അറവിനായി കൊണ്ടുവന്ന പോത്തുകൾ വിരണ്ട് ഓടി; വിരണ്ടോടിയ പോത്തുകൾക്കിട്ടിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

പ​യ്യ​ന്നൂ​ര്‍: വി​ര​ണ്ട് ഓ​ടി​യ പോ​ത്തു​ക​ളു​ടെ ദേ​ഹ​ത്ത് ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. രാ​മ​ന്ത​ളി പു​ന്ന​ക്ക​ട​വി​ലെ അ​ല്‍​ക്ക ഹോ​ട്ട​ലു​ട​മ പു​രു​ഷോ​ത്ത​മ​നും(47)​പാ​ല​ക്കോ​ട്ടെ മു​സ്ലി​യാ​ര്‍ വീ​ട്ടി​ല്‍ അ​ദി​നാ​നു​മാ​ണ്(24)​പ​രി​ക്കേ​റ്റ​ത്. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് അ​റ​വി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ത്താ​ണ് വി​ര​ണ്ടോ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​രു​ഷോ​ത്ത​മ​ന് പ​രി​ക്കേ​റ്റ​ത്. മാ​ട്ടൂ​ലി​ൽ മ​റ്റൊ​രു പോ​ത്ത് ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​ദി​നാ​ന് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​ന് പു​ഞ്ച​ക്കാ​ട്ടെ വീ​ട്ടി​ൽ നി​ന്ന് ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് പു​രു​ഷോ​ത്ത​മ​ന് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ലേ​ക്ക് ചാ​ടി​യ പോ​ത്തി​ന്‍റെ ദേ​ഹ​ത്തി​ടി​ച്ച് ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് ത​ക​ര്‍​ന്നു.​

പു​ന്ന​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം പോ​ത്തി​നെ ക​ണ്ട ചി​ല​ര്‍ ഇ​തി​നെ പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വി​ര​ണ്ടൊ​ടി​യ​തെ​ന്നും ഇ​തി​നി​ട​യി​ലാ​ണ് ബൈ​ക്കി​ന് മു​ന്നി​ലേ​ക്ക് ചാ​ടി​യ​തെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്ന ഹോ​ട്ട​ലു​ട​മ​യെ ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഇ​തി​ലേ വ​ന്ന​വ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മാ​ട്ടൂ​ലി​ൽ അ​ദി​നാ​ന്‍ യാ​ത്ര ചെ​യ്തി​രു​ന്ന ബൈ​ക്കി​ന് മു​ന്നി​ലേ​ക്ക് പോ​ത്ത് ഓ​ടി​യെ​ത്തി​യ​ത്. പോ​ത്തി​ലി​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ അ​ദി​നാ​നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts