തൃക്കരിപ്പൂർ: റോഡ് പണിത് ഉദ്ഘാടനവും കഴിഞ്ഞു വാഹനമോടാൻ തുടങ്ങിയപ്പോൾ റോഡിന്റെ ഒത്ത നടുവിൽ അപകട കുരുക്കായി വൈദ്യുത തൂണിനെ താങ്ങി നിർത്താനുള്ള സ്റ്റേ വയർ. പഞ്ചായത്തിലെ വയലോടികല്യാട്ട് റോഡിലാണ് നാട്ടുകാരെയും ഡ്രൈവർമാരെയും അപകടത്തിലാക്കുന്ന തരത്തിൽ സ്റ്റേ വയർ സ്ഥാപിച്ചിട്ടുള്ളത്. വയലോടി മൂലയിൽ കടവിലേക്കുള്ള പ്രധാന റോഡിൽ നിന്നും സുബ്രഹ്മണ്യ കോവിലിന് കിഴക്ക് ഭാഗത്ത് കൂടി കടന്നു പോകുന്ന കല്യാട്ട് റോഡ് നിർമിച്ചിട്ട് വർഷം മൂന്നായെങ്കിലും അപകട കുരുക്കായ് മാറിയ വൈദ്യുത തൂണിന്റെ സ്റ്റേ നീക്കാൻ ആരും തയ്യാറായിട്ടില്ല. അത് കൊണ്ട് തന്നെ ഇത് വഴി കടന്നു പോകേണ്ട വാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമായിട്ടുണ്ട്. രണ്ട് തവണ ഓട്ടോറിക്ഷയും ഒരു തവണ ബൈക്കും തൊട്ടടുത്ത വയലിലേക്ക് മറിഞ്ഞാതായും ഭാഗ്യം കൊണ്ട് മാത്രമാണ് ഗുരുതര പരിക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു. രാത്രിയിൽ ഇതുവഴി പോകുന്നവർക്ക് അപകടത്തിൽ പെടാതിരിക്കാൻ…
Read MoreCategory: Kannur
ഫേസ് ബുക്ക് സുഹൃത്തിനെ എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ
തളിപ്പറമ്പ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കടമ്പേരി സ്വദേശികളിൽ നിന്ന് എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഗുരുവായൂരില്‍ അറസ്റ്റില്‍. പാലക്കാട് മണ്ണമ്പറ്റയിലെ എന്‍.വി.പ്രശാന്തിനെയാണ്(33) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. 2016 ഓഗസ്റ്റ് മാസത്തിലാണ് ജിതിന് ഫേസ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസുകാരനാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിമാറി. ഉന്നതന്മാരുമായി അടുത്ത ബന്ധമുണ്ടെന്ന് ജിതിനെ തെറ്റിദ്ധരിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത്. ശ്രീഹരിയില്‍ നിന്ന് 2.25 ലക്ഷവും ജിതിനോട് 1,50,399 രൂപയുമാണ് വാങ്ങിയത്. ഇരുവരും ധര്‍മ്മശാല സിൻഡിക്കേറ്റ് ബാങ്ക്…
Read Moreയുഡിഎഫിന്റെ അവിശ്വാസത്തിന് എൽഡിഎഫ് പിന്തുണ; എൻമകജെ പഞ്ചായത്തിലും ബിജെപിക്ക് ഭരണം നഷ്ടമായി
കാസർഗോഡ്: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചതോടെ എൻമകജെ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റ് രൂപവാണി ആര്.ഭട്ടിനെതിരെ കോൺഗ്രസിലെ വൈ.ശാരദ നൽകിയ അവിശ്വാസം ഏഴിനെതിരെ പത്തു വോട്ടുകൾക്ക് പാസായി. ബിജെപിക്കും യുഡിഎഫിനും ഏഴു വീതം സീറ്റുകളുള്ള ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്. 17 സീറ്റുകളുള്ള ഈ പഞ്ചായത്തില്‍ ബിജെപി-ഏഴ്, കോണ്‍ഗ്രസ്-നാല്, മുസ്ലീം ലീഗ്-മൂന്ന്, സിപിഎം-രണ്ട്, സിപിഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മുമ്പ് 2016ല്‍ കോണ്‍ഗ്രസ് ഇവിടെ അവിശ്വാസം കൊണ്ടുവന്നിരുന്നു. അന്ന് സിപിഐ അംഗം അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നെങ്കിലും രണ്ടു സിപിഎം മെമ്പര്‍മാരും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതിനാല്‍ ഇത് പാസായില്ല. എന്നാൽ ഇക്കുറി യുഡിഎഫും എൽഡിഎഫും ഒരുമിച്ചതോടെ ബിജെപി പുറത്താവുകയായിരുന്നു. കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഇതു രണ്ടാമത്തെ പഞ്ചായത്താണ് ബിജെപിക്ക് അവിശ്വാസപ്രമേയത്തിലൂടെ നഷ്ടമാകുന്നത്. ഈമാസം രണ്ടിനു കാറഡുക്ക പഞ്ചായത്തിലാണ് ബിജെപിക്ക് ആദ്യം ഭരണം നഷ്ടമാകുന്നത്.…
Read More‘ഏയ് ഓട്ടോ’ ക്കാരേ ഇതൊന്ന് വായിക്കൂ… തങ്കച്ചന്റെ ഓട്ടത്തിൽ ഒരു പങ്ക് രോഗികൾക്ക്; അച്ഛന്റെ നല്ല മനസിന് പൂർണി പിന്തുണയുമായി മക്കളും ഭാര്യയും
എം. രാജീവൻ കൂത്തുപറമ്പ്: അധ്വാനിച്ച് കിട്ടുന്ന പ്രതിഫലത്തിൽ ദിവസവും ഒരു പങ്ക് രോഗാതുരതയിൽ ബുദ്ധിമുട്ടുന്നവർക്കായി മാറ്റിവയ്ക്കുകയാണ് തങ്കച്ചൻ. ഒരു കൈ നല്കുന്ന സഹായം മറുകൈ അറിയരുതെന്ന നിർബന്ധവുമുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ മൂന്ന് വർഷമായി ഈ പതിവ് തെറ്റിച്ചിട്ടുമില്ല ഇദ്ദേഹം. എട്ടുവർഷത്തോളമായി കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവറാണ് കോളയാട്പുന്നപ്പാലത്തെ തങ്കച്ചൻ എന്ന ഈ 51 കാരൻ.രോഗാതുരയിൽപെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന പതിവുണ്ട് കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവർമാർക്ക്.അതിനാൽ പലരും ഇവരുടെ അടുത്തേക്ക് സഹായം അഭ്യർഥിച്ചു വരും. ഇങ്ങനെ സഹായം അഭ്യർഥിച്ചു വരുന്നവർക്ക് തന്റെ വിഹിതമായി തങ്കച്ചൻ തന്റെ ഭണ്ഡാരപ്പെട്ടിയിലെ സംഖ്യ എണ്ണി തിട്ടപ്പെടുത്തുക പോലും ചെയ്യാതെ മുഴുവനായും നല്‍കുകയാണ് ചെയ്യുക. അടുത്ത ദിവസം മുതൽ പുതിയൊരു ഭണ്ഡാരപ്പെട്ടിയിലാവും നിക്ഷേപം തുടങ്ങുക. ഇങ്ങനെ ഒന്നോ രണ്ടോ മാസം ആവുമ്പോഴേക്കും പുതിയൊരാൾക്ക് ആശ്വാസമായി തങ്കച്ചൻ ഭണ്ഡാരപ്പെട്ടി കൈമാറും. ഇങ്ങനെ ചെയ്യാൻ തുടങ്ങിയതു…
Read Moreവിവാഹ വീട്ടിലെ മാലിന്യം തള്ളാനെത്തിയ യുവാവ് പിടിയിൽ; പിടിച്ചെടുത്ത മാലിന്യങ്ങളുമായി പോലീസ് വിവാഹ വീട്ടിലേക്ക്; പിന്നെ സംഭവിച്ചത്
പരിയാരം: വിവാഹവീട്ടിലെ മാലിന്യങ്ങള്‍ തള്ളാനെത്തിയ യുവാവിനെ പോലീസ് പിടികൂടി, മാലിന്യം തിരികെ വിവാഹവീട്ടില്‍ തന്നെ എത്തിച്ചു. പിലാത്തറയിലെ എം.പി.ഫൈസലി (30)നെയാണ് പരിയാരം എസ്ഐ സാംസണ് പിടികൂടിയത്. മണ്ടൂരിലെ ഒരു വിവാഹവീട്ടിലെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കരാറെടുത്ത റിയാസ് എന്നയാളാണ് ഫൈസലിനെ ചുമതലയേല്‍പ്പിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ പരിയാരം മുടിക്കാനം ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നതിനിടയിലാണ് വിവരമറിഞ്ഞ് എസ്ഐ സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്. നിക്ഷേപിച്ച മാലിന്യങ്ങള്‍ കൊണ്ടുവന്ന ഓട്ടോറിക്ഷയില്‍ തന്നെ കയറ്റി തിരികെ വിവാഹ വീട്ടില്‍ തന്നെ എത്തിച്ചശേഷം കുഴിച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നേരത്തെ മൂന്നുതവണ മുടിക്കാനത്ത് നിക്ഷേപിച്ച മാലിന്യങ്ങള്‍ പോലീസ് ജെസിബി കൊണ്ടുവന്ന് കഴിച്ചുമൂടുകയായിരുന്നു. മാലിന്യം നിക്ഷേപിക്കാനുപയോഗിച്ച വാഹനം പഞ്ചായത്തിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
Read Moreഅഖിലേന്ത്യാ വാഹന പണിമുടക്ക്; സ്വകാര്യ വാഹനങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികൾ
പയ്യന്നൂർ: നാളെ നടക്കുന്ന അഖിലേന്ത്യാ വാഹന പണിമുടക്കിൽ സ്വകാര്യ വാഹനങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പണിമുടക്കിന്റെ ഭാഗമായി ആറിന് രാവിലെ പത്തിന് പയ്യന്നൂർ സെൻട്രൽ ബസാർ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ പ്രകടനം നടക്കും. ദേശീയപാതയിൽ പെരുമ്പ കേന്ദ്രീകരിച്ച് സമരകേന്ദ്രം ഒരുക്കും.റോഡ് സുരക്ഷ എന്ന ഓമനപ്പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ മോട്ടോർ മേഖലയെ ആകെ സ്വകാര്യ വൻകിട കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സമരം. പത്രസമ്മേളനത്തിൽ പി.വി.കുഞ്ഞപ്പൻ, വി.കെ.ബാബുരാജ്, ഒ.വി.രാമചന്ദ്രൻ, എം.രാമകൃഷ്ണൻ, കെ.പി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പയ്യാവൂർ: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന മോട്ടോർ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ മോട്ടോർ വാഹനബിൽ പിൻവലിക്കുക എന്ന ആവശ്യവുമായി നാളെ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ പണിമുടക്കിൽ മുഴുവൻ വാഹന ഉടമകളും സഹകരിക്കണമെന്ന് ഓൾ ഇന്ത്യാ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എഐയുഡബ്ല്യൂസി) ഇരിക്കൂർ…
Read Moreഉപ്പളയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആർഎസ്എസ് പ്രവർത്തകൻ കസ്റ്റഡിയിൽ കൃത്യം നിർവഹിച്ചത് ബൈക്കിലെത്തിയ രണ്ടംഗസംഘം; അന്വേഷണത്തിന് പ്രത്യേക സംഘം
കാസർഗോഡ്: ഉപ്പളയിലെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ദിഖിനെ(22) കൊലപ്പെടുത്തിയ സംഭവത്തിൽ സോങ്കാൽ സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ അശ്വന്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 11ഓടെ ഉപ്പള സോങ്കാലിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം അബൂബക്കർ സിദ്ദിഖിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരാൾ കർണാടകയിലേയ്ക്കു രക്ഷപെട്ടതായാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ’’പ്രദേശത്ത് വ്യാജചാരായ വിൽപന നടത്തുന്നവരാണ് അശ്വന്തും സംഘവും. ഖത്തറിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന അബൂബക്കർ സിദ്ദിഖ് പത്തു ദിവസം മുന്‍പാണ് നാട്ടിലെത്തുന്നത്. ചാരായവിൽപനയ്ക്കെതിരെ ഇന്നലെ വൈകുന്നേരം ആറോടെ സിദ്ദിഖ് അശ്വന്തുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കൊലപാതകം നടക്കുന്നത്. ’’ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അബൂബക്കർ സിദ്ദിഖിനെ ഉടൻ തന്നെ നാട്ടുകാർ മംഗളുരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾ സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെടുത്തു. ഇന്നു പുലർച്ചെ 1.30…
