ഷൊർണൂർ: കനത്തമഴയും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതു തുടർന്നാൽ മലബാർ മേഖലയിൽ റെയിൽവേ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് സൂചന. ഇപ്പോൾ അതീവ ജാഗ്രതാനിർദേശമാണ് റെയിൽവേ നല്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെയിൽപാളങ്ങളിൽ ശക്തമായ നിരീക്ഷണമാണ് അധികൃതർ നടത്തുന്നത്. കഴിഞ്ഞദിവസം പാലക്കാട്ട് റെയിൽവേ പാളത്തിലേക്ക് വെള്ളം കയറിയിരുന്നു. റെയിൽപാളത്തിൽ മണ്ണിടിച്ചിൽ, വൻമരങ്ങൾ കടപുഴകി വീഴൽ, റെയിൽപാളങ്ങൾ ഒലിച്ചുപോകൽ എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്. മലബാർ മേഖലയിൽ റെയിൽപാളങ്ങളിലും സ്റ്റേഷനുകളിലും റെയിൽവേ നിരീക്ഷണം നടത്തിവരികയാണ്. രാ്പ്പകൽ വ്യത്യാസമില്ലാതെ ഇവർ റെയിൽപാളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നു. പാലക്കാടുമുതൽ മലപ്പുറംവരെ ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശത്തു കൂടിയാണ് റെയിൽപാത മലബാർ മേഖലയിൽ കടന്നുപോകുന്നത്. ഇതോടൊപ്പം നെൽവയലുകളോടു ചേർന്നും റെയിൽപാളങ്ങൾ കടന്നുപോകുന്നു. പാടങ്ങളിൽ വെള്ളംപൊന്താനും ഇത് റെയിൽപാളത്തിലേക്ക് എത്താനും സാധ്യത ഏറെയാണ്. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി, തിരുനാവായ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ പുഴയോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. കാലവർഷം മാറ്റമില്ലാതെ തുടരുന്നപക്ഷം സുരക്ഷ…
Read MoreCategory: Kannur
കണ്ണൂരിൽ മഴയോട് കൂടിയ കൊടുങ്കാറ്റ്; മലയോരമേഖലയിൽ കനത്ത നാശനഷ്ടം; മരങ്ങൾ വീണ് പലയിടത്തും ഗതാഗത തടസപ്പെട്ടു
പെരുന്പടവ്(കണ്ണൂർ): ഇന്നു പുലർച്ചെയുണ്ടായ മഴയോടു കൂടി വീശിയടിച്ച കൊടുങ്കാറ്റിൽ മലയോര മേഖലയിൽ കനത്ത നാശനഷ്ടം. പുലർച്ചെ നാലോടെയുണ്ടായ കാറ്റിൽ പടപ്പേങ്ങാട്, ശാന്തിഗിരി, പെരുന്പടവ് പ്രദേശങ്ങളിലായി മരം പൊട്ടി വീണ് നിരവധി വൈദ്യുതതൂണുകൾ തകർന്നു. മരങ്ങൾ പൊട്ടി വീണതിനാൽ മലയോര റോഡുകളിൽ പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. ഈ പ്രദേശങ്ങളിൽ പല വീടുകളുടെയും മേൽക്കൂരയുടെ ഓടുകൾ, ഷീറ്റുകൾ എന്നിവ കാറ്റിൽ പറന്നുപോയി. പെരുന്പടവിൽ കണിയാംപറന്പിൽ സോളി, സണ്ണി, സാജു എന്നിവരുടെ നിരവധി റബർ മരങ്ങളും കാറ്റിൽ നിലംപൊത്തി. മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ട സ്ഥലങ്ങളിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചുവരികയാണ്. ചെറുപുഴ മേഖലയിൽ കനത്ത മഴയും കൊടുങ്കാറ്റും ചെറുപുഴ(കണ്ണൂർ): ഇന്നു പുലർച്ചെയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിൽ, തിരുമേനി, എയ്യൻകല്ല് എന്നീ പ്രദേശങ്ങളിൽ വൻ നാശനഷ്ടം. മരങ്ങൾ റോഡിലേയ്ക്ക് കടപുഴകി വീണ്…
Read Moreപതിനാറുകാരിയായ വിദ്യാർഥിനിയെ വശീകരിച്ച് കൊണ്ടുപോയി അപമാനിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ
തലശേരി: പതിനാറുകാരിയായ വിദ്യാർഥിനിയെ വശീകരിച്ച് കൊണ്ടുപോയി അപമാനിച്ച ശേഷം നാട്ടിൽ നിന്നും വിദേശത്തേക്ക് കടന്ന യുവാവിനെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പീഡന പരാതിയെ തുടർന്ന് മുങ്ങിയ കതിരൂർ മൈതാനപള്ളിക്കടുത്തെ സിറാജാണ് (25) ഒരു വർഷത്തിന് ശേഷം പോലീസിൽ കുടുങ്ങിയത്. കതിരൂർ എസ്ഐ സി.ഷാജു, അഡീഷണൽ എസ്ഐ ദിലീപ് ബാലക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. പരാതിക്കാരിയായ പെൺകുട്ടിയെ നേരത്തെ കാറിൽ കൂട്ടികൊണ്ട് പോയി മാഹിയിലെ ഒരു സൂഹൃത്തിന്റെ വീട്ടിലും മാനന്തവാടിയിലും ഇല്ലിക്കുന്നിലും കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. പെൺകുട്ടിയെ കാണാനില്ലെന്ന് അന്ന് ബന്ധുക്കൾ കതിരൂർ പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreവിവാഹവേദിയില് നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവീട്ടുകാരുടെയും കുടുംബക്കാർ നൽകിയത് ഒരു ലക്ഷം രൂപ
തലശേരി: ജീവിതത്തിന്റെ അസുലഭ മുഹൂർത്തങ്ങളിലൊന്നായ വിവാഹ വേദിയിൽ നിൽക്കുന്പോഴും നവദന്പതികളുടെയും വീട്ടുകാരുടെയും സന്തോഷത്തിനൊപ്പം പ്രകൃതി ദുരന്തത്തിനിരയാവരുടെ മുഖങ്ങളുമുണ്ടായിരുന്നു. തങ്ങൾ സന്തോഷിക്കുന്പോഴും എല്ലാം നഷ്ടപ്പെട്ടവരുടെ വേദനകൾ കണ്ടില്ലെന്നു നടിക്കാൻ തലശേരിയിലെ പുരാതന മുസ്ലിം കുടുംബങ്ങളായ ഓലിയത്ത്, മാളിയേക്കൽ തറവാട്ടുകാർക്ക് കഴിയുമായിരുന്നില്ല. ഓലിയത്ത് സെയ്ഫ്-ഷൈമ മാളിയേക്കൽ ദന്പതികളുടെ മകൾ റിമയുടെയും മാളിയേക്കൽ ഷെഫീക്ക്-ചെറിയിടിയിൽ ഹസീന ദന്പതികളുടെയും മകൻ ഷാഹിന്റെയും വിവാഹത്തോടനുബന്ധിച്ച് ഇരു വീട്ടുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. ചടങ്ങിനെത്തിയ തലശേരി എംഎൽഎ എ.എൻ. ഷംസീറിനാണ് ഇരുകുടുംബാഗങ്ങളും ചേർന്നു തുക കൈമാറിയത്.
Read Moreനിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്; ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈതാങ്ങായി നാടൊന്നിച്ചു;കലക്ടറേറ്റിലെ കൺട്രോൾ റൂം നിറയെ വീട്ടു സാധനങ്ങൾ
കണ്ണൂർ: കണ്ണൂർ കളക്ടറേറ്റ് കൺട്രോൾ റൂം നിറയെ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്നു. മലയോരമേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലിൽ ജീവിതത്തിൽ ഇതുവരെയുള്ള സന്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കുവേണ്ടിയാണ് പൊതുജനങ്ങൾ മുന്നിട്ടിറങ്ങിയത്. കലിയടങ്ങാത്ത പേമാരി ദുരന്തം വിതച്ചവർക്ക് സാന്ത്വനങ്ങളുടെ കൈത്താങ്ങായി നാട് ഒരുമിക്കുന്ന കാഴ്ചയാണ് ഇവിടെ. ഇതിനകം രണ്ടു ലോഡ് സാധനങ്ങൾ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കൊണ്ടുപോയി. ഇവിടങ്ങളിലെ ക്യാന്പുകളിൽ നൂറിലധികം കുടുംബങ്ങളാണ് കഴിയുന്നത്. തഹസിൽദാർമാരാണ് സാധനങ്ങൾ വേർതിരിച്ച് ലിസ്റ്റുണ്ടാക്കി ആവശ്യക്കാർക്ക് നൽകുന്നത്. സാധനങ്ങൾ ബാക്കിയുണ്ടെങ്കിൽ ആദിവാസി കോളനികളിൽ നൽകാനാണ് തീരുമാനം. വസ്ത്രങ്ങൾ, ബിസ്കറ്റ്,പാക്കറ്റ് ചെയ്ത ഭക്ഷ്യധാന്യങ്ങൾ, പേസ്റ്റ്, ബ്രഷ്, കുപ്പിവെള്ളം, പാത്രങ്ങൾ, ബക്കറ്റ് എന്നിവയെല്ലാം എത്തിച്ചിട്ടുണ്ട്. കൂടാതെ അരി, പയർ, ആട്ട, കടല എന്നിവയും ചാക്കുകണക്കിന് എത്തി. വ്യക്തികളും ട്രസ്റ്റുകളും ക്ലബുകളും പ്രവാസി സംഘടനകളുമെല്ലാം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമായി കളക്ടറേറ്റ്…
Read Moreചുണ്ടപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് സദാചാര ഗുണ്ടകളുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ അമർജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളിയെ സദാചാര ഗുണ്ടകൾ ആക്രമിച്ചു.തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് ഗോരക്പൂർ സ്വദേശി അമർജിത്തി (22) നെ തളിപ്പറമ്പ് സഹകരണ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗോരക്പൂരിൽ ഡിഗ്രി വിദ്യാർഥിയായ അമർജിത്ത് കോളജ് അവധി സമയമായതിനാൽ നാട്ടുകാരനൊപ്പം ഏരുവേശി സഹകരണ ബാങ്കിന്റെ ചുണ്ടപ്പറമ്പ് ബ്രാഞ്ച് ഓഫീസിൽ ഇന്റീരിയർ വർക് ചെയ്യുന്നതിനെത്തിയതായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസത്തോളമായി ചുണ്ടപ്പറമ്പിലാണ് താമസം. ഇന്നലെ ഉച്ചക്ക് സമീപവാസിയും പരിചയക്കാരനുമായ ബേബിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം തടഞ്ഞ് നിർത്തി ചോദ്യം ചെയ്തെങ്കിലും തന്റെ ക്ഷണം സ്വീകരിച്ചാണ് ഇയാൾ എത്തിയതെന്ന് ബേബി അറിയിച്ചതോടെ സംഘം പോവുകയായിരുന്നു. തുടർന്ന് രാത്രി ഒൻപതോടെ ബ്രാഞ്ച് ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അമർജിത്തിനെ സംഘം വീണ്ടുമെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ അമർജിത്തിനെ ബാങ്ക് അധികൃതരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
Read Moreഎൺപതിലും നീന്തിത്തുടിച്ച് കല്യാണിയമ്മ! ചെറുമകൾ കാണിച്ച ചെറിയൊരു കുസൃതി സമൂഹ മാധ്യമങ്ങളിൽ വൈറല്
കൂത്തുപറമ്പ്: ചെറുമകൾ കാണിച്ച ചെറിയൊരു കുസൃതിയിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് വേങ്ങാട് റാണി തീയറ്റേഴ്സിനു സമീപം കൊമ്പൻ ഹൗസിൽ കല്യാണിയമ്മ. വീടിനു സമീപത്തെ ക്ഷേത്രക്കുളത്തിൽ ഇവർ നീന്തിത്തിമിർക്കുന്ന വീഡിയോ ദൃശ്യങ്ങൾ ചെറുമകൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് കല്യാണിയമ്മ താരമായത്. പ്രായത്തെ പോലും തോൽപ്പിച്ചുള്ള കല്യാണിയമ്മയുടെ നീന്തിക്കുളി മിഥുല വെറുതെയൊരു കൗതുകത്തിന് മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ഈ വീഡിയോ ഇതിനകം പതിനായിരക്കണക്കിനാളുകളാണ് കണ്ടത്. നിരവധി പേർ ഷെയർ ചെയ്തു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് തലശേരി തിരുവങ്ങാട്ടെ ക്ഷേത്രചിറയിൽ വച്ച് നീന്തൽ പഠിച്ചതെന്ന് കല്യാണിയമ്മ പറയുന്നു. പിന്നീട് ജലാശയങ്ങൾ കാണുമ്പോഴൊക്കെ നീന്താൻ ആഗ്രഹമുണ്ടായിരുന്നുവെന്നും കല്യാണിയമ്മ പറഞ്ഞു. മനസിലുള്ള ഈ ആഗ്രഹം കൊണ്ട് തന്നെയായിരുന്നു പ്രായാധിക്യമൊന്നും നോക്കാതെ കഴിഞ്ഞദിവസം ചെറുമക്കളോടൊപ്പം കല്യാണിയമ്മ നീന്താനെത്തിയത്. നീന്തൽ ദൃശ്യം വൈറലായതോടെ നീന്തലിനെ എന്നും ആവേശമായി…
Read Moreകണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് തർക്കത്തിനു ഒന്നരമണിക്കൂറിൽ പരിഹാരം
കണ്ണൂർ: കോർപറേഷനിലെ കോൺഗ്രസ്-ലീഗ് തർക്കത്തിനു പരിഹാരം. കോർപറേഷൻ മുന്നണി സംവിധാനം കാര്യക്ഷമമാക്കാൻ ഇരുപക്ഷത്തെയും കൗൺസിലർമാരെയും പാർട്ടി ഭാരവാഹികളെയും ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റിക്കു രൂപം നൽകാൻ ധാരണയായി. കോർപറേഷൻ ഭരണത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കും. ഇരുപാർട്ടികളുടെയും മുതിർന്ന നേതാക്കളും കൗൺസിലർമാരും ഇന്നലെ ഡിസിസി ഓഫീസിൽ യോഗം ചേർന്നാണു പ്രശ്നപരിഹാര ഫോർമുല തയാറാക്കിയത്. കെ.സുധാകരന്റെ മധ്യസ്ഥതയിൽ ലീഗ്-കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്നലെ വൈകുന്നേരം ആറിന് ആരംഭിച്ച ചർച്ച 7.30 ഓടെയാണ് സമാപിച്ചത്. വിമത കൗൺസിലർ പി.കെ. രാഗേഷിനെ ഒപ്പംകൂട്ടി കോർപറേഷൻ ഭരണം പിടിക്കണമെന്നുള്ള ലീഗ് നിർദേശം കോൺഗ്രസിലെ ചിലരുടെ എതിർപ്പുമൂലം നടക്കുന്നില്ലെന്നായിരുന്നു ലഗിന്റെ പ്രധാനപരാതി. കോർപറേഷനിലെ കോൺഗ്രസ് നേതൃത്വം പല കാര്യങ്ങളിലും ഇടതുപക്ഷവുമായി നീക്കുപോക്ക് നടത്തുന്നു. ലീഗ് അംഗങ്ങളുമായി കൂടിയാലോചന നടത്തുന്നില്ല തുടങ്ങിയ പരാതികളും ലീഗിനുണ്ടായിരുന്നു. പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ സ്ഥിരം സമിതി അംഗങ്ങൾക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നു ലീഗ് ഭീഷണിമുഴക്കിയതോടെയാണ്…
Read Moreഎല്ലാം ഒറ്റക്ലിക്കിൽ; ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾക്ക് മൊബൈല് ആപ്ലിക്കേഷനുമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത്
