കണ്ണൂർ: മട്ടന്നൂർ വെളിയന്പ്ര പെരിയത്തിൽനിന്നും രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. രാവിലെ പെരിയം കന്പിവേലിയിലെ ചെങ്കൽ ക്വാറിക്കു സമീപത്ത് അടുക്കിവച്ച ചെങ്കല്ലുകൾക്കിടയിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് മട്ടന്നൂർ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. ഇവ മട്ടന്നൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മാസങ്ങൾക്കു മുന്‍പ് ഈ പ്രദേശങ്ങളിൽനിന്നു വാളുകൾ പിടികൂടിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Read MoreCategory: Kannur
കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പിന് നാളെ ഒരു വര്‍ഷം; തുടര്‍നടപടികള്‍ അനിശ്ചിതത്വത്തില്‍
പയ്യന്നൂര്‍: മൂന്നുകോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിന്റെ അന്വേഷണം അനിശ്ചിതത്വത്തില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരുവര്‍ഷവും തട്ടിപ്പില്‍ പങ്കാളികളായവരെ പ്രതിചേര്‍ക്കാനുള്ള നിയമോപദേശം ലഭിച്ചിട്ട് ഒരുമാസവും പിന്നിട്ടിട്ടും സ്വീകരിക്കേണ്ട തുടര്‍നടപടികളാണ് അനിശ്ചിതത്വത്തിലായത്. മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപന്റെ മൊഴിയനുസരിച്ച് പണം വാങ്ങിയവരായി കണ്ടെത്തിയ മലപ്പുറത്തെ സഫറുള്ള, കാഞ്ഞങ്ങാട്ടെ അയൂബ്, തൃശൂര്‍ ചാവക്കാട്ടെ ചാണ്ടി കുര്യൻ, വെള്ളൂരിലെ രമേശന്,മുക്കുപണ്ടം പരിശോധിച്ച് സ്വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തിയ അപ്രൈസര്‍ ടി.വി.മോഹനന്, സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ച ലക്ഷ്മണന് എന്ന രാജന് എന്നിവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കുന്നതിനായി പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പണം വാങ്ങിയതിനും കൊടുത്തതിനും തെളിവുകളും സാക്ഷിമൊഴികളുമുള്ളതിനാല് ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കാമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.എന്നാല്‍ ഒരുമാസമായിട്ടും ഇവരെ പ്രതിചേര്‍ക്കുന്നതിനോ കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ കഴിഞ്ഞിട്ടില്ല. കരിവെള്ളൂര്‍ ബസാറില്‍ വീവേഴ്സ്…
Read Moreകണ്ണൂരിൽ മഴയ്ക്ക് നേരിയ ശമനം; മഴയിൽ കനത്ത നഷ്ടം; മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ ദുരിതമേഖലകൾ സന്ദർശിച്ചു; മാക്കൂട്ടം ചുരം റോഡ് താത്കാലികമായി തുറന്നു
കണ്ണൂർ: മൂന്നുദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ജില്ലയിൽ നേരിയ ശമനം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ ഇരിട്ടി, തളിപ്പറന്പ് താലൂക്കുകളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. തളിപ്പറന്പ് ഇരിട്ടി താലൂക്കുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകിയിരിക്കയാണ്. ഇരിട്ടി താലൂക്കിൽ ആറും തളിപ്പറന്പ് താലൂക്കിൽ മൂന്നും ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട്. 475 പേരാണ് ഈ ക്യാന്പിലുള്ളത്. നൂറിലേറെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിൽ തകർന്ന പാൽചുരം റോഡ് പരിശോധിക്കാൻ ചുരം എക്സിക്യൂട്ടീവ് എൻജിനിയർ ഇന്ന് ചുരം സന്ദർശിച്ച് പ്രാഥമിക കണക്കെടുപ്പ് നടത്തും. കനത്ത മഴയെ തുടർന്ന് അടച്ച മാക്കൂട്ടം ചുരം റോഡ് ഇന്ന് താത്കാലികമായി തുറന്നുനൽകി. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ…
Read Moreപത്ത് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസ്; പ്രതിയായ അമ്മ ഹാജരാകാന്‍ കോടതി ഉത്തരവ്
തലശേരി: അമ്മമ്മയുടെ അമ്പതുരൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് ദേഹമാസകലം പൊള്ളൽ ഏല്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യ ഹർജി സമര്‍പ്പിച്ച അമ്മയോട് കോടതി മുമ്പാകെ ഹാജരാകാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.ഇന്ദിര നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ ഇന്നലെ നടന്ന വാദങ്ങള്‍ക്കൊടുവിലാണ് അസാധാരണമായ രീതിയില്‍ മുന്‍കൂര്‍ ജാമ്യ ഹർജി നല്കിയ പ്രതി പെരിങ്ങോം പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ മാതമംഗലം പുത്തൂര്‍ കുഴിക്കാട്ട് രാജന്റെ ഭാര്യ രേണുകയോട് കോടതിക്കു മുമ്പാകെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുള്ളത്. അമ്മയെക്കുറിച്ച് കുട്ടിക്ക് പരാതിയില്ലെന്നും ഭര്‍തൃമാതാവിന് പ്രതിയോടുള്ള വിരോധം വെച്ച് കെട്ടിച്ചമച്ച കേസാണിതെന്നും ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന കുട്ടിയെ മാതാവ് സന്ദര്‍ശിക്കാറുണ്ടെന്നും പ്രതിക്കു വേണ്ടി ഹാജരായ അഡ്വ.വിനോദ്കുമാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും പത്ത് വയസുകാരനായ മകനെ ക്രൂരമായി പൊള്ളലേല്‍പ്പിച്ച പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന്…
Read Moreഅറവിനായി കൊണ്ടുവന്ന പോത്തുകൾ വിരണ്ട് ഓടി; വിരണ്ടോടിയ പോത്തുകൾക്കിട്ടിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
പയ്യന്നൂര്‍: വിരണ്ട് ഓടിയ പോത്തുകളുടെ ദേഹത്ത് ബൈക്കിടിച്ചുണ്ടായ രണ്ട് അപകടങ്ങളിലായി രണ്ടുപേര്‍ക്ക് പരിക്ക്. രാമന്തളി പുന്നക്കടവിലെ അല്‍ക്ക ഹോട്ടലുടമ പുരുഷോത്തമനും(47)പാലക്കോട്ടെ മുസ്ലിയാര് വീട്ടില്‍ അദിനാനുമാണ്(24)പരിക്കേറ്റത്. രാമന്തളി വടക്കുമ്പാട് അറവിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയതിനെ തുടർന്നാണ് പുരുഷോത്തമന് പരിക്കേറ്റത്. മാട്ടൂലിൽ മറ്റൊരു പോത്ത് ബൈക്കിലിടിച്ചാണ് അദിനാന് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലിന് പുഞ്ചക്കാട്ടെ വീട്ടിൽ നിന്ന് ഹോട്ടലിലേക്ക് പോകുന്പോഴാണ് പുരുഷോത്തമന് പരിക്കേറ്റത്. റോഡിലേക്ക് ചാടിയ പോത്തിന്റെ ദേഹത്തിടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ബൈക്ക് തകര്‍ന്നു. പുന്നക്കടവ് പാലത്തിന് സമീപം പോത്തിനെ കണ്ട ചിലര്‍ ഇതിനെ പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിരണ്ടൊടിയതെന്നും ഇതിനിടയിലാണ് ബൈക്കിന് മുന്നിലേക്ക് ചാടിയതെന്നുമാണ് അറിയുന്നത്. അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന ഹോട്ടലുടമയെ ഒരു മണിക്കൂറിന് ശേഷമാണ് ഇതിലേ വന്നവര്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണ് മാട്ടൂലിൽ അദിനാന് യാത്ര ചെയ്തിരുന്ന…
Read Moreഐഎഎസുകാരന് ചമഞ്ഞു തട്ടിപ്പ്: ഇരയായതു 12 പേർ; തട്ടിപ്പിന് ഇരയായവരിൽ കൂടുതൽപ്പേരും പാലക്കാട് ജില്ലക്കാർ
