കണ്ണൂർ: എയർപോർട്ടുകളിലേക്കു ജോലി വാഗ്ദാനം ചെയ്തു പത്രങ്ങളിൽ പരസ്യംനൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കുന്ന് പന്നേൻപാറ റോഡിലെ ഇക്കന്പൂസ് എഡ്യുക്കേഷണൽ റിസേർച്ച് ഫൗണ്ടേഷൻ സിഇഒ കൊല്ലം സ്വദേശി വിശാഖിനെ (28) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ സ്ഥാപനത്തിൽ ഇന്റർവ്യൂ നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഉദ്യോഗാർഥിയായ വടകര സ്വദേശി സോണിയയുടെ പരാതിപ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ എയർപോർട്ടുകളിലെ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നുവെന്ന പരസ്യം കണ്ടാണ് കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ നിന്നായി അന്‍പതോളം ഉദ്യോഗാർഥികൾ ഇന്നലെ രാവിലെ ഒൻപതോടെ സ്ഥാപനത്തിൽ എത്തിയത്. ഒരാളിൽ നിന്ന് 3500 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. ഇവർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുകയും ബാക്കി കാര്യങ്ങൾ വീട്ടിൽനിന്ന് പഠിച്ചാൽ മതിയെന്ന് പറയുകയുമായിരുന്നു. ജോലിക്കു വേണ്ടിയുള്ള ഇന്റർവ്യൂവിന് എത്തിയവരോട് ഒരു…
Read MoreCategory: Kannur
പിണറായി കൂട്ടക്കൊല: കുറ്റപത്രങ്ങള്‍ കോടതി മടക്കിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി
തലശേരി: പിണറായി കൂട്ടക്കൊല കേസിലെ കുറ്റപത്രങ്ങള്‍ കോടതി മടക്കിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രങ്ങള്‍ തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കിയ സംഭവത്തെക്കുറിച്ചാണ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ടവരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കേസില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താതെ മൂന്ന് കുറ്റപത്രങ്ങളും മടങ്ങാനുള്ള സാഹചര്യമുണ്ടായതില്‍ ആഭ്യന്തര വകുപ്പ് അതൃപ്തി പ്രകടിപ്പിച്ചതായിട്ടാണ് അറിയുന്നത്. സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കൂട്ടക്കൊലക്കേസിലെ പ്രതി വനിതാ ജയിലില്‍ തൂങ്ങി മരിക്കുകയും കേസിലെ കുറ്റപത്രങ്ങൾ കോടതി മടക്കുകയും ചെയ്തത് ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കിയതായി സംസ്ഥാന പോലീസ് ചീഫിനെ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. കുറ്റപത്രം മടങ്ങാനിടയാക്കിയ നിയമപരമായ സാഹചര്യങ്ങളെ കുറിച്ച് ഡിജിപി ലോക്നാഥ് ബഹ്റ പ്രോസിക്യൂഷനുമായി ടെലഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.ഇതിനടിയില്‍…
Read Moreഇരിട്ടി ലീഗ് ഓഫീസ് കെട്ടിടത്തിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവം: മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾ അറസ്റ്റിൽ
കണ്ണൂർ: ഇരിട്ടിയിൽ മുസ്ലിം ലീഗ് പ്രാദേശിക ഓഫീസിൽ നിന്നും ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവത്തിൽ പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പി.വി.നൗഷാദ്, സെക്രട്ടറി പി.സക്കറിയ, ജോയിന്റ് സെക്രട്ടറി എം.കെ.ഷറഫുദ്ദീൻ, വൈസ് പ്രസിഡന്റ് കെ.മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ലീഗ് ഓഫീസിലെ മിനിട്സ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകൾ പോലീസ് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ബോംബ് സ്ഫോടനത്തില്‍ പങ്കില്ലെന്നും ലീഗ് ഓഫീസിലല്ല സ്ഫോടനം നടന്നതെന്നും സ്ഫോടനത്തിനുശേഷം പോലീസ് ഗോവണിപ്പടിയില്‍ നിന്നും മറ്റുമായി കണ്ടെത്തിയ ബോംബുകളും ആയുധങ്ങളും മറ്റാരോ കൊണ്ടുവച്ചതാണെന്നുമാണ് ലീഗ് നേതാക്കളുടെ മൊഴി. സ്ഫോടനം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സിഐ രാജീവന് വലിയവളപ്പിലാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ നേതാക്കളെ പോലീസ്…
Read Moreരാത്രിയിൽ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവാവിന്റെ സ്വർണമാല കവർന്ന നാലംഗസംഘം അറസ്റ്റിൽ
കണ്ണൂർ: അർധരാത്രിയിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്കു പോവുകയായിരുന്ന കേളകം സ്വദേശിയുടെ മൂന്നരപ്പവന്റെ മാല കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. ചാലാട് ജയന്തി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കേളകം ചെട്ടിയാപ്പറന്പ് കാർത്തികയിലെ മഹേഷ് എം. നായരുടെ (28) മൂന്നരപ്പവൻ സ്വർണമാല കവർന്ന കേസിൽ കാഞ്ഞിരോട് സ്വദേശി ജുനൈസ് (29), ഏച്ചൂർ കമാൽപീടികയിലെ ടിഷാദ് (23), കുടുക്കിമെട്ട ഹാജിമൊട്ടയിലെ ഇർഷാദ് (25), കാഞ്ഞിരോട് പുറവൂരിലെ അബ്ദുൾ നസീർ (34) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. ടൗൺ ഇൻസ്പെക്ടർ ടി.കെ. രത്നകുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനതത്തിൽ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 28ന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ട്രെയിൻ ഇറങ്ങി ചാലാട്ടെ അപ്പാർട്ട്മെന്റിലേക്കു പോകുന്നവഴിയാണ് മഹേഷിന്റെ മാല കവർന്നത്.
Read Moreഇരിട്ടി ലീഗ് ഓഫീസിലെ സ്ഫോടനം; ഉന്നത നേതാക്കളെ ചോദ്യം ചെയ്തു ; പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് സിപിഎം
ഇരിട്ടി: ഇരിട്ടി ലീഗ് ഓഫീസ് ഓഫീസ് കെട്ടിടത്തിലുണ്ടായ ബോംബ് സ്ഫോടനം സംബന്ധിച്ച അന്വേഷണം ഊര്‍ജിതം. ലീഗ് ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തു. ലീഗ് ഓഫീസിലെ മിനിട്സ് ബുക്ക് ഉള്‍പെടെയുളള രേഖകളും പോലീസ് പരിശോധിച്ചു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സിഐ രാജീവന് വലിയവളപ്പിലാണ് കേസ് അന്വേഷിക്കുന്നത്. ബോംബ് സ്ഫോടനത്തില്‍ പങ്കില്ലെന്നും ലീഗ് ഓഫീസിലല്ല സ്ഫോടനം നടന്നതെന്നും സ്ഫോടനത്തിന് ശേഷം പോലീസ് ഗോവിണിപ്പടിയില് നിന്നും മറ്റുമായി കണ്ടെത്തിയ ബോംബുകളും ആയുധങ്ങളും മറ്റാരോ കൊണ്ടുവച്ചതാണെന്നുമാണ് ലീഗ് നേതാക്കളുടെ മൊഴി. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. സംഭവം ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ നാടിന് കടുത്ത ഉത്കണ്ഠയും ആശങ്കയുമുണ്ടെന്ന് സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. കള്ളക്കേസ് ചുമത്തുന്നു എന്ന മട്ടില്‍ ചില നേതാക്കള്‍ നടത്തുന്ന പ്രചാരണം ആടിനെ പട്ടിയാക്കലാണ്. ലീഗില്‍ മിതവാദികളും അക്രമത്തിന്…
Read Moreഹണിട്രാപ്പ് കേസ്; ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കുറുമാത്തൂർ സ്വദേശിക്കായി റൂബൈസിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി
തളിപ്പറമ്പ്: ചികിത്സയിലിരിക്കെ രക്ഷപ്പെട്ട ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസ്(22) നെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ പോകാനിടയുള്ള കാസർഗോഡ്, മംഗലാപുരം, മലപ്പുറം എന്നിവിടങ്ങളിലെ പോലീസിന് തളിപ്പറമ്പ് ഡിവൈഎസ്പി വിവരം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി 9.50നാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത്. രക്താര്‍ബുദ രോഗിയായ റുബൈസിനെ മൂന്ന് ദിവസം മുമ്പാണ് കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. നേരത്തെ ലൂക്കിമിയ ബാധിച്ച റുബൈസ് സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലൂടെ രോഗവിമുക്തനായിരുന്നു. കഴിഞ്ഞമാസം 20നാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈലിലെ റിഫായി മസ്ജിദില്‍ നിസ്ക്കാരത്തിനെത്തിയ ചെറുകുന്നോന്‍ ഹൗസില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്ന ഹണിട്രാപ്പും…
Read Moreഗ്രാമപഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ പ്രവർത്തകർ സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചു;പത്തുപേർക്കെതിരേ പോലീസ് കേസ്
കേളകം: ഗ്രാമപഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി ബലമായി മോചിപ്പിച്ചു. ഡിവൈഎഫ്ഐ നേതാവ് ജോയൽ ജോബിനെയാണ് നേതാക്കളടക്കമുള്ള പ്രവർത്തകർ കേളകം സ്റ്റേഷനിലെത്തി മോചിപ്പിച്ചത്. അന്പായത്തോട് ക്ഷീരസംഘം തെരഞ്ഞെടുപ്പുദിവസം കൊട്ടിയൂർ ഗ്രാമപഞ്ചായത്തംഗം രാമൻ ഇടമനയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയാണ് ജോയൽ ജോബ്. ദുരിതാശ്വാസ ക്യാന്പിലേക്ക് ഭക്ഷണം വാങ്ങാൻ പോയ രാമൻ ഇടമനയെ ജോയൽ ജോബ് അടക്കമുള്ള സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നുപുലർച്ചെ അഞ്ചോടെ ചുങ്കക്കുന്നിലുള്ള വീടു വളഞ്ഞാണ് ജോയലിനെ കേളകം പോലീസ് പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഡിവൈഎഫ്്ഐ നേതാക്കളടക്കമുള്ളവരെത്തി ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 10 പേർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.
Read Moreഹണി ട്രാപ്പ്; കിടപ്പറരംഗങ്ങള്‍ പകര്‍ത്തിയ കാമറയും സൂക്ഷിച്ച ലാപ്ടോപ്പും കണ്ടെത്തി; ഉന്നതന്മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കാസര്‍ഗോഡുകാരിയായ യുവതിയും
തളിപ്പറമ്പ്: ഹണിട്രാപ്പ് കേസില്‍ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയ കാമറയും സൂക്ഷിച്ച ലാപ്ടോപ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തളിപ്പറമ്പ് പോലീസ് കണ്ടെത്തി. തലശേരി എന്‍ടിടിഎഫിലെ വിദ്യാര്‍ഥിയായ കേസിലെ പ്രതി അമല്‍ദേവ് (21) വാടകക്ക് താമസിക്കുന്ന തലശേരി കൊടുവള്ളിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, ഇന്‍സ്പെക്ടര്‍ കെ.ജെ.വിനോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവ കണ്ടെടുത്തത്. ലാപ്ടോപ്പ് പരിശോധിച്ചതില്‍ പരാതിക്കാരുടേത് ഉള്‍പ്പെടെ നിരവധി പേരുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ വീഡിയോ ഉള്ളതായി വ്യക്തമായിട്ടുണ്ട്. അതീവ സമര്‍ത്ഥമായി ഒരുക്കിയ മുറിയില്‍ രഹസ്യമായി സ്ഥാപിച്ച കാമറകളും മൈക്കുകളും ഉപയോഗിച്ച് വിവിധ ആംഗിളുകളില്‍ നിന്നായി വീഡിയോയും ഓഡിയോയും ചിത്രീകരിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ അമല്‍ദേവിനേയും മറ്റൊരുപ്രതി ഇര്‍ഷാദിനേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീഡിയോയും ലാപ്ടോപ്പും ഉള്‍പ്പെടെ പിടിച്ചത്. കണ്ണൂര്‍ ജില്ലയിലും കാസര്‍ഗോഡുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്മെയില്‍ചെയ്ത്…
Read Moreപ്രളയ ദുരിതബാധിതരെ സഹായിക്കാൻ പെരിഞ്ചെല്ലൂരില്‍ സംഗീതാരവം; കൈയ്യടി നൽകി സ്വീകരിച്ച സംഗീതത്തിലൂടെ ലഭിച്ചത് മൂന്നുലക്ഷം രൂപ
തളിപ്പറമ്പ്: കേരളത്തിന്റെ കണ്ണീര് തുടക്കാന്‍ പെരിഞ്ചെല്ലൂരില്‍ സംഗീതാരവം. പ്രളയദുരിതാശ്വാസത്തിനായി ഒരു കൈസഹായം സമാഹരിക്കാന്‍ പെരിഞ്ചെല്ലൂര്‍ സംഗീതസഭയുടെ വേദിയില്‍ ചെന്നൈ പി. ഉണ്ണികൃഷ്ണന് പാടിയപ്പോള്‍ നിറഞ്ഞു കവിഞ്ഞ ഹാളില്‍ ഹര്‍ഷാരവം മുഴങ്ങി. കലയും കലാകാരനും സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ പ്രാപ്തരാണെന്ന് തെളിയിച്ച യത്നമായിരുന്നു വിജയ് നീലകണ്ഠന് നേതൃത്വം വഹിക്കുന്ന പെരുംചെല്ലൂര് സംഗീത സഭ ഇത്തവണ ഏറ്റെടുത്തത്. പതിവുള്ള നവരാത്രി സംഗീതോത്സവത്തിന് പുറമേ പ്രളയദുരിത പരിഹാര യത്നമെന്ന നിലയിലാണ് തളിപ്പറമ്പില്‍ ഈ വിശേഷാല്‍ സംഗീത പരിപാടി നടത്തിയത്. സംഗീതം മനസില്‍ സൂക്ഷിക്കുന്ന തളിപ്പറമ്പിലെ സഹൃദയരുടെ ഉള്ളില്‍ പ്രളയ ദുരിതബാധിതരോടുള്ള കാരുണ്യം ഉറവ പൊട്ടിയപ്പോള്‍ സഭ സമാഹരിച്ചെടുത്തത് മൂന്ന് ലക്ഷം രൂപ. ഇന്ത്യയിലും വിദേശത്തും പ്രശസ്തനായ ചെന്നൈ പി.ഉണ്ണികൃഷ്ണന് അദ്ദേഹത്തിന്റെ പ്രതിഫലം പ്രളയദുരിതാശ്വാസനിധിയിലേക്ക് നല്കി. പക്കമേളക്കാരായ എടപ്പള്ളി അജിത്കുമാര്‍, പാലക്കാട് മഹേഷ് കുമാര്‍, കണ്ണൂര്‍ സന്തോഷ് എന്നിവരും പ്രതിഫലം…
Read Moreശ്രീകണ്ഠപുരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
ശ്രീകണ്ഠപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോട്ടൂരിലെ കിഴക്കേവീട്ടിൽ ശാർങ്ങാധരൻ എന്ന പൂഴി ഷാജി (46) യെയാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഏരുവേശിയിലെ പാപ്പിനിശേരി പടിഞ്ഞാറേ വീട്ടിൽ മനോജിനാണ് വെട്ടേറ്റത്. ശ്രീകണ്ഠപുരം സമുദ്രബാറിൽ വെച്ച് വാക്കുതർക്കത്തിനിടെ പൂഴി ഷാജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മനോജിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തതോടെ സംഘം ഒളിവിൽ പോവുകയായിരുന്നു. ഇന്നു പുലർച്ചെ ഷാജി കോട്ടൂരിലെ വീട്ടിലെത്തിയതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. കൂട്ടുപ്രതിയായ ചുണ്ടപ്പറമ്പിലെ ചെറിയംമാക്കൽ ബിബിൻ വിജയനെ (26) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്.മറ്റൊരു പ്രതിയായ പയ്യാവൂർ മുത്താറിക്കുളം…
Read More