ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത വി​രു​ത​ൻ എ​ൽ​ഇ​ഡി ടി​വി​യു​മാ​യി മു​ങ്ങി;  കണ്ണൂരിൽ നടന്ന മോഷണത്തിൽ ഞെട്ടി ലോഡ്ജ് ഉടമകൾ

ഇ​രി​ട്ടി(കണ്ണൂർ): ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ച​യാ​ള്‍ ഇ​രു​പ​തി​നാ​യി​രം രൂ​പ വി​ല വ​രു​ന്ന എ​ല്‍​ഇ​ഡി ടി​വി​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. ഇ​രി​ട്ടി നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഇ​സെ​ഡ് സ്‌​ക്വ​യ​ര്‍ എ​ന്ന ലോ​ഡ്ജി​ല്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ എ​ന്ന പേ​രി​ല്‍ താ​മ​സ​മാ​ക്കി​യ വി​രു​ത​നാ​ണ് ടി​വി​യു​മാ​യി സ്ഥ​ലം വി​ട്ട​ത്.

15ന് ​മു​റി​യെ​ടു​ത്ത ഇ​യാ​ള്‍ 17നാ​ണ് സ്ഥ​ലം​വി​ട്ട​ത്. ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​ന് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ലോ​ഡ്ജി​ല്‍ നി​ന്ന് പോ​യ ഇ​യാ​ള്‍ തി​രി​ച്ചെ​ത്താ​ത്ത​തി​നാ​ല്‍ സം​ശ​യം തോ​ന്നി ജീ​വ​ന​ക്കാ​ര്‍ മു​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ടി​വി ക​വ​ര്‍​ച്ച ചെ​യ്ത​ത് മ​ന​സി​ലാ​യ​ത്. ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts