കാസർഗോഡ്: ദുരൂഹസാഹചര്യത്തിൽ കാസർഗോട്ട് രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി. ദുബായിലേക്കു പോയ കുടുംബത്തെകുറിച്ചാണ് വിവരമില്ലാത്തത്. ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നിൽ ഹൗസിൽ അബ്ദുൽ ഹമീദ് നൽകിയ പരാതിയിൽ പിഞ്ചുകുഞ്ഞടക്കം ആറു പേരെ കാണാതായതിനാണ് കാസർഗോഡ് ടൗണ്‍ പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബ്ദുൽ ഹമീദിന്റെ മകൾ നസീറ (25), ഭർത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മർജാന (മൂന്ന്), മുഹമ്മിൽ (പതിനൊന്ന് മാസം), സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കാണാതായ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസിന് അബ്ദുൽ ഹമീദ് നൽകിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാതായ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ദുബായിൽ മൊബൈൽ ഫോണ്‍, അത്തർ വ്യാപാരിയാണ് സവാദ്. വീട്ടുകാരുമായി നിരന്തരം…
Read MoreCategory: Kannur
കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അന്വേഷണം വഴിത്തിരിവിൽ; പണം വാങ്ങിയവരെ പ്രതിചേര്‍ക്കും
പയ്യന്നൂര്‍:മൂന്നുകോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിന്റെ അന്വേഷണം വഴിത്തിരിവില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരെ കേസില്‍ പ്രതിചേര്‍ക്കാന്‍ നിയമോപദേശം ലഭിച്ചതാണ് അനിശ്ചിതത്വത്തില്‍ കഴിഞ്ഞിരുന്ന കേസിന് വഴിത്തിരിവായത്. മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപന്റെ മൊഴിയനുസരിച്ച് പണം വാങ്ങിയവരായി കണ്ടെത്തിയ മലപ്പുറത്തെ സഫറുള്ള, കാഞ്ഞങ്ങാട്ടെ അയൂബ്, തൃശൂര്‍ ചാവക്കാട്ടെ ചാണ്ടി കുര്യന്, വെള്ളൂരിലെ രമേശന്, മുക്കുപണ്ടം പരിശോധിച്ച് സ്വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തിയ അപ്രൈസര്‍ ടി.വി.മോഹനന്, സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ച ലക്ഷ്മണന് എന്ന രാജന് എന്നിവരെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കുന്നതിനായി പോലീസ് നിയമോപദേശം തേടിയിരുന്നു.പണം വാങ്ങിയതിനും കൊടുത്തതിനും തെളിവുകളും സാക്ഷിമൊഴികളുമുള്ളതിനാല് ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കാമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതുപ്രകാരം പോലീസ് ഉടന്‍തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കും. കരിവെള്ളൂര്‍ ബസാറില്‍…
Read Moreബൈക്കിൽ ഹിമാലയം വരെ, ഹാപ്പിയാണ്; നാലുവർഷമായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കുവച്ച് അശ്വിൻ
കൂത്തുപറമ്പ്: ഹിമാലയത്തിലേക്കുള്ള യാത്ര പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് മാനന്തേരിയിലെ അശ്വിൻ. നാലു വർഷമായി ഈ ഇരുപതുകാരൻ മനസിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ബൈക്കിൽ ഹിമാലയത്തിലേക്കൊരു യാത്ര. യാത്ര കഴിഞ്ഞെത്തിയ സന്തോഷത്തിലാണ് ഇപ്പോൾ അശ്വിൻ. യാത്രകളോടുള്ള അതിയായ ആഗ്രഹമാണ് അശ്വിനിനെ ഏറ്റവും ഉയരം കൂടിയ ഹിമാലയൻ പർവതനിരകളിലേക്കുള്ള യാത്രയിലേക്ക് നയിച്ചത്. ഇതിനായി അശ്വിൻ ഒരു വർഷം മുന്‍പേ തയാറെടുത്തു. ഇതിനായി 350 സിസി. കപ്പാസിറ്റിയുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റും വാങ്ങി. ഈ മാസം നാലിനാണ് അശ്വിൻ യാത്ര പുറപ്പെട്ടത്. 