മട്ടന്നൂർ: പഴയ പത്രങ്ങളും പുസ്തകങ്ങളും വിറ്റുകിട്ടുന്ന പണം ദുതിതാശ്വാസ നിധിയിലേക്ക് നല്കി മട്ടന്നൂരിലെ കുടുംബശ്രീ കൂട്ടായ്മ. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിച്ച് ഇവ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് ഇവരുടെ തീരുമാനം. പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം മട്ടന്നൂര്‍ കനറാ ബാങ്ക് സീനിയര്‍ മാനേജര്‍ എന്‍.കെ. മനോജില്‍ നിന്നും പഴയ പത്രങ്ങള്‍ സ്വീകരിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് പി. പുരുഷോത്തമന്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.റോജ, വി.പി.ഇസ്മായിൽ, കുടുംബശ്രീ ചെയർപേഴ്സൺ പി. രേഖ, എഡിഎസ് മെമ്പർ സെക്രട്ടറി കെ.പി.രമേശ് ബാബു, കുടുംബശ്രീ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രക്കെട്ടുകള്‍ ഏറ്റുവാങ്ങിയത്. രണ്ടുദിവസം കൊണ്ട് നഗരസഭയ്ക്ക് കീഴിലുള്ള മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പത്രങ്ങളും മറ്റും ശേഖരിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. സിഡിഎസ്, എഡിഎസ്,…
Read MoreCategory: Kannur
മട്ടന്നൂരിനെ കുരുക്കിലാക്കാൻ പരസ്യബോർഡുകളും; വീതികുറഞ്ഞ റോഡിൽ 20 മീറ്റർ ഇടവിട്ട് ഇരുമ്പുതൂണുകൾ നാട്ടിയതുമൂലം കാൽ നടയാത്രയും വാഹന ഗതാഗതവും താറുമാറായി
മട്ടന്നൂർ: വീർപ്പുമുട്ടുന്ന മട്ടന്നൂർ നഗരത്തിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിന്റെ മറവിൽ പരസ്യ ബോർഡുകളും വയ്ക്കുന്നത് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കും. മട്ടന്നൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരസ്യബോർഡുകൾ സ്ഥാപിക്കുന്നത്.കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ മട്ടന്നൂർ നഗരം സിസിടിവി നിരീക്ഷണത്തിലാക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. കൂത്തുപറമ്പിലെ ഒരു സ്ഥാപനത്തിന്റെ സഹായത്തോടെയാണ് നഗരത്തിൽ കാമറ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിക്കുന്നതിനെന്നു പറഞ്ഞ് റോഡിന്റെ ഒരു ഭാഗത്തു 20 മീറ്റർ ഇടവിട്ട് ഇരുമ്പ് തുണുകൾ സ്ഥാപിച്ചാണ് പരസ്യബോർഡുകളും വയ്ക്കുന്നത്. വായാന്തോട് മുതൽ മട്ടന്നൂർ ടൗൺ വഴി തലശേരി റോഡ് വരെയാണ് തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് റോഡിനോടു ചേർന്നു തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. മട്ടന്നൂർ -കണ്ണൂർ റോഡിൽ മരുതായി ജംഗ്ഷനിൽ വീതി കുറഞ്ഞ സ്ഥലമായതിനാൽ ഏതു സമയത്തും ഗതാഗതക്കുരുക്ക് പതിവാണ്. ഇവിടെ റോഡിൽ തൂണുകൾ സ്ഥാപിച്ചതിനാൽ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയാണ്.നടക്കാൻ പോലും കഴിയാത്ത രീതിയിൽ…
Read Moreതൃക്കരിപ്പൂർ ടൗണിലെ വാട്ടർ അതോറിറ്റിയുടെ ടാങ്ക് തകർച്ചാ ഭീഷണിയിൽ ; പ്രധാന തൂണുകൾ രണ്ടെണ്ണം പൊട്ടി വിണ്ടുകീറിയ നിലയിൽ
തൃക്കരിപ്പൂർ: പഞ്ചായത്തിലെ പ്രധാനപ്പെട്ട പത്തു കേന്ദ്രങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന തൃക്കരിപ്പൂർ ടൗണിന്റെ ഹൃദയ ഭാഗത്തുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണ ടാങ്ക് അപകടാവസ്ഥയിൽ. സംഭരണിയിൽ കുഴപ്പമില്ലെങ്കിലും അത് താങ്ങി നിർത്തുന്ന പ്രധാന തൂണുകൾ രണ്ടെണ്ണം പൊട്ടി വിണ്ടുകീറിയ നിലയിലായിട്ട് മാസങ്ങളായി. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ളാബിന്റെ കന്പി തുരുന്പിച്ച് പുറത്തേക്ക് തള്ളി വന്നിട്ട് വർഷങ്ങളായെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു. പന്പ് ഹൗസിന്റെ ചുറ്റുമതിലും ചാഞ്ഞ് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിട്ടുണ്ട്. അഞ്ചു പതിറ്റാണ്ട് മുന്‍പാണ് കുടിവെള്ള വിതരണത്തിനായി ശുദ്ധജലം ധാരാളമായി ലഭിക്കുന്ന തൃക്കരിപ്പൂർ തിരഞ്ഞെടുത്ത് കിണറും ടാങ്കും പണിതത്. തൃക്കരിപ്പൂർ പഞ്ചായത്തിന്റെ തെക്ക് ഭാഗത്തെ ഒളവറ, ഉളിയം, തലിച്ചാലം പ്രദേശങ്ങളിലും തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ടൗണിലെ ഭാഗങ്ങളിലും ചെറുകാനം, എടാട്ടുമ്മൽ, നടക്കാവ് ഭാഗങ്ങളിലും വിതരണത്തിനായി 30,000 ലിറ്റർ സംഭരിക്കാനുള്ള ടാങ്കാണ് ഇവിടുള്ളത്. തങ്കയം, ഇളന്പച്ചി,…
Read Moreപരിയാരം സെന്‍ട്രലിലെ അപകടവളവില്‍ ‘പ്ലാസ്റ്റിക് ’ പ്രതിരോധം തീർത്ത് അധികൃതർ
പരിയാരം: വാഹനാപകടത്തിനിടയാക്കുന്ന പരിയാരം സെന്‍ട്രലിലെ അപകടവളവില്‍ ദേശീയപാത അധികൃതരുടെ പ്ലാസ്റ്റിക് ഷീറ്റ് പ്രതിരോധം. കഴിഞ്ഞമാസം 12ന് ഈ വളവില്‍ നിന്നും തോട്ടിലേക്കു സ്വകാര്യബസ് മറിഞ്ഞ് 26 പേര്‍ക്കു പരിക്കേറ്റിരുന്നു. നേരത്തേയും നിരവധി വാഹനാപകടങ്ങള്‍ നടന്ന ഇവിടെ മുന്നറിയിപ്പു ബോര്‍ഡുകളും ക്രാഷ്ബാരിയറും സ്ഥാപിക്കണമെന്നു രണ്ടുവര്‍ഷമായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്നതിനിടെയായിരുന്നു ബസപകടം നടന്നത്. എന്നാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടും ദേശീയപാത അധികൃതര്‍ ഒന്നും ചെയ്തില്ല. രണ്ടുവര്‍ഷം മുമ്പ് പോത്തുകളുമായി വരികയായിരുന്ന ലോറി മറിഞ്ഞ് ഒന്‍പതു പോത്തുകളാണ് ഈ വളവില്‍ മരിച്ചത്. അതിനുശേഷം സുരക്ഷാഭിത്തി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ദേശീയപാത വിഭാഗത്തോടു നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു. കോരന്‍പീടിക കഴിഞ്ഞാല്‍ പരിയാരം സെന്‍ട്രലില്‍ എത്തുന്നതിന് മുമ്പായിട്ടാണു കൊട്ടിയൂര്‍ നന്മഠം ക്ഷേത്രത്തിനു മുന്നിലായി കൊടുംവളവുള്ളത്. അപകടം നടന്ന തോടും റോഡുമായി ഒരുമീറ്റര്‍ അകലം മാത്രമാണുള്ളത്. റോഡ് പരിചയമില്ലാത്തവര്‍ അപകടത്തില്‍ പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. എന്നാല്‍ പേരിനൊരു മുന്നറിയിപ്പു…
Read Moreകണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ടു കവർച്ച; കവർച്ചാ സംഘം കേരളം കടന്നു; അന്വേഷണം പുറത്തേക്ക് ; അന്വേഷണത്തിന് 28 അംഗസംഘം
കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഘം കേരളം വിട്ടതായി സൂചന. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രന്റെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിലാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ ക്രൂരമർദനത്തിന് ഇരയായ വിനോദ് ചന്ദ്രൻ (55), ഭാര്യ സരിതകുമാരി (50) എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രഫഷണൽ രീതിയിലുള്ള കവർച്ചയാണ് നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, കണ്ണൂർ സിറ്റി സിഐ പ്രദീപൻ കണ്ണിപൊയിൽ, ടൗൺ സിഐ ടി.കെ.രത്നകുമാർ, എസ്ഐമാർ, എഎസ്ഐമാർ, എസ്പിയുടെ സ്പെഷൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ 28 പേരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. അന്വേഷണ സംഘത്തെ പല സ്ക്വാഡുകളായി തിരിച്ച്…
Read Moreലീവില്ല, ശമ്പളം കൃത്യമല്ല, പെരുമാറ്റം മാന്യമല്ല; പെട്രോൾ പമ്പ്-ഗ്യാസ് തൊഴിലാളികൾ പണിമുടക്കിലേക്ക്
കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെട്രോൾ പന്പ്-ഗ്യാസ് തൊഴിലാളികൾ പണിമുടക്കിലേക്കു നീങ്ങുമെന്ന് കണ്ണൂർ ഡിസ്ട്രിക്ട് ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റി. ഗവൺമെന്റ് പ്രഖ്യാപിച്ച ലീവുകളൊന്നും ഉടമകൾ തൊഴിലാളികൾക്ക് അനുവദിക്കുന്നില്ല. ഇഎസ്ഐ, പിഎഫ് നടപ്പിലാക്കുന്നില്ല. മാസ ശന്പളം മാസത്തിന്റെ ആദ്യ ആഴ്ച നൽകുന്നില്ലെന്നും തൊഴിലാളികളോട് മാന്യമായി പെരുമാറുന്നില്ലെന്നും യൂണിയൻ ആരോപിച്ചു. ഇതുസംബന്ധിച്ച് ലേബർ ഓഫീസർക്ക് പരാതി നൽകിയെങ്കിലും ഇതേവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇന്ന് തൊഴിലാളികൾക്കു ലഭിക്കുന്ന കൂലി 320 രൂപയാണ്. അതു തന്നെ കൃത്യമായി നൽകാത്ത ഉടമകളുണ്ടെന്നും യൂണിയൻ പറയുന്നു. യോഗത്തിൽ കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ചന്ദ്രൻ, പി. പ്രകാശ്കുമാർ, എ.കെ. ഉമേഷ് ബാബു, ടി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Read Moreകൂത്തുപറമ്പ് മണ്ഡലത്തിൽ സിപിഎം നടത്തുന്ന സർവേക്ക് ഗൂഢലക്ഷ്യങ്ങളെന്ന് മുസ്ലിംലീഗ്
പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും സർവേ എന്ന പേരിൽ സിപിഎം പ്രവർത്തകർ വീടുകൾ കയറി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണ്. തദേശസ്വയം ഭരണ സ്ഥാപനത്തിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിപ്പിച്ചാണു സർവേ നടത്തുന്നത്. ഇത്തരം വിവരശേഖരണം പ്രതിഷേധാർഹമാണെന്നും സർക്കാർ ഉദ്യോഗസ്ഥർ നടത്തേണ്ട സർവേ പാർട്ടി നടത്തുന്നതിൽ ചില ഗൂഢലക്ഷ്യങ്ങൾ ഉള്ളതായും മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും ജനറൽ സെക്രട്ടറി വി. നാസറും പറഞ്ഞു. പാർട്ടി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ വീടുകളിൽ കയറി സർവേ നടത്തുന്നവർ വീട്ടുകാരുടെ മൊബൈൽ നമ്പർ, വിദേശത്തുള്ളവർ, ക്ഷേമ പെൻഷൻ വാങ്ങുന്നവർ, മെരിറ്റൽ സ്റ്റാറ്റസ്, വോട്ട് ചേർക്കൽ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതായും നേതാക്കൾ ആരോപിച്ചു. അനധികൃതമായി സിപിഎം നടത്തുന്ന ഈ സർവേക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് മണ്ഡലം ലീഗ് കമ്മിറ്റി.
Read Moreമദ്യലഹരിയിൽ യുവാവിന്റെ വിളയാട്ടം പോലീസ് സ്റ്റേഷനിലും; ഓഫീസിലെ ഗ്ലാസ് അടിച്ചു തകർത്തു; കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ…
പാനൂർ: പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് പിടികൂടിയ പ്രതി സ്റ്റേഷനിൽ അക്രമാസക്തനായി. സ്റ്റേഷനിലെ ഗ്ലാസുകൾ തകർത്തു. പാറാട് ടൗണിൽ മദ്യപിച്ച് ബഹളം വയ്ക്കുകയും വാഹനങ്ങളും തടയുകയും ചെയ്തതിനെ തുടർന്ന് പാറാട്ടെ പടിഞ്ഞാറെ പൊന്നത്ത് അഭിലാഷിനെ(22) യാണ് കൊളവല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അഭിലാഷിനെ ജാമ്യത്തിലെടുക്കാനെത്തിയ ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് സ്റ്റേഷനിലെ ഗ്ലാസുകൾ മദ്യലഹരിയിൽ അടിച്ചു തകർത്തത്.അക്രമത്തിനിടയിൽ ഗ്ലാസ് കൊണ്ട് അഭിലാഷിന്റെ കൈയുടെ ഞരമ്പ് മുറിയുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ കൊളവല്ലൂർ പോലീസ് തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയുടെ ഞരമ്പ് മുറിഞ്ഞതിനെ ഉടൻ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പൊതുമുതൽ നശിപ്പിച്ചതിനും മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വെച്ചതിനും അഭിലാഷിനെതിരെ കൊളവല്ലൂർ പോലിസ് കേസെടുത്തു.
Read Moreകേരളത്തിൽ കുറ്റകൃത്യം; വിദേശത്ത് സുഖവാസം; വിദേശത്തു കഴിയുന്ന കുറ്റവാളികളെ തിരികെയെത്തിക്കാൻ പോലീസിന്റെ ആക്ഷൻ പ്ലാൻ; അഞ്ച് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം
നവാസ് മേത്തര്‍ തലശേരി: വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം വിദേശ രാജ്യങ്ങളിലേക്ക് കടന്ന കുറ്റവാളികളെ അതാത് രാജ്യങ്ങളില്‍ നിന്ന് പിടികൂടാന്‍ സൂപ്പര്‍ ആക്ഷന്‍ പ്രോഗ്രാമുമായി പോലീസ് രംഗത്ത്. നോര്‍ത്ത് സോണ്‍ ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ പോലീസ് ജില്ലകളിലെ എസ്ഐ മുതല്‍ ഡിവൈഎസ്പിവരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച വിദഗ്ധ പരിശീലനം കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് ആസ്ഥാനത്ത് നല്കി. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമാണ് പരിശീലനം നല്കിട്ടുള്ളത്. കേസില്‍ ഉള്‍പ്പെട്ട ശേഷം പ്രതികള്‍ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം വിലയിരുത്തിയാണ് പുതിയ നീക്കവുമായി പോലീസ് രംഗത്തെത്തിയിട്ടുള്ളത്.കുറ്റകൃത്യത്തിലേര്‍പ്പെട്ട ശേഷം വിദേശ രാജ്യങ്ങളില്‍ സുഖമായി കഴിയുന്ന എല്ലാ പ്രതികളേയും രാജ്യത്തേക്ക് മടക്കി കൊണ്ടു വന്ന് നിയമത്തിനു മുന്നില്‍ ഹാജരാക്കാനുള്ള…
Read Moreകണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; കള്ളൻമാർ എത്തിയത് ആന്ധ്രയിൽ നിന്ന്; എത്തിയത് ഇൻഡിക്ക കാറിൽ
കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ന്യൂസ്എഡിറ്റർ കെ.വിനോദ്ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഘം എത്തിയത് ആന്ധ്രപ്രദേശിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ള സംഘമെന്ന് സൂചന. കവർച്ച നടത്തിയ രീതിയും ഇവർ സംസാരിച്ച ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയും അടിസ്ഥാനമാക്കിയാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ ശ്രീറാംപൂറിലെ തിരുട്ടുസംഘത്തെപ്പറ്റിയാണു പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണച്ചുമതല. ഇന്നു പുലർച്ചെ 5.30 ഓടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ സംഘം കവർച്ച നടന്ന വീടും പരിസരവും പരിശോധന നടത്തി. പ്രദേശത്തെ നിരീക്ഷണ കാമറകളും പരിശോധിക്കുന്നുണ്ട്. തൊട്ടടുത്ത വീട്ടിലും കവർച്ചാശ്രമം ഉണ്ടായതായി പോലീസ് പറഞ്ഞു. മാത്രമല്ല സമീപവാസികളോടും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കവർച്ച നടത്തിയശേഷം ഇൻഡിക്ക കാറിലാണു മോഷ്ടാക്കൾ രക്ഷപ്പെട്ടതെന്നു പോലീസിനു തെളിവുലഭിച്ചു. കവർച്ചാസംഘം ജില്ല വിട്ടു പുറത്തേക്കു പോകാതിരിക്കാൻ റെയിൽവേ…
Read More