കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ത​പാ​ലി​ൽ വ​ധ​ഭീ​ഷ​ണി ക​ത്തും സ്ഫോ​ട​ക വ​സ്തു​വും;പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ത​ളി​പ്പ​റ​മ്പ്: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ത​പാ​ലി​ൽ സ്ഫോ​ട​ക വ​സ്തു​വും ഒ​പ്പം വ​ധ ഭീ​ഷ​ണി​ക്ക​ത്തും. കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​വി.​നാ​രാ​യ​ണ​നാ​ണ് ഭീ​ഷ​ണി​ക്ക​ത്തും അ​തോ​ടൊ​പ്പം സ്‌​ഫോ​ട​ക വ​സ്തു​വാ​യ ഡി​റ്റ​ണേ​റ്റ​റും ത​പാ​ല്‍ വ​ഴി ല​ഭി​ച്ച​ത്. കോ​ട്ടു​പു​റം ക​ട​വി​ല്‍ നി​ന്നും തോ​ണി​യി​ല്‍ പൂ​ഴി വാ​രു​ന്ന​തി​ന് പ്ര​സി​ഡ​ന്‍റ് ക​മ്മീ​ഷ​ന്‍ പ​റ്റു​ന്നു​ണ്ടെ​ന്നാ​ണ് നോ​ട്ട് ബു​ക്കി​ല്‍ നി​ന്നും ചീ​ന്തി​യെ​ടു​ത്ത് എ​ഴു​തി​യ ക​ട​ലാ​സി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ കൊ​ല്ലു​മെ​ന്നു​മാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

ദേ​ശീ​യ​പാ​ത​യി​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ പ്ര​തീ​കാ​ത്മ​ക​മാ​യി ത​ട​ഞ്ഞ് യൂ​ത്ത്‌​ലീ​ഗി​ന്‍റെ പ്ര​തി​ഷേ​ധം; ത​ളി​പ്പ​റ​ന്പി​ൽ 18 പേ​ർ​ക്കെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ പ്ര​തീ​കാ​ത്മ​ക​മാ​യി ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തി​ന് 18 ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​സി.​ന​സീ​ര്‍, മ​ക്കി ഷ​ബീ​ര്‍, കൊ​മ്മ​ച്ചി ഉ​സ്മാ​ന്‍, എ​ന്‍.​യു.​ഷ​ഫീ​ക്ക്, റാ​ഫി ക​പ്പാ​ലം, അ​ന​സ് ക​പ്പാ​ലം, നൗ​ഷാ​ദ്, ഷെ​ബീ​ബ് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് പ്ര​തി​ക​ള്‍. അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ ത​ട​യു​ന്ന രീ​തി​യി​ല്‍ റോ​ഡി​ല്‍ പ്ര​തീ​കാ​ത്മ​ക തെ​രു​വ്‌​നാ​ട​കം ന​ട​ത്തി 10 മി​നു​ട്ട് സ​മ​യം റോ​ഡി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ അ​നു​വ​ദി​ക്കാ​തെ മാ​ര്‍​ഗ ത​ട​സം ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഐ​പി​സി 143, 147, 283 റെ​ഡ് വി​ത്ത് 149 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

ബോം​ബു​ക​ൾ പൊ​ട്ടു​ന്നു, പ​യ്യ​ന്നൂ​ർ ന​ടു​ങ്ങു​ന്നു; ഇ​ന്ന​ലെ രാ​ത്രി ചി​റ്റ​ടി ചെ​ങ്ക​ൽ​പ​ണ​യി​ലും പു​ല​ർ​ച്ചെ പെ​ര​ളം ചീ​റ്റ​യി​ൽ; പെ​ര​ള​ത്ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു സ​മീ​പം സ്ഫോ​ട​നം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​നെ ന​ടു​ക്കി വീ​ണ്ടും ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ. രാ​മ​ന്ത​ളി ചി​റ്റ​ടി​യി​ലും ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം ചീ​റ്റ​യി​ലെ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​വി.​സ​ത്യ​ന്‍റെ വീ​ടി​ന് മു​ന്നി​ലു​മാ​ണ് ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്.​ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ചി​റ്റ​ടി​യി​ല്‍ ശ​ക്ത​മാ​യ ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. കു​റ്റി​ക്കാ​ടു​ക​ളും ചെ​ങ്ക​ല്‍​പ​ണ​ക​ളും നി​റ​ഞ്ഞ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത ഈ ​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി സ്‌​ഫോ​ട​ന​ങ്ങ​ള്‍ മു​മ്പും ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും ബോം​ബും ബോം​ബ് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ക​ളും നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​ണ്. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണ് ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം ചീ​റ്റ​യി​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ര്‍​എ​സ്എ​സ് മു​ന്‍ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് കൂ​ടി​യാ​യി​രു​ന്ന സ​ത്യ​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ലെ റോ​ഡി​ലാ​യി​രു​ന്നു ബോം​ബ് സ്‌​ഫോ​ട​നം. ശ​ക്ത​മാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ റോ​ഡി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​ബ്ദം കേ​ട്ടു​ണ​ര്‍​ന്ന​പ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന ശ​ബ്ദം കേ​ട്ട​താ​യി സ​ത്യ​ന്‍ പ​റ​യു​ന്നു. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടു​കി​ട്ടി​യി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി…

Read More

ക​ർ​ഷ​ക​ർ റ​ബ​ർ ബോ​ർ​ഡി​ന്‍റെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​ത്;  ക​ർ​ഷ​ക​ർ പാ​ര​മ്പ​ര്യേ​ത​ര വി​ള​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് പി.​സി.​ജോ​ർ​ജ്

ആ​ല​ക്കോ​ട്: റ​ബ​ർ കൃ​ഷി സ​മീ​പ​കാ​ല​ത്തെ​ങ്ങും ലാ​ഭ​ത്തി​ലാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പാ​ര​മ്പ​ര്യേ​ത​ര വി​ള​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. ആ​ല​ക്കോ​ട്ട് ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നും മാ​ത്യു ചി​റ​വ​യ​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു കാ​ല​ത്ത് സു​ര​ക്ഷി​ത വി​ള​യാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന റ​ബ​ർ കൃ​ഷി ഇ​പ്പോ​ൾ വ​മ്പ​ൻ ന​ഷ്ട​മാ​ണ് വ​രു​ത്തു​ന്ന​ത്. ആ​ദ്യ​ത്തെ പ​ത്ത് കൊ​ല്ലം അ​ധ്വാ​ന​വും പ​ണ​വും മു​ട​ക്കി​യാ​ൽ നാ​മ​മാ​ത്ര​മാ​യ വ​രു​മാ​നം മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ. എ​ന്നാ​ൽ, റ​ബ​ർ കൃ​ഷി​ക്കു പ​ക​രം തേ​ക്ക് ന​ട്ടു​പി​ടി​പ്പി​ച്ചാ​ൽ അ​തേ കാ​ല​യ​ള​വു​കൊ​ണ്ട് പ​ല​മ​ട​ങ്ങ് ലാ​ഭം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യും. ​ഏ​താ​നും വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റ​ബ്ബ​ർ​ത്തൈ​ക​ൾ വെ​ട്ടി​മാ​റ്റി പ​ക​രം കാ​ട്ടു​ക​ടു​ക്ക കൃ​ഷി ചെ​യ്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​ഫ.​സെ​ബാ​സ്റ്റ്യ​ൻ ,ജോ​സ​ഫ്,എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

തു​രു​ത്തി പു​ഴ​യോ​ര​ത്ത് വീ​ണ്ടും ക​ണ്ട​ൽ കൈ​യേ​റ്റം;മുപ്പത് ഏക്കർ സ്ഥലത്തെ കണ്ടലുകൾ വെട്ടി നശിപ്പിച്ച നിലയിൽ

പാ​പ്പി​നി​ശേ​രി: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സ​മ്പു​ഷ്ട​മാ​യ ക​ണ്ട​ൽ വ​ന​മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ പാ​പ്പി​നി​ശേ​രി തു​രു​ത്തി​യി​ലും ചു​ങ്ക​ത്തും വ​ള​പ​ട്ട​ണം പു​ഴ​യോ​ര​ത്തും ക​ണ്ട​ൽ​ക്കാ​ട് കൈ​യേ​റ്റം തു​ട​രു​ന്നു. മു​പ്പ​തി​ല​ധി​കം ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ല​ത്തെ ക​ണ്ട​ൽ​മ​ര​ങ്ങ​ളാ​ണു നശി പ്പിച്ചിട്ടുള്ളത്. പ്ര​ദേ​ശ​ത്തു നൂ​റു​ക​ണ​ക്കി​നു ഹെ​ക്ട​ർ സ്ഥ​ല​ത്തു സ​മ്പു​ഷ്ട​മാ​യി ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഏ​താ​നും വ​ർ​ഷം മു​ന്പു​വ​രെ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ തു​രു​ത്തി​യി​ൽ നി​ന്നും വ​ള​പ​ട്ട​ണം പു​ഴ വ​ന​ത്തി​ലൂ​ടെ നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും മാ​ലി​നൃം ത​ള്ള​ൽ, ക​ണ്ട​ൽ വെ​ട്ടി​മ​ണ്ണി​ട്ടു​നി​ക​ത്ത​ൽ, കെ​ട്ടി​ട നി​ർ​മാ​ണം, വ​ന​ന​ശീ​ക​ര​ണം എ​ന്നി​വ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്.ആ​ഴ്ച​ക​ളാ​യി വ​ന​മേ​ഖ​ല​യി​ൽ ക​ണ്ട​ലു​ക​ൾ വ്യാ​പ​ക​മാ​യി വെ​ട്ടി​ന​ശി​പ്പി​ച്ചി​ട്ടും റ​വ​ന്യൂ അ​ധി​കൃ​ത​രോ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രോ പ്ര​ദേ​ശ​ത്തു തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ലോ​ക​മെ​ങ്ങും അം​ഗീ​ക​രി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ പാ​പ്പി​നി​ശേ​രി​യി​ൽ ന​ട​ക്കു​ന്ന ന​ശീ​ക​ര​ണ​ത്തി​നെ​തി​രേ നടപടി സ്വീകരിക്കേണ്ട അ​ധി​കൃ​ത​ർ ഈ ​കാ​ര്യ​ത്തി​ൽ കാ​ണി​ക്കു​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച​ തു​റ​ന്നു​കാ​ട്ടു​മെ​ന്നു പ​രി​ഷ​ത്ത് നേ​താ​വ് പി. ​ധ​ർ​മ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Read More

ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; അന്വേഷണം പൂർത്തിയായി; കു​റ്റ​പ​ത്രം 30 ന് ​സ​മ​ര്‍​പ്പി​ക്കും

ത്ര​ല​ശേ​രി: ത​ല​ശേ​രി മ​ല്‍​സ്യ​വ്യ​വ​സാ​യി പി.​പി.​എം. മ​ജീ​ദി​ന്‍റെ സെ​യ്ദാ​ര്‍ പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി. എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, സി​ഐ എം.​പി ആ​സാ​ദ്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ എം.​അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 30 ന് ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് എ​സ്‌​ഐ അ​നി​ല്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കൊ​ള്ള​സം​ഘം ഉ​പ​യോ​ഗി​ച്ച ഇ​ന്നോ​വ കാ​റും ബെ​ലേ​നൊ കാ​റും ക​ത്തി​ക്ക​രി​ഞ്ഞ പോ​ലീ​സ് യൂ​ണി​ഫോ​മി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി തൊ​ണ്ടി മു​ത​ലു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ത​ര്‍ സം​സ്ഥാ​ന കൊ​ള്ള സം​ഘം ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ത​ട്ടി​പ്പു കേ​സി​ല്‍ റെ​ക്കോ​ര്‍​ഡ് വേ​ഗ​ത​യി​ലാ​ണ് ത​ല​ശേ​രി പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പോ​ലീ​സ് ര​ണ്ട​ര മാ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. മ​ല​പ്പു​റം വ​ള്ളു​വ​മ്പ്രം വേ​ലി​ക്കോ​ട്ട് ല​ത്തീ​ഫ് (42), തൃ​ശൂ​ര്‍…