19 ന് തിരിച്ചെത്തി. ആകെ ആറായിരം കിലോമീറ്ററാണ് യാത്ര ചെയ്തത്. കാർ തൂംഗ് ലാപാസ് വരെ പോകാനാണ് അനുമതി ലഭിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാൽ യാത്ര ലഡാക്കിൽ അവസാനിപ്പിക്കുകയായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. ബുള്ളറ്റിൽ മ്യാൻമാർ ബോർഡറിലേക്കുള്ള അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് അശ്വിൻ. മാനന്തേരി അരീക്കരയിലെ ദാസ് വില്ലയിൽ പരേതനായ ദാസൻ –…
Read Moreപിണറായിയിൽ പിണറായിയുടെ വീടിന് സമീപം പിണറായി പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തലശേരി: മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെ സുസജ്ജമായ പോലിസ് സ്റ്റേഷൻ ഒരുങ്ങി. 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പിണറായി പഞ്ചായത്ത് നാലാം വാർഡിലെ 159ാം നമ്പർ വാടക വീട്ടിലാണ് സ്റ്റേഷന്റെ പ്രവർത്തനം. നിലവിൽ ധർമടം പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് പിണറായി പ്രദേശം. പിണറായി വില്ലേജും കതിരൂർ പോലീസ് പരിധിയിലെ എരുവട്ടി, കൂത്തുപറമ്പ് പോലീസ് പരിധിയിലെ പാതിരിയാട് വില്ലേജുകളുമാണ് പുതിയ പോലിസ് സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂത്തുപറമ്പ് സർക്കിൾ ഇൻസ്പക്ടറുടെ കീഴിലാണ് പിണറായി സ്റ്റേഷന്റെ പ്രവർത്തനം. ഒരു പ്രിൻസിപ്പൽ എസ്ഐ, രണ്ട് അഡീഷണൽ എസ്ഐമാർ, ആറ് സീനി യർ സിവിൽ പോലിസ് ഓഫിസർമാർ, 18 സിവിൽ പോലീസ് ഓഫിസർമാർ, രണ്ട് വനിതാ സിവിൽ പോലിസ് ഓഫീസർമാർ, ഒരു ഡ്രൈവർ, സ്വീപ്പർ എന്നിവരുടെ തസ്തിക അനുവദിച്ചിട്ടുണ്ട്. എ.വി.ദിനേശനാണ് പ്രഥമ പ്രിൻസിപ്പൽ എസ്ഐ. ഇദ്ദേഹത്തിന് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. കഴിഞ്ഞ…
Read Moreദേശീയപാതയിലെ തടസം; കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകൾക്ക് മാഹി കടക്കാനായില്ല
മാഹി: മാഹി ദേശീയപാതയിലെ തടസങ്ങൾ കാരണം കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകൾക്ക് മാഹി കടക്കാനായില്ല. ഇന്നലെ ഉച്ചയ്ക്കാണ് മാഹി അതിർത്തിയായ അഴിയൂരിൽ പോലീസ് സുരക്ഷിതത്വത്തിൽ രണ്ട് കണ്ടെയ്നറുകൾ എത്തിയത്. മാഹി ഭാഗത്തെ പൂഴിത്തല മുതൽ മാഹി പാലം വരെയുള്ള റോഡിലെ തടസങ്ങൾ ലോറി ജീവനക്കാർ മാഹി പോലീസിനെ അറിയിച്ചെങ്കിലും തടസങ്ങൾ നീങ്ങിക്കിട്ടാത്തതിനാൽ ഇന്നലെ രാത്രി മാഹി വിടേണ്ട ലോറി പാതി വഴിയിൽ തന്നെ കിടക്കുകയാണ് മാഹി ദേശീയ പാതയിലെ സ്റ്റാച്യു ജംഗ്ഷന് സമീപം ജെ.എൻ- ഹയർ സെക്കൻഡറി വിദ്യാലയത്തിന് മുന്നിലെ നടപ്പാതയുടെ കൈവരികൾ പൊളിച്ചു മാറ്റുകയും, സമീപം തന്നെയുള്ള ഒരു വൈദ്യുതി തൂണും നീക്കം ചെയ്താൽ മാത്രമെ ലോറികൾക്ക് കടന്നു പോകുവാൻ പറ്റുകയുള്ളു എന്ന് ലോറി ജീവനക്കാർ രണ്ട് ദിവസങ്ങളിലായി അധികൃതരെ അറിയിച്ചിരുന്നു. ജീവനക്കാർ മാഹിയിലെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. മാഹി പോലിസ് പച്ചക്കൊടി കാട്ടിയെങ്കിലും പൊതുമരാമത്ത് വകുപ്പും,…
Read Moreപഴയങ്ങാടി ജ്വല്ലറി കവർച്ച: ഒരു വർഷത്തെ ആസൂത്രണം, കവർച്ച നടത്താൻ വാഹനം മോഷ്ടിച്ചു ; പ്രതികളെ കോടതിയിൽ ഹാജരാക്കി
കെ.പി. രാജീവൻ തളിപ്പറമ്പ്: അതീവസമര്ത്ഥമായ നീക്കങ്ങളിലൂടെ ഒരുവര്‍ഷം നീണ്ട ശ്രമമാണ് പഴയങ്ങാടി അല്‍ഫത്തീബി ജ്വല്ലറി കവര്‍ച്ചക്ക് പിന്നിലെന്ന വിവരം അന്വേഷണസംഘത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യസൂത്രധാരനും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) ഒരു വെളുത്ത ആക്സിസ്125 സ്കൂട്ടര്‍ മോഷ്ടിച്ച് അത് കറുത്ത പെയിന്റടിച്ച് മൊട്ടാമ്പ്രത്തെ തന്റെ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചത്. മാട്ടൂൽ വായനാശാലയ്ക്ക് സമീപമുള്ള ഒരു വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറാണ് മോഷ്ടിച്ചത്. കൂട്ടുപ്രതി മൊട്ടാമ്പ്രത്തെ പന്തല്‍പണിക്കാരനായ നൗഷാദുമായി ചേര്‍ന്ന് ജ്വല്ലറി കൊള്ളയടിക്കാനുള്ള ആസൂത്രണം തുടങ്ങി. നിരവധി വെള്ളിയാഴ്ച്ചകളില്‍ ഇവര്‍ പഴയങ്ങാടിയിലെ ജ്വല്ലറി പരിസരത്തെത്തി. ഉടമയും മറ്റ് ജീവനക്കാരും പള്ളിയില്‍ പോയി തിരിച്ചുവരുന്നതിന് എല്ലാ ആഴ്ചകളിലും 25 മിനിറ്റെങ്കിലും എടുക്കുന്നുണ്ടെന്ന് മനസിലാക്കി. പലതവണ ജ്വല്ലറിയിലെത്തി സിസിടിവി കാമറകളെക്കുറിച്ചും മറ്റും വിവരങ്ങളും ശേഖരിച്ചു. കഴിഞ്ഞ എട്ടിന് തന്നെ മോഷണം നടത്താന്‍ കാരണം…
Read Moreനിഖില്‍ വധം; കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 5 പ്രതികൾക്കും ജീവപര്യന്തവും 50,000 രൂപ വീതം പിഴയും
തലശേരി: ബിജെപി പ്രവര്‍ത്തകനും ലോറി ക്ലീനറുമായിരുന്ന വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് നിഖിലി (23) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്കും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. സിപിഎം പ്രവര്‍ത്തകരായ എരഞ്ഞോളി വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത് (39), വടക്കുമ്പാട് ഗുംട്ടി ചാലില്‍ വീട്ടില്‍ വിനോയ് (31), എരഞ്ഞോളി റസീന മന്‍സിലില്‍ കെ.പി. മനാഫ് (40), എരഞ്ഞോളി ജയരാജ് ഭവനില്‍ സുനില്‍കുമാര്‍ (50), നിട്ടൂര്‍ കളത്തില്‍ വീട്ടില്‍ മര്‍സൂഖ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഇവർ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. ബിജെപി നേതാവ് എം.പി. സുമേശിനെ തലശേരി പുതിയ ബസ്സ്റ്റാൻഡിലെ നാരാങ്ങാപ്പുറത്തു വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ തുടര്‍ച്ചയായി നടന്ന കൊലപാതകപരമ്പരയിലാണ് നിഖില്‍ കൊല്ലപ്പെട്ടത്. ലോറിയില്‍ വരികയായിരുന്ന നിഖിലിനെ കൂളി ബസാറില്‍ വച്ച്…
Read Moreസേ പരീക്ഷയ്ക്കെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് പീഡനം; അധ്യാപകനെ തേടി പോലീസ് തമിഴ്നാട്ടിലേക്ക്; കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി ആരോപണം
തലശേരി: സേ പരീക്ഷയ്ക്കെത്തിയ പ്ലസ്ടു വിദ്യര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകനെ തേടി പോലീസ് തമിഴ്നാട്ടിലേക്ക്. ചൊക്ലി പന്ന്യന്നൂര്‍ സ്വദേശിയെ തേടിയാണ് ടൗണ്‍ എസ്ഐ എം.അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് തമിഴ്നാട്ടിലേക്ക് തിരിക്കുന്നത്.കഴിഞ്ഞ ദിവസം പോലീസ് പ്രതിയുടെ വീട്ടിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി കോയമ്പത്തൂരിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ 14 നാണ് കേസിനാസ്പദമായ സംഭവം. സ്കൂളില്‍ പ്ലസ്ടു സേ കംപ്യൂട്ടര്‍ പരീക്ഷയെഴുതാനെത്തിയ പതിനേഴുകാരിയാണ് അധ്യാപകന്റെ പീഡനത്തിനിരയായത്. പെണ്‍കുട്ടി വിവരം വീട്ടിലറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസിന് കൈമാറുകയും ടൗണ്‍ പോലീസ് പോക്സോ പ്രകാരം കേസെടുക്കുകയുമായിരുന്നു. ഇതിനിടയില്‍ കേസ് ഒതുക്കി…
Read Moreഗോളടിക്കൂ…ഫ്രിയായി പെട്രോൾ അടിക്കൂ…! ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഐഒസി പമ്പുകളിൽ ഗോളടി മത്സരം; ഗോളടിക്കുന്നവർക്ക് സൗജന്യമായി പെട്രോൾ
മാഹി: ഫുട്ബോൾ ആവേശത്തിന്റെ ലഹരിയിൽ ജില്ലയിലെയും മാഹിയിലേയും ഇന്ത്യൻ ഓയിൽ പമ്പുകളിൽ ഗോളടിച്ച് സൗജന്യ പെട്രോൾ നേടുവാനുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പന്തക്കൽ മൂലക്കടവ് എമിറേറ്റ്സ് പെട്രോൾ പമ്പിൽ മാഹി പോലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ നിർവഹിച്ചു. ഇന്ത്യൻ ഓയിൽ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തു. ജൂലായ് 31 നുള്ളിൽ വരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് മത്സരം നടക്കുക. കണ്ണൂർ വാരം എലൈറ്റ്, എടക്കാട് അദിൽ ഫ്യുയൽസ്, മാഹി ദേശീയപാതയിലെ ശുഭയാത്ര, ടി.എസ്. ബഷീർ ആൻഡ് കമ്പനി, മൂലക്കടവിലെ എമിറേറ്റ്സ് പെട്രോളിയം, സഫയർ പെട്രോൾ എന്നീ തെരഞ്ഞെടുത്ത ആറ് ഐഒസി പമ്പുകളിലാണ് മത്സരം. രാവിലെ 10 മുതൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന 1000 രൂപയ്ക്കും അതിനു മുകളിലും പെട്രോൾ/ ഡീസൽ അടിക്കുന്ന നാലുചക്ര വാഹനങ്ങൾക്കാണ് അവസരം. 400 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്കും അവസരം…
Read Moreഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ… പ്രേമഗാനവും അശ്ലീല പദപ്രയോഗവും നടത്തി പെൺകുട്ടികളെ ശല്യപ്പെടുത്തിയ പൂവാലനെ നാട്ടുകാർ പിടികൂടി
കണ്ണൂർ: “ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ…… ‘എന്നു തുടങ്ങുന്ന പ്രേമഗാനം പാടി നഴ്സിംഗ് വിദ്യാർഥിനികളെ ശല്യംചെയ്ത വിരുതൻ അറസ്റ്റിൽ. തമിഴ്നാട് കടലൂർ സ്വദേശി വെങ്കിടേഷിനെ (30) യാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് നഴ്സിംഗ് വിദ്യാർഥിനികൾ വീട്ടിലേക്ക് ബസ് കയറാനായി കാൾടെക്സ് ജംഗ്ഷനിലേക്ക് നടന്നുവരുന്പോൾ പിറകിൽ പിന്തുടർന്നുവന്ന വെങ്കിടേഷ് പാട്ടും അശ്ലീല പദപ്രയോഗങ്ങളുമായി ശല്യപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതായപ്പോൾ പെൺകുട്ടികൾ ബഹളം വച്ചു. തുടർന്ന് അടുത്തുള്ള കടക്കാരും ബസ് കാത്തുനിൽക്കുകയായിരുന്ന മറ്റു യാത്രക്കാരും ചേർന്ന് വെങ്കിടേഷിനെ ചോദ്യം ചെയ്യുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസെത്തി പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. നഴ്സിംഗ് വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
Read More