സ​ർ​ക്കാർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റെ​യ്ഡ്കോ ക​റി​പൗ​ഡ​റു​ക​ൾക്ക്​ എതി​രേ വ്യാ​ജ​പ്ര​ചാ​ര​ണം: ക​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റെ​യ്ഡ്കോ ക​റി​പൗ​ഡ​റു​ക​ളി​ൽ മാ​ര​ക​വി​ഷം ക​ല​ർ​ന്നി​ട്ടു​ണ്ടെ​ന്ന വ്യാ​ജ​വാ​ർ​ത്ത സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ക​ക്കാ​ട് ബി.​പി. ഹൗ​സി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ (60) യാ​ണ് ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്.

റെ​യ്ഡ്കോ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളാ​യ മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, സാ​ന്പാ​ർ​പൊ​ടി തു​ട​ങ്ങി​യ ക​റി പൗ​ഡ​റു​ക​ളി​ൽ മാ​ര​ക​വി​ഷം ക​ല​ർ​ന്നി​ട്ടു​ണ്ടെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കാ​ണി​ച്ച് ക​ക്കാ​ട് പ്ര​തി​ക​ര​ണ​വേ​ദി​യു​ടെ പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

പോ​ലീ​സ് ആ​ക്ട് പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​തി​യു​ണ്ടാ​കു​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​സ​ത്യ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്നു രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts