ഇരിട്ടി:കല്ലേരിമലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ മുഴക്കുന്ന് പോലീസ് സ്വമേധയാ കേസെടുക്കും. അപകടത്തില്‍ സിതാരയുടെ മരണത്തിന് ഉത്തരവാദികള്‍ പൊതുമരാമത്ത് അധികൃതര്‍ മാത്രമെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമായാല്‍ ബന്ധപെട്ടവര്ക്കെതിരെ കേസെടുക്കുമെന്ന് മുഴക്കുന്ന് എസ്ഐ പി. വിജേഷ് പറഞ്ഞു. സംഭവത്തില്‍ അധികൃതരുടെ വീഴ്ചയെകുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.മലയോരത്തെ റോഡരികില്‍ അപകടം വിതച്ചു നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് പലതവണ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.കൂടാതെ പൊതുജനങ്ങള്‍ പരാതികള്‍ നല്കിയിട്ടു പോലും മരങ്ങള്‍ മുറിച്ച് നീക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിച്ചിട്ടില്ല. കല്ലേരിമലയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിച്ച മരം അപകടാവസ്ഥയിലുള്ളതായിരുന്നു. മഴക്കാലം ആരംഭിക്കുമ്പോള്‍ മലയോരത്തെ നിരത്തുകളില്‍ മരവും മണ്‍തിട്ടയും വീണുള്ള അപകടങ്ങള്‍ നിത്യസംഭവമാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂള്‍ ബസിനു മുകളില്‍ മരം വീണ് കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാതയോരങ്ങളിലെ…
Read MoreCategory: Kannur
വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ച സംഭവം: കാർ കസ്റ്റഡിയിൽ; അപകടം ഉണ്ടാക്കിയത് തന്റെ കാർ അല്ലെന്ന് ഉടമ; മൊബൈയിൽ ലൊക്കേഷൻ പരിശോധിക്കുമെന്ന് പോലീസ്
പരിയാരം: തിരുവനന്തപുരം സ്വദേശി പിലാത്തറ ചുമടുതാങ്ങിയില്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയെന്ന് സംശയിക്കുന്ന മാരുതി റിസ്റ്റ് കാര്‍ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന് ചില കേടുപാടുകള്‍ കണ്ടെങ്കിലും ചോദ്യം ചെയ്യലില്‍ താന്‍ അതുവഴി പോയിട്ടില്ലെന്നാണ് കാറുടമ പോലീസിനോട് പറഞ്ഞത്. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സൈബര്‍സെല്‍ വഴി പരിശോധിക്കുമെന്ന് പരിയാരം എസ്ഐ വി.ആര്.വിനീഷ് പറഞ്ഞു. മറ്റൊരു വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങരയിലെ ശേഖരന്‍നായർ-കൃഷ്ണമ്മ ദമ്പതികളുടെ മകന് എസ്.ഹരികുമാര്‍(42)ആണ് അപകടത്തില്‍ മരിച്ചത്. പാപ്പിനിശേരി-പിലാത്തറ കെഎസ്ടിപി റോഡില്‍ പിലാത്തറ ചുമടുതാങ്ങിയില്‍ വെള്ളിയാഴ്ച്ച രാത്രി ഒന്‍പതരക്കായിരുന്നു അപകടം. ചുമടുതാങ്ങിയിലെ പവിഴം സിമന്റ് ഡിസൈന്‍ വര്‍ക്സ് ഉടമയായ ഹരികുമാര്‍ 25 വര്‍ഷമായി ഇവിടെ ജോലിക്കാരോടൊപ്പം വാടകക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്നു. രാത്രി പാര്‍സല്‍ ഭക്ഷണം വാങ്ങി റോഡരികിലൂടെ നടന്നുപോകവെയാണ് ഹരികുമാറിനെ അജ്ഞാതവാഹനം ഇടിച്ചത്. തെരുവ് വിളക്കുകളില്ലാത്ത സ്ഥലമായതിനാല്‍ റോഡില്‍ വീണുകിടക്കുന്നത്…
Read Moreഅഭിമന്യു വധം; എസ്ഡിപിഐ പ്രവർത്തകൻ തലശേരിയിൽ പിടിയിൽ; മൊബൈയിൽ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്
കണ്ണൂർ: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകനെ പ്രത്യേക അന്വേഷണ സംഘം തലശേരിയിൽനിന്നു പിടികൂടി. ഗോപാൽപേട്ട സ്വദേശിയെയാണ് തലശേരിയിലെ ലോഡ്ജിൽനിന്നും ഇന്നലെ രാത്രി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തലശേരി പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തലശേരിയിലുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും എറണാകുളത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
Read Moreപണിയെടുക്കാൻ ബംഗാളി, പണം തട്ടാൻ മലയാളി; കണ്ണൂരിൽ പോലീസ് ചമഞ്ഞെത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ പണം കവർന്നു
കണ്ണൂർ: ബസ് കാത്തുനിൽക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് ചമഞ്ഞ് ബൈക്കിലെത്തിയ രണ്ടംഗസംഘം 22,000 രൂപ കൊള്ളയടിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ സമീപത്തേക്ക് രണ്ടുപേർ ബൈക്കിലെത്തി തങ്ങൾ പോലീസാണെന്നും എവിടെയാണ് പോകുന്നതെന്നും ഇതരസംസ്ഥാന തൊഴിലാളികളോട് ചോദിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതാണെന്ന് മറുപടിയും നൽകി. ഇവിടെ ചെറിയ പ്രശ്നങ്ങളുണ്ട് നിങ്ങളെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈക്കിൽനിന്നും ഇറങ്ങി തൊഴിലാളികളുടെ കൈയിലുണ്ടായിരുന്ന സഞ്ചിയും പഴ്സും പരിശോധിച്ചു. പേഴ്സിൽ സൂക്ഷിച്ച 22,000 രൂപ എടുത്ത കവർച്ചാസംഘം സ്റ്റേഷനിൽ വന്നാൽ തരാമെന്ന് പറഞ്ഞു. ഇത് തങ്ങൾ ജോലിചെയ്ത കൂലിയാണെന്നും എടുക്കരുതെന്നും തൊഴിലാളികൾ പറഞ്ഞെങ്കിലും തൊഴിലാളികളെ തള്ളിമാറ്റി ബൈക്ക് എടുത്തു സംഘം സ്ഥലംവിട്ടു. തൊഴിലാളികൾ ബഹളം വച്ചതോടെ ബൈക്കിലുണ്ടായിരുന്ന കവർച്ചാ സംഘം രക്ഷപ്പെട്ടു. തുടർന്ന് മറ്റുയാത്രക്കാരും നാട്ടുകാരുടെയും സഹായത്തോടെ ടൗൺ പോലീസിൽ എത്തി…
Read Moreവ്യക്തിവൈരാഗ്യം തീർക്കാൻ ചെയ്തറിഞ്ഞ് വീട്ടമ്മ ഞെട്ടി; ഫേസ്ബുക്കിൽ പോസ്റ്റ് ചെയ് വീട്ടമ്മയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി; യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: വീട്ടമ്മയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. വിളയാങ്കോട് സ്വദേശികളായ വിപിൻ രാജ്, കൃഷ്ണ കിരണ്‍ എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കുളപ്പുറത്തെ യുവതിയുടെ പരാതിയിലാണ് നടപടി. യുവാക്കളുടെ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോയുണ്ടെന്ന് മനസിലാക്കിയ യുവതി ബന്ധുക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. വ്യക്തിവിരോധമാണ് ചിത്രം മോർഫ് ചെയ്തതിനു പിന്നിലെന്നാണ് സൂചന. യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ് ചിത്രം ഉപയോഗിച്ചാണ് യുവാക്കൾ അശ്ളീല ചിത്രം സൃഷ്ടിച്ചത്.
Read Moreഅവിവാഹിതയായ യുവതി പ്രസവിച്ചു; യുവാവിന്റെ മറുപടിയില്‍ പോലീസ് അന്വേഷണം തുടങ്ങി
മുള്ളേരിയ: അവിവാഹിതയായ 18കാരി പ്രസവിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് യുവാവിനെതിരേ ആദൂർ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. കഴിഞ്ഞദിവവസം ചെങ്കളയിലെ ആശുപത്രിയിലാണ് യുവതി ആണ്‍കുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിന്റെ പിതാവിനെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ആശുപത്രി അധികൃതർക്ക് സംശയം തോന്നുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് വനിതാ പോലീസെത്തി മൊഴിയെടുത്തപ്പോഴാണ് അവിവാഹിതയാണെന്നും ഗർഭം ധരിക്കുന്ന സമയത്ത് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യക്തമായത്. ഇതോടെയാണ് ഉമ്മർ ഷാഫിക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. അതേ സമയം യുവതിയും ഉമ്മർ ഷാഫിയും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചതാണെന്നും വിവാഹ ക്ഷണക്കത്ത് അടിക്കുകയും ചെയ്തിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreപോലീസിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം; 40 എസ്ഡിപിഐ പ്രവർത്തകർക്കെതിരേ കേസ്
കണ്ണൂർ: പോലീസിനെതിരേ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ 40 എസ്ഡിപിഐ പ്രവർത്തകർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീർ പുന്നാട് അടക്കമുള്ള ജില്ലാ നേതാക്കളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തിയെന്ന് ആരോപിച്ചാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ 40 ഓളം വരുന്ന എസ്ഡിപിഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവസാനിച്ച പ്രതിഷേധ പ്രകടനത്തിൽ പോലീസിനെതിരേ രൂക്ഷമായ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്.
Read Moreനിരോധിത വെളിച്ചെണ്ണ, നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ; കണ്ണൂരിൽ റെയ്ഡ് ശക്തമാക്കി; പിടികൂടിയ 1200 ലിറ്റർ വെളിച്ചെണ്ണ ഒഴുക്കി കളഞ്ഞു
കണ്ണൂർ: കതിരൂർ വേറ്റുമ്മലിലെ ഗോഡൗണിൽനിന്നും 1200 ലിറ്റർ വ്യാജ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കാൻ തീരുമാനം. നിരോധിച്ച കേരമൗണ്ട്, കേരവൃക്ഷ, കൊക്കോ മേന്മ, കേരള കൂൾ എന്നീ പേരുകളിലുള്ള വെളിച്ചെണ്ണ മാർക്കറ്റിൽ വ്യാപകമാകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ ഭക്ഷ്യവസ്തുക്കളും പരിശോധിക്കുന്നുണ്ട്. വിവിധ പേരുകളിലുള്ള വെളിച്ചെണ്ണയിൽ വലിയ അളവിൽ മായം കലർത്തിയുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇത്തരം വെളിച്ചെണ്ണകൾ നിരന്തരം ഉപയോഗിക്കുന്നത് കാരണം കാൻസർ പോലുള്ള മാരകരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. നിരോധിച്ച വെളിച്ചെണ്ണയുടെ വില്പന ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാകുന്നതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റൻഡ് കമ്മീഷണർ ടി. അജിത്ത്കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി, കൂട്ടുപുഴ ഭാഗത്തു പരിശോധനയ്ക്കിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ റെയ്ഡ് നടത്താൻ തീരുമാനിച്ചത്. കൂട്ടുപുഴയിൽ നിന്നും 30 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തു.…
Read Moreഭാഗ്യം തുണയായി; ഓടുന്ന കാറിന് മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് ഒരാൾക്ക് പരിക്ക്; കാറിന്റെ ബോണറ്റിനു മുകളിലേക്ക് വീണതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു
പേരാവൂർ: പേരാവൂർ – തലശേരി സംസ്ഥാനപാതയിൽ നെടുംപൊയിൽ വാരപ്പീടികയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൈദ്യുത പോസ്റ്റ് പൊട്ടി വീണ് ഒരാൾക്ക് പരിക്കേറ്റു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മണത്തണ അണുങ്ങോട് സ്വദേശി സിബിക്കാണ് നിസാര പരിക്കേറ്റത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ ആറോടെയായിരുന്നു അപകടം. അപകടത്തെതുടർന്ന് സമീപത്തെ അഞ്ച് പോസ്റ്റുകളും ഹൈടെൻഷൻ ലൈനും പൊട്ടിയതിനെ തുടർന്ന് പേരാവൂർ, കേളകം മേഖലയിൽ വൈദ്യുതി മുടങ്ങി. പേരാവൂർ – തലശേരി പാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. അടിഭാഗം ദ്രവിച്ച മരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് പോസ്റ്റ് പൊട്ടി കാറിന് മുകളിൽ പതിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിനു മുകളിലാണ് പോസ്റ്റ് വീണത്. പരിക്കേറ്റ സിബി തലശേരി ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം വിമാനത്താവളത്തിലേക്ക് യാത്രതുടർന്നു. പേരാവൂർ ഫയർഫോഴ്സും പോലീസും കെഎസ്ഇബി അധികൃതരും നാട്ടുകാരും ചേർന്ന് മരവും റോഡിലേക്ക് വീണ പോസ്റ്റുകളും…
Read Moreകരിവെള്ളൂര്‍ ദേശീയ പാതയില്‍ അപകടകെണിയൊരുക്കി ചതിക്കുഴികൾ
പയ്യന്നൂര്‍: കരിവെള്ളൂര്‍ ദേശീയ പാതയില്‍ പലയിടങ്ങളിലായി രൂപപ്പെട്ട ചതിക്കുഴികള്‍ അപകട കെണിയാകുന്നു. ഓണക്കുന്ന് മുതല്‍ കരിവെള്ളൂര്‍ വരെയാണ് ദേശീയപാതയുടെ ഇരുവശത്തുമായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഓണക്കുന്നില്‍ എവി സ്മാരക ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ ദേശീയപാതയുടെ കൂടുതല്‍ ഭാഗവും തകര്‍ന്നിരിക്കുകയാണ്. കരിവെള്ളൂരിലും കരിവെള്ളൂര്‍ ബസാറിലും നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇരുഭാഗത്തുമായി ടാര്‍ ചെയ്ത സ്ഥലങ്ങളിലാണ് റോഡ് തകര്‍ന്ന് കുഴികളായത്. സമീപത്തെ മരങ്ങളില്‍നിന്നും വീഴുന്ന വെള്ളമാണ് റോഡ് തകരാനിടയാക്കിയത്. ശക്തമായ മഴ പെയ്യുന്ന സമയത്ത് ഇത്തരം കുഴികള്‍ ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ക്കാണ് കടുത്ത അപകടഭീഷണിയുയര്‍ത്തുന്നത്. കുഴികള്‍ അപകട കേന്ദ്രങ്ങളാകുന്നതിന് മുമ്പ് പരിഹാരം വേണമെന്ന ആവശ്യമുയരുന്നുണ്ട്.ഇതിന് പുറമെ കരിവെള്ളൂര്‍ ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇന്ധന ടാങ്കറുകളുള്പ്പെടെയുള്ള വാഹനങ്ങള്‍ അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്. റോഡ് വീതി കൂട്ടിയ ഇടങ്ങള്‍ താഴ്ന്ന്…
Read More