കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി​യി​ൽ കാ​ലു​ക​ളി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​യ വ​യോ​ധി​ക​യു​ടെ ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റി

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ കാ​ലു​ക​ളി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ ധി​ക​യു​ടെ ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വ​യോ​ധി​ക​യു​ടെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. അ​തി​നി​ട​യ്ക്കാ​ണ് ഇ​ന്ന​ലെ ഇ​ട​തു​കാ​ൽ മു​റി​ക്കേ​ണ്ടി വ​ന്ന​ത്.

കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.15 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ സു​മ​തി (63) യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ക​ള്ളി​ക്കാ​ട്ടു​ള്ള​മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​വ​ർ കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം നെ​യ്യാ​ർ​ഡാ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ ക​യ​റാ​നാ​യി ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു സു​മ​തി.

ട്രി​പ്പ് പോ​കാ​ൻ ഡി​പ്പോ​യി​ലെ ഡാം ​പ്ലാ​റ്റ് ഫോ​മി​ൽ​നി​ന്നും പി​ന്നി​ലേ​ക്ക് എ​ടു​ത്തു മു​ന്നോ​ട്ടു​പോ​കാ​ൻ നേ​രം ബ​സി​ന്‍റെ പി​ന്നി​ൽ ത​ട്ടി വ​യോ​ധി​ക താ​ഴേ വീ​ണു. ഇ​തി​നി​ടെ ഇ​വ​രു​ടെ കാ​ലി​ലൂ​ടെ ബ​സി​ന്‍റെ പി​ന്നി​ലെ ച​ക്രം ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സു​മ​തി​യെ 108 ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ കെ​എ​സ് ആ​ർ​ടി​സി​യു​ടെ ജാ​ഗ്ര​താ​ക്കു​റ​വി​ല്ലെ​ന്നും ഡ്രൈ​വ​ർ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നും ഡി​പ്പോ അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി.

Related posts

Leave a Comment