Read More

പൊതുസ്ഥലത്ത് ഭീഷണിപ്പെടുത്തിയുള്ള പ്രസംഗം; ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്  ക​ണ്ണൂ​രി​ൽ അ​റ​സ്റ്റ് വാ​റ​ണ്ട്

ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് അ​റ​സ്റ്റ് വാ​റ​ണ്ട്. ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് വാ​റ​ണ്ട് അ​യ​ച്ച​ത്. ക​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ഡി​വൈ​എ​സ്പി​യെ​യും സി​ഐ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​സം​ഗി​ച്ച കേ​സി​ൽ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ശീ​ൽ കു​മാ​റി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് കെ. ​സു​രേ​ന്ദ്ര​നാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഡി​വൈ​എ​സ്പി​യെ​യും സി​ഐ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​സം​ഗി​ച്ച​തി​ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Read More

ച​ക്ക​ര​ക്ക​ല്ല് മാ​ല മോ​ഷ​ണ​ക്കേ​സി​ലെ “ഒ​റി​ജി​ന​ൽ’ പി​ടി​യി​ൽ; ഉ​പ്പ​യു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ മ​ക​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യ​ഥാ​ർ​ഥ പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: ഉ​പ്പ​യു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ മ​ക​നും മ​ക​ന്‍റെ കൂ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ടു​വി​ൽ യ​ഥാ​ർ​ഥ പ്ര​തി​യെ പി​ടി​കൂ​ടി. ച​ക്ക​ര​ക്ക​ൽ മാ​ല മോ​ഷ​ണ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യ​ഥാ​ർ​ഥ പ്ര​തി​യാ​യ മാ​ഹി അ​ഴി​യൂ​രി​ലെ കോ​റോ​ത്ത് അ​ന്പ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ശ​ര​ത്ത് വ​ത്സ​രാ​ജി​നെ​യാ​ണ് (35) ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​നും സം​ഘ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇ​യാ​ളെ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മാ​ല​മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. മാ​ല​മോ​ഷ​ണ​ക്കേ​സി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി താ​ജു​ദ്ദീ​നെ അ​റ​സ്റ്റ് ചെ​യ്ത് 54 ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ അ​ഞ്ചി​നാ​ണ് ചോ​ര​ക്കു​ള​ത്ത് വീ​ട്ട​മ്മ​യു​ടെ അ​ഞ്ച​ര​പ​വ​ൻ മാ​ല മോ​ഷ​ണം പോ​യ​ത്. മാ​ല ത​ട്ടി​യെ​ടു​ത്ത ആ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന നി​ല​പാ​ടി​നെ തു​ട​ർ​ന്നാ​ണ് താ​ജു​ദ്ദീ​നെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ച​ക്ക​ര​ക്ക​ൽ എ​സ്ഐ​യ്ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. സി​സി​ടി​വി കാ​മ​റ​യു​ടെ…

Read More

ക​പ​ട ആ​ചാ​ര​വാ​ദി​ക​ൾ വി​ശ്വാ​സി​ക​ളെ  വ​ഴി​തെ​റ്റി​ക്കു​ന്നുവെന്ന് മ​ന്ത്രി ശൈ​ല​ജ

മാ​ഹി: ക​പ​ട ആ​ചാ​ര​വാ​ദി​ക​ൾ വി​ശ്വാ​സി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണെ​ന്നും ‌സ​വ​ർ​ണാ​ധി​പ​ത്യം തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണു ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. മാ​ഹി സ്‌​പോ​ട്‌​സ് ക്ല​ബ് ലൈ​ബ്ര​റി ആ​ൻ​ഡ് ക​ലാ​സ​മി​തി എ​ണ്‍​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും ച​രി​ത്ര​സു​വ​നീ​ര്‍ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​യ്യ​പ്പ​നെ അ​വ​ഹേ​ളി​ക്കു​ക​യാ​ണ​വ​ർ ചെ​യ്യു​ന്ന​ത്. ദൈ​വ​ത്തി​നു സ്ത്രീ ​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ല. ആ​ചാ​ര സം​ര​ക്ഷ​ക​രാ​യി അ​വ​ത​രി​ച്ചി​ട്ടു​ള്ള​വ​രു​ടെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ത്തു.മാ​ഹി കാ​പ്പി​റ്റോ​ള്‍ വെ​ഡിം​ഗ് സെ​ന്‍റ​റി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​വി. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ​ക്കു ന​ല്‍​കി​യാ​യി​രു​ന്നു സു​വ​നീ​ര്‍ പ്ര​കാ​ശ​നം. ക​വി​യൂ​ര്‍ രാ​ജ​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് മാ​ഹി സു​വ​നീ​ര്‍ അ​വ​ലോ​ക​നം നി​ര്‍​വ​ഹി​ച്ചു. എം.​മു​കു​ന്ദ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​സി പ​വി​ത്ര​ന്‍, കെ.​പി സു​നി​ല്‍​കു​മാ​ര്‍, വി.​ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​രം നേ​ടി​യ എം.​മു​കു​ന്ദ​നെ​യും ച​രി​ത്ര​സു​വ​നീ​ര്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത അ​സീ​സ് മാ​ഹി​യെ​യും മ​ന്ത്രി ആ​ദ​രി​ച്ചു. മാ​ഹി സ്‌​പോ​ട്‌​സ് ക്ല​ബ് കു​ടും​ബ​സം​ഗ​മം ഡോ.​വി രാ​മ​ച​ന്ദ്ര​ന്‍…

Read More

നി​ല​ന്പൂ​ർ ഏ​റ്റു​മു​ട്ട​ൽ; വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് വ​രാ​ഹി​ണി ദ​ളം; അ​ഞ്ചു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: നി​ല​ന്പൂ​ർ ഏ​റ്റു​മു​ട്ട​ലി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ. ഇ​തി​നാ​യി കേ​ര​ള, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഗ​മ​കേ​ന്ദ്ര​മാ​യ ട്രൈ ​ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് മാ​വോ​യി​സ്റ്റു​ക​ൾ രൂ​പീ​ക​രി​ച്ച വ​രാ​ഹി​ണി ദ​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി സൂ​ച​ന. ഈ ​മാ​സം 24നാ​ണ് വാ​ർ​ഷി​കാ​ഘോ​ഷം. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ആ​ക്ര​മി​ച്ച് തി​രി​ച്ച​ടി​ക​ൾ ന​ല്കാ​ൻ പ​ദ്ധ​തി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പോ​ലീ​സി​നു ന​ല്കു​ന്ന മു​ന്ന​റി​യി​പ്പ്മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ടും വ​യ​നാ​ടും മാ​വോ​യി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ബ​ന്ധി​ത പ​ണ​പി​രി​വും ന​ട​ന്നു വ​രി​ക​യാ​ണ്.മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ കു​പ്പു ദേ​വ​രാ​ജും അ​ജി​ത​യും കൊ​ല്ല​പ്പെ​ട്ട​തി​നു പ​ക​രം വീ​ട്ടാ​ൻ 2017 ൽ ​രൂ​പീ​ക​രി​ച്ച​താ​ണ് വ​രാ​ഹി​ണി ദ​ളം. 2016 ന​വം​ബ​ർ 14നാ​ണ് ഇ​വ​ർ നി​ല​ന്പൂ​ർ ക​രു​ളാ​യി വ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ക്ക​ത്തി​ൽ എ​ട്ടം​ഗ​സം​ഘ​മാ​യി​രു​ന്നു ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ൾ​ബ​ലം കൂ​ടി​യ​താ​യാ​ണ്…

Read More