Read Moreപരിയാരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം
പരിയാരം(കണ്ണൂർ): ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരം. ഇന്നു പുലർച്ചെ 6.15ന് പരിയാരം കെകെഎന്‍ പരിയാരം ഗവ.ഹയര്‍സെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎല്‍ 15 8212 കെഎസ്ആര്‍ടിസിയും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടിഎന്‍ 40 ജെ 2964 ലോറിയുമാണ് കൂട്ടിയിടിച്ചത്. അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ തേനി കണ്ണൈപുരത്തെ ഈശ്വരനെ(30)യും പരിക്കേറ്റ മറ്റുള്ളവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ അമ്മാനപ്പാറയിലെ വലിയ വീട്ടില്‍ മോഹനന് (49), ഏച്ചൂരിലെ കണിച്ചാങ്കണ്ടി സി.ശരത് (30), കടന്നപ്പള്ളിയിലെ പിലാക്കൂല്‍ വര്‍ഷ (18), കടന്നപ്പള്ളി സഫ ഹൗസില്‍ സി.പി.സുഹറ(48), വിളയാങ്കോട്ടെ വെള്ളക്കുടിയന്‍ ആര്യാ കൃഷ്ണന് (20),…
Read Moreസ്വയം പൊട്ടിച്ചതോ? എസ്റ്റേറ്റ് നടത്തിപ്പുകാരൻ വെടിയേറ്റു മരിച്ചനിലയിൽ; സമീപത്തായി നാടൻ തോക്ക് കണ്ടെത്തി
ആലക്കോട്(കണ്ണൂർ): കാപ്പിമല മഞ്ഞപ്പുല്ലിൽ എസ്റ്റേറ്റ് നടത്തിപ്പുകാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.വെള്ളോറ സ്വദേശി ഭരതനെ (50) യാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞപ്പുല്ലിലെ റിസോർട്ടിനായി വാങ്ങിയിട്ട പന്ത്രണ്ട് ഏക്കർ സ്ഥലത്തെ തൊഴിലാളിയായിരുന്നു മരിച്ച ഭരതൻ. ഇന്ന് പുലർച്ചെയാണ് മഞ്ഞപ്പുല്ലിന് സമീപം റോഡരുകിലെ കനാലിൽ തല തകർന്ന് ഭരതൻ മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്. നാട്ടുകാരാണ് മരിച്ച നിലയിൽ ഇയാളെ ആദ്യം കണ്ടത്. സമീപത്തായി നാടൻ തോക്കും കിടപ്പുണ്ടായിരുന്നു. സ്വയം വെടിവച്ചതാണോ അബദ്ധത്തിൽ വെടിപൊട്ടിയതാണോയെന്ന് വ്യക്തമല്ല. മാതമംഗലം സ്വദേശി രമേശ് നന്പ്യാരുടെയാണ് സ്ഥലം. ആലക്കോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.
Read Moreപിടിക്കാൻ ചാടി; പെട്ടുപോയി! പൂച്ചയെ പിടിക്കാനുള്ള ശ്രമത്തില്‍ വൈദ്യുത കമ്പിയില്‍ വീണ പെരുമ്പാമ്പും പൂച്ചയും ഷോക്കേറ്റു ചത്തു
ചെറുപുഴ: പൂച്ചയെ പിടിക്കാനുള്ള ശ്രമത്തില്‍ വൈദ്യുത കമ്പിയില്‍ വീണ പെരുമ്പാമ്പും പൂച്ചയും ഷോക്കേറ്റു ചത്തു. പാണ്ടിക്കടവിലെ കെ.എന്‍. ബാബുവിന്റെ പറമ്പിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. എട്ടോടെയാണു പെരുമ്പാമ്പിനേയും പൂച്ചയേയും ചത്തനിലയില്‍ കാണുന്നത്. പാമ്പ് പൂച്ചയെ വിഴുങ്ങാനായി കടിച്ച നിലയിലാണു കിടന്നിരുന്നത്. പൂച്ചയെ പിടിക്കാനായി പാമ്പ് സമീപത്തുള്ള മരത്തില്‍ കയറുകയും പിന്നീട് വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റു വീഴുകയായിരിന്നുവെന്നും കരുതുന്നു. ഇവയുടെ ദേഹത്തു വൈദ്യുത കമ്പി പൊട്ടി വീണിട്ടുമുണ്ട്. ചെറുപുഴ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി. വിവരം അറിഞ്ഞു നിരവധി ആളുകളാണു സ്ഥലത്ത് എത്തിയത്.
Read More