാക്ഷി മൊഴി രേഖപ്പെടുത്തിയത് ജഡ്ജ് എന്‍.ആര് കൃഷ്ണകുമാറായിരുന്നു. സുധീര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് കണ്ടെടുത്ത കൈപ്പത്തി സുധീറിന്റേതല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൊലപാതകം നടന്ന് പത്ത് വര്‍ഷം പിന്നിട്ട ശേഷമാണ് ഡിഎന്‍എ റിപ്പോര്‍ട്ടിലെ ഗുരതരമായ വീഴ്ച പുറത്തുവന്നത്. വിചാരണ വേളയിലാണ് കേസില്‍ പ്രോസിക്യൂഷനെ ബാധിക്കുന്ന തരത്തില്‍…
Read Moreകോടതി വിധിയുടെ പേര് പറഞ്ഞ് വിശ്വാസികളെ തമ്മിലടിപ്പിക്കാന്ശ്രമമെന്ന് അബ്ദുള്‍ ഖാദര്‍ മൗലവി
പയ്യന്നൂര്‍: കോടതി വിധിയുടെ പേര് പറഞ്ഞ് വിശ്വാസികളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഭരണക്കാര്‍ ശ്രമിക്കുന്നതെന്നും മുത്തലാഖിന്റെയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെയും പേരിലുള്ള കോടതി വിധികള്‍ നടപ്പാക്കുമെന്ന് പറയുന്ന സര്‍ക്കാറുകള്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി. മുസ്ലിംകള്ക്കും, ഹിന്ദു വിശ്വാസികള്‍ക്കും നേരെ ഉയര്‍ന്നു വന്നിരിക്കുന്ന ഈ വെല്ലുവിളി മറ്റുമത വിശ്വാസികള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാർഥം പയ്യന്നൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വാഹന ജാഥയും സിംഗപ്പൂര്‍ പയ്യന്നൂര്‍ മണ്ഡലം കെഎംസിസി ഒരുക്കിയ പാട്ട് വണ്ടിയുടെയും ഉദ്ഘാടനം എട്ടിക്കുളത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.ഒ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. കെ.ടി. സഹദുള്ള, ഇബ്രാഹിം മാസ്റ്റര്‍, എസ്.എ. ശുക്കൂര്‍ ഹാജി, എ.പി. റുഖ്നുദ്ദീന്‍, കെ.കെ. അഷറഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More