പി.കെ. സജീവ് മാഹി: രാജ്യത്തെ പെട്രോൾ പമ്പുകളുടെ നിലവാരം ഉയർത്തുവാൻ ജീവനക്കാർക്ക് പരീക്ഷ നടത്തുവാനുള്ള നടപടികളിലേക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം തയാറെടുക്കുന്നു. എണ്ണക്കമ്പനികളുടെ നിർദ്ദേശ പ്രകാരം പമ്പുടമകൾ ജീവനക്കാരുടെ ബയോഡാറ്റ ശേഖരിക്കുന്ന നടപടി പൂർത്തിയാക്കി വരികയാണ്. ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന രേഖകൾ എന്നിവ ജീവനക്കാർ അതാത് പമ്പുകളിൽ നൽകിക്കഴിഞ്ഞു.ഡിസംബറിൽ പരീക്ഷ നടക്കുമെന്നാണ് സൂചന. പരീക്ഷയിൽ വിജയിക്കുന്ന ജീവനക്കാർക്ക് സമ്മാനമായി 500 രൂപ അതാത് തൊഴിലാളിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അതിനിടെ ലോകസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് പമ്പ് തൊഴിലാളികൾക്ക് പരീക്ഷ നടത്തി 500 രൂപ നൽകുന്നതിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തി.രാജ്യത്ത് പെട്രോൾ പമ്പുകളിൽ 10 ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ കുടുബത്തിനെ സ്വാധീനിക്കുവാനുള്ള നീക്കമാണ് പരീക്ഷ നടത്തിപ്പെന്ന് പഞ്ചാബിലെ ഒരു കോൺഗ്രസ് എംപി പാർലമെന്റിൽ ഉന്നയിച്ചിരുന്നു. എന്നാൽ പരീക്ഷ നടത്താൻ…
Read MoreCategory: Kannur
വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് ബസ് കണ്ടക്ടറെ ആൾക്കൂട്ടം ആക്രമിച്ചു; 20 പേർക്കെതിരേ കേസ് എടുത്ത് ചക്കരക്കല്ല് പോലീസ്
കണ്ണൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പള്ളിപ്രം കരിക്കിൻകണ്ടി ചിറയിൽ ബസ് കണ്ടക്ടർക്കു നേരേ ആൾക്കൂട്ട ആക്രമണം. ബസ് അടിച്ചുതകർത്തു. കണ്ണൂർ സ്വദേശിയായ കണ്ടക്ടർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുപതോളം പേർക്കെതിരേ ചക്കരക്കൽ പോലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 13ന് രാത്രി കരിക്കിൻകണ്ടിചിറയിലാണ് സംഭവം. ബസിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർഥിനി പറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും കണ്ടക്ടറോട് ചോദിക്കാൻ ചെന്നതായിരുന്നു. ഇതിനിടെ പെൺകുട്ടിയെ കണ്ടക്ടർ പീഡിപ്പിച്ചെന്ന വാർത്ത സോഷ്യൽമീഡിയ വഴി നാട്ടിൽ പടരുകയും ചെയ്തു. പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടക്ടറെ ചോദ്യം ചെയ്യുന്നതിനിടെ ഒരുകൂട്ടം ആളുകളെത്തി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർക്ക് ക്രൂരമായ മർദനമേറ്റു. തുടർന്ന് ആൾക്കൂട്ടം ബസും ആക്രമിച്ചു. ബസിന്റെ ഗ്ലാസുകളടക്കം അടിച്ചുതകർത്തു. ഇതിനിടെ ചിലർ അക്രമദൃശ്യങ്ങൾ ഫോണിലെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന്…
Read Moreനവകേരള ഭാഗ്യക്കുറി: കുടുംബശ്രീ വിൽക്കുന്നത് 30 ലക്ഷം ടിക്കറ്റുകൾ ; സംഘടനകൾക്കും സംഘങ്ങൾക്കും വ്യക്തികൾക്കും സൗജന്യമായി താത്കാലിക ഏജൻസി
കണ്ണൂർ: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുനരുദ്ധാരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകൾ കുടുംബശ്രീ മുഖേന വിറ്റഴിക്കാൻ ലക്ഷ്യം. ഭാഗ്യക്കുറി വകുപ്പിന്റെ നിലവിലുള്ള വില്പന രീതികളിൽനിന്ന് വ്യത്യസ്തമായി വിവിധ സംഘടനകൾക്കും സംഘങ്ങൾക്കും വ്യക്തികൾക്കും സൗജന്യമായി താത്കാലിക ഏജൻസി നൽകി പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുന്നതിനാണ് പദ്ധതി. ഇതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസുകൾക്ക് താത്കാലിക ഏജൻസികൾ നൽകുന്നത്. ഓരോ സിഡിഎസും അംഗങ്ങളെ കണ്ടെത്തി കുറഞ്ഞത് 500 ടിക്കറ്റെങ്കിലും വിൽക്കണമെന്നാണ് കുടുംബശ്രീ മിഷന്റെ നിർദേശം. ഭാഗ്യപരീക്ഷണത്തിന് ഊന്നൽ നൽകാതെ നവകേരള സൃഷ്ടിക്കുള്ള നിക്ഷേപമെന്ന നിലയ്ക്കാണ് നവകേരള ഭാഗ്യക്കുറി ആരംഭിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും 5,000 രൂപയുടെ 1,00,800 സമ്മാനങ്ങളുമാണുള്ളത്. 250 രൂപയാണ് ടിക്കറ്റ് വില. 10 ടിക്കറ്റുകൾ അടങ്ങിയ ഒരു ബുക്ക് 1943 രൂപയ്ക്കാണ് ഏജന്റുമാർക്ക് ലഭിക്കുക. ഒരു…
Read Moreവാഹനമിടിച്ച് കുഞ്ഞു കുരങ്ങ് ചത്തു, കണ്ണീർപൊഴിച്ച് കുരങ്ങിൻകൂട്ടം; കൂടെ കരഞ്ഞ് നാട്ടുകാരും; കണ്ണൂർ വലിയപറമ്പിൽ നടന്ന സംഭവമിങ്ങനെ…
വലിയപറന്പ്: വേർപാടിന്റെ വേദന വ്യത്യസ്ത രീതിയിൽ സമൂഹത്തിന് മുന്നിൽ കാട്ടി കുരങ്ങ് കൂട്ടം.നിർത്താതെ കരഞ്ഞും കയർത്തും വാഹനം തടഞ്ഞുവെച്ചുമുള്ള മിണ്ടാപ്രാണികളുടെ വികാരപ്രകടനം കണ്ടുനിന്ന നാട്ടുകാർക്കും സഹിക്കാനായില്ല. ഇടയിലെക്കാട് കാവിലെ നാൽപ്പതോളമുള്ള വാനര സംഘത്തിലെ ഒരു കുഞ്ഞിനാണ് ഇന്നലെ വൈകുന്നേരത്തോടെ കാവിനടുത്ത റോഡിലേക്ക് കടന്നു വരുന്നതിനിടെ മിനിലോറിയിടിച്ച് ദാരുണാന്ത്യം സംഭവിച്ചത്. തുടർന്ന് അതുവഴി വന്ന ഒരു സ്കൂട്ടർ യാത്രികൻ ചത്ത കുരങ്ങിനടുത്തേക്ക് നീങ്ങിയതോടെ കുരങ്ങു പട വാഹനം വളഞ്ഞ് ഹെൽമറ്റ് കൈക്കലാക്കി പ്രതിഷേധിച്ചു. വാനരർക്ക് നിത്യവും ചോറൂട്ടുന്ന ചാലിൽ മാണിക്കം ചോറ്റുപാത്രവുമായി എത്തിയതോടെ അവരുടെ സങ്കടം ഇരട്ടിച്ചു. നാട്ടുകാർ ചേർന്ന് കുരങ്ങിന്റെ ശരീരം കാവിനരികിൽ തന്നെ കുഴികുത്തി മൂടി. മൃതശരീരം എടുക്കുന്പോഴും കുഴികുത്തുന്പോഴും പ്രതിഷേധശബ്ദം മുഴക്കി മരച്ചില്ലകൾ കുലുക്കിയും സങ്കട ഭാവത്തോടെ തലതാഴ്ത്തിപ്പിടിച്ചും തങ്ങളുടെ കൂടപ്പിറപ്പിനെ യാത്രയാക്കുന്ന രംഗം കണ്ടു നിന്ന നാട്ടുകാരിലും നൊന്പരമായി. സന്ധ്യയായിട്ടും ഭൂരിഭാഗം കുരങ്ങുകളും…
Read Moreവടിയും കുത്തി നില്ക്കുന്ന പ്രായമുള്ള ഗാന്ധിയെ മാറ്റാൻ പയ്യന്നൂർ ഗാന്ധിപാര്‍ക്കിലേക്ക് ഫയലുമായി ഗാന്ധിജിയെത്തുന്നു
പയ്യന്നൂര്‍: സ്വാതന്ത്ര്യ സമരത്തിന്റെ ബാക്കിപത്രമായ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ഇടംപിടിക്കാന്‍ പുതിയ ഗാന്ധി വരുന്നു. വടിയും കുത്തി നില്ക്കുന്ന പ്രായമുള്ള ഗാന്ധിയെക്കാള്‍ കുറച്ചുകൂടി ചെറുപ്പമായ, പുഞ്ചിരിയോടെ ഫയലുമായി മുന്നോട്ടു നടക്കുന്ന രീതിയിലുള്ള ഗാന്ധിപ്രതിമയാണ് യുവശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ അണിഞ്ഞൊരുങ്ങുന്നത്. പഴയകാല സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനയായ ഗാന്ധിമൈതാനിയാണ് സംസ്ഥാന ടൂറിസം വകുപ്പ് മോടിപിടിപ്പിച്ച് ഗാന്ധിപാര്ക്കായി മാറ്റിയത്. 2006 ഫെബ്രവരി 27ന് ടൂറിസം മന്ത്രി കെ.സി. വേണുഗോപാലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിനുമുമ്പ് സ്ഥാപിച്ച ഗാന്ധിപ്രതിമ 1994 എപ്രില്‍ 13ന് അന്നത്തെ കേന്ദ്രമന്ത്രി എ.കെ.ആന്റണിയാണ് നാടിന് സമര്‍പ്പിച്ചത്. ഗാന്ധിപ്രതിമയുടെ കടുത്ത കറുപ്പുനിറം അക്കാലത്ത് ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പിന്നീട് ഗാന്ധിപ്രതിമയ്ക്ക് സ്വര്‍ണവര്‍ണം നൽകി. രണ്ടരപതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ഈ ഗാന്ധിപ്രതിമ കാലപ്പഴക്കത്താല്‍ തകരാന്‍ തുടങ്ങിയതിനാലാണ് പയ്യന്നൂര്‍ നഗരസഭ പുതിയ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പത്തടി ഉയരമുള്ള പ്രതിമ നിര്‍മാണത്തിന് പ്രമുഖ ഗാന്ധിയന്‍ പി.അപ്പുക്കുട്ട പൊതുവാളും…
Read Moreതിക്കും തിരക്കും കൂട്ടി ബസിൽ പോക്കറ്റടി; കണ്ണൂരിൽ ലക്ഷങ്ങൾ പോക്കറ്റടിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്റെ 1,17,000 രൂപ പോക്കറ്റടിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ആലക്കോട് സ്വദേശി കൊമ്മച്ചി സിദ്ദിഖി (42)നെയാണ് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂർ നഗരത്തിൽ വച്ച് മയ്യിൽ കടൂരിലെ വാടി പുരുഷോത്തമന്റെ പോക്കറ്റടിച്ച് 1,17,000 രൂപ കവർന്നത് . ചെങ്കൽ വ്യവസായി അസോസിയേഷൻ കണ്ണൂരിലെ ഓഫീസിൽ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു പുരുഷോത്തമൻ. ജോലിക്കായി മയ്യിൽ ബസ് സ്റ്റാൻഡിൽനിന്നും 9.25നുള്ള സന്ധ്യ ബസിൽ കയറി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് പോക്കറ്റടിച്ചത്. ബസിൽ തിരക്കുകാരണം കാൽടെക്സിൽ ഇറങ്ങാൻവേണ്ടി മക്കാനി സ്റ്റോപ്പിൽനിന്നും സീറ്റിൽനിന്നും എഴുന്നേറ്റ് ഡോറിനു സമീപം നടക്കുന്നതിനിടയിൽ മൂന്നുപേർ പിറകിലും രണ്ടുപേർ മുന്നിലും നിന്ന് തിരക്കുകൂട്ടി അനങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ടായതായി പുരുഷോത്തമൻ നല്കിയ പരാതിയിൽ പറഞ്ഞിരുന്നു.ഇതിനിടെ പ്രയാസപ്പെട്ട് ഡോറിന്റെ സ്റ്റെപ്പിന് എത്തുന്പോഴേക്കും കൂടെയുള്ള രണ്ടുപേർ മുണ്ടും അടിവസ്ത്രവും…
Read Moreനീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ഥിയുടെ മരണം; വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ ഒൻപതുപേരെ അറസ്റ്റ് ചെയ്തു
തലശേരി: ഉപജില്ലാതല നീന്തല്‍ മത്സരത്തിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശേരി എഇഒയും അധ്യാപകരും ഉള്‍പ്പെടെ ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി എംഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഹൃത്വിക് രാജ് (14) മുങ്ങിമരിച്ച സംഭവത്തിലാണ് എഇഒ സനകൻ, മത്സര കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ നസീർ, മുഹമ്മദ് സക്കരിയ, മനോഹരന്, കരുണന്, വി.ജെ. ജയ്മോള്‍, പി.ഷീന, സോഫിന് ജോണ്‍, സുധാകരന് പിള്ള എന്നിവരെ എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ 304 എ വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. തലശേരി ടെമ്പിള്‍ഗേറ്റ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ ഓഗസ്റ്റ് 14ന് രാവിലെ 10.30-നായിരുന്നു കേസിനാസ്പദമായ സംഭവം. ചൊക്ലി, തലശേരി സൗത്ത്, തലശേരി നോര്‍ത്ത് ഉപജില്ലകളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ഥികളായ…
Read Moreപയ്യോളിയിലെ കോണ്‍ഗ്രസ് സൊസൈറ്റി ബിജെപിക്ക് “വിറ്റതായി’ ആരോപണം; പിന്നില്‍ തിക്കോടി ഗ്രാമപഞ്ചായത്തംഗം..?
പയ്യോളി: കീഴൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റി ബിജെപിക്ക് “വിറ്റ’തായി ആരോപണം. 2012 നു പയ്യോളി, തുറയൂര്‍ പഞ്ചായത്തുകള്‍ പ്രവര്‍ത്തന മേഖലയായി നിശ്ചയിച്ച് പ്രവര്‍ത്തനം തുടങ്ങിയ കീഴൂരിലെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയാണ് കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തില്‍ നിന്ന് മാറി ബിജെപി നിയന്ത്രണ ഭരണസമിതിയുടെ കീഴിലായത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ തിക്കോടിയിലെ കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്ത് അംഗമാണെന്നാണ് പ്രധാന ആരോപണം. സൊസൈറ്റി രൂപീകരണകാലം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ സൊസൈറ്റി ഭരണസമിതിയെ കബളിപ്പിച്ച് രഹസ്യമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്കി സൊസൈറ്റി കയ്യിലാക്കാന്‍ ബിജെപിക്ക് ഒത്താശ ചെയ്തതായാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആരോപണം. ഇത് സംബന്ധിച്ച് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് കുറ്റിയില്‍ ഗോപാലന് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് രേഖാമൂലം പരാതി നല്കി. ബിജെപിയുടെ തുറയൂര്‍, പയ്യോളി മേഖലകളിലെ മുതിര്‍ന്ന…
Read Moreകല്യാശേരിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; ബൈക്കിൽ പുറകേ വന്നയാൾ കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി; തീപിടുത്തം ഉണ്ടായതിനെക്കുറിച്ച് പറയുന്നതിങ്ങനെ…
കണ്ണൂർ: ദേശീയ പാതയിൽ കല്യാശേരി വയക്കര പാലത്തിന് സമീപം ചരക്കുലോറിക്ക് തീപിടിച്ച് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ആർക്കും പരിക്കില്ല. ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് സൈക്കിൾ സ്പെയർ പാർട്സുമായി പോകുകയായിരുന്ന ലോറിയിൽ നിന്ന് രാത്രി 10 മണിയോടെയാണ് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ പുറകിൽ യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രികൻ ലോറിക്ക് കുറുകെ നിറുത്തി ഡ്രൈവറോട് കാര്യം പറഞ്ഞതോടെയാണ് ഡ്രൈവർ ലോറി നിറുത്തിയത്.ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന തട്ടുകടക്കാരൻ കണ്ണപുരം പോലീസിലും അഗ്നിശമന സേനാവിഭാഗത്തേയും അറിയിച്ചു. അപ്പോഴേയ്ക്കും പ്രദേശമാകെ പുക കൊണ്ടുമൂടിയിരുന്നു. അര മണിക്കൂറിനുളളിൽ കണ്ണൂരിൽ നിന്നും, തളിപ്പറന്പിൽനിന്നുമായി രണ്ട് ടീം അഗ്നിശമന സേനാ വിഭാഗം എത്തിയാണ് വെള്ളം ചീറ്റി പുക നിയന്ത്രണ വിധേയമാക്കിയത്. ലോറി ഭാഗികമായി കത്തിനശിച്ചു. ലോറി ഡ്രൈവർ ഹരിയാന സ്വദേശി പാഞ്ചു, ക്ലീനർ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാത്രി 12 മണിയോടെയാണ് ചരക്ക് ലോറിയിലെ…
Read Moreഉച്ചഭക്ഷണം ഒഴിവാക്കി വിദ്യാർഥികളുടെ ദുരിതാശ്വാസ സഹായം; നിർമലഗിരി കോളജിലെ മാത്തമാറ്റിക്സ് വിഭാഗം വിദ്യാർഥികളാണ് എല്ലാവർക്കും മാതൃകയായത്
കൂത്തുപറമ്പ്: ഉച്ചഭക്ഷണത്തിനായി കരുതിയ തുക പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാർഥികൾ മാതൃകയായി. നിർമലഗിരി കോളജിലെ മാത്തമാറ്റിക്സ് വിഭാഗം വിദ്യാർഥികളാണ് തുക കൈമാറിയത്. കഴിഞ്ഞ മാസം 30 നായിരുന്നു ഉച്ചഭക്ഷണം കഴിക്കാതെ ഇതിനായി കരുതിയ തുക വിദ്യാർഥികൾ സമാഹരിച്ചത്. പ്രളയബാധിതരെ സഹായിക്കാൻ ഇങ്ങിനെയൊരു ആശയം ഉയർന്നപ്പോൾ വിദ്യാർഥികൾ ഒന്നാകെ സമ്മതിക്കുകയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള തുക വിദ്യാർഥികൾ കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചന് കൈമാറി.
Read More