നന്നാവാനൊരു പെട്ടി; ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷനുമുന്നിലാണ് പ​രാ​തി പ​റ​യാ​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​വാ​നുമായി പരാതിപ്പെട്ടി വച്ചിട്ടുള്ളത്

ക​ണ്ണൂ​ർ: പ​രാ​തി പ​റ​യാ​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​വാ​നും ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്‍റെ പ​രാ​തി​പെ​ട്ടി ത​യാ​ർ. ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച​ഒ ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്റ്റേ​ഷ​നു വെ​ളി​യി​ൽ ബോ​ക്സ് സ്ഥാ​പി​ച്ച​ത്.

സ്‌​റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റം മ​റ്റ് പ​രാ​തി​ക​ൾ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ഴു​തി ഇ​തി​ൽ നി​ക്ഷേ​പി​ക്കാം.

ഒ​രോ ദി​വ​സ​വും ബോ​ക്സ് തു​റ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ളും പോ​ലി​സ് ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ച്ച​പ്പെ​ടു​ത്തു​വാ​നും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ഈ ​പ​ദ്ധ​തി വ​ഴി സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

Related posts