കൊളച്ചേരി: ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷാഫോമുകളും ഉൾപ്പെടെ നൂറുകണക്കിന് സംവിധാനങ്ങളുമായി മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി കൊളച്ചേരി ഗ്രാമപഞ്ചായത്ത്. എംഎൽഎ, എംപി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവയിൽ നിന്നുള്ള അറിയിപ്പുകളും വിവരണങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാകും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും കൊളച്ചേരി ഗ്രാമപഞ്ചായത്ത് എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന സേവനങ്ങൾ: ഗ്രാമപഞ്ചായത്തിൽ നിന്നും ദിനംപ്രതി നൽകുന്ന അറിയിപ്പുകൾ നോട്ടിഫിക്കേഷനായി മൊബൈലിൽ ലഭിക്കും. പഞ്ചായത്ത് പുറത്തിറക്കുന്ന നോട്ടീസുകളും ഫോണുകളിലേക്ക് എത്തും. പഞ്ചായത്തിൽ നിന്നു ലഭ്യമാകുന്ന സേവനങ്ങളും സർട്ടിഫിക്കറ്റുകളും സംബന്ധിച്ച പൂർണവിവരങ്ങൾ. ഓരോ സേവനവും സർട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതിന് സമർപ്പിക്കേണ്ട രേഖകൾ, ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയും ഇതോടൊപ്പമുണ്ടാകും. പഞ്ചായത്തിൽ സമർപ്പിക്കേണ്ട മുഴുവൻ അപേക്ഷഫോമുകളും ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാനുള്ള സംവിധാനം. പഞ്ചായത്തിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ സേവനങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ, ഓൺലൈൻ പേയ്മെൻറ് ,…
Read Moreവിവരാവകാശ നിയമം ദുർബലപ്പെടുത്താനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: യുപിഎ സർക്കാർ 2005ൽ നടപ്പാക്കിയ വിവരാവകാശ നിയമത്തിന്റെ അന്തസത്തയെയും പ്രാധാന്യത്തെയും ദുർബലപ്പെടുത്താനാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ലോക്സഭയിൽ പറഞ്ഞു. വിവരാവകാശ നിയമം പൊതുസമൂഹത്തിൽ വിപ്ലകരമായ മാറ്റമാണ് സൃഷ്ടിച്ചത്. ചരിത്ര പ്രാധാന്യമുള്ളതും ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ഉറ്റുനോക്കുകയും ചെയ്തു പോരുന്ന നിയമമാണ് വിവരാവകാശ നിയമം. നിയമം പ്രാബല്യത്തിൽ വന്നതോടെ പൊതുജനങ്ങൾക്ക് അന്നു വരെ അപ്രാപ്യമായിരുന്ന വിവരങ്ങൾ പൊതുസമൂഹവുമായി പങ്കുവെക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരായി. സർക്കാർ കാര്യങ്ങൾ സുതാര്യമായിരിക്കണമെന്നും ജനങ്ങളാണ് യഥാർഥ ഭരണാധികാരികളെന്നുമുള്ള യുപിഎ സർക്കാരിന്റെ കാഴ്ചപാടിൽ നിന്നാണ് വിവരാവകാശ നിയമം പിറന്നത്.പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം ഉറപ്പാക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തി ദുർബലപ്പെടുത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം. ശക്തമായ ഈ നിയമത്തെ ദുർബലപ്പെടുത്തിയാൽ അത് അഴിമതിക്കും കൃത്യവിലോപത്തിനും വഴിവെക്കുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Read More