തളിപ്പറമ്പ്: ഐഎഎസുകാരന് ചമഞ്ഞു ജോലി വാങ്ങിത്തരാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസിൽ ഗുരുവായൂരില്‍ അറസ്റ്റിലായ പാലക്കാട് മണ്ണമ്പറ്റയിലെ എന്‍.വി.പ്രശാന്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 പേരില്‍ നിന്നും പണം തട്ടിയെടുത്തതായി വ്യക്തമായി. കൂടുതലും പാലക്കാട് ജില്ലയിലാണു തട്ടിപ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു. എന്നാല്‍ തളിപ്പറമ്പ് കടമ്പേരി സ്വദേശികളെ പറ്റിച്ച സംഭവത്തില്‍ മാത്രമാണു രേഖാമൂലം പരാതി ലഭിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടാണു കടമ്പേരി സ്വദേശികളായ രണ്ടുപേരില്‍ നിന്ന് എയര്‍ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്തു 3.75 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ എന്‍.വി.പ്രശാന്തിനെ (33) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലായിരുന്നു അറസ്റ്റ്. 2016 ഓഗസ്റ്റ് മാസത്തിലാണു ജിതിന് ഫേസ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസ്കാരനാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണു…
Read Moreകർഷക കൂട്ടായ്മയുടെ ഒരു വട്ടിപ്രം വിജയം; ഓണ വിളവെടുപ്പിനായി കാർഷികവിളകളെല്ലാം തയാറായിക്കഴിഞ്ഞതായി സുലഭ വെജിറ്റബിൾ ക്ലസ്റ്റർ അംഗങ്ങൾ
കൂത്തുപറമ്പ്: വട്ടിപ്രത്തെ സുലഭ വെജിറ്റബിൾ ക്ലസ്റ്ററിന്റെ കൃഷിയിടത്തിൽ വിളയാത്ത ഉല്പന്നങ്ങളായി ഒന്നും തന്നെ ഇല്ല. 13 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് ഇവരുടെ കൃഷിയിടം. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ആരംഭിച്ച ഇവിടെ കാർഷിക ഉല്പന്നങ്ങളെല്ലാം വിളവെടുപ്പിന് തയാറായിക്കഴിഞ്ഞു. സുലഭ വെജിറ്റബിൾ ക്ലസ്റ്ററിൽ അംഗങ്ങളായ പ്രദേശത്തെ ഇരുപത് കർഷകരുടെ കൂട്ടായ്മയാണ് ഇവിടെ കൃഷിയിറക്കിയത്. മാങ്ങാട്ടിടം പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെയാണ് സ്വകാര്യ വ്യക്തിയുടെ പതിമൂന്ന് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ജൂണിൽ വിത്തിറക്കിയത്. ഇവർ ഈ സ്ഥലത്ത് കൃഷി ഇറക്കാൻ തുടങ്ങിയിട്ട് ആറുവർഷമായി. രണ്ടുവർഷം സ്വമേധയാ ആയും കഴിഞ്ഞ നാല് വർഷം കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ യുമായിരുന്നു കൃഷി ചെയ്തത്.നേരത്തെ തെങ്ങും കശുമാവും ഉൾപ്പെടെ നിലനിന്നതായിരുന്നു ഈ പ്രദേശം. കാർഷിക ഉല്പന്നങ്ങളുടെ വില തകർച്ച കാരണം കർഷകർ ഈ കൃഷി കൈവിട്ടതോടെയാണ് ഇവിടം പച്ചക്കറി കൃഷി…
Read Moreകനത്ത മഴയും വെള്ളപ്പൊക്കവും; വയനാട് ഒറ്റപ്പെട്ടു; ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു; ആറിടത്ത് ഉരുൾപൊട്ടി
കൽപ്പറ്റ: വയനാട് ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ നാശം വിതക്കുകയാണ്. ആറിടങ്ങളിൽ ഉരുൾപൊട്ടിയതോടെ നൂറ്കണക്കിന് കുടുംബങ്ങൾ ഭീതിയിലാണ്. വൈത്തിരി പോലീസ് സ്റ്റേഷന് സമീപത്തെ ലക്ഷം വീട് വീട് കോളനിക്ക സമീപമുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. ലക്ഷം വീട് കോളനിയിലെ ജോർജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൻനാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ മുതലായവർ ജില്ലാകലക്ടറുടെ അനുമതിയില്ലാതെ ഹെഡ്ക്വാർട്ടർ വിട്ടുപോകരുതെന്ന് ജില്ലാകളക്ടർ അറിയിച്ചു. വയനാട് കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് കണ്ട്രോൾ റൂമുകൾ തുറന്നു. പൊതുജനങ്ങൾക്ക് 04936 204151 എന്ന നന്പറിൽ കണ്ട്രോൾ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. 1077…
Read Moreകണ്ണൂരിൽ അഞ്ചിടങ്ങളിൽ ഉരുൾപൊട്ടൽ; വ്യാപക നാശനഷ്ടം; ഗതാഗതം പൂർണമായും തടസപ്പെട്ടു
കണ്ണൂർ: കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. മലയോര മേഖലയിൽ വ്യാപകമായി ഉരുൾപൊട്ടലുണ്ടായി. കേളകം, കൊട്ടിയൂർ, ആറളം, ഉളിക്കൽ, മാങ്ങോട് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കേളകം പഞ്ചായത്തിലെ പൊയ്യമലയിലുണ്ടായ ഉരുൾപൊട്ടലിൽ പതിനഞ്ചോളം ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൊട്ടിയൂർ-മാനന്തവാടി പാൽചുരം റോഡ്, ഇരിട്ടി-വീരാജ്പേട്ട റോഡ് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. ആറളം വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ കഴിഞ്ഞ ദിവസം പുനർനിർമിച്ച വളയഞ്ചാൽ തൂക്കുപാലം തകർന്നു. ചപ്പാരപ്പടവ് പുഴ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെല്ലാം വെള്ളം കയറി. ചപ്പാരപ്പടവ് ടൗണിലും വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് മലയോര മേഖലയിലെ പുഴകളും തോടുകളും കവിഞ്ഞൊഴുകിയതിനെ തുടർന്ന് വ്യാപക കൃഷിനാശം സംഭവിച്ചു. ഇരിട്ടി മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ടെറിട്ടോറിയൽ ആർമി എത്തിയിട്ടുണ്ട്. ജൂണിയർ കമ്മീഷണർ ഓഫീസറും 30 ഓളം പട്ടാളക്കാരുമാണ് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഇരിട്ടിയിൽ എത്തിച്ചേർന്നത്. ബുധനാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ഇരിട്ടി…
Read Moreകണ്ണൂർ വൈസ് ചാൻസിലർ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറിയെന്ന് കെ. സുധാകരൻ
കണ്ണൂർ: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, അന്യായമായി മൂന്നു മാസത്തെ ഇൻക്രിമെന്റ് തടഞ്ഞ നടപടി പിൻവലിക്കുക, വിദ്യാർഥിനികളെ പീഡിപ്പിച്ച ഗണിതശാസ്ത്ര മേധാവിക്കെതിരേ നിയമാനുസൃതമായി നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസഷേന്റെ നേതൃത്വത്തിൽ സർവകലാശാലാ ആസ്ഥാനത്ത് അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മതിയായ യോഗ്യതില്ലാത്ത സിൻഡിക്കേറ്റ് അംഗങ്ങൾ രാഷ്ട്രീയ ഉദ്ദേശത്തോടെ പറയുന്ന കാര്യങ്ങൾ വൈസ് ചാൻസിലർ നടപ്പിലാക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു. തെറ്റു ചെയ്യുന്ന സിൻഡിക്കേറ്റിനെ നേർവഴിക്കു നടത്താനുള്ള ഉത്തരവാദിത്വമുള്ളയാളാണ് വൈസ് ചാൻസിലർ. എന്നാൽ ഇദ്ദേഹം രാഷ്ട്രീയക്കാരുടെ ചട്ടുകമായി പ്രവർത്തിക്കുന്നു. പാർട്ടിക്കമ്മിറ്റിക്കാരുടെ അംഗീകരാത്തിനായി കാത്തു നിൽക്കുന്ന വിസി. കണ്ണൂരിന്റെ ചരിത്രത്തിൽ ആദ്യത്തെതാണ്. പാർട്ടി നേതാക്കളുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന വിസി ആസ്ഥാനത്തിന് തന്നെ അപമാനമാണ്. ഗണിത ശാസ്ത്ര മേധാവിക്കെതിരേ മൂന്നു വിദ്യാർഥിനികൾ…